ഇന്ത്യയിൽ നിന്നും SpO2 മോണിറ്റർ സവിശേഷതയുള്ള സ്മാർട്ട് ബാൻഡുകളെ പരിചയപ്പെടാം

|

ഫിറ്റ്നസ് ബാൻഡുകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ നല്ല രീതിയിൽ ജനപ്രീതി നേടിയിട്ടുണ്ട്. നിരവധി ഉപയോക്താക്കൾ ഈ സ്മാർട്ട്ബാൻഡുകൾ വാങ്ങിച്ചുകഴിഞ്ഞു. ഈ ദിവസങ്ങളിൽ, രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ അളവ് നിരീക്ഷിക്കുന്നതിനായി SpO2 സെൻസറുകൾ കൂടുതൽ അപ്ഗ്രേഡുകൾ പരീക്ഷിക്കുകയാണ്. മുമ്പ്, ഈ സവിശേഷത വിപണിയിലെ പ്രീമിയം സ്മാർട്ബാൻഡ് മോഡലുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഈ കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ, ഓക്സിജൻ വിതരണത്തിൽ സംഭവിക്കുന്ന കുറവ് മൂലം ആളുകൾ ദുരിതമനുഭവിക്കുന്നു. ഇവിടെയാണ് ഓക്സിജൻ സാച്ചുറേഷൻ മോണിറ്ററിംഗ് ഒരു പ്രധാന പങ്ക് വഹിക്കുന്നത്. ഓക്സിജൻറെ അളവ് നിരീക്ഷിക്കാൻ ആളുകൾ ഏറ്റവും മികച്ച ഓക്സിമീറ്ററുകൾക്കായി തിരയുമ്പോൾ ഒരു SpO2 സെൻസറുള്ള സ്മാർട്ട് ബാൻഡുകൾ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

 

2,099 രൂപ വിലയുള്ള ഹോണർ ബാൻഡ് 5

2,099 രൂപ വിലയുള്ള ഹോണർ ബാൻഡ് 5

അമോലെഡ് ടച്ച്സ്ക്രീൻ ഡിസ്പ്ലേ, 24 മണിക്കൂർ ഹൃദയമിടിപ്പ് ട്രാക്കിംഗ്, 50 മീറ്റർ വരെ വാട്ടർ റെസിസ്റ്റൻസ്, 14 ദിവസം വരെ ബാറ്ററി ലൈഫ് തുടങ്ങിയ സവിശേഷതകളുമായി ഹോണർ ബാൻഡ് 5 അവതരിപ്പിച്ചു. ഓക്സിജൻ സാച്ചുറേഷൻ നിരീക്ഷണത്തിനായി ഒരു എസ്‌പി‌ഒ 2 സെൻസറും ഈ സ്മാർട്ട്ബാൻഡിലുണ്ട്.

ഒക്സിജൻ ലെവൽ അറിയാൻ വില കൂടിയ സ്മാർട്ട് വാച്ചുകളെക്കാൾ മികച്ചത് വിലകുറഞ്ഞ ഓക്സിമീറ്റർഒക്സിജൻ ലെവൽ അറിയാൻ വില കൂടിയ സ്മാർട്ട് വാച്ചുകളെക്കാൾ മികച്ചത് വിലകുറഞ്ഞ ഓക്സിമീറ്റർ

2,499 രൂപ വിലയുള്ള വൺപ്ലസ് സ്മാർട്ട്

2,499 രൂപ വിലയുള്ള വൺപ്ലസ് സ്മാർട്ട്

വൺപ്ലസ് സ്മാർട്ട്‌ഫോൺ നിർമ്മാതാവിൽ നിന്നുമുള്ള ആദ്യത്തെ സ്മാർട്ബാൻഡാണ് വൺപ്ലസ് സ്മാർട്ട് ബാൻഡ്. തുടർച്ചയായ ഹൃദയമിടിപ്പ് നിരീക്ഷിക്കൽ, ഫിറ്റ്നസ് ട്രാക്കിംഗ്, സ്ലീപ് ട്രാക്കിംഗ്, ഓക്സിജൻ സാച്ചുറേഷൻ മോണിറ്ററിംഗ് ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച അഞ്ച് സ്മാർട്ട് ബാൻഡുകൾഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച അഞ്ച് സ്മാർട്ട് ബാൻഡുകൾ

1,999 രൂപ വിലയുള്ള റിവർസോംഗ് വേവ് ഒ2 സ്മാർട്ട് ബാൻഡ്
 

1,999 രൂപ വിലയുള്ള റിവർസോംഗ് വേവ് ഒ2 സ്മാർട്ട് ബാൻഡ്

ബ്ലഡ് പ്രശ്ശർ മോണിറ്ററിങ്, പൾസ് റേറ്റ്, ഓക്സിജൻ സാച്ചുറേഷൻ മോണിറ്ററിംഗ്, ഹൃദയമിടിപ്പ് നിരീക്ഷിക്കൽ, സ്ലീപ് ട്രാക്കിംഗ് തുടങ്ങിയ സവിശേഷതകളുള്ള ഫിറ്റ്നസ് ബാൻഡാണ് റിവർസോംഗ് വേവ് ഒ 2 കളർഡ് സ്മാർട്ട് ബാൻഡ്.

ഓക്സിജൻ ലെവൽ അറിയാൻ സഹായിക്കുന്ന വില കുറഞ്ഞ സ്മാർട്ട് വാച്ചുകൾഓക്സിജൻ ലെവൽ അറിയാൻ സഹായിക്കുന്ന വില കുറഞ്ഞ സ്മാർട്ട് വാച്ചുകൾ

4,999 രൂപ വിലയുള്ള ഹോണർ ബാൻഡ് 6

4,999 രൂപ വിലയുള്ള ഹോണർ ബാൻഡ് 6

ഹോണർ ബാൻഡ് 6 ബ്ലഡ് ഓക്സിജൻ ലെവൽ മോണിറ്റർ ആൻഡ് ഇന്റലിജന്റ് 24 മണിക്കൂർ ഹൃദയമിടിപ്പ് മോണിറ്റർ സവിശേഷത നൽകുന്നു. കൂടാതെ, ഈ സ്മാർട്ബാൻഡ് കൂടുതൽ മികച്ചതാക്കാൻ നിങ്ങളെ സഹായിക്കുന്നതിന് 10 പ്രൊഫഷണൽ വർക്ക്ഔട്ട് മോഡുകളും വരുന്നു.

ഗെയിമിങ് ഇഷ്ടമാണോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ ഇവയാണ്ഗെയിമിങ് ഇഷ്ടമാണോ?, നിങ്ങൾ അറിഞ്ഞിരിക്കേണ്ട 10 മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ ഇവയാണ്

Best Mobiles in India

English summary
Fitness bands have exploded in popularity in India in recent years, with many people opting for them. Smart bands have advanced to the next level in recent years, with the addition of a series of sensors.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X