ആമസോൺ അലക്‌സ അസിസ്റ്റന്റ് സവിശേഷതയുമായി പുതിയ 'എക്കോ ഫ്രെയിം' സൺഗ്ലാസുകൾ
ആമസോൺ ഔദ്യോഗികമായി 'എക്കോ ഫ്രെയിമുകൾ' എന്ന പുതിയ ഗാഡ്‌ജറ്റ് സീരീസ് വിപുലീകരിക്കുകയാണ്. കറക്റ്റിവ് ലെൻസുകൾക്ക് പുറമേ, പോളറൈസ്ഡ് സൺഗ്ലാസുകളും ബ്ലൂ-ലൈറ്റ്-ഫിൽട്ടറിംഗ് ഗ്ലാസുകളും നിങ്ങൾക്ക് വിപണിയിൽ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്. ആമസോണിൻറെ സ്മാർട്ട് ഗ്ലാസുകളാണ് എക്കോ ഫ്രെയിമുകൾ എന്നറിയപ്പെടുന്നത്. അവ സ്പീക്കറുകളും അലക്സാ വോയ്‌സ് അസിസ്റ്റന്റ് തുടങ്ങിയ സവിശേഷതകളുമായി വരുന്നു. അതിനാൽ, ഹാൻഡ്‌സ് ഫ്രീയായി നിങ്ങൾക്ക് കോളുകൾ വിളിക്കാനും മ്യൂസിക്ക് കേൾക്കാനും കഴിയുന്നതും, നോട്ടിഫിക്കേഷനുകൾ സ്വീകരിക്കാനും, സ്മാർട്ട് ഹോം ആക്‌സസറികൾ നിയന്ത്രിക്കാനും കഴിയുന്നതാണ്.

എക്കോ ഫ്രെയിംസ് സൺഗ്ലാസുകൾ വിപണിയിൽ ക്ലാസിക് ലെൻസുകൾ, ബ്ലൂ മിറർ ലെൻസുകൾ എന്നിങ്ങനെ രണ്ട് എഡിഷനുകളിലാണ് വരുന്നത്. രണ്ടും ധ്രുവീകരിക്കപ്പെട്ടതിനാൽ, സൂര്യപ്രകാശത്തിൽ നിന്നുള്ള വെളിച്ചം കുറയ്ക്കുന്നതിനും, അൾട്രാവയലറ്റ് രശ്മികൾ വരുന്നത് തടയുന്നതിനും ഈ സ്മാർട്ട് ഗ്ലാസുകൾ സഹായിക്കും. സൺഗ്ലാസുകൾക്ക് ഒരു ഐപിഎക്സ് 4 റേറ്റിംഗുള്ള വാട്ടർ റെസിസ്റ്റൻസുള്ളതാണ്. അതേസമയം, ദിവസം മുഴുവൻ സ്‌ക്രീനിൽ ഉറ്റുനോക്കുന്നവർക്ക് ബ്ലൂ-ലൈറ്റ്-ഫിൽട്ടറിംഗ് ലെൻസുകൾ മികച്ച ഓപ്ഷനാണ്. ഇത് കണ്ണിന് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കാൻ സഹായിക്കുകയും നിങ്ങൾക്ക് നല്ല രീതിയിൽ ഉറങ്ങുവാനുള്ള ഒരവസരം സൃഷ്ടിക്കുകയും ചെയ്യുന്നു.

സൺഗ്ലാസുകൾക്കും ബ്ലൂ-ലൈറ്റ് ലെൻസുകൾക്കും 269.99 ഡോളർ വീതം വിലവരും. ഇവ രണ്ടും ക്ലാസിക് ബ്ലാക്ക് ഫ്രെയിമുകളിൽ മാത്രമേ വിപണിയിൽ നിന്നും ലഭ്യമാകൂകയുള്ളു. ബ്ലൂ മിറർ പോളറൈസ്ഡ് സൺഗ്ലാസുകൾ മെയ് 18 മുതൽ കയറ്റുമതി ചെയ്യും, അതേസമയം ക്ലാസിക് സൺഗ്ലാസുകളും ബ്ലൂ-ലൈറ്റ് എക്കോ ഫ്രെയിമുകളും ജൂൺ 9 ന് കയറ്റുമതി ചെയ്യും. ഈ രണ്ട് യൂസ്-കേസുകളുടെയും പരിധി എക്കോ ഫ്രെയിമുകളുടെ ബാറ്ററി ലൈഫാണ്. എക്കോ ഫ്രെയിംസ് ബോക്സിൽ നിന്നും നിങ്ങൾക്ക് ഒരു ക്യാരിങ് കേസ്, ചാർജർ, പവർ ബ്രിക്ക്, ഗ്ലാസുകൾ എന്നിവ ലഭിക്കും. കണ്ണട സ്ഥാപിക്കാൻ മാത്രമാണ് കേസ് ഉപയോഗിക്കുന്നത്. നിർഭാഗ്യവശാൽ, ഗ്ലാസുകൾ പ്ലഗ്-ഇൻ ചെയ്യുന്നതും, ബ്രിക്ക് ചാർജിങ്, കേബിൾ എന്നിവ കേസിൽ ഉൾപ്പെടുത്തുന്നത് അത്ര എളുപ്പമല്ല. ചെറിയ കുഴപ്പമായി മാറിയേക്കാം.

ഇവ ആമസോൺ എക്കോ ഫ്രെയിമുകളായതിനാൽ, ആമസോൺ അലക്സയിലേക്ക് ഹാൻഡ്സ് ഫ്രീ ആക്സസ് സപ്പോർട്ട് ചെയ്യുന്നു. നിങ്ങൾക്ക് "അലക്സാ" എന്ന് പറയാനും മറ്റേതെങ്കിലും ആമസോൺ എക്കോ ഡിവൈസുകളോട് ഏത് ചോദ്യവും ചോദിക്കാനും സാധിക്കുന്നതാണ്. ജോടിയാക്കിയ ഡിവൈസുകൾ വഴി ആമസോൺ എക്കോ ഫ്രെയിമുകൾ ആപ്പിളിൻറെ സിരിയെയും ഗൂഗിൾ അസിസ്റ്റന്റിനെയും സപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, അവയിലേക്ക് ഹാൻഡ്‌സ് ഫ്രീ ആക്‌സസ് ലഭ്യമല്ല എന്നതാണ് നിങ്ങൾ നേരിട്ടേക്കാവുന്ന മറ്റൊരു പ്രശ്‌നം.

എക്കോ ഫ്രെയിമുകൾ നിങ്ങളുടെ ഫോണിലേക്ക് കണക്ട് ചെയ്യുമ്പോൾ നിങ്ങൾക്ക് അലക്‌സ നോട്ടിഫിക്കേഷനുകൾ വായിക്കാൻ കഴിയും. എല്ലാ അപ്ലിക്കേഷനുകളിൽ നിന്നോ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള നിർദ്ദിഷ്ട അപ്ലിക്കേഷനുകളിൽ നിന്നോ നോട്ടിഫിക്കേഷനുകൾ കേൾക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. കഴിഞ്ഞ ഡിസംബറിൽ ആദ്യമായി അവതരിപ്പിച്ച ആമസോൺ (നാസ്ഡാക്: എഎംജെഎൻ) എക്കോ ഫ്രെയിമുകൾ അലക്സാ ഇന്റഗ്രേഷൻ, മൈക്രോഫോണുകൾ, സ്പീക്കറുകൾ എന്നിവയുള്ള ഗ്ലാസുകളാണ്. എംജിഎം ഫിലിം സ്റ്റുഡിയോ ഏറ്റെടുക്കുന്നതിനായി ആമസോൺ ചർച്ചകൾ നടത്തിവരികയാണെന്ന റിപ്പോർട്ടാണ് ഇപ്പോൾ അറിയുവാൻ സാധിക്കുന്നത്.


Click it and Unblock the Notifications








