പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്

ഇന്ന് സ്മാർട്ട്ഫോണുകളോടൊപ്പം തന്നെ മനുഷ്യനെ ടെക്നോളജിയുമായി കൂടുതൽ അടുപ്പിച്ച് നിർത്തുന്നവയാണ് സ്മാർട്ട് വാച്ചുകൾ(Smartwatches). വമ്പന്മാർ ഉൾപ്പെടെ നിരവധി പ്രമുഖ സ്മാർട്ട് വാച്ച് നിർമാതാക്കളുടെ സാന്നിധ്യം ഇപ്പോൾ നമുക്ക് രാജ്യത്തെ സ്മാർട്ട് വാച്ച് വിപണിയിൽ കാണാനും സാധിക്കുന്നുണ്ട്. ഇന്ത്യക്കാർക്ക് സ്മാർട്ട് വാച്ചുകളോടുള്ള പ്രണയം കൂടിവരുന്നതിന്റെ ഒരു തെളിവാണ് ഈ വമ്പന്മാരുടെ സാന്നിധ്യം. സ്മാർട്ട്ഫോണുകളുടെ കാര്യത്തിൽ എന്നപോലെ തന്നെ പുത്തൻ ഫീച്ചറുകളുമായി തുടരെത്തുടരെ വിവിധ സ്മാർട്ട് വാച്ചുകൾ നമ്മുടെ വിപണിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ ഒറ്റയടിക്ക് മൂന്ന് സ്മാർട്ട് വാച്ചുകളാണ് ഫയർ ബോൾട്ട് ബ്രാൻഡ് വിപണിയിൽ എത്തിക്കുന്നത്. ഇന്ത്യയിൽ ഏറെ ആരാധകരും ഉപയോക്താക്കളുമുള്ള സ്മാർട്ട് വാച്ച് നിർമാതാക്കളാണ് ഫയർ ബോൾട്ട്.
പ്രായഭേദമില്ലാതെ ഉപയോഗിക്കാം
എല്ലാ പ്രായത്തിലുമുള്ള ഉപയോക്താക്കൾക്ക് അനുയോജ്യമായ മൂന്ന് മികച്ച സ്മാർട്ട് വാച്ചുകളാണ് ഇപ്പോൾ ഫയർ ബോൾട്ട് ബജറ്റ് വിലയിൽ പുറത്തിറക്കുന്നത്. സാറ്റേൺ, ടോക്ക് 3, നിൻജ-ഫിറ്റ് എന്നിവയാണ് ഈ പുത്തൻ താരങ്ങൾ. യഥാക്രമം 3999 രൂപ, 2199 രൂപ, 1299 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ചുകൾ ഓൺലൈനിലൂടെയാണ് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുക. നിരവധി ഫീച്ചറുകളുമായി എത്തുന്ന ഈ സ്മാർട്ട് വാച്ചുകളെ വിശദമായി പരിചയപ്പെടാം.
ഫയർ-ബോൾട്ട് സാറ്റേൺ
1.78 ഇഞ്ച് അമോലെഡ് സ്‌ക്രീനും ചതുരാകൃതിയിലുള്ള ഡയലും 368x448 പിക്‌സൽ റെസല്യൂഷനുമൊക്കെയായി അണിഞ്ഞൊരുങ്ങിത്തന്നെയാണ് ഫയർ-ബോൾട്ട് സാറ്റേൺ ഉപയോക്താക്കളിലേക്ക് എത്തുന്നത്. സ്മാർട്ട് വാച്ചുകൾ ഫീച്ചറുകൾകൊണ്ട് സമ്പന്നമാകുന്നതോടൊപ്പം തന്നെ കാഴ്ചയിലും ആകർഷകമാകേണ്ടതുണ്ട്. അതിനാൽത്തന്നെ ഏറെ ഭംഗിയോടെയാണ് ഫയർബോൾട്ട് സാറ്റേണിനെ ഒരുക്കിയിരിക്കുന്നത്. കറുപ്പ്, നീല, പിങ്ക്, ഗ്രേ, സിൽവർ, ഗോൾഡ് ബ്ലാക്ക് എന്നിങ്ങനെ 5 മനോഹരമായ നിറങ്ങളിൽ ഈ സ്മാർട്ട് വാച്ച് തെരഞ്ഞെടുക്കാൻ സാധിക്കും.
ബ്ലൂടൂത്ത് കോളിങ് ഫീച്ചറും ബിൽറ്റ്-ഇൻ സ്പീക്കറും മൈക്രോഫോണും ഈ സ്മാർട്ട് വാച്ചിന്റെ മികച്ച പ്രവർത്തനം ഉറപ്പാക്കാൻ സഹായിക്കുന്നു. കൂറ്റൻ സ്‌ക്രീൻ, ക്വിക്ക് ആക്‌സസ് ഡയൽ പാഡ്, കോൾ ഹിസ്റ്ററി, കോൺടാക്ട് എന്നിവയെല്ലാം ഈ സ്മാർട്ട് വാച്ചിനെ ആകർഷകവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമാക്കി മാറ്റുന്നു. 110-ലധികം സ്പോർട്സ് മോഡുകളും നവീകരിച്ച ഹെൽത്ത് സ്യൂട്ടും ഗെയിമുകളും കാൽക്കുലേറ്ററും ഈ സ്മാർട്ട് വാച്ചിലുണ്ടാകും. IP67 ജല പ്രതിരോധശേഷിയാണ് ഈ സ്മാർട്ട് വാച്ചിന്റെ എടുത്തുപറയേണ്ട മറ്റൊരു ഫീച്ചർ. എതാണ്ട് എല്ലാം ഓൺലൈൻ സ്റ്റോറുകളിലും ഈ സ്മാർട്ട് വാച്ച് ലഭ്യമാണ്.

ഫയർ-ബോൾട്ട് ടോക്ക് 3
ഒരു ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട് വാച്ച് ആണ് ഫയർ-ബോൾട്ട് ടോക്ക് 3. ബ്ലൂടൂത്ത് കോളിങ്, 1.28" എച്ച്‌ഡി ഫുൾ ടച്ച് ഡിസ്‌പ്ലേ, 240*240 പിക്സൽ റെസല്യൂഷൻ, മെറ്റൽ ടെക്സ്ചറുള്ള ഗംഭീരമായ റൗണ്ട് ഡയൽ, ഒന്നിലധികം വാച്ച് ഫെയ്‌സുകൾ, ഭാരക്കുറവ്, 123 സ്‌പോർട്‌സ് മോഡുകൾ, IP67 വാട്ടർ റെസിസ്റ്റന്റ് എന്നിവയൊക്കെയാണ് ഈ സ്മാർട്ട് വാച്ചിന്റെ പ്രധാന ഫീച്ചറുകൾ. കറുപ്പ്, നീല, പച്ച, സിൽവർ, പിങ്ക് തുടങ്ങിയ നിറങ്ങളിൽ ടോക്ക് 3 ലഭ്യമാണ്.
ഫയർ-ബോൾട്ട് നിഞ്ച
ഫിറ്റ്നസിൽ ഏറെ ശ്രദ്ധപുലർത്തുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ഫയർ-ബോൾട്ട് നിഞ്ച. 123 സ്‌പോർട്‌സ് മോഡുകൾ ആണ് ഈ സ്മാർട്ട് വാച്ചിൽ നൽകിയിരിക്കുന്നത്. ഫുൾ ടച്ച് എച്ച്‌ഡി ഡിസ്‌പ്ലേയ്‌ക്കൊപ്പം അവിശ്വസനീയമാംവിധം വലുപ്പമുള്ള 1.69 ഇഞ്ച് സ്‌ക്വയർ ഡയൽ സ്‌മാർട്ട് വാച്ചിനുണ്ട്. IP68 ജല-പ്രതിരോധശേഷിയുള്ളതിനാൽ വെള്ളം കൊണ്ടുള്ള യാതൊരു ബുദ്ധിമുട്ടും ഈ സ്മാർട്ട് വാച്ചിന് ഉണ്ടാകുമെന്ന് പേടിക്കേണ്ടതില്ല.
സന്ദർഭത്തിന് അനുസരിച്ച് ഉപയോഗിക്കാവുന്ന നിരവധി വാച്ച് ഫെയ്സുകളും ഫയർ-ബോൾട്ട് നിഞ്ചയിൽ നൽകിയിരിക്കുന്നു. കറുപ്പ്, നീല, സിൽവർ, പിങ്ക്, നീല, ചുവപ്പ്, പച്ച തുടങ്ങിയ നിറങ്ങളിലാണ് ഈ സ്മാർട്ട് വാച്ച് ലഭ്യമാകുക. ജനുവരി 29 മുതൽ ഈ സ്മാർട്ട് വാച്ചുകൾ ഓൺലൈൻ വഴി വാങ്ങാൻ സാധിക്കും. കാലാവസ്ഥാ അപ്‌ഡേറ്റുകൾ, ക്യാമറ കൺട്രോൾ, മ്യൂസിക് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും നവീന ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളും ഈ മൂന്ന് സ്മാർട്ട് വാച്ചുകളിൽ ഉണ്ടാകും. SpO2 മോണിറ്റർ, ഹാർട്ട് റേറ്റ് ട്രാക്കർ, സ്ലീപ്പ് മോണിറ്റർ എന്നിവയെല്ലാം അടങ്ങുന്ന നവീകരിച്ച ഹെൽത്ത് സ്യൂട്ടാണ് ആരോഗ്യ നിരീക്ഷണത്തിനായി ഈ സ്മാർട്ട് വാച്ചുകളിൽ നൽകിയിരിക്കുന്നത്.


Click it and Unblock the Notifications








