ഇനി വീട് അൽപ്പം സ്മാർട്ട് ആക്കിയാലോ? കിടിലൻ സ്മാർട്ട് ഡിവൈസുകൾ ഇതാ..
ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ വീടും സ്മാർട്ട് ഹോം ആക്കിയാലോ? വീട്ടിൽ സ്മാർട്ട് ഉപകരണങ്ങളുടെ ഒരു ഇക്കോ സിസ്റ്റം ഉണ്ടാക്കുക എന്നതാണ് സ്മാർട്ട് ഹോം എന്ന ആശയത്തിന്റെ അടിസ്ഥാനം. അതിവിപുലമായ സ്മാർട്ട് ഗാഡ്ജറ്റുകൾ ഇന്ന് ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ലഭ്യമാണ്. നിങ്ങളുടെ പല ജോലികളും എളുപ്പമാക്കാൻ ഈ ഗാഡ്ജറ്റുകൾക്ക് കഴിയുമെന്ന കാര്യത്തിൽ ഉയാതൊരു സംശയവുമില്ല. അതിനെ കുറിച്ച് കൂടുതൽ അറിയണോ?
മിക്ക ആളുകൾക്കും സുരക്ഷയുമായി ബന്ധപ്പെട്ട സ്മാർട്ട് ഉപകരണങ്ങളോട് ആണ് കൂടുതൽ താല്പര്യം. അത്തരം സ്മാർട്ട് ഡിവൈസുകളെ പറ്റി തന്നെ പറഞ്ഞ് തുടങ്ങാം. ഒരു പുതിയ സ്മാർട്ട് ഹോമിനായി ആദ്യം വാങ്ങേണ്ട ഒന്നാണ് സെക്യൂരിറ്റി ക്യാമറകൾ. സ്മാർട്ട് സെക്യൂരിറ്റി ക്യാമറകൾ ഇന്ത്യൻ വിപണിയിൽ ധാരാളം ഉണ്ട്. വീട് നിരീക്ഷിക്കാൻ, വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അവരെ നിരീക്ഷിക്കാൻ, വളർത്തു മൃഗങ്ങളെ നിരീക്ഷിക്കാൻ അങ്ങനെ പല ആവശ്യങ്ങൾക്കായി സെക്യൂരിറ്റി ക്യാമറകൾ ഉപയോഗിക്കുന്നവർ ഉണ്ട്.

എത്ര ദൂരെ ഇരുന്നുകൊണ്ടും ഇന്റർനെറ്റ് കണക്ഷനിലൂടെ ക്യാമറകൾ നിയന്ത്രിക്കാൻ സാധിക്കും. ടാപ്പോ C500 എന്ന സെക്യൂരിറ്റി ക്യാമറയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? തുച്ഛ വിലക്ക് കൂടുതൽ ക്വാളിറ്റി നൽകുന്ന ഒരു ക്യാമറയായി ഇതിനെ പലരും അഭിപ്രായപ്പെടുന്നു. ഒരു ആപ്പ് ഉപയോഗിച്ച് രാവും പകലും ഏത് കാലാവസ്ഥയിലും ഉതകും വിധം 1080p ക്വാളിറ്റിയിൽ വീഡിയോ ഡെലിവർ ചെയ്യാൻ ഈ ക്യാമറക്ക് സാധിക്കും.
മറ്റ് ക്യാമറകളിലേത് പോലെ, 360 ഡിഗ്രീ കവറേജ്, രാത്രിയിൽ എടുക്കുന്ന വീഡിയോയോയുടെ ക്ലാരിറ്റി എന്നീ ഫീച്ചറുകളും ഈ ക്യാമറക്ക് ഉണ്ട്. C500 വോയ്‌സ് കമാൻഡുകളോടും മറ്റ് പ്രോഗ്രാം ചെയ്‌ത ട്രിഗറുകളോടും പ്രതികരിക്കുമെന്ന് ഉണ്ടെങ്കിലും പിന്നീട് കുറച്ച് നാൾ ഉപയോഗിച്ച് കഴിയുമ്പോൾ ഈ ഫീച്ചറിന് ചെറിയ ഡാമേജ് സംഭവിക്കാനും സാധ്യത ഉണ്ട്.

ചിലപ്പോൾ വീട് വൃത്തിയാക്കി നടുവ് ഓടിയാറുണ്ടല്ലേ? റോബോട്ട് വാക്വം ക്ലീനർ നിങ്ങളുടെ നടുവേദന മാറ്റും. തൂത്തുവാരാനും തുടയ്ക്കാനും കഴിയുന്ന സ്മാർട്ട് മെഷീനുകൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ സ്റ്റോറിലും ലഭ്യമാണ്. ഇത് നിങ്ങളുടെ കഷ്ടപ്പാട് കുറക്കുന്നതിനോടൊപ്പം സമയം ലാഭിക്കുകയും ചെയ്യുന്നു. റോബോട്ട് വാക്വം-മോപ്പ് പി എന്ന മോഡൽ ഈ ഇടയായി കൂടുതൽ ആളുകളും മേടിക്കുന്നതായി കണ്ട് വരുന്നു.
ഈ ഡിവൈസിലെ DS ലേസർ നാവിഗേഷൻ സിസ്റ്റം നിങ്ങളുടെ വീട് മാപ്പ് ചെയ്യുകയും അതിനനുസരിച്ച് അതിൻ്റെ ക്ലീനിംഗ് റൂട്ട് ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. ഇത് എല്ലാ മുക്കും മൂലയും വൃത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുന്നു. തടസ്സങ്ങളും വീഴ്ചകളും ഒഴിവാക്കുന്നതിന് ആൻ്റി-ഡ്രോപ്പ്, ആൻ്റി-കൊളീഷ്യൻ സെൻസറുകൾ ഉൾപ്പെടെയുള്ള വിവിധ ഹൈ-പ്രിസിഷൻ സെൻസറുകളും റോബോട്ടിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
ഇനി ബെഡ്റൂമിലേക്ക് ഒരു സ്മാർട്ട് ഗാഡ്ഗറ്റ് മേടിച്ചാലോ? എന്നാൽ സ്മാർട്ട് ബൾബ് വാങ്ങിച്ചാലോ? ബൾബ് കത്തിച്ചാൽ വെളിച്ചം വരും, അതിലെന്ത് സ്മാർട്ട് ഡിവൈസിങ് എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? വീട് സ്മാർട്ട് ആക്കുമ്പോൾ ബൾബും നമുക്ക് സ്മാർട്ട് ആക്കാന്നേ! എഴുന്നേറ്റ് പോയി സ്വിച്ച് ഓൺ ആകുന്നത് പലർക്കും മടിയുള്ള കാര്യമാണ്. ആ മടി കാരണം ഇരുട്ടത് തന്നെ ഇരിക്കുന്നവരും ഉണ്ട്.
സ്മാർട്ട് ബൾബ് ഇതിനൊരു പരിഹാരം ആണ്. ഒരു റിമോട്ട് വർക്കിംഗ് ബൾബ് എന്ന് വേണമെങ്കിൽ സ്മാർട്ട് ബൾബുകളേ വിശേഷിപ്പിക്കാം. റിമോട്ട് ഉപയോഗിച്ചോ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പ് ഉപയോഗിച്ചോ ബൾബുകൾ നിങ്ങൾക്ക് നിയന്ത്രിക്കാം. ഓൺ ആക്കാനും ഓഫ് ആക്കാനും മാത്രമല്ല, നിങ്ങളുടെ സാഹചര്യത്തിന് അനുസരിച്ചുള്ള കളറുകൾ കൊണ്ടുവരാനും ഈ ബള്ബുകൾക്ക് ആകും.
ഫിലിപ്‌സ് 10 വാട്ട്‌സ് 929001257315 സ്‌മാർട്ട് ബൾബ് ഇത്തരത്തിൽ ഉള്ള ഒരു സ്മാർട്ട് ബൾബ് ആണ്. ശാന്തമായ മുറിയെ നിറങ്ങൾ കൊണ്ട് ഊർജ്ജസ്വലമാക്കാൻ ഈ ബൾബ് കൊണ്ട് സാധിക്കും. നിങ്ങൾ വീട്ടിൽ നിന്ന് അകലെയാണെങ്കിലും, Philips Hue ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ലൈറ്റിംഗ് നിയന്ത്രിക്കാനാകും. Philips 10 Watts 929001257315 സ്‌മാർട്ട് ബൾബ് ആമസോൺ അലക്‌സ, ആപ്പിൾ ഹോംകിറ്റ്, ഗൂഗിൾ ഹോം തുടങ്ങിയ വോയ്‌സ് അസിസ്റ്റൻ്റുകളുമായി കണക്ട് ചെയ്യുവാൻ സാധിക്കും.


Click it and Unblock the Notifications