പല്ല് തേക്കാം സ്മാർട്ടായി, പക്ഷെ പേസ്റ്റ് വേണോ? ഇലക്ട്രിക് ടൂത്ത് ബ്രഷുകളുടെ വിശേഷങ്ങൾ ഇതാ

|

എന്തിനോടും ഏതിനോടും സ്മാർട്ടെന്ന് ചേർത്ത് പറയാവുന്ന ലോകത്താണ് നാം ജീവിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും പുതിയ പുതിയ സ്മാർട്ട് ഡിവൈസുകൾ പുറത്ത് വരുന്നു. സ്മാർട്ട് ബൾബുകൾ, സ്മാർട്ട് സ്പീക്കറുകൾ, അടുക്കളയുപകരണങ്ങൾ എന്ന് വേണ്ട 'ഐഒടി' കാലത്ത് എല്ലാം സ്മാർട്ടാണ്. അക്കൂട്ടത്തിൽ പല്ല് തേക്കുന്ന ടൂത്ത് ബ്രഷുകളുമുണ്ട്. ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ പുതിയ കാര്യമല്ലെങ്കിലും സ്മാർട്ട് ആയ ഇലക്ട്രിക്ക് ബ്രഷുകൾ അൽപ്പം പുതിയ സംഭവമാണ് ( smart electric toothbrushes).

 

ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ

ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ

ഒരു 10 വർഷത്തിനുള്ളിലാകും ആദ്യത്തെ ഇലക്ട്രിക് ടൂത്ത് ബ്രഷ് അവതരിപ്പിക്കപ്പെട്ടതെന്നാകും എല്ലാവരും കരുതുന്നത്. എന്നാൽ സംഭവം അങ്ങനെയല്ല. 1954 ൽ ആണ് ആദ്യത്തെ ഇലക്ട്രിക് ടൂത്ത് ബ്രഷ് പുറത്ത് വരുന്നത്. ആദ്യ കാലത്ത് അത്ര വലിയ വിജയം ആയിരുന്നില്ലെങ്കിലും പിന്നീട് പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൂടുതൽ അഡ്വാൻസ്ഡ് ആയ അതേ സമയം തന്നെ അഫോർഡബിളുമായ ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ അവതരിപ്പിക്കപ്പെട്ടിരുന്നു.

ടൂത്ത് ബ്രഷുകളിൽ പേസ്റ്റ് തേച്ച് തന്നെയാണ് യൂസ് ചെയ്യേണ്ടത്

ഇലക്ട്രിക് ടൂത്ത് ബ്രഷുകളുടെ ഗുണങ്ങളും ഫീച്ചറുകളും നോക്കാം. അതിന് മുമ്പ് ഒരു കാര്യം കൂടി പറഞ്ഞോട്ടെ ഇലക്ട്രിക്ക് ടൂത്ത് ബ്രഷുകളിൽ പേസ്റ്റ് തേച്ച് തന്നെയാണ് യൂസ് ചെയ്യേണ്ടത്. എന്നാൽ തുടക്ക സമയത്ത് ഒരു വഴക്കത്തിന് വേണ്ടി അല്ലാതെയും ഉപയോഗിക്കാം. ബ്രഷ് ഹെഡ് ചെറുതായി നനയ്ക്കണമെന്ന് മാത്രം. മിക്കവാറും ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ വാട്ടർ പ്രൂഫ് ഫീച്ചറുകളുമായാണ് വരുന്നതെന്നും അറിഞ്ഞിരിക്കുക.

നേട്ടങ്ങൾ
 

നേട്ടങ്ങൾ

എല്ലാ സ്മാർട്ട് ഡിവൈസുകളെയും പോലെ ഇലക്ട്രിക് ബ്രഷുകളും യൂസർ ഫ്രണ്ട്ലിയാണ്. പ്രത്യേകിച്ചും പ്രായമായവർക്കും ദിവ്യാംഗർക്കും കുട്ടികൾക്കും പല്ലിൽ കമ്പിയിട്ട ആളുകൾക്കുമെല്ലാം ഇത് ഏറെ അനുയോജ്യമാണ്. വൈബ്രേഷനും പ്രഷറുമെല്ലാം അഡ്ജസ്റ്റ് ചെയ്യാനും സാധിക്കും. എത്ര നേരം പ്രവർത്തിക്കണമെന്നതിന് അനുസരിച്ച് ടൈമറുകൾ സെറ്റ് ചെയ്യാനും സാധിക്കും. സ്മാർട്ട് കണക്റ്റിവിറ്റിയുള്ള ടൂത്ത് ബ്രഷുകളിൽ പല്ലുകളിലെ ഇനാമലുകളും മോണയും ഒക്കെ സംരക്ഷിക്കാനുമുള്ള ഫീച്ചറുകൾ ഉണ്ട്.

സ്മാർട്ട് ബ്രഷുകൾ

സാധാരണ ബ്രഷുകളിൽ വിവിധ തരം ബ്രിസ്റ്റിൽസും അലൈൻമെന്റുകളും കാണാറില്ലേ. അത് പോലെ വിവിധ തരം ഹെഡ് മൂവ്മെന്റ്സുമായാണ് സ്മാർട്ട് ബ്രഷുകൾ വരുന്നത്. സൈഡ് ടു സൈഡ്, സർക്കുലർ, ഓസിലേറ്റിങ് എന്നിങ്ങനെയുള്ള മൂവ്മെന്റ് പാറ്റേൺസും ഓഫർ ചെയ്യപ്പെടുന്നുണ്ട്. ഇലക്ട്രിക് ടൂത്ത് ബ്രഷ് യൂസ് ചെയ്യുന്നവർക്ക് കൂടുതൽ മികച്ച ബ്രഷിങ് പാറ്റേൺ ലഭിക്കുമെന്ന് പഠനങ്ങളും പറയുന്നു.

വൈഫ് ആയാലും ​വൈ​ഫൈ ആയാലും കണക്ഷനാണ് മുഖ്യം; കണക്റ്റാകാതെ എയറിൽ നിൽക്കുന്നവർക്കുള്ള ടിപ്സ്വൈഫ് ആയാലും ​വൈ​ഫൈ ആയാലും കണക്ഷനാണ് മുഖ്യം; കണക്റ്റാകാതെ എയറിൽ നിൽക്കുന്നവർക്കുള്ള ടിപ്സ്

ആപ്പ് സപ്പോർട്ട്

സ്മാർട്ട് ഇലക്ട്രിക് ടൂത്ത് ബ്രഷുകൾക്കുള്ള മറ്റൊരു മേന്മയാണ് ആപ്പ് സപ്പോർട്ട്. മിക്കവാറും ടൂത്ത് ബ്രഷുകൾക്കൊപ്പവും ഒരു കമ്പാനിയൻ ആപ്പ് കാണും. യൂസേഴ്സിന്റെ ബ്രഷിങ് പാറ്റേണുകൾ, ബ്രഷിങ് എളുപ്പവും സുരക്ഷിതവുമാക്കാനുള്ള നിർദേശങ്ങൾ എന്നിവയെല്ലാം ഈ ആപ്പിൽ നിന്നും ലഭിക്കും. എന്നാൽ ഇത് മാത്രമല്ല, ഇലക്ട്രിക് ടൂത്ത് ബ്രഷുകളെക്കുറിച്ച് പറയാൻ ഉള്ളത്. അവയുടേതായ എതാനും പോരായ്മകളും അറിഞ്ഞിരിക്കേണ്ടതുണ്ട്.

കോട്ടങ്ങൾ

കോട്ടങ്ങൾ

സാധാരണ ടൂത്ത് ബ്രഷുകളെ അപേക്ഷിച്ച് അൽപ്പം വില കൂടുതലാണെന്നതാണ് ഇലക്ട്രിക് ടൂത്ത് ബ്രഷുകളുടെ ഒരു പോരായ്മ. ആപ്പ് സപ്പോർട്ടും മറ്റ് ഫീച്ചറുകളും ഉള്ളതിനാൽ ഇത് സ്വാഭാവികമാണ്. 200 രൂപ മുതലാണ് ഇലക്ട്രിക് ടൂത്ത് ബ്രഷുകൾക്ക് വിലയാരംഭിക്കുന്നത്. മാറ്റി വയ്ക്കാവുന്ന ബ്രഷ് ഹെഡുകൾക്കും അധികം പണം നൽകേണ്ടി വരുന്നു.

പ്ലഗ് ഇൻ

പ്ലഗ് ഇൻ ചെയ്ത് യൂസ് ചെയ്യാവുന്ന മോഡലുകൾ യാത്ര സമയങ്ങളിൽ അത്ര ഉപയോഗപ്രദമാകാറില്ല. ബാറ്ററി ഡിവൈസുകളാണ് യാത്ര പോകുമ്പോൾ അനുയോജ്യം. അത് പോലെ തന്നെ സ്മാർട്ട് ഇലക്ട്രിക് ടൂത്ത് ബ്രഷുകളുടെ വൈബ്രേഷൻ എല്ലാവർക്കും ഇഷ്ടമായെന്ന് വരില്ല. വൈബ്രേഷൻ മൂലം വായിൽ കൂടുതൽ സലൈവ ഉത്പാദിപ്പിക്കപ്പെടുമെന്നും അറിഞ്ഞിരിക്കണം.

ഈ ഓഫറുകളിൽ സാംസങ് ഗാലക്സി സ്മാർട്ട്ഫോണുകൾ ആമസോണിൽ മാത്രംഈ ഓഫറുകളിൽ സാംസങ് ഗാലക്സി സ്മാർട്ട്ഫോണുകൾ ആമസോണിൽ മാത്രം

ഇലക്ട്രിക് ബ്രഷ് വാങ്ങുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ

ഇലക്ട്രിക് ബ്രഷ് വാങ്ങുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ

രണ്ട് തരം ഇലക്ട്രിക് ടൂത്ത് ബ്രഷുകളാണ് ഉള്ളത്. ഓസിലേറ്റിങ് ( റൊട്ടേറ്ററി ) ബ്രഷും സോണിക് ബ്രഷുകളും. ഇവയിൽ എതാണ് നല്ലതെന്നുള്ളത് ഇന്നും തർക്ക വിഷയമാണ്. പഠനങ്ങൾ ഓസിലേറ്റിങ് മോഡലിന് അൽപ്പം മുൻതൂക്കം നൽകുന്നുണ്ട്. സെൻസിറ്റീവായ മോണകൾ ഉള്ളവർക്കും ഓസിലേറ്റിങ് ഇലക്ട്രിക്ക് ബ്രഷുകളാണ് നല്ലത്. ബിപിഎം ( ബ്രഷ് സ്ട്രോക്സ് പെർ മിനുറ്റ് ) ഫാക്ടറും പ്രധാനമാണ്. കൂടുതൽ ബിപിഎമ്മിനനുസരിച്ച് പല്ല് കൂടുതൽ വൃത്തിയാകും. പല്ലിനും മോണയ്ക്കുമൊക്കെ പ്രശ്നങ്ങൾ ഉള്ളവർ വേഗം കുറഞ്ഞ ബ്രഷുകൾ ഉപയോഗിക്കുക.

ടൈമർ

ടൈമർ ഉള്ള ടൂത്ത് ബ്രഷുകളാണ് കൂടുതൽ നല്ലത്, വിപണിയിൽ ഉള്ള വില കുറഞ്ഞ ഇലക്ട്രോണിക് ബ്രഷുകളിൽ ടൈമർ ഉണ്ടാകില്ല. പല്ല് തേക്കുമ്പോൾ കൂടുതൽ പ്രഷർ ചെലുത്തിയാൽ വാണിങ് തരുന്ന പ്രഷർ സെൻസർ, ബാറ്ററിയിടുന്നതും, റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്നതുമായവ, ഇൻഡക്ടീവ് ചാർജിങ് സപ്പോർട്ടുള്ളവ, യുഎസ്ബി പോർട്ടിലൂടെ ചാർജ് ചെയ്യാവുന്നവ എന്നിങ്ങനെയുള്ള ഫീച്ചറുകളും പരിഗണിക്കേണ്ടതാണ്.

വീട്ടിൽ 'മൂന്ന് വാഴയുള്ള ക‍ർഷകന്' വരെ ഫണ്ട്; പിഎം കിസാൻ സമ്മാൻ നിധി; ഏറ്റവും പുതിയ വിവരങ്ങൾവീട്ടിൽ 'മൂന്ന് വാഴയുള്ള ക‍ർഷകന്' വരെ ഫണ്ട്; പിഎം കിസാൻ സമ്മാൻ നിധി; ഏറ്റവും പുതിയ വിവരങ്ങൾ

Best Mobiles in India

English summary
We live in a world where anything and everything can be called smart. In the "IoT" era, everything is smart: smart bulbs, smart speakers, kitchen appliances, everything is smart. Among them are toothbrushes that we use to brush our teeth. Electric toothbrushes are nothing new, but smart electric toothbrushes are a bit of a new phenomenon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X