Home
Gadgets

പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല; ആ അമ്മയെ ഒന്ന് ഡിജിറ്റൽ ആക്കിയാലോ?

മാതൃദിനം അടുക്കാറാകുന്നു. ഒരു കിടിലൻ ഗിഫ്റ്റ് നൽകി അമ്മയെ ഞെട്ടിച്ചാലോ? ഈ ഡിജിറ്റൽ ലോകത്തിൽ ഏറ്റവും പുതിയ ടെക്ക് ഗാഡ്‌ജെറ്റുകൾ ഗിഫ്റ്റ് ചെയ്‌തുകൊണ്ട് അമ്മയെ സന്തോഷിപ്പിക്കാം. ഭാഗ്യവശാൽ, ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ 2024ന്റെ അവസാന ദിവസം ആയത്കൊണ്ട് തന്നെ പല ഗാഡ്ജറ്റും ഓഫർ വിലക്ക് വാങ്ങാനാകും. സ്മാർട്ട്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റുകൾ, ടിവികൾ എന്നിവയുൾപ്പെടെ വിപുലമായ ടെക്ക് ഉൽപ്പന്നങ്ങളിൽ അതിശയിപ്പിക്കുന്ന ഡീലുകൾ ആണ് ആമസോണിൽ ഉള്ളത്.

എന്നാൽ എന്ത് തരം ടെക്ക് ഗിഫ്റ്റ് നൽകുമെന്ന ആശങ്കയിലാണോ നിങ്ങൾ? നിങ്ങളുടെ ബജറ്റിൽ കവിയാതെ നിങ്ങളുടെ അമ്മയ്ക്ക് അനുയോജ്യമായ സമ്മാനം നൽകാൻ നിങ്ങളെ സഹായിക്കുന്ന ഒരു ക്യൂറേറ്റഡ് ടെക് ഗിഫ്റ്റ് ഗൈഡ് കിട്ടിയാലോ? കാര്യങ്ങൾ എളുപ്പമായല്ലേ? എങ്കിൽ ഞങ്ങൾ ഈ ജോലി എളുപ്പമാക്കി തരാം..

പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല; അമ്മയെ ഡിജിറ്റൽ ആക്കിയാലോ?

സരിഗമ കാർവാൻ മിനി (Saregama Carvaan Mini) : സരിഗമ കാർവാൻ മിനി ഒരു മ്യൂസിക് പ്ലെയർ ആണ്. ഈ സ്പീക്കറിൽ 351 പ്രീ-ലോഡഡ് എവർഗ്രീൻ ഹിന്ദി ഗാനങ്ങൾ ഉണ്ട്. ഇത് സംഗീത പ്രേമികൾക്ക് മികച്ച ഗാഡ്ഗറ്റ് ആണ്. ഈ പോർട്ടബിൾ സ്പീക്കർ യുഎസ്ബി, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷനുകൾ സപ്പോർട്ട് ചെയ്യുന്നവയാണ്. നിങ്ങളുടെ പ്രിയപ്പെട്ട റേഡിയോ സ്റ്റേഷനുകൾ ആസ്വദിക്കാൻ എഫ്എം/എഎം റേഡിയോ ഫങ്ഷനും ഇതിലുണ്ട്.

ഒറ്റക്കിരുന്ന് കേൾക്കുന്നതിനോ മറ്റ് സ്പീക്കറുകളിലേക്ക് കണക്റ്റ് ചെയ്യുന്നതിനോ, 3.5 എംഎം ഓഡിയോ ജാക്ക് ലഭ്യമാണ്. ഫോണുകളും മറ്റ് അനുയോജ്യമായ ഉപകരണങ്ങളും കണക്റ്റ് ചെയ്യാൻ ഓക്സ്-ഇൻ പോർട്ട് ഉണ്ടായിക്കുന്നതാണ്. അഞ്ച് മണിക്കൂർ വരെ പ്ലേബാക്ക് ടൈം നൽകുന്ന റീചാർജ് ചെയ്യാവുന്ന ബാറ്ററിയാണ് ഈ സ്പീക്കറിന് ഊർജം നൽകുന്നത്. ഏത് ആൻഡ്രോയിഡ് ചാർജറും ഉപയോഗിച്ച് സൗകര്യപ്രദമായി ചാർജ് ചെയ്യാം.

ആമസോൺ എക്കോ ഡോട്ട് 4th ജെൻ (Amazon Echo Dot 4th Gen): ആമസോൺ എക്കോ ഡോട്ട് 4th ജെൻ സ്മാർട്ട് സ്പീക്കർ വിർച്വൽ അസിസ്റ്റൻ്റായ അലക്‌സ ഉപയോഗിച്ച് ഉപയോക്താക്കളെ ദൂരെ നിന്ന് വോയിസ് ഉപയോഗിച്ച് പല കാര്യങ്ങൾ ചെയ്യുവാനും സഹായിക്കുന്നു. അലക്‌സയ്‌ക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും ആശയവിനിമയം നടത്താൻ കഴിയും.

കൂടാതെ ഉപകരണത്തിന് വരും കാലങ്ങളിൽ പുതിയ ഫീച്ചറുകൾ ഉണ്ടായേക്കാനും സാധ്യത ഉണ്ട്. എക്കോ ഡോട്ട് 4th ജെൻ ഒരു ഗോളാകൃതിയിലുള്ള ഡിസൈൻ ആണ് ഉള്ളത്. കൂടാതെ അതിൻ്റെ മുൻഗാമിയായ എക്കോ ഡോട്ട് 3rd ജെനിനെ അപേക്ഷിച്ച് മെച്ചപ്പെടുത്തിയ ബാസ് പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നു.

സമയം, ഔട്ട്ഡോർ താപനില അല്ലെങ്കിൽ ടൈമറുകൾ എന്നിവ കാണിക്കാൻ കഴിയുന്ന LED ഡിസ്പ്ലേ ഇതിൽ ഉണ്ട്. അലാറങ്ങൾ സ്‌നൂസ് ചെയ്യാൻ ഉപയോക്താക്കൾക്ക് സ്പീക്കറിൻ്റെ മുകളിൽ ടാപ്പ് ചെയ്യാം. കൂടാതെ ആംബിയൻ്റ് ലൈറ്റ് ലെവലിനെ അടിസ്ഥാനമാക്കി ഡിസ്‌പ്ലേയുടെ തെളിച്ചം ഓട്ടോമാറ്റിക്ക് ആയി ക്രമീകരിക്കുകയും ചെയ്യും.

ഫയർ-ബോൾട്ട് വിഷനറി സ്മാർട്ട് വാച്ച് (Fire-Boltt Visionary smartwatch) : ഫയർ-ബോൾട്ട് വിഷനറി സ്മാർട്ട് വാച്ചിന് 1.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 368x448 പിക്‌സലുകളുടെ ഉയർന്ന റെസല്യൂഷനുമുണ്ട്. ഇത് എല്ലായ്പ്പോഴും ഓൺ ഡിസ്‌പ്ലേയും 700 NITS-ൻ്റെ പീക്ക് തെളിച്ചവും നൽകുന്നു. ഈ സ്മാർട്ട് വാച്ച് രണ്ട് ദിവസം വരെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു.

ബ്ലൂടൂത്ത് കോളിംഗും ഓൾവേസ്-ഓൺ ഡിസ്പ്ലേയും എനേബിൾ ചെയ്തിട്ടില്ലെങ്കിൽ, ബാറ്ററി അഞ്ച് ദിവസം വരെ നിലനിൽക്കും. ഈ സ്മാർട്ട് വാച്ച് ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള നോട്ടിഫിക്കേഷൻ സപ്പോർട്ട് ഉള്ള സ്മാർട്ട് വാച്ചാണ്. SpO2 മോണിറ്ററിങ്, ഹാർട്ട് റേറ്റ് മോണിറ്ററിങ്, സ്ലീപ് ട്രാക്കിംഗ്, സ്‌പോർട്‌സ് ട്രാക്കിംഗ് കഴിവുകൾ തുടങ്ങിയ പല ഹെൽത്ത് ട്രാക്കിംഗ് ഫീച്ചറുകളും ഇതിൽ ഉണ്ട്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Are you worried about what kind of tech gift to give mom? How about a curated tech gift guide that will help you find the perfect gift for mom without breaking your budget? Aren't things easy? Then we will make this job easy..
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X