Home
Gadgets

കരണ്ട് ബില്ല് കാണുമ്പോൾ കണ്ണ് തള്ളുന്നുവോ? എസി ഉപയോഗം ഊർജക്ഷമമാക്കാനുള്ള ടിപ്സ്

വേനൽക്കാലമടുക്കുന്നതോടെ റഫ്രിജറേറ്ററുകളും എയർ കണ്ടീഷണറുകളുമടക്കമുള്ള ഡിവൈസുകളുടെ ഉപയോഗവും കൂടിവരുമെന്ന് അറിയാമല്ലോ. അതിനാൽ തന്നെ വൈദ്യുതി ഉപയോഗവും വർധിക്കുന്നു. എയർകണ്ടീഷണറുകളാണ് ( എസി ) വേനൽക്കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഡിവൈസുകളിൽ ഒന്ന്. കരണ്ട് ബില്ലിന്റെ വലിയൊരു ഭാഗവും സംഭാവന ചെയ്യുന്നതും എസികൾ തന്നെ.

പഴയ തലമുറയിലെ എസികളെ അപേക്ഷിച്ച് ഇപ്പോൾ പുറത്തിറങ്ങുന്ന എസികൾ കൂടുതൽ ഊർജക്ഷമത പുലർത്തുന്നുണ്ട്. കുറച്ച് ദിവസങ്ങൾ കൂടി കഴിയുമ്പോഴേക്കും പകൽച്ചൂട് അസഹനീയമായി മാറും. അത്തരമൊരു സാഹചര്യത്തിൽ എസി ഉപയോഗിക്കരുതെന്ന് പറഞ്ഞാൽ ആരും കേൾക്കാനും പോകുന്നില്ല. എസി ഉപയോഗം വിവേകത്തോടെ മതിയെന്ന് തീരുമാനിക്കുകയാണ് വേണ്ടത്. ചൂടിൽ നിന്ന് രക്ഷ നേടാൻ എസി ഇടുമ്പോൾ തന്നെ വൈദ്യുതി ബില്ലും നിയന്ത്രിക്കപ്പെടണം. ഇതിന് സഹായിക്കുന്ന ഏതാനും മാർഗങ്ങൾ അറിയാൻ തുട‍ർന്ന് വായിക്കുക.

കരണ്ട് ബില്ല് കാണുമ്പോൾ കണ്ണ് തള്ളുന്നുവോ? എസി ഉപയോഗം ഊർജക്ഷമമാക്കാം

AC ഉപയോഗത്തിലില്ലാത്തപ്പോൾ ഓഫ് ചെയ്യുക

റിമോട്ടിൽ ഞെക്കുമ്പോൾ മുതൽ റൂം തണുക്കണമെന്നാണ് നമ്മുടെ ഒരു ലൈൻ. ഇതിനായി റിമോട്ട് കൺട്രോൾ ഉപയോഗിച്ച് മാത്രം AC ഓഫാക്കുന്നവരാണ് നല്ലൊരു ശതമാനവും. ഇങ്ങനെ ചെയ്യുമ്പോൾ എസി പൂർണമായും ഓഫ് ആകുന്നില്ലെന്നതും ഐഡിൽ ലോഡിലേക്ക് മാറുകയാണെന്നും പലർക്കും അറിയില്ല. കംപ്രസൽ ഐഡിൽ സ്റ്റേറ്റിലേക്ക് പോകുന്നതിനെയാണ് ഐഡിൽ ലോഡ് എന്ന് പറയുന്നത്. ഐഡിൽ ലോഡിൽ കിടക്കുമ്പോൾ വൈദ്യുതി നഷ്ടം ഉണ്ടാകുകയും ചെയ്യും.

എസിയ്ക്കൊപ്പം ഫാനും പ്രവർത്തിപ്പിക്കുക

എസി പ്രവർത്തിപ്പിക്കുമ്പോൾ തന്നെ സീലിങ് ഫാൻ കൂടി ഓണാക്കിയാൽ മുറി പെട്ടെന്ന് തണുക്കും. മുറി തണുത്ത് കിട്ടിയാൽ ഫൻ ഓഫ് ചെയ്യാം. എസി പ്രവർത്തിപ്പിക്കുമ്പോൾ ഒരു കാരണവശാലും ഉയർന്ന വേഗതയിൽ സീലിങ് ഫാനുകൾ ഉപയോഗിക്കരുത്. ഇത് നേരെ വിപരീത ഫലം ചെയ്യുമെന്നതാണ് പ്രശ്നം. ഫാൻ അതിവേ​ഗം കറങ്ങുമ്പോൾ മുറി തണുപ്പിക്കാൻ കൂടുതൽ സമയം വേണ്ടി വരും.‌ ഇത് വൈദ്യുതി ഉപയോഗം കൂടാൻ കാരണമാകും.

കരണ്ട് ബില്ല് കാണുമ്പോൾ കണ്ണ് തള്ളുന്നുവോ? എസി ഉപയോഗം ഊർജക്ഷമമാക്കാം

ടെമ്പറേച്ചർ ഒപ്റ്റിമൽ ലെവലിൽ സെറ്റ് ചെയ്യുക

24 ഡിഗ്രി സെൽഷ്യസാണ് മനുഷ്യശരീരത്തിന് ഏറ്റവും അനുയോജ്യമായ താപനില. ടെമ്പറേച്ചർ സെറ്റിങ്സ് ഏറ്റവും കുറഞ്ഞ നിലയിലേക്ക് സെറ്റ് ചെയ്താൽ റൂമിൽ കൂടുതൽ തണുപ്പ് കിട്ടുമെന്ന് ആളുകളുടെ ധാരണ. ഇത് ശരിയാണെങ്കിലും ഇതിന്റെ ഒരു ആവശ്യവുമില്ലെന്നതാണ് യാഥാർഥ്യം. ഒപ്റ്റിമൽ ലെവലിലേക്ക് ടെമ്പറേച്ചർ സെറ്റ് ചെയ്യാൻ കുറഞ്ഞ താപനിലയിലേക്ക് എസി സെറ്റ് ചെയ്യുന്നതിന് ആവശ്യമായ വൈദ്യതിയും വേണ്ടി വരുന്നില്ല.

സർവീസ് പ്രധാനമാണ്

പല കമ്പനികളും അവരുടെ എയ‍ർ കണ്ടീഷണറുകൾ ഇടയ്ക്കിടെ സർവീസ് ചെയ്യേണ്ടെന്ന് അവകാശപ്പെടുന്നു. വീട്ടിലെ എസി പതിവായി സർവീസ് ചെയ്യുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. ഉപയോഗത്തിൽ ഇല്ലാത്ത സമയത്ത് എസിയുടെ അകത്ത് പൊടി അടിഞ്ഞ് കൂടാനും അതുവഴി തകരാറിൽ ആകാനും സാധ്യതയുണ്ട്. എസി സർവീസ് ചെയ്യുന്നത് അതിന്റെ കാര്യക്ഷമത വ‍ർധിപ്പിക്കും. കൂടുതൽ കാര്യക്ഷമതയുള്ള ഉപകരണങ്ങൾ ഊർജ ഉപഭോഗം കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രത്യേകം പറഞ്ഞ് തരേണ്ട കാര്യമില്ലല്ലോ.

കരണ്ട് ബില്ല് കാണുമ്പോൾ കണ്ണ് തള്ളുന്നുവോ? എസി ഉപയോഗം ഊർജക്ഷമമാക്കാം

ടൈമറുകൾ

മിക്കവാറും എസികളിലും ടൈമറുകൾ സെറ്റ് ചെയ്യാൻ ഉള്ള ഓപ്ഷൻ ലഭ്യമാണ്. ഈ ഫീച്ച‍ർ അധികം യൂസേഴ്സും ഉപയോഗിക്കുന്നില്ല എന്നതാണ് വാസ്തവം. ഉറങ്ങാൻ നേരത്ത് എസിയിട്ടാൽ പിറ്റേ ദിവസം എഴുന്നേൽക്കുന്നത് വരെയാണ് പലരും എസി പ്രവ‍‍ർത്തിപ്പിക്കുന്നത്. ഇത് മൂലം ആവശ്യമില്ലാതെ വൈദ്യുതി പാഴാകുന്നു. ടൈമർ ഉപയോ​ഗിച്ച് എസി ഓഫ് ചെയ്യാൻ ഒരു പ്രത്യേക സമയം സെറ്റ് ചെയ്താൽ ഈ നഷ്ടം ഒഴിവാക്കാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
It is known that the use of devices such as refrigerators and air conditioners will increase as summer approaches. Hence, the electricity consumption is also increasing. Air conditioners (AC) are one of the most commonly used devices in the summer. ACs contribute a large portion of the current bill.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X