Home
Gadgets

ആമസോൺ ഫയർ ടിവി ഒഎസിനൊപ്പം ക്രോമ ഫയർ ടിവി എഡിഷൻ സ്മാർട്ട് എൽഇഡി ടിവികൾ അവതരിപ്പിച്ചു

ക്രോമ ഫയർ ടിവി എഡിഷൻ സ്മാർട്ട് എൽഇഡി ടിവികൾ ഇന്ത്യയിൽ ഇപ്പോൾ 17,999 രൂപയ്ക്ക് അവതരിപ്പിച്ചിരിക്കുകയാണ്. ഈ പുതിയ ടെലിവിഷൻ സീരീസ് ക്രോമയുടെ ഹോം ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ ഭാഗമാണ്. ഈ ക്രോമ ഫയർ ടിവി ഓൺലൈനിലും ഓഫ്‌ലൈനിലും വാങ്ങുന്നതിന് ലഭ്യമാകും. ടെലിവിഷനുകൾ സ്മാർട്ട് കണക്റ്റിവിറ്റിക്കായി ഫയർ ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിപ്പിക്കുന്നു. ഇത് എല്ലാ പ്രധാന സ്ട്രീമിംഗ് സേവനങ്ങളിലേക്കും ആക്സസ് ലഭ്യമാക്കുന്നു, കൂടാതെ ടെലിവിഷനുകൾക്കായി നിരവധി ആപ്ലിക്കേഷനുകളും ഗെയിമുകളും ലഭിക്കുന്നു. പുതിയ ടെലിവിഷനുകൾ 32 ഇഞ്ച് മുതൽ 55 ഇഞ്ച് വരെ വിവിധ വലുപ്പങ്ങളിലാണ് വരുന്നത്, റെസല്യൂഷനുകൾ വലുപ്പമനുസരിച്ച് എച്ച്ഡി (1366x768 പിക്സലുകൾ) മുതൽ അൾട്രാ എച്ച്ഡി (3840x2160 പിക്സലുകൾ) വരെ വരുന്നു.

ക്രോമ ഫയർ ടിവി എഡിഷൻ സ്മാർട്ട് എൽഇഡി ടിവി: വിലയും ലഭ്യതയും

ക്രോമ ഫയർ ടിവി എഡിഷൻ സ്മാർട്ട് എൽഇഡി ടിവി: വിലയും ലഭ്യതയും

പുതിയ ക്രോമ ഫയർ ടിവി എഡിഷൻ സ്മാർട്ട് എൽഇഡി ടിവി സീരീസ് വിവിധ വലുപ്പത്തിലും റെസൊല്യൂഷനിലും ലഭ്യമാണ്. 32 ഇഞ്ച് എച്ച്ഡി വേരിയന്റിന് 17,999 രൂപയും, 43 ഇഞ്ച് ഫുൾ എച്ച്ഡി വേരിയന്റിന് 29,999 രൂപയും, 43 ഇഞ്ച് അൾട്രാ എച്ച്ഡി വേരിയന്റിന് 34,999 രൂപയും, 50 ഇഞ്ച് അൾട്രാ എച്ച്ഡി വേരിയന്റിന് 39,999 രൂപയും, 55 ഇഞ്ച് അൾട്രാ എച്ച്ഡി വേരിയന്റിന് 46,499 രൂപയുമാണ് വില വരുന്നത്. ഓൺലൈനിൽ നിന്നോ അല്ലെങ്കിൽ ഓഫ്‌ലൈനിൽ നിന്നോ ഈ ടിവികൾ നിങ്ങൾക്ക് ഈ സ്മാർട്ട് ടിവികൾ മികച്ച വിലയ്ക്ക് സ്വന്തമാക്കാവുന്നതാണ്.

ആമസോൺ ഫയർ ടിവി ഒഎസിനൊപ്പം ക്രോമ ഫയർ ടിവി

എല്ലാ മോഡലുകളും ഓൺലൈനിലും ഓഫ്‌ലൈനിലും ലഭ്യമാണ്. ആമസോണും ക്രോമ ഓൺലൈൻ സ്റ്റോറും ടിവികൾ ഓൺലൈനിൽ വിൽപ്പന നടത്തും, അതേസമയം ഇന്ത്യയിലെ 60 ലധികം നഗരങ്ങളിലെ ക്രോമയുടെ എല്ലാ ഓഫ്‌ലൈൻ ലൊക്കേഷനുകളും ഈ ടെലിവിഷൻ വാങ്ങുന്നതിനായി ലഭ്യമാക്കും. സെഗ്‌മെന്റിലെ മറ്റ് പ്രധാന ലോഞ്ചുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഡിവൈസുകളുടെ വില അൽപ്പം ഉയർന്നതാണെന്ന് തോന്നുന്നു. എന്നാൽ, ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിലുടനീളം സ്ഥിരമായ ലഭ്യത ഉറപ്പാക്കുന്നതിന് സാധ്യതയുണ്ട്.

ക്രോമ ഫയർ ടിവി എഡിഷൻ സ്മാർട്ട് എൽഇഡി ടിവി സവിശേഷതകൾ

വേരിയന്റിനെ ആശ്രയിച്ച് വലിപ്പങ്ങളും റെസല്യൂഷനുകളും വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും മിക്ക സവിശേഷതകളും ക്രോമ ഫയർ ടിവി എഡിഷൻ സീരിസിൽ ഫയർ ടിവി എഡിഷൻ ബ്രാൻഡിംഗ് ഉൾപ്പെടെ സ്റ്റാൻഡേർഡാണ്. സ്മാർട്ട് കണക്റ്റിവിറ്റിക്കായി ഈ ടെലിവിഷനുകൾ ഫയർ ടിവി ഒഎസ് സോഫ്റ്റ്വെയറിൽ പ്രവർത്തിപ്പിക്കുന്നു. ആമസോണിൽ നിന്നുള്ള ഫയർ ടിവി സ്റ്റിക്ക് ഡിവൈസുകളിലും അതുപോലെ തന്നെ മറ്റ് ഫയർ ടിവി എഡിഷൻ ടെലിവിഷനുകളായ ആമസോൺ ബേസിക്സ് ഫയർ ടിവി എഡിഷൻ ടിവികളിലും കാണുന്ന അതേ സോഫ്റ്റ്വെയറാണ് ഇത്.

ക്രോമ ഫയർ ടിവി എഡിഷൻ സ്മാർട്ട് എൽഇഡി ടിവി

സോഫ്റ്റ്വെയർ ആമസോണിൻറെ സ്വന്തം പ്രൈം വീഡിയോ സ്ട്രീമിംഗ് സേവനത്തിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മാത്രമല്ല നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ഡിസ്നി + ഹോട്ട്സ്റ്റാർ, സീ 5, ആപ്പിൾ ടിവി എന്നിവയുൾപ്പെടെ നിരവധി സേവനങ്ങളെയും സപ്പോർട്ട് ചെയ്യുന്നു. ഉൾപ്പെടുത്തിയ റിമോട്ട് കൺട്രോൾ ടിവിയിലേക്കുള്ള അലക്സാ വോയ്‌സ് കമാൻഡുകളെ സപ്പോർട്ട് ചെയ്യുന്നു. വേരിയന്റിനെ ആശ്രയിച്ച്, ടിവിയിൽ മൂന്ന് എച്ച്ഡിഎംഐ പോർട്ടുകളും രണ്ട് യുഎസ്ബി പോർട്ടുകളും ഉണ്ട്, മാത്രമല്ല പരമാവധി വരുന്ന റിഫ്രഷ് റേറ്റ് 60Hz ആണ്.

ക്രോമ ഫയർ ടിവി എഡിഷൻറെ അൾട്രാ-എച്ച്ഡി വേരിയന്റുകൾ ഡോൾബി അറ്റ്മോസിനൊപ്പം ഡോൾബി വിഷൻ, എച്ച്ഡിആർ 10 എന്നിവയുൾപ്പെടെയുള്ള എച്ച്ഡിആർ ഫോർമാറ്റുകളെ സപ്പോർട്ട് ചെയ്യുന്നു. എച്ച്ഡി, ഫുൾ എച്ച്ഡി വേരിയന്റുകൾ എച്ച്ഡിആറിനെ സപ്പോർട്ട് ചെയ്യുന്നില്ല, പക്ഷേ ഡോൾബി ഓഡിയോയെ സപ്പോർട്ട് ചെയ്യുന്നുണ്ട്. സീരിസിലെ എല്ലാ ടെലിവിഷനുകൾക്കും അവയുടെ ബിൽറ്റ്-ഇൻ ബോക്സ് സ്പീക്കറുകളിലൂടെ 20W റേറ്റുചെയ്ത സൗണ്ട് ഔട്ട്പുട്ടുമുണ്ട്.

More from GizBot

Best Mobiles in India

English summary
For smart networking, the televisions run Fire TV OS, which provides access to all major streaming services as well as a variety of additional applications and games for televisions. The latest TVs come in sizes ranging from 32 to 55 inches, with resolutions ranging from HD (1366x768 pixels) to Ultra-HD (3840x2160 pixels) depending on the size.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X