എന്താ ഒന്ന് ഉഷാറായാലോ? പാട്ടിനൊപ്പം ഇനി ശുദ്ധവായുവും; കാലത്തിനൊത്ത മാറ്റവുമായി പുത്തൻ ഹെഡ്ഫോൺ എത്തുന്നു

|

വിശ്രമവേളകൾ ആനന്ദകരമാക്കാൻ നമ്മളിൽ കൂടുതൽ പേരും പാട്ടുകേൾക്കുകയോ വീഡിയോകൾ കാണുകയോ ഒക്കെ ചെയ്യാറുണ്ട്. മനസിന് ഏറെ ഉല്ലാസം പകരാൻ ഇതിലൂടെ സാധിക്കാറുമുണ്ട്. എന്നാൽ ഇനി ഈ ഉല്ലാസത്തിനൊപ്പം അ‌ൽപ്പം ആരോഗ്യം കൂടി സ്വന്തമാക്കാൻ സാധിക്കുന്ന നിലയിലേക്ക് ഒരു പുത്തൻ ഹെഡ്ഫോണുകളുമായി (headphones) രംഗത്തെത്തിയിരിക്കുകയാണ് ​ഡൈസൺ ലിമിറ്റഡ് എന്ന കമ്പനി.

കിടിലൻ ശബ്ദാനുഭവത്തോടൊപ്പം ശുദ്ധവായുവും

കിടിലൻ ശബ്ദാനുഭവത്തോടൊപ്പം ശുദ്ധവായുവും നൽകാൻ കഴിയുന്ന എയർപ്യൂരിഫയർ സപ്പോർട്ടോടു കൂടിയ ഒരു ഹെഡ്ഫോൺ പുറത്തിറക്കിയാണ് ​ഡൈസൻ പുതിയൊരു മാറ്റത്തിന് പാതയൊരുക്കുന്നത്. പാട്ടിനൊപ്പം ഇനി ശുദ്ധവായുവും എന്ന സങ്കൽപ്പം മുന്നോട്ടുവയ്ക്കുന്ന ​ഡൈസൺ കാലത്തിനൊത്ത മാറ്റമെന്ന നിലയിൽക്കൂടിയാണ് പുത്തൻ ഹെഡ്ഫോൺ അ‌വതരിപ്പിക്കുന്നത്.

കാശുതരണ്ട, ​വാ കൊണ്ടുവിടാം; ​ഡ്രൈവറില്ലാ ടാക്സി സർവീസ് ആരംഭിച്ച് യൂബർകാശുതരണ്ട, ​വാ കൊണ്ടുവിടാം; ​ഡ്രൈവറില്ലാ ടാക്സി സർവീസ് ആരംഭിച്ച് യൂബർ

മനസിന് ഏറെ സന്തോഷം നൽകാൻ

മനസിന് ഏറെ സന്തോഷം നൽകാൻ സംഗീതത്തിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട് എന്ന് നമുക്ക് അ‌നുഭവത്തിലൂടെ തന്നെ അറിയാം. എന്നാൽ ശുദ്ധവായു നൽകുന്ന ഊർജം അ‌തിനെക്കാൾ ഏറെ പ്രധാനമാണ്. അ‌ന്തരീക്ഷ മലിനീകരണം ഓരോ ദിവസം കഴിയും തോറും കൂടുകയാണ്. അ‌തോടൊപ്പം ശ്വാസകോശ സംബന്ധമായ അ‌സുഖങ്ങൾ ഉണ്ടാകുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. നാം ശ്വസിക്കുന്ന മോശം വായു നമ്മുടെ ശരീരത്തിൽ ചെലുത്തുന്ന ആഘാതം നിശബ്ദമെങ്കിലും ഭീകരമാണ്.

പുതിയ ഹെഡ്ഫോൺ

കാര്യമായ തയാറെടുപ്പുകളോ ചികിത്സയോ ഒന്നും കൂടാതെ ആന്ദവേളകൾ ആസ്വദിക്കുന്നതിനോടൊപ്പം ശുദ്ധവായു ശ്വസിക്കാനും അ‌തുവഴി ആരോഗ്യം സംരക്ഷിക്കാനും ഉള്ള അ‌വസരമാണ് ​ഡൈസൺന്റെ പുതിയ ഹെഡ്ഫോൺ മുന്നോട്ടു വയ്ക്കുന്നത്. യാത്രചെയ്യുമ്പോൾ ഉൾപ്പെടെ ഉപയോഗിക്കാം എന്നത് ഈ ​ഹെഡ്സെറ്റിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. കാരണം വീട്ടിൽ ഉള്ളതിനെക്കാൾ മോശം അ‌ന്തരീക്ഷമാണ് യാത്രകളിൽ നമ്മെ കാത്തിരിക്കുന്നത്.

ഇഷ്ടപ്പെട്ടത് വാങ്ങാൻ ഇനി സംശയിച്ച് നിൽക്കേണ്ട; യുപിഐ പേയ്മെന്റുകൾക്ക് ഇനി ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കാംഇഷ്ടപ്പെട്ടത് വാങ്ങാൻ ഇനി സംശയിച്ച് നിൽക്കേണ്ട; യുപിഐ പേയ്മെന്റുകൾക്ക് ഇനി ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കാം

പൊടിശല്യം

ഇത്തരം ഘട്ടങ്ങളിൽ വിഷവാതകങ്ങൾ ഉൾപ്പെടെ ശ്വസിക്കുന്നത് തടയാനും പൊടിശല്യം ഉൾപ്പെടെ തടയാനും ഈ ഹെഡ്ഫോണുകൾക്ക് സാധിക്കും. ആറു വര്‍ഷം നീണ്ട ഗവേഷണ പരിശ്രമങ്ങളുടെ ഫലമാണ് ഡൈസന്റെ പുതിയ ഹെഡ്ഫോൺ. ഇന്‍ ബില്‍ട്ട് എയര്‍ പ്യൂരിഫയറുള്ള ഹെഡ്‌ഫോണുകള്‍ക്ക് ഡൈസണ്‍ സോണ്‍ എന്നാണ് കമ്പനി പേര് നല്‍കിയിരിക്കുന്നത്. പുതിയ ഡൈസണ്‍ ഹെഡ്ഫോണുകളുടെ പ്രധാന സവിശേഷത ധരിക്കുന്നയാളുടെ മൂക്കിലും വായിലും ഘടിപ്പിക്കാവുന്ന വൈസറാണ്. ഇതാണ് എയര്‍ പ്യൂരിഫയറായി പ്രവര്‍ത്തിക്കുന്നത്.

വായൂ ശുദ്ധീകരണത്തിന്

ഡൈസണ്‍ സോണിന്റെ ഇയര്‍കപ്പിനുള്ളിലെ കംപ്രസ്സറുകളും ഹെഡ്‌ഫോണുകള്‍ക്കുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന ഡ്യുവല്‍-ലെയര്‍ ഫില്‍ട്ടറുകളുമാണ് വായൂ ശുദ്ധീകരണത്തിന് ഈ ഹെഡ്ഫോണിനെ സഹായിക്കുന്നത്. അള്‍ട്രാഫൈന്‍ കണങ്ങളെയും ബ്രേക്ക് ഡസ്റ്റ് പോലുള്ള സ്രോതസ്സുകളില്‍ നിന്നുള്ള കണങ്ങളെയും പിടിച്ചെടുക്കുന്ന നെഗറ്റീവ് ചാര്‍ജുള്ള ഇലക്ട്രോസ്റ്റാറ്റിക് ഫില്‍ട്ടര്‍ ഇതിലുണ്ട്. NO2, SO2 പോലുള്ള ദോഷകരമായ വാതകങ്ങളെ തടയുന്നതിനൊപ്പം 0.1 മൈക്രോണ്‍ വരെ പിടിച്ചെടുക്കുകവഴി 99 ശതമാനം പൊടിശല്യവും തടയാൻ ഡൈസണ്‍ സോണിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

UFO | പറക്കും തളികയും ചാര നിറമുള്ള വിചിത്ര ജീവികളും; ലോകത്തെയമ്പരപ്പിച്ച ന്യൂ ഹാംഷെയർ ദമ്പതികളുടെ കഥUFO | പറക്കും തളികയും ചാര നിറമുള്ള വിചിത്ര ജീവികളും; ലോകത്തെയമ്പരപ്പിച്ച ന്യൂ ഹാംഷെയർ ദമ്പതികളുടെ കഥ

ഇലക്ട്രോസ്റ്റാറ്റിക് ഫില്‍ട്ടറും

അള്‍ട്രാഫൈന്‍ കണങ്ങളെയും ബ്രേക്ക് ഡസ്റ്റ് പോലുള്ള സ്രോതസ്സുകളില്‍ നിന്നുള്ള കണങ്ങളെയും പിടിച്ചെടുക്കുന്ന നെഗറ്റീവ് ചാര്‍ജുള്ള ഇലക്ട്രോസ്റ്റാറ്റിക് ഫില്‍ട്ടറും ഇതിലുണ്ട്. ഹെഡ്ഫോണുകളില്‍ നിന്നുള്ള പവര്‍ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി വഴി ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഈ ഹെഡ്ഫോണിലുള്ളത്. 50 മണിക്കൂര്‍ വരെ ബാറ്ററി ലൈഫും ലഭ്യമാണ് എന്നതാണ്
ഡൈസണ്‍ സോണിന്റെ എടുത്തുപറയേണ്ട ഗുണങ്ങളിലൊന്ന്.

ഹെഡ്ഫോൺ ഫീച്ചറുകളിലേക്ക്

ഹെഡ്ഫോൺ ഫീച്ചറുകളിലേക്ക് വന്നാൽ, ഫുള്‍ സ്‌പെക്ട്രം ഓഡിയോ സപ്പോര്‍ട്ട് ഉള്‍പ്പെടെ നിരവധി സവിശേഷതകളുമായാണ് ഡൈസണ്‍ സോണ്‍ എത്തുന്നത്. ഏറ്റവും പുതിയ എഎന്‍സി (ആക്റ്റീവ് നോയ്സ് റദ്ദാക്കല്‍) കരുത്ത് ഉറപ്പാക്കാനായി 11 മൈക്രോഫോണുകളും ഹെഡ്ഫോണിൽ ഉണ്ടെന്ന് ഡൈസണ്‍ അവകാശപ്പെടുന്നു. ഇന്‍-ബില്‍റ്റ് മൈക്രോഫോണുകള്‍ ഓരോ സെക്കന്‍ഡിലും 3,84,000 തവണ 38 ഡിബി വരെ ആംബിയന്റ് ശബ്ദം കുറയ്ക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

കാത്തിരുന്ന് വലഞ്ഞോ, സാരമില്ല എല്ലാം നല്ലതിനാ! 5ജിയിൽ ഞെട്ടിക്കാൻ ജിയോയുടെ 5ജി ഫോൺ എത്തുന്നുകാത്തിരുന്ന് വലഞ്ഞോ, സാരമില്ല എല്ലാം നല്ലതിനാ! 5ജിയിൽ ഞെട്ടിക്കാൻ ജിയോയുടെ 5ജി ഫോൺ എത്തുന്നു

സുഖപ്രദമായ രൂപകല്‍പ്പന

മനുഷ്യന് ആരോഗ്യകരമായി കേൾക്കാൻ സാധിക്കുന്ന 6Hz-21kHz വരെയുള്ള ഫ്രീക്വന്‍സി, EQ ഓപ്ഷനുകള്‍, സുഖപ്രദമായ രൂപകല്‍പ്പന, കോളുകള്‍ക്കുള്ള വ്യക്തമായ ശബ്ദം എന്നിവയ്‌ക്കൊപ്പം ഹെഡ്ഫോണുകളില്‍ അള്‍ട്രാ ലോ ഡിസ്റ്റോര്‍ഷന്‍ ലെവലും ഡൈസണ്‍ അവകാശപ്പെടുന്നു. അ‌ടുത്ത മാസം ​ചൈനയിലാണ് ഈ ഹെഡ്ഫോൺ പുറത്തിറക്കുക. മാർച്ചോടെ യുഎസ്, യുകെ, ഹോങ്കോംഗ് എസ്എആര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും എത്തും. അ‌തേസമയം ഈ ഹെഡ്ഫോണിന്റെ വില എന്താകും എന്നതിൽ കമ്പനി യാതൊരു സൂചനയും നൽകിയിട്ടില്ല.

Best Mobiles in India

Read more about:
English summary
Dyson Limited is about to release headphones with air purifier support. Dyson's new headphones are the result of six years of research. The company has named these headphones Dyson Zone with an in-built air purifier. A key feature of Dyson headphones is the visor that can be attached to the wearer's nose and mouth.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X