ജാപ്പനീസ് കമ്പനിയുടെ ആദ്യത്തെ സ്മാർട്ട് വാച്ച് സിറ്റിസൺ സിസെഡ് സ്മാർട്ട് അവതരിപ്പിച്ചു

|

ജാപ്പനീസ് കമ്പനിയുടെ ആദ്യത്തെ സ്മാർട്ട് വാച്ചായ സിറ്റിസൺ സിസെഡ് സ്മാർട്ട് (Citizen CZ Smart) യുഎസിൽ അവതരിപ്പിച്ചു. വലതുവശത്ത് മൂന്ന് ഫിസിക്കൽ ബട്ടണുകളുള്ള ഒരു റൗണ്ട് ഡിസ്പ്ലേയാണ് വരുന്നത്. ഈ സ്മാർട്ട് വാച്ചിൻറെ കേസ് സ്റ്റെയിൻ‌ലെസ് സ്റ്റീലിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. സിറ്റിസൺ സിസെഡ് സ്മാർട്ട് ഒരൊറ്റ വലുപ്പത്തിലാണ് വിപണിയിൽ വരുന്നത്. കൂടാതെ, ഇതിൽ നിങ്ങൾക്ക് മൂന്ന് ഡയൽ കളർ ഓപ്ഷനുകളും ലഭിക്കും. അതിലൊന്ന് സ്റ്റെയിൻലെസ് സ്റ്റീൽ ബ്രേസ്ലെറ്റുമായി വരുന്നു. രണ്ടാമത്തേത്, സിലിക്കൺ സ്ട്രാപ്പുകളുമായാണ് വരുന്നത്. ഇപ്പോൾ ലാസ്റ്റ്-ജനറേഷനിലെ സ്നാപ്ഡ്രാഗൺ 3100 പ്രോസസറാണ് സിസെഡ് സ്മാർട്ട് വാച്ചിന് പ്രവർത്തനക്ഷമത നൽകുന്നത്. സ്മാർട്ട് വാച്ച് ഗൂഗിൾ വെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു.

 

സിസെഡ് സ്മാർട്ട് വില

സിസെഡ് സ്മാർട്ട് വില

46 എംഎം വേരിയന്റിന് സിസെഡ് സ്മാർട്ടിന് 395 ഡോളർ (ഏകദേശം 29,300 രൂപ) വിലയുണ്ട്. ഗൺമെറ്റൽ, അയോൺ പൂശിയ സ്റ്റെയിൻലെസ് സ്റ്റീൽ കേസ്, ബ്രേസ്ലെറ്റ്, കറുത്ത സിലിക്കൺ സ്ട്രാപ്പുള്ള സിൽവർ-ടോൺ സ്റ്റെയിൻലെസ് സ്റ്റീൽ കേസ്, നീല സിലിക്കൺ സ്ട്രാപ്പുള്ള സിൽവർ-ടോൺ സ്റ്റെയിൻലെസ് സ്റ്റീൽ കേസ് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് വരുന്നത്. നിലവിൽ യുഎസിൽ പ്രീ-ഓർഡറുകൾക്കായി ലഭ്യമായ സിസെഡ് സ്മാർട്ട് ഡിസംബർ 14 മുതൽ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തും. നിലവിൽ, ഈ ഡിവൈസിന്റെ അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ച് ഇതുവരെ ഒരു വിവരവും വ്യക്തമാക്കിയിട്ടില്ല.

നോക്കിയ എസൻഷ്യൽ വയർലെസ് ഹെഡ്‌ഫോണുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾനോക്കിയ എസൻഷ്യൽ വയർലെസ് ഹെഡ്‌ഫോണുകൾ അവതരിപ്പിച്ചു: വില, സവിശേഷതകൾ

സിസെഡ് സ്മാർട്ട് സവിശേഷതകൾ
 

സിസെഡ് സ്മാർട്ട് സവിശേഷതകൾ

416x416 പിക്‌സൽ റെസല്യൂഷനും ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷനുമുള്ള 1.28 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് സിസെഡ് സ്മാർട്ട് സിറ്റിസൺ സ്മാർട്ട് വാച്ചിൽ വരുന്നത്. 8 ജിബി ഇന്റേണൽ സ്റ്റോറേജും സ്നാപ്ഡ്രാഗൺ 3100 പ്രോസസറുമാണ് ഇതിന് കരുത്ത് നൽകുന്നത്. ബാറ്ററി 24 മണിക്കൂറിലധികം നീണ്ടുനിൽക്കുമെന്നും സ്മാർട്ട് വാച്ചിന് മൾട്ടി-ഡേ മോഡുകൾ ഉണ്ടെന്നും സിറ്റിസൺ പറയുന്നു. 80 ശതമാനം ചാർജിൽ എത്താൻ 40 മിനിറ്റ് സമയം ആവശ്യമാണ്. ചാർജ് ചെയ്യുന്നതിനായി സ്മാർട്ട് വാച്ചിന്റെ പിൻഭാഗത്തുള്ള വളയങ്ങളിൽ മാഗ്നറ്റിക് ചാർജർ പ്ലഗ്-ഇൻ ചെയ്യുന്നു.

ജാപ്പനീസ് കമ്പനിയുടെ ആദ്യത്തെ സ്മാർട്ട് വാച്ച് സിറ്റിസൺ സിസെഡ് സ്മാർട്ട്

സിസെഡ് സ്മാർട്ട് വാച്ചിന് 30 മീറ്റർ വരെ (3ATM) വാട്ടർ റെസിസ്റ്റൻസ് കപ്പാസിറ്റിയുണ്ട്. നിങ്ങൾക്ക് ജിപിഎസ്, വൈ-ഫൈ, ബ്ലൂടൂത്ത്, എൻ‌എഫ്‌സി എന്നിവ കണക്റ്റിവിറ്റിക്കായി ലഭിക്കും. സ്മാർട്ട് വാച്ചിന് സ്പീക്കറും മൈക്കും ഉണ്ട്. ഹാർട്ട് റേറ്റ് മോണിറ്റർ, ബാരോമീറ്റർ, ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ് എന്നിവ ഓൺ‌ബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. ഗൂഗിൾ വെയർ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സിസെഡ് സ്മാർട്ട് ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളുമായി യോജിക്കുന്നു. നിങ്ങൾക്ക് കസ്റ്റമൈസ്‌ ചെയ്യാവുന്ന വാച്ച് ഡയലുകൾ, നോട്ടിഫിക്കേഷൻ അലേർട്ടുകൾ, റിമൈൻഡറുകൾ, സ്മാർട്ട് വാച്ചിൽ നിന്നും മ്യൂസിക് കണ്ട്രോൾ ചെയ്യാനുള്ള കഴിവ് എന്നിവ ലഭിക്കും.

ഇന്ത്യൻ വിപണിയിലെ മികച്ച 5 നോയിസ് ക്യാൻസലിങ് ഹെഡ്ഫോണുകൾഇന്ത്യൻ വിപണിയിലെ മികച്ച 5 നോയിസ് ക്യാൻസലിങ് ഹെഡ്ഫോണുകൾ

Best Mobiles in India

English summary
As the Japanese firm's first smartwatch, Citizen has launched CZ Smart. It was introduced in the US and features a circular panel on the right side with three physical buttons. The case is built of stainless steel and there is a single size for the wearable.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X