തുണി അലക്കാനും ഉണക്കാനുമുള്ള പുതിയ വഴി ഈ LG വാഷർ ഡ്രയർ ഉപയോഗിച്ച് അനുഭവിച്ചറിയുക തന്നെ വേണം

മഴക്കാലത്തും തണുപ്പുകാലത്തുമൊക്കെ വസ്ത്രങ്ങൾ ഉണക്കുന്നതിൻ്റെ പെടാപ്പാട് നമുക്ക് സുപരിചിതമാണ്. വെയിൽ കണ്ട് തുണിയെടുത്തി ഉണങ്ങാനിട്ട് തിരിച്ചു കയറും മുമ്പേയാകും അടിച്ചുതിമിർത്ത് മഴ പെയ്യുക. അതോടെ ഉണങ്ങാനിട്ട തുണി പെറുക്കാൻ വീണ്ടും ഓടണം. പിന്നീട് ആ തുണി വീട്ടിനകത്തുതന്നെ എവിടെയെങ്കിലും മഴ നനയാതെ വിരിച്ചിടാനുള്ള സംവിധാനം ഒരുക്കാൻ മെനക്കെടണം. വെയിൽ ഇല്ലാത്തതിനാൽ അലക്കിയിട്ട തുണി ഉണങ്ങിയെടുക്കാൻ ഒരു ദിവസം മതിയാകില്ല എന്നതാണ് അവസ്ഥ. അതിനാൽത്തന്നെ മഴക്കാലത്തും മറ്റും തുണിയലക്ക് പലർക്കും ഒരു തലവേദനയാണ്.
ഒട്ടും പ്രവചിക്കാനാകാത്ത കാലാവസ്ഥയുള്ള നമ്മുടെ നാട്ടിൽ തുണി അലക്കി ഉണക്കാൻ എളുപ്പവഴി അന്വേഷിക്കുന്നവർ നിരവധിയാണ്. മഴക്കാലത്ത് ഉൾപ്പെടെ വസ്ത്രങ്ങൾ വൃത്തിയാക്കാൻ എന്താണ് മാർഗം? എന്ന് അന്വേഷിക്കുന്നവർക്കുള്ള ഒരു പുതിയ രക്ഷാ മാർഗമാണ് എൽജി ഫ്രണ്ട് ലോഡ് വാഷർ ഡ്രയർ. വില കൂടിയ വസ്ത്രങ്ങളുടെ ഫാബ്രിക് സംരക്ഷിച്ചുകൊണ്ട്, ദിവസവുമുള്ള തുണിയലക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു ഓൾ-ഇൻ-വൺ മെഷീനാണിത്. ഈയൊരു വാഷർ-ഡ്രയർ വാങ്ങുന്നതുകൊണ്ട് എന്തൊക്കെ നേട്ടമുണ്ട് എന്ന് ഇവിടെ പരിചയപ്പെടാം.
ഡീറ്റെയിൽസിലേക്ക് കടക്കുന്നതിന് മുമ്പ്, നിങ്ങളുടെ ദൈനംദിന അലക്ക് പണികളിൽ എൽജിയുടെ വാഷർ ഡ്രയർ സീരീസ് എങ്ങനെ സഹായിക്കും എന്നതിൻ്റെ ഒരു ഹ്രസ്വ ദൃശ്യം ഇതാ.
ഈ ഗെയിമിന്റെ പേര് സൗകര്യം എന്നാണ്
ഒട്ടേറെ സൗകര്യപ്രദമാണ് എന്നതാണ് എൽജി വാഷർ ഡ്രയറിന്റെ പ്രത്യേകത. തുണികൾ അലക്കി ഉണക്കി എടുക്കാൻ ഈ എൽജി വാഷർ ഡ്രയർ നൽകുന്ന സൗകര്യം ഒട്ടും കുറച്ചുകാണാൻ കഴിയില്ല. ഒരു പരമ്പരാഗത വാഷിങ് മെഷീൻ ഉപയോഗിക്കുന്നതിനേക്കാൾ ഏറെ സൗകര്യപ്രദമായി തുണി അലക്കാനും ഉണക്കാനും എൽജിയുടെ ഈ പുതിയ വാഷർ ഡ്രയർ ആണ് ഉത്തമം. അലക്കാനുള്ള തുണി ഇതിലേക്ക് ഇട്ട് ടൈം സെറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ ഇതിന്റെ പുറകേ നടക്കുകയോ വേണ്ട. വാഷിംഗ് സൈക്കിൾ അവസാനിച്ചാൽ, മെഷീൻ തന്നെ തുണി ഓട്ടോമറ്റിക്കായി ഉണക്കാൻ തുടങ്ങും.
മെഷിനിൽ തന്നെ തുണി ഉണക്കാൻ കഴിയുന്നതിനാൽ വീടിന് പുറത്ത് തുണിയുണക്കാൻ കയറും മറ്റും വലിച്ചുകെട്ടേണ്ട ആവശ്യം വരുന്നില്ല. പുറത്ത് തുണി ഉണക്കാൻ ഇട്ടാൽ, ശക്തമായ കാറ്റ്, പക്ഷി കാഷ്ഠം, മഴ എന്നിവയെല്ലാം അലക്കിയിട്ട തുണിക്ക് വെല്ലുവിളി സൃഷ്ടിക്കും. എന്നാൽ ഇവിടെ അത്തരം പ്രശ്നങ്ങളൊന്നുമില്ല. ടൈമർ സജ്ജീകരിക്കുക, ഇരിക്കുക, വിശ്രമിക്കുക- അത്രമാത്രം. ഒരുപാട് സ്ഥലം ലാഭിക്കാം എന്നതും ഈ വാഷർ ഡ്രയറിന്റെ വലിയൊരു സംഭാവനയാണ്.
വസ്ത്രങ്ങൾ കഴുകുന്നതിനും ഉണക്കുന്നതിനും എൽജി മുന്നോട്ട് വയ്ക്കുന്ന ഈ പുതിയ ഓപ്ഷനിൽ, സ്ഥലം ലാഭിക്കുന്ന ഡിസൈനും ഒരു കിംഗ് സൈസ് ഡ്രമ്മും ഉണ്ട്. വീട്ടിൽ ഇത് വയ്ക്കാൻ ഒരുപാട് സ്ഥലമൊന്നും ആവശ്യമില്ല. മാത്രമല്ല, വസ്ത്രങ്ങൾ ഉണക്കാൻ ഡ്രസ് സ്റ്റാൻഡ് സ്ഥാപിക്കുകയോ വീടിന് വൃത്തികേട് ഉണ്ടാകും വിധത്തിൽ വീടിന് വെളിയിൽ കയർ വലിച്ചുകെട്ടി തുണികൾ ഉണക്കാനിടുകയോ ചെയ്യേണ്ടി വരുന്നില്ല. എൽജി വാഷർ ഡ്രയർ സ്വന്തമാക്കുന്നതിന് മറ്റൊരു നേട്ടം ഒരു നേട്ടം കൂടിയുണ്ട്, അതായത് ThinQ കമ്പാനിയൻ ആപ്പ് പിന്തുണയോടെ എത്തുന്നു എന്നതാണ് അത്.
ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമകളിൽ LG-യുടെ ThinQ ആപ്പ് ലഭ്യമാണ്. ഇത് Wi-Fi വഴി ഏത് സമയത്തും ഈ വാഷിങ് മെഷീൻ ഉപയോഗിക്കാനും കൺട്രോൾ ചെയ്യാനും നമ്മെ അനുവദിക്കുന്നു, മുഷിഞ്ഞ നാറിയ തുണികൾ അലക്കുന്നതും ഉണക്കുന്നതും വളരെ ലളിതവും സൗകര്യപ്രദവുമാക്കുന്നു. സ്മാർട്ട് റിമോട്ട് കൺട്രോൾ ഫീച്ചർ ഈ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, സ്‌മാർട്ട് ഡയഗ്‌നോസിസ് സൗകര്യവുമുണ്ട്. ഇത് ചെറിയ പ്രശ്‌നങ്ങൾ ഗുരുതര പ്രശ്നങ്ങളായി വളരുന്നതിന് മുൻപ് അവ കണ്ടെത്താനും പരിഹരിക്കാനും സഹായിക്കുന്നു. കൂടാതെ ഇതിൽ ഡൗൺലോഡ് സൈക്കിൾ ഉണ്ട്, ഇത് 20-ൽ അധികം വാഷ് പ്രോഗ്രാമുകൾ ഡൗൺലോഡ് ചെയ്യാൻ നമ്മെ അനുവദിക്കുന്നു.
ഇത് ഇതുവരെ കണ്ടപോലുള്ള ആവറേജ് വാഷർ ഡ്രയർ അല്ല
എൽജിയുടെ ഫ്രണ്ട് ലോഡ് വാഷർ ഡ്രയർ AI ഫീച്ചറുകളോടെയാണ് എത്തുന്നത്. ഫാബ്രിക് പ്രൊട്ടക്ഷൻ മെച്ചപ്പെടുത്തുന്നതിനായി മുൻ വാഷ് സൈക്കിളുകളിൽ നിന്നുള്ള ഡാറ്റ ഇത് ശേഖരിക്കുന്നു. LG ഇതിനെ AI ഡയറക്ട് ഡ്രൈവ് (DD) എന്ന് വിളിക്കുന്നു. പരമ്പരാഗത വാഷർ ഡ്രയറുകളേക്കാൾ കൂടുതൽ ക്ലോത്ത് പ്രൊട്ടക്ഷൻ ഇത് വാഗ്ദാനം ചെയ്യുന്നു. വളരെ മുഷിഞ്ഞ വസ്ത്രങ്ങൾ വേഗത്തിൽ അലക്കേണ്ട ഘട്ടമെത്തുമ്പോൾ തുണി സംരക്ഷിച്ചുകൊണ്ട് തന്നെ അലക്കാനായി ഇതിൽ എൽജിയുടെ ടർബോവാഷ് 360 ഫീച്ചർ പ്രവർത്തനക്ഷമമാകും.
LG ഫ്രണ്ട് ലോഡ് വാഷർ ഡ്രയർ അതിൻ്റെ സ്റ്റീം സാങ്കേതികവിദ്യ ഉപയോഗിച്ച് വൃത്തിയും വെടിപ്പുമുള്ള ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു, ഇത് നമ്മുടെ വസ്ത്രങ്ങൾ കഴുകുമ്പോൾ ചുളിവുകൾ കുറയ്ക്കുന്നു. കൂടാതെ, നീരാവിയിൽ നിന്നുള്ള ചൂട് അലർജികളെയും ബാക്ടീരിയകളെയും ഇല്ലാതാക്കുന്നു. എൽജിയുടെ ഈ മെഷീൻ കൂടുതൽ ഊർജ്ജക്ഷമതയുള്ളതും സമയം ലാഭിക്കുന്നതും വസ്ത്രങ്ങളുടെ ഗുണനിലവാരം കൂടുതൽ മികച്ച രീതിയിൽ സംരക്ഷിക്കുന്നതുമാണ്.
എൽജിയുടെ നേട്ടം
എൽജി വാഷർ ഡ്രയർ വെറും ഒരു മെഷീൻ എന്നതിലുപരി, നമ്മുടെ സമയവും പണവും ലാഭിക്കാൻ സഹായിക്കുന്ന ഒരു നിക്ഷേപമാണ്, ഇത് ജീവിതം ലളിതവും സൗകര്യപ്രദവുമാക്കുന്നു. എൽജി വാഷർ-ഡ്രയറിൻ്റെ സ്‌പേസ് സേവിംഗ് ഡിസൈൻ ചെറിയ ലിവിംഗ് ഏരിയകൾക്ക് അനുയോജ്യമാണ്, അതേസമയം മികച്ച വിവിധ ഫീച്ചറുകൾ ഇതിൽ ഗംഭീരമായി സംയോജിപ്പിച്ചിരിക്കുന്നതിനാൽ അലക്കാനായി വിവിധ മെഷീനുകളുടെ സഹായം തേടേണ്ടിവരുന്നത് ഒഴിവാകുകയും സമാനതകളില്ലാത്ത വിധം സൗകര്യം നൽകുകയും ചെയ്യുന്നു.
ഫലപ്രദവും കാര്യക്ഷമവുമായി വസ്ത്രങ്ങൾ കഴുകുന്നതിനും ഉണക്കുന്നതിനും എൽജി മുന്നോട്ട് വച്ചിരിക്കുന്ന ഈ പുതിയ ഓപ്ഷൻ ഉപയോഗിച്ച് വൈദ്യുതി, വാട്ടർ ബില്ലുകൾ കുറയ്ക്കാനും കഴിയും. കൂടാതെ, വൈവിധ്യവും നൂതന ഫീച്ചറുകളും നിറഞ്ഞ എൽജിയുടെ വിപുലമായ വാഷർ-ഡ്രയറുകളുടെ നിര എല്ലാവിധ അലക്ക് ആവശ്യങ്ങളും ശ്രദ്ധയോടെയും കൃത്യതയോടെയും നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നു. ശരാശരി മെഷീനുകൾക്കപ്പുറം മികച്ച ഫീച്ചറുകളോടെ എത്തുന്ന എൽജിയുടെ വാഷർ ഡ്രയർ നമ്മുടെ ദൈനംദിന ജീവിതം കൂടുതൽ സൗകര്യപ്രദവും ലളിതവുമാക്കുന്നു.
*T&C ബാധകം. ഇമേജുകൾ പ്രതീകാത്മകമാണ്, ഓരോ മോഡലുകളിലെയും ഫീച്ചറുകൾ വ്യത്യാസപ്പെടാം, മോട്ടോറിന് 10 വർഷത്തെ വാറൻ്റി. കൂടുതലറിയാൻ www.lg.com/in സന്ദർശിക്കുക.


Click it and Unblock the Notifications








