ഡിസോ വാച്ച് സ്‌പോർട്‌സ് ഐ, വയർലെസ് പവർ ഐ നെക്ക്‌ബാൻഡ് ഇയർബഡ്സ് എന്നിവ വിപണിയിൽ

|

റിയൽമിയുടെ ടെക്‌ലൈഫ് ഇക്കോസിസ്റ്റം ബ്രാൻഡായ ഡിസോ രണ്ട് പുതിയ പ്രൊഡക്ടുകൾ കൂടി ഇന്ത്യയിൽ അവതരിപ്പിച്ചു. ഡിസോ വാച്ച് 2 സ്‌പോർട്‌സ് ഐ സ്മാർട്ട് വാച്ച്, വയർലെസ് പവർ ഐ നെക്ക്‌ബാൻഡ് സ്റ്റൈൽ ഇയർബഡ്സ് എന്നിവയാണ് ഡിസോ അവതരിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് ആക്‌സസറികളും ഓഫ്‌ലൈൻ വിപണിയിൽ ലഭ്യമാകും. ഡിസോ സ്മാർട്ട് വാച്ചിന്റെയും നെക്ക്ബാൻഡ് ഇയർബഡ്സിന്റെയും വിലയും സവിശേഷതകളും നോക്കാം.

 

ഡിസോ വാച്ച് 2 സ്പോർട്സ് ഐ: സവിശേഷതകൾ

ഡിസോ വാച്ച് 2 സ്പോർട്സ് ഐ: സവിശേഷതകൾ

ഡിസോ വാച്ച് 2 സ്‌പോർട്‌സ് ഐ ചതുരാകൃതിയിലുള്ള കോം‌പാക്‌റ്റ് ഡിസൈനിലാണ് അവതരപ്പിച്ചിരിക്കുന്നത്. 600 നിറ്റ് വരെ പരമാവധി ബ്രൈറ്റ്നസുള്ള 1.69 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് ഈ വാച്ചിലുള്ളത്. തിളങ്ങുന്ന ഫ്രെയിമിന് ഏകദേശം 41.5 ഗ്രാം ഭാരവുമുണ്ട്. നീന്തലും മറ്റ് വാട്ടർ സ്പോർട്സും ഉൾപ്പെടെ 110 സ്പോർട്സ് മോഡുകൾക്കുള്ള സപ്പോർട്ടുമായിട്ടാണ് ഡിസോ വാച്ച് 2 സ്പോർട്സ് ഐ വരുന്നത്. ഇത് കൂടാതെ എസ്പിഒ2 മോണിറ്റർ, സെഡന്ററി റിമൈൻഡർ, സ്ലീപ്പ് ട്രാക്കർ, 24/7 ഹൃദയമിടിപ്പ് മോണിറ്റർ, വാട്ടർ റിമൈൻഡർ എന്നിവയുൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രീകൃത ഫീച്ചറുകളും വാച്ചിലുണ്ട്.

ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണിയിൽ 173 ശതമാനം വളർച്ച; ഇവയാണ് പത്ത് മികച്ച ബ്രാന്റുകൾഇന്ത്യൻ സ്മാർട്ട് വാച്ച് വിപണിയിൽ 173 ശതമാനം വളർച്ച; ഇവയാണ് പത്ത് മികച്ച ബ്രാന്റുകൾ

ബാറ്ററി
 

ഡിസോ വാച്ച് 2 സ്പോർട്സ് ഐ സ്ത്രീയുടെ ആർത്തവവുമായി ബന്ധപ്പെട്ട ട്രാക്കിങും ചെയ്യുന്നു. ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന 150 വ്യത്യസ്ത വാച്ച് ഫേസുകളുമായിട്ടാണ് ഈ വാച്ച് വരുന്നത്. ഈ സ്മാർട്ട് വാച്ച് 260mAh ബാറ്ററിയുമായിട്ടാണ് വരുന്നത്. സാധാരണ ഉപയോഗത്തിൽ 10 ദിവസം വരെ ബാറ്ററി ബാക്ക് അപ്പ് നൽകാൻ ഇതിന് സാധിക്കും. ബ്ലൂടൂത്ത് 5.0, കോളിങ് ഫംഗ്‌ഷണാലിറ്റി, ഫൈൻഡ് മൈ ഫോൺ, മ്യൂസിക് കൺട്രോളുകൾ, ക്യാമറ ഷട്ടർ എന്നിവ അടക്കമുള്ള ഫീച്ചറുകളും ഡിസോ വാച്ച് 2 സ്പോർട്സ് ഐയിൽ ഉണ്ട്. 5 എടിഎം വാട്ടർ റെസിസ്റ്റൻസും വാച്ചിനുണ്ട്.

വില

ഡിസോ വാച്ച് 2 സ്പോർട്സ് ഐ സ്മാർട്ട് വാച്ചിന് ഇന്ത്യൻ വിപണിയിൽ 2,599 രൂപയാണ് വില. യെല്ലോ ബ്ലാക്ക്, ക്ലാസിക് ബ്ലാക്ക്, ഡീപ് ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ വെയറബിൾ ലഭ്യമാകും. 2022 ജൂൺ 2 മുതലാണ് ഡിസോ വാച്ച് 2 സ്പോർട്സ് ഐയുടെ വിൽപ്പന നടക്കുന്നത്. ഓൺലൈനായും ഓഫ്ലൈനായും ഈ ഡിവൈസ് ലഭ്യമാകും. ആദ്യ വിൽപ്പനയിൽ ഡിസോ വാച്ച് 2 സ്പോർട്സ് ഐ വാങ്ങുന്നവർക്ക് മികച്ച ഓഫറുകളും കമ്പനി ലഭ്യമാകും.

വെയറബിൾ ഫാൻ മുതൽ സെൽഫ് സ്റ്റിറിങ് കോഫി കപ്പുകൾ വരെ; മികച്ച സമ്മർ ഗാഡ്ജറ്റുകൾവെയറബിൾ ഫാൻ മുതൽ സെൽഫ് സ്റ്റിറിങ് കോഫി കപ്പുകൾ വരെ; മികച്ച സമ്മർ ഗാഡ്ജറ്റുകൾ

ഡിസോ വയർലെസ് പവർ ഐ ഇയർബഡ്സ്

ഡിസോ വയർലെസ് പവർ ഐ ഇയർബഡ്സ്

ഡിസോ വയർലെസ് പവർ ഐ വയർലെസ് ഇയർബഡ്സ് സോഫ്റ്റ് ടിപിയു മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് മണിക്കൂറുകളോളം ആക്സസറി ഉപയോഗിക്കുമ്പോഴും അസൌകര്യം ഇല്ലാതിരിക്കാൻ സഹായിക്കുന്നു. മാഗ്നറ്റിക് ഫാസ്റ്റ് പെയർ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന ഈ ഡിവൈസിൽ സിലിക്കൺ ടിപ്പുകളും മാഗ്നറ്റിക് ടിപ്പുകളും ഉണ്ട്. കോളുകൾക്ക് ആൻസർ ചെയ്യാനും മ്യൂസിക്ക് പ്ലേ ചെയ്യാനുമെല്ലാം ഈ ഇയർബഡ്സ് സഹായിക്കുന്നു.

ഫീച്ചറുകൾ

ഡിസോ വയർലസ് പവർ ഐ ഇയർബഡ്സ് ഒരു 11.2mm ഡ്രൈവറും ഫീച്ചറുകളുമായാണ് വരുന്നത്. 88ms ലോ ലേറ്റൻസിയുള്ള ഒരു ഡെഡിക്കേറ്റഡ് ഗെയിം മോഡ്, എഎൻസിയുടെ അത്ര ഫലപ്രദമല്ലാത്ത എൻവയോൺമെന്റൽ നോയ്‌സ് ക്യാൻസലേഷൻ (ഇഎൻസി) എന്നിവയാണ് ഈ ഇയർബഡ്സിൽ ഉള്ളത്. ഈ വയർലെസ് ഇയർബഡ്സിന് 150mAh ബാറ്ററിയാണ് ഉള്ളത്. ഒറ്റ ചാർജിൽ 18 മണിക്കൂർ വരെ ഉപയോഗിക്കാൻ സാധിക്കുന്ന ബാറ്ററിയാണ് ഇത്. ഇയർബഡ്സ് 10 മിനിറ്റ് ചാർജ് ചെയ്‌താൽ നിങ്ങൾക്ക് 120 മിനിറ്റ് വരെ പ്ലേബാക്ക് ലഭിക്കും.

മെറ്റാലിക് ഡിസൈനും വിയർഒഎസും ഫീച്ചർ ചെയ്ത് ഗൂഗിൾ പിക്സൽ വാച്ച് എത്തുന്നുമെറ്റാലിക് ഡിസൈനും വിയർഒഎസും ഫീച്ചർ ചെയ്ത് ഗൂഗിൾ പിക്സൽ വാച്ച് എത്തുന്നു

1499 രൂപ

ബ്ലൂടൂത്ത് 5.2 സപ്പോർട്ട്, സ്മാർട്ട് കൺട്രോൾ ബട്ടൺ, ഫേംവെയർ അപ്‌ഗ്രേഡിങ്, ഗെയിം മോഡ് ഓൺ, ഓഫ് ഓപ്ഷൻ തുടങ്ങിയവയെല്ലാം ഈ ഇയർബഡ്സിൽ ഉണ്ട്. ഡിസോ വയർലെസ് പവർ ഐയ്ക്ക് 1499 രൂപയാണ് വില. ക്ലാസിക് ബ്ലാക്ക്, സിൽവർ ഗ്രേ, പാഷൻ പിങ്ക് നിറങ്ങളിലാണ് ഇയർബഡ്സ് ലഭ്യമാകുന്നത്. ജൂൺ 2ന് തന്നെയാണ് ഇയർബഡ്സിന്റെയും വിൽപ്പന ആരംഭിക്കുന്നത്.

Best Mobiles in India

English summary
Dizo has launched two new products in India. Brand introduced the Dizo Watch 2 Sports i Smart Watch and Wireless Power i Neckband Style Earbuds.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X