സബ്‌വൂഫർ സവിശേഷതയുമായി ക്രിയേറ്റീവ് സ്റ്റേജ് വി 2 സൗണ്ട്ബാർ അവതരിപ്പിച്ചു

|

ക്രിയേറ്റീവ് സ്റ്റേജ് വി 2 സൗണ്ട്ബാർ ഇന്ത്യയിൽ അവതരിപ്പിച്ചു. ക്രിയേറ്റീവിന്റെ സൗണ്ട് ബ്ലാസ്റ്റർ സാങ്കേതികവിദ്യ നൽകുന്ന ഇത് ടിവി, കമ്പ്യൂട്ടർ, ഗെയിമിംഗ് ആവശ്യങ്ങൾക്കായി മെച്ചപ്പെടുത്തിയ ഓഡിയോ അനുഭവം നൽകുമെന്ന് അവകാശപ്പെടുന്നു. ക്രിയേറ്റീവ് സ്റ്റേജ് സൗണ്ട്ബാറിന്റെ പിൻഗാമിയായ ക്രിയേറ്റീവ് സ്റ്റേജ് വി 2 സൗണ്ട്ബാർ വലിയ അളവുകളിൽ വരുന്നതിനാൽ ഇതിന് വിശാലമായ സറൗണ്ട് സൗണ്ട്സ്റ്റേജ് ഓഡിയോ ലഭിക്കുമെന്ന് പറയപ്പെടുന്നു. രണ്ട് കസ്റ്റം-ട്യൂൺഡ്, മിഡ് റേഞ്ച് ഡ്രൈവറുകൾ വരുന്ന ഈ ടവറിന്റെ വലുപ്പത്തിലുള്ള സബ് വൂഫറും ഉൾക്കൊള്ളുന്നു. ടിവികൾ, കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, ഗെയിമിംഗ് കൺസോളുകൾ എന്നിവയുമായി ജോടിയാക്കാനാകുമെന്ന് കമ്പനി പറയുന്നു.

ക്രിയേറ്റീവ് സ്റ്റേജ് വി 2: വില, ലഭ്യത

ക്രിയേറ്റീവ് സ്റ്റേജ് വി 2: വില, ലഭ്യത

ക്രിയേറ്റീവ് സ്റ്റേജ് വി 2 സൗണ്ട്ബാർ ഡിസംബർ മൂന്നാം വാരത്തോടെ പ്രത്യേക ലോഞ്ച് വിലയായ 9,999 രൂപയ്ക്ക് ആമസോണിലും ഫ്ലിപ്കാർട്ടിലുമായി ലഭ്യമാകും. എന്നാൽ, ഈ സ്‌പെഷ്യൽ ലോഞ്ച് വില കുറച്ചു കാലത്തേക്ക് മാത്രമേ നിലനിൽക്കൂകയുള്ളു. അതിനുശേഷം ഈ സൗണ്ട്ബാറിന് 17,999 രൂപ, അതായത് 500 രൂപ കൂടുതൽ വിലവരും.

 ആപ്പിൾ എയർപോഡ്സ് മാക്‌സ് ഓവർ-ഇയർ ഹെഡ്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ ആപ്പിൾ എയർപോഡ്സ് മാക്‌സ് ഓവർ-ഇയർ ഹെഡ്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

ക്രിയേറ്റീവ് സ്റ്റേജ് വി 2: സവിശേഷതകൾ

ക്രിയേറ്റീവ് സ്റ്റേജ് വി 2: സവിശേഷതകൾ

ക്രിയേറ്റീവ് സ്റ്റേജ് വി 2 സൗണ്ട്ബാറിൽ രണ്ട് കസ്റ്റം-ട്യൂൺഡ്, മിഡ് റേഞ്ച് 2.25 ഇഞ്ച് ഡ്രൈവറുകൾ നൽകിയിരിക്കുന്നു. കൂടാതെ, സൈഡ്-ഫയറിംഗ് സബ് വൂഫറും 160W വരെ പരമാവധി പവർ നൽകുമെന്ന് ക്രിയേറ്റീവ് പറയുന്നു. വിശാലമായ സറൗണ്ട് സൗണ്ട് സ്റ്റേജ് നൽകുമെന്ന് അവകാശപ്പെടുന്ന സൗണ്ട് ബ്ലാസ്റ്റർ ടെക് ഉപയോഗിക്കുന്ന ക്ലിയർ ഡയലോഗ് ഓഡിയോയും സറൗണ്ട് ശബ്ദവും പ്രവർത്തനക്ഷമമാക്കാൻ ഉപയോക്താക്കൾക്ക് ഓപ്ഷൻ ഇതിൽ ഉണ്ടായിരിക്കും.

ക്രിയേറ്റീവ് സ്റ്റേജ് വി 2 സൗണ്ട്ബാർ

ക്രിയേറ്റീവ് സ്റ്റേജ് വി 2 സൗണ്ട്ബാറിൽ 55Hz മുതൽ 20,000Hz വരെയുള്ള ഫ്രക്യുൻസി റെസ്പോൺസ് റേഞ്ചും 4 ഓം ഇം‌പെഡൻസും ഉണ്ട്. ടിവി എആർസി, ഒപ്റ്റിക്കൽ, എയുഎക്‌സ്, ബ്ലൂടൂത്ത് v5.0, യുഎസ്ബി വഴി ഓഡിയോ സ്ട്രീമിംഗ് തുടങ്ങിയ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകൾ ഈ സൗണ്ട്ബാറിലുണ്ട്. ഇത് എല്ലാ പിഎസ് 4 വേരിയന്റുകളെയും നിന്റെൻഡോ സ്വിച്ചിനെയും സപ്പോർട്ട് ചെയ്യുമെന്ന് അവകാശപ്പെടുന്നു. ക്രിയേറ്റീവ് സ്റ്റേജ് വി 2 സൗണ്ട്ബാർ റിമോട്ട് കണ്ട്രോൾ വഴി ആക്സസ് ചെയ്യാൻ കഴിയും. ഈ സൗണ്ട്ബാറിന് 2 കിലോഗ്രാം ഭാരവും, സബ് വൂഫറിന് 3.3 കിലോഗ്രാം ഭാരവും വരുന്നു.

ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിലിൽ നിങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ട്‌ഫോണുകൾ വൻവിലക്കിഴിവിൽ സ്വന്തമാക്കാംഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിലിൽ നിങ്ങളുടെ പ്രിയപ്പെട്ട സ്മാർട്ട്‌ഫോണുകൾ വൻവിലക്കിഴിവിൽ സ്വന്തമാക്കാം

Best Mobiles in India

English summary
Soundbar Creative Stage V2 has been released in India. It is claimed to provide an enhanced audio experience for TV, computer, and gaming purposes, powered by Creative's Sound Blaster tech.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X