ഫേസ്ബുക്കിന്റെ വീഡിയോ ചാറ്റ് ഡിവൈസ് ഉടന്‍ എത്തും

By Archana V
|

അടുത്തിടെയായി ഫേസ്ബുക്ക് വ്യത്യസ്ത മേഖലകളിലേക്ക് സാന്നിദ്ധ്യം വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉപകരണ രംഗത്ത് ഭാഗ്യം പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഫേസ്ബുക്ക് ഇപ്പോള്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ .

ഫേസ്ബുക്കിന്റെ   വീഡിയോ ചാറ്റ് ഡിവൈസ് ഉടന്‍ എത്തും

പോര്‍ട്ടല്‍ എന്നറിയപ്പെടുന്ന ഹോം വീഡിയോ ചാറ്റ് ഡിവൈസ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഫേസ്ബുക്ക് എന്ന് സാമ്പത്തിക വാര്‍ത്ത സൈറ്റായ ഷെഡാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വോയ്‌സ് ആക്ടിവേറ്റഡ് ഡിവൈസ് രംഗത്തേക്കുള്ള ഫേസ്ബുക്കിന്റെ കടന്നു വരവ് അപ്രതീക്ഷമാണന്ന് പറയാന്‍ കഴിയില്ല. എഐ-അധിഷ്ഠിത സ്മാര്‍ട്‌സ്പീക്കറുകള്‍ അടുത്തിടെയായി ഉപഭോക്താക്കളെ ഏറെ ആകര്‍ഷിച്ചിരിക്കുകയാണ്.

നിലവില്‍ ആമസോണിന്റെ എക്കോയാണ് വിപണിയെ നയിക്കുന്നത്. തൊട്ട് പിന്നിലായി ഗൂഗിള്‍ ഹോം ഉണ്ട്. ഹോം പോഡ് എന്നറിയപ്പെടുന്ന സിറി അധിഷ്ഠിത സ്മാര്‍ട് സ്പീക്കര്‍ ആപ്പിളും പുറത്തിറക്കിയിട്ടുണ്ട്.

പോര്‍ട്ടലിന്റെ സവിശേഷതകള്‍

പോര്‍ട്ടലിന്റെ സവിശേഷതകള്‍

പോര്‍ട്ടല്‍ എത്തുന്നത് 15-ഇഞ്ച് സ്‌ക്രീന്‍, ഒരു നിര മൈക്രോഫോണുകള്‍ എന്നിവയോട് കൂടിയാണന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ ഫേഷ്യല്‍ റെക്കഗ്നീഷ്യന്‍ ടെക്‌നോളജിയോട് കൂടിയ വൈഡ്-ആംഗിള്‍ ക്യാമറയും വീഡിയോ ചാറ്റ് ഡിവൈസില്‍ ഉണ്ടാകും.

ഇതു വഴി ഉപയോക്താക്കളുടെ ഫേസ്ബുക്ക് അക്കൗണ്ടിലുള്ള സുഹൃത്തുക്കളെ തിരിച്ചറിയാന്‍ ഇതിന് കഴിയും. ആമസോണ്‍ എക്കോയിലേത് പോലെ ഉപയോക്താക്കളുടെ ശബ്ദ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും ഇത് പ്രവര്‍ത്തിക്കുക. കമ്പനിയുടെ രഹസ്യവിഭാഗം 8 ലാബിലാണ് ഡിവൈസ് നിര്‍മ്മിക്കുന്നത്.

പോര്‍ട്ടലിന്‍െ വിലയും ലഭ്യതയും

പോര്‍ട്ടലിന്‍െ വിലയും ലഭ്യതയും

നെറ്റ്ഫ്‌ളിക്‌സ് ,സ്‌പോട്ടിഫൈ എന്നിവ പോലെ തേര്‍ഡ്പാര്‍ട്ടി -ആപ്പ് ആയിട്ടായിരിക്കും ഡിവൈസ് എത്തുക. ഡിവൈസിന്റെ പ്രതീക്ഷിക്കുന്ന വില 499 ഡോളര്‍( ഏകദേശം 31,735 രൂപ) ആണ്.

ഈ വര്‍ഷം മെയില്‍ നടക്കുന്ന വാര്‍ഷിക ഡെവലപ്പര്‍ സമ്മേളനത്തില്‍ പോര്‍ട്ടല്‍ അവതരിപ്പിക്കുമെന്നാണ് ഫേസ്ബുക്ക് റിയിച്ചിരിക്കുന്നത് .

എന്നാല്‍, 2018 രണ്ടാപകുതിയോടെ മാത്രമായിരിക്കും വിപണിയില്‍ ലഭ്യമായി തുടങ്ങുക. ഇതോടെ ഫേസ്ബുക്ക് ഹാര്‍ഡ്‌വെയര്‍ വിപണിയിലേക്കും പ്രവേശിക്കും.

ആധാര്‍ കാര്‍ഡിലെ സ്വകാര്യത കൂടുതല്‍ സംരക്ഷിക്കുന്നതിന് 'ഫേസ് റെകഗ്നിഷനുമായി'ആധാര്‍ കാര്‍ഡിലെ സ്വകാര്യത കൂടുതല്‍ സംരക്ഷിക്കുന്നതിന് 'ഫേസ് റെകഗ്നിഷനുമായി'

മുന്‍ റിപ്പോര്‍ട്ടുകള്‍

മുന്‍ റിപ്പോര്‍ട്ടുകള്‍

ഫേസ്ബുക്ക് ഒരു ടച്ച് സ്‌ക്രീനോട് കൂടി സ്മാര്‍ട്‌സ്പീക്കര്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണന്ന് ഡിജിടൈം കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

15-ഇഞ്ച് ഇന്‍ബില്‍ട്ട് ടച്ച് ഡിസ്‌പ്ലെയയോട് കൂടിയ ഈ ഡിവൈസ് ഫേസ്ബുക്കിന്റ പരീക്ഷണവിഭാഗം 8 ആണ് ഡിസൈന്‍ ചെയ്യുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നുഅതേസമയം 2018 ആദ്യ പകുതിയില്‍ ഡിവൈസ് പുറത്തിറക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.

ഫേസ്ബുക്ക് വീടുകളില്‍ ഉപയോഗിക്കുന്നതിനായി ഒരു വീഡിയോ ചാറ്റ് ഡിവൈസ് നിര്‍മ്മിക്കുന്നതായി അതേസമയം തന്നെ ബ്ലൂംബെര്‍ഗും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനിയുടെ ആദ്യ ഹാര്‍ഡ്‌വെയര്‍ പ്രോഡക്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്.

നിലവിലെ റിപ്പോര്‍ട്ടില്‍ പറയും പോലെ വൈഡ് -ആംഗിള്‍ ക്യാമറ, എഐ -അധിഷ്ഠിത മൈക്രോഫോണുകള്‍, സ്പീക്കറുകള്‍ എന്നിവയോടു കൂടിയാണ് ഡിവൈസ് എത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Best Mobiles in India

English summary
Facebook is expected to unveil the video chat device at the F8 developer conference in early May this year. However, the device will go on sale only in the second half of 2018.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X