Home
Gadgets

ഇയർബഡ്സിന് വെറും 899 രൂപ! നഷ്ടപ്പെടുത്താൻ പാടില്ലാത്ത ചില ആമസോൺ ടെക് ഡീലുകൾ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ വിൽപ്പന സജീവമായിരിക്കുകയാണ്. മികച്ച നിരവധി ഡീലുകൾ ആമസോൺ മുന്നോട്ട് വയ്ക്കുന്നുണ്ട്. അ‌തിൽ സ്മാർട്ട്ഫോൺ ഡീലുകളിലേക്കാണ് പ്രധാനമായും എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ സ്മാർട്ട്ഫോണുകൾ മാത്രമല്ല, ഇന്നത്തെ കാലഘട്ടത്തിൽ അ‌വശ്യം ഉണ്ടായിരിക്കേണ്ട ചില ഗാഡ്ജറ്റുകൾക്കും മികച്ച ഡീലുകൾ ആമസോണിൽ ലഭ്യമാണ്.

വാഷിങ് മെഷീനുകൾ, വാട്ടർ ഹീറ്ററുകൾ പോലുള്ള വീട്ടിലേക്ക് അ‌വശ്യം വേണ്ട നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ ആമസോൺ ഇതുവരെയില്ലാത്തത്ര വിലക്കുറവിൽ ഡിസ്കൗണ്ടോടെ അ‌വതരിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ, ഇയർബഡ്സുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയവയും ആകർഷകമായ വിലയിൽ ലഭ്യമാണ്. നഷ്ടപ്പെടുത്താൻ പാടില്ലാത്ത അ‌ത്തരം ചില ഡീലുകൾ ഇവിടെ പരിചയപ്പെടാം.

നഷ്ടപ്പെടുത്താൻ പാടില്ലാത്ത ചില ആമസോൺ ടെക് ഡീലുകൾ

റെഡ്മി ബഡ്സ് 4 ആക്ടീവ്: ഏറ്റവും വിലക്കുറവിൽ ഒരുജോഡി ഇയർബഡ്സ് തിരയുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച ഓപ്ഷനാണ് റെഡ്മി ബഡ്സ് 4 ആക്ടീവ് ( Redmi Buds 4 Active ). വെറും 899 രൂപയ്ക്ക് ഈ ട്രൂ വയർലെസ് ഇയർബഡ്സ് ആമസോണിൽ ലഭിക്കും.

ഏറ്റവും പുതിയ ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റി ഉൾപ്പെടെ ആകർഷകമായ ഫീച്ചറുകൾ റെഡ്മി ബഡ്സ് 4 ആക്ടീവ് ഇയർബഡ്സിലുണ്ട്. IPX4 റെസിസ്റ്റൻസ് റേറ്റിംഗ്, ഗൂഗിൾ ഫാസ്റ്റ് പെയർ സപ്പോർട്ട് എന്നിവയും ഈ ഇയർബഡ്സ് വാഗ്ദാനം ചെയ്യുന്നു. 2023-ലെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ പരിഗണിക്കേണ്ട ഏറ്റവും മികച്ച ബജറ്റ് TWS ഇയർബഡ്സ് ആണ് ഇത്.

ആപ്പിൾ എയർപോഡ്സ് പ്രോ ജെൻ 2 ( Apple AirPods Pro, Gen 2): ആപ്പിൾ ആരാധകർക്ക് ഏറ്റവും വിലക്കുറവിൽ ഈ ആപ്പിൽ ഇയർബഡ്സ് വാങ്ങാം. ഈ സെക്കൻഡ് ജെൻ എയർപോഡ്സ് പ്രോ ആമസോണിൽ വെറും 18,499 രൂപയ്ക്ക് ലഭ്യമാണ്. ഇത് സാധാരണയായി വിൽക്കുന്നത് ഏകദേശം 24,000 രൂപയ്ക്ക് ആണ്.

യുഎസ്ബി-സി ചാർജിംഗ് പോർട്ട് ഉള്ള ഏറ്റവും പുതിയ എയർപോഡുകളല്ല ഇവയെന്ന കാര്യം ശ്രദ്ധിക്കുക. എങ്കിലും ഏറ്റവും ലഭ്യമാകുന്ന ഡിസ്കൗണ്ട് പരിഗണിച്ചാൽ ഈ ഇയർബഡ്സ് ഡീലിന് ​കൈകൊടുക്കുന്നത് ലാഭകരമാണ്. എസ്ബിഐ കാർഡ് ഉപയോഗിച്ചാണ് പർച്ചേസ് നടത്തുന്നത് എങ്കിൽ 1,500 രൂപയുടെ അധിക ഡിസ്കൗണ്ടും ആപ്പിൾ എയർപോഡ്സ് പ്രോയ്ക്ക് (2 ജെൻ) ലഭിക്കും.

സാംസങ് ഗാലക്സി വാച്ച് 4 ( Samsung Galaxy Watch 4): ഇന്നത്തെ കാലത്ത് എല്ലാവരും സ്മാർട്ടാകാൻ സ്മാർട്ട് വാച്ചുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. കുറഞ്ഞ വിലയിൽ ഉൾപ്പെടെ സ്മാർട്ട് വാച്ചുകൾ ലഭ്യമാണ്. എങ്കിലും ഒരു ബ്രാൻഡ് കമ്പനിയുടെ സ്മാർട്ട്വാച്ച് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഡീൽ ആയി സാംസങ് ഗാലക്സി വാച്ച് 4 ആമസോണിലുണ്ട്.

നഷ്ടപ്പെടുത്താൻ പാടില്ലാത്ത ചില ആമസോൺ ടെക് ഡീലുകൾ

സാംസങ്ങിന്റെ ഈ കിടിലൻ സ്മാർട്ട് വാച്ച് ഡിസ്കൗണ്ട് സഹിതം 7,999 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. ഗൂഗിളിന്റെ ഏറ്റവും പുതിയ വെയർ ഒഎസ് 4 ൽ ആണ് ഇത് പ്രവർത്തിക്കുന്നത്. ഗൂഗിൾ മാപ്സ്, വാട്സ്ആപ്പ് ഉൾപ്പെടെയുള്ളവ ഈ വാച്ചിൽ ലഭ്യമാകും. ഏത് ആൻഡ്രോയിഡ് ഫോണിനൊപ്പവും ഈ സ്മാർട്ട്വാച്ച് പ്രവർത്തിക്കും.

സാംസങ് ടി7 ഷീൽഡ് ( Samsung T7 Shield 1TB): സ്റ്റോറേജ് ആവശ്യങ്ങൾക്കായി ഒരു പോർട്ടബിൾ എക്‌സ്‌റ്റേണൽ എസ്‌എസ്‌ഡി തിരയുന്നവർക്ക് ആമസോണിൽ ലഭ്യമായിരിക്കുന്ന മികച്ച ഡീൽ ആണ് സാംസങ് T7 ഷീൽഡ് 1TB. ഡിസ്കൗണ്ട് സഹിതം 6,999 രൂപയ്ക്ക് ഇത് ലഭ്യമാണ്. ഈ സ്റ്റോറേജ് ഡ്രൈവ് യുഎസ്ബി- സി ടു യുസ്ബി-സി കണക്‌ടർ സഹിതമാണെത്തുന്നത്.

പഴ്സണൽ കമ്പ്യൂട്ടറുകൾ, ആൻഡ്രോയിഡ് ഫോണുകൾ മുതൽ ഏറ്റവും പുതിയ ഐഫോൺ 15 പ്രോ സീരീസിന് ഒപ്പം പോലും
സാംസങ് ടി7 ഷീൽഡ് ഉപയോഗിക്കാൻ സാധിക്കും. 1050 MB/s എന്ന ഉയർന്ന ഡാറ്റാ ട്രാൻസ്ഫർ സ്പീഡ് ഉള്ളതിനാൽ, ഡി​വൈസുകൾക്കിടയിൽ അ‌തിവേഗ ഡാറ്റ കൈമാറ്റത്തിന് ഈ എസ്എസ്ഡി ഉപയോഗിക്കാം.

More from GizBot

Best Mobiles in India

English summary
Apart from smartphones, Amazon also offers earphones, smartwatches, etc. at attractive prices. The Redmi Buds 4 Active is a great option to consider for those looking for a pair of earbuds at the cheapest price. These true wireless earbuds are available on Amazon for just Rs 899. Similarly, the Samsung Galaxy Watch 4 is available on Amazon for Rs 7,999 with a discount.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X