Just In
- 1 hr ago
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
- 2 hrs ago
'മോഷണത്തിന്' സഹായിയെ വേണം, ശമ്പളം മാസം 16 ലക്ഷം രൂപ വരെ! പരസ്യം ഡാർക്ക് വെബ്ബിൽ
- 4 hrs ago
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ (2) വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- 16 hrs ago
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
Don't Miss
- Movies
ഗസ്റ്റിനെ കരയിക്കണം എന്നായിരുന്നു അവരുടെ ആവശ്യം; പറ്റില്ലെന്ന് ഞാൻ; ചാനൽ ഷോയെക്കുറിച്ച് മാല പാർവതി
- News
ബജറ്റ് 2023: മത്സ്യബന്ധന മേഖലയ്ക്ക് 6000 കോടിയുടെ പുതിയ പദ്ധതി: ഹോര്ട്ടികള്ച്ചറിന് 2200 കോടി
- Automobiles
ഇനി സിഎൻജിയുടെ കാലമല്ലേ; കെഎസ്ആർടിസിയിൽ അടിമുടി മാറ്റങ്ങൾ
- Lifestyle
ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്കും പ്രദോഷവ്രതം; ശുഭമുഹൂര്ത്തവും ആരാധനാ രീതിയും
- Sports
ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന് കോച്ചിന്റെ വെളിപ്പെടുത്തല്
- Travel
ത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട്- ഈ ജന്മനക്ഷത്രക്കാർ നിർബന്ധമായും പോകണം
- Finance
ബജറ്റ് 2023; പെട്ടി തുറക്കുമ്പോൾ സാധാരണക്കാരന് സന്തോഷമോ? ഓരോ മേഖലയുടെയും പ്രതീക്ഷയെന്ത്
Apple: ഇന്ത്യക്കാരുടെ ഐഫോൺ പ്രേമം! അറിയാം ഇന്ത്യയിലെ ആപ്പിൾ ബെസ്റ്റ് സെല്ലേഴ്സിനെക്കുറിച്ച്
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ മേൽക്കൈ ചൈനീസ് കമ്പനികൾക്ക് ആണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. എന്നാൽ ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനിയായ ആപ്പിളിന്റെ ഇന്ത്യയിലെ പെർഫോമൻസ് എങ്ങനെയാണെന്ന് അറിയാമോ. ഐഫോണുകളെപ്പോലെയുള്ള ആപ്പിളിന്റെ പ്രീമിയം ഡിവൈസുകൾ ഇന്ത്യയിൽ അത്രയ്ക്ക് ചിലവാകില്ലെന്ന് കരുതരുത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക (Apple IPhone).

ഐഫോണുകളും ഐപാഡുകളും ഇന്ത്യയിൽ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നതായാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൈബർമീഡിയ റിസർച്ച് (സിഎംആർ) ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. 2022ലെ സെക്കൻഡ് ക്വാട്ടറിൽ ഐഫോൺ വിൽപ്പനയിൽ 94 ശതമാനം (വർഷാ വർഷം) വളർച്ച നേടുന്നതായാണ് സൈബർമീഡിയ റിസർച്ചിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഐപാഡുകളുടെ വിൽപ്പനയും വർധിച്ചിട്ടുണ്ട്.

ഏകദേശം 34 ശതമാനം വളർച്ചയാണ് ഐപാഡ് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. 2022ന്റെ രണ്ടാം പാദത്തിൽ ( ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ) രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഐഫോണുകളും ഐപാഡുകളും ഏതാണെന്ന് അറിയേണ്ടെ. ഇത് സംബന്ധിച്ച ഒരു ലിസ്റ്റും സിഎംആർ പുറത്ത് വിട്ടിട്ടുണ്ട്. ഇന്ത്യക്കാർക്കിടയിൽ ജനപ്രിയമായ ഐപാഡുകളും ഐഫോണുകളും ഏതെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ഐഫോൺ 12
41% വിപണി വിഹിതമാണ് ഐഫോൺ 12വിന് ഉള്ളത്. ഐഫോൺ 12, 2020 സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത ആപ്പിൾ ഡിവൈസാണ്. ഐഫോൺ 13 സീരീസിന് ശേഷം ഐഫോൺ 14 ലോഞ്ച് അടുത്ത് നിൽക്കുമ്പോഴും വിപണിയിലെ ഐഫോൺ 12വിന്റെ സാന്നിധ്യം ശക്തമാണ്. 2022ന്റെ രണ്ടാം പാദത്തിലും ഏറ്റവും വിപണി വിഹിതം ഉള്ള ഐഫോൺ മോഡൽ ആയി ഐഫോൺ 12 തുടരുന്നു.

ഐപാഡ് 9th ജെൻ, വെഫൈ മോഡൽ
52% വിപണി വിഹിതമാണ് ഐപാഡ് 9th ജെൻ വെഫൈ മോഡലിന് ഇന്ത്യയിൽ ഉള്ളത്. ഇത് ഒരു എൻട്രി ലെവൽ ആപ്പിൾ ഡിവൈസ് ആണ്. 30,999 രൂപ മുതലാണ് ഐപാഡ് 9th ജെൻ വെഫൈ മോഡലിന് വില വരുന്നത്. ആപ്പിൾ ഓഫർ ചെയ്യുന്ന ഏറ്റവും അഫോർഡബിൾ ആയിട്ടുള്ള ഐപാഡ് കൂടിയാണിത്. ഒരു എൻട്രി ലെവൽ ഐപാഡ് ഇന്ത്യ പോലൊരു രാജ്യത്ത് ബെസ്റ്റ് സെല്ലർ ആയതിൽ അത്ഭുതം ഒന്നുമില്ല.

ഐഫോൺ 13
32% വിപണി വിഹിതമാണ് ഏറ്റവും ലേറ്റസ്റ്റ് ഐഫോൺ സീരീസിലെ വാനില മോഡലിന്, 2022 ലെ രണ്ടാം പാദത്തിൽ ഇന്ത്യയിൽ ഉള്ളത്. ഐഫോൺ 13 സീരീസിൽ ഏറ്റവും കൂടുതൽ വിപണി വിഹിതം അവകാശപ്പെടുന്നതും ഐഫോൺ 13 തന്നെ. ഐഫോൺ 14 ലോഞ്ച് അടുക്കുമ്പോഴും ഐഫോൺ 13 ജനപ്രിയമായി തുടരുകയാണെന്നതും ശ്രദ്ധേയമാണ്.

ഐപാഡ് എയർ 2022, വെഫൈ മോഡൽ
18% വിപണി വിഹിതമാണ് ഐപാഡ് എയർ 2022ന് (വെഫൈ മോഡൽ) ഇന്ത്യയിൽ ഉള്ളത്. എൻട്രി ലെവൽ ഐപാഡിനും പ്രീമിയം ഐപാഡ് പ്രോയ്ക്കും ഇടയിൽ നിൽക്കുന്ന ഐപാഡ് മോഡലാണ് ഐപാഡ് എയർ. ഐപാഡ് എയറിന്റെ 2022 മോഡൽ എം1 പ്രോസസറാണ് പായ്ക്ക് ചെയ്യുന്നത്. യൂസേഴ്സിന് സ്വന്തമാക്കാൻ കഴിയുന്ന ഏറ്റവും വില കുറഞ്ഞ എം1 ഡിവൈസ് കൂടിയാണ് ഐപാഡ് എയർ 2022.

ഐഫോൺ 11
2019ൽ പുറത്തിറങ്ങിയ ഐഫോൺ മോഡലിന് ഇപ്പോഴും നിരവധി ആരാധകർ ഉണ്ടെന്നതാണ് ഏറ്റവും വലിയ കാര്യം. 17 ശതമാനം വിപണി വിഹിതമാണ് ഐഫോൺ 11ന് ഇപ്പോഴും ഉള്ളത്. ഇന്ത്യക്കാർക്കിടയിൽ ഏറ്റവും ജനപ്രിയമായ മൂന്നാമത്തെ ഐഫോൺ കൂടിയാണ് ഐഫോൺ 11. ഐഫോൺ 14 വിപണിയിൽ എത്തുന്നതോടെ ഐഫോൺ 11നുള്ള ജനപ്രീതി കുറയുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.

ഐപാഡ് 9th ജെൻ, വെഫൈ + സെല്ലുലാർ
ഇന്ത്യയിലെ ജനപ്രിയമായ മൂന്നാമത്തെ ഐപാഡ് ആണ് ഐപാഡ് 9th ജെൻ, വെഫൈ + സെല്ലുലാർ മോഡൽ. എൻട്രി ലെവൽ ഐപാഡിന്റെ വെഫൈ + സെല്ലുലാർ വേരിയന്റാണ് ഇതെന്ന് മനസിലായല്ലോ. 10 ശതമാനം വിപണി വിഹിതമാണ് ഐപാഡ് 9th ജെൻ, വെഫൈ + സെല്ലുലാർ മോഡലിന് ഉള്ളത്. ഒൻപതാം ജനറേഷന്റെ ഈ വേരിയന്റിന് 40,999 രൂപ മുതലാണ് വില വരുന്നത്.

ഐഫോൺ 13 പ്രോ
ഐഫോൺ 13 സീരീസിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ സ്മാർട്ട്ഫോൺ ആണ് ഐഫോൺ 13 പ്രോ. 4 ശതമാനം മാത്രമാണ് ഐഫോൺ 13 പ്രോയുടെ വിപണി വിഹിതം. ഐഫോൺ 13 മോഡലിനെ അപേക്ഷിച്ച് വളരെ കുറവാണെങ്കിലും പ്രോ മാക്സിനെ അപേക്ഷിച്ച് ഭേദമാണ്. ഐഫോൺ 14 പുറത്തിറങ്ങിക്കഴിഞ്ഞാൽ ഈ മോഡൽ നിർത്താനും സാധ്യതയുണ്ട്.

ഐപാഡ് പ്രോ 2021, വെഫൈ മോഡൽ
10% വിപണി വിഹിതവുമായി ഐപാഡ് പ്രോ 2021 ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു. ആപ്പിൾ ഐപാഡുകളിലെ കൊമ്പന് 71,999 രൂപ മുതലാണ് വില വരുന്നത്. ഐപാഡ് പ്രോ 2021 മോഡലിന് എം1 പ്രോസസറാണ് കരുത്ത് നൽകുന്നത്. ഡ്യുവൽ പിൻ ക്യാമറ സജ്ജീകരണവും ഐപാഡ് പ്രോ 2021, വെഫൈ മോഡലിൽ ലഭ്യമാണ്.

ഐഫോൺ 13 പ്രോ മാക്സ്
3% വിപണി വിഹിതമാണ് ഐഫോൺ 13 പ്രോ മാക്സിന് ഇന്ത്യയിൽ ഉള്ളത്. ഇന്ത്യയിൽ നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും വിലയേറിയ ഐഫോൺ മോഡൽ കൂടിയാണ് ഐഫോൺ 13 പ്രോ മാക്സ്. ഐഫോണുകളുടെ വാനില വേരിയന്റുകളാണ് ആളുകളെ കൂടുതൽ ആകർഷിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ഈ കണക്കുകൾ. 2022 ഐപാഡ് എയറിന്റെ വെഫൈ + സെല്ലുലാർ വേരിയന്റും ഇന്ത്യക്കാർക്കിടയിൽ വളരെ ജനപ്രിയമാണ്. 4 ശതമാനമാണ് വിപണി വിഹിതം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470