ഇനി റോബോട്ടുകള്‍ നമുക്ക് 'പിസ' കൊണ്ടുവന്ന് തരും..!!

Written By:

ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് തന്നെ സാധനങ്ങള്‍ എത്തിച്ച് നല്‍കാന്‍ ഇപ്പോള്‍ ഡ്രോണുകളെ വരെ രംഗത്ത് ഇറക്കാനുള്ള പദ്ധതികള്‍ അണിയറയില്‍ നടക്കുന്നുണ്ട്. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റായ ആമസോണ്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഞൊടിയിടയില്‍ സാധനങ്ങള്‍ എത്തിക്കാന്‍ പ്രൈം എയര്‍ എന്ന ഡ്രോണ്‍ രൂപകല്പന ചെയ്തുകഴിഞ്ഞു. ഇലക്ട്രോണിക് സാധനങ്ങള്‍ക്കും മറ്റും പറന്ന് നടക്കാമെങ്കില്‍ നമ്മുടെ പിസയ്ക്ക് എന്താനൊരു കുറവ്? നമ്മുടെ പ്രിയപ്പെട്ട ഡോമിനോസ് തങ്ങളുടെ പിസ ഇനി നമ്മളിലേക്ക് എത്തിക്കുന്നത് റോബോട്ടുകള്‍ മുഖേനയാണ്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇനി റോബോട്ടുകള്‍ നമുക്ക് 'പിസ' കൊണ്ടുവന്ന് തരും..!!

പിസയും സോഫ്റ്റ്‌ഡ്രിങ്ക്സും വഹിച്ചുകൊണ്ട് നാല് വീലില്‍ സഞ്ചരിക്കുന്ന റോബോട്ടിന് 'ഡി.ആര്‍.യു' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇനി റോബോട്ടുകള്‍ നമുക്ക് 'പിസ' കൊണ്ടുവന്ന് തരും..!!

ജിപിഎസ് ഉപയോഗിച്ച് നാവിഗേറ്റ് ചെയ്യുന്ന ഈ റോബോട്ടിന് വഴിയിലെ തടസങ്ങളെ മറികടന്ന് നീങ്ങാന്‍ ഇതില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സറുകള്‍ സഹായകമാകും.

ഇനി റോബോട്ടുകള്‍ നമുക്ക് 'പിസ' കൊണ്ടുവന്ന് തരും..!!

ഡോമിനോസിന് സ്വന്തമായുള്ള പരീക്ഷണശാലയായ ഡി-ലാബിലാണ് 'ഡി.ആര്‍.യു' രൂപകല്പന ചെയ്തത്.

ഇനി റോബോട്ടുകള്‍ നമുക്ക് 'പിസ' കൊണ്ടുവന്ന് തരും..!!

ന്യൂസിലാന്റിലാവും ആദ്യമായി ഡോമിനോസ് 'ഡി.ആര്‍.യു'വിനെ അവതരിപ്പിക്കുന്നത്.

ഇനി റോബോട്ടുകള്‍ നമുക്ക് 'പിസ' കൊണ്ടുവന്ന് തരും..!!

സെമി-ഓട്ടോമാറ്റിക്കായ ഈ റോബോട്ട് നിരവധി ടെസ്റ്റുകള്‍ പാസായി കഴിഞ്ഞു. വരുംനാളുകളില്‍ ഡെലിവറി ബോയ്‌സിന് പകരം പിസയും വഹിച്ചുകൊണ്ട് 'ഡി.ആര്‍.യു' നമ്മുടെ വീടുകളിലും എത്തുമെന്ന് പ്രതീക്ഷിക്കാം.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The pizza giant Domino's has unveiled an autonomous pizza delivery robot that is being trialed in New Zealand.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot