Home
Gadgets

സ്നാപ്ഡ്രാഗൺ വെയർ 3100 ചിപ്‌സെറ്റുമായി ഫോസിൽ ജെൻ 5 ഇ സ്മാർട്ട് വാച്ച് അവതരിപ്പിച്ചു

2020 ഒക്ടോബറിൽ യുഎസിൽ അവതരിപ്പിച്ചതിന് ശേഷം ഫോസിൽ ജെൻ 5 ഇ സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു. 2019 നവംബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഫോസിൽ ജെൻ 5 ൻറെ (Fossil Gen 5E) ടോൺ-ഡൗൺ എഡിഷനാണ് ജെൻ 5 ഇ. ഈ സ്മാർട്ട് വാച്ചിൽ അമോലെഡ് ഡിസ്പ്ലേ സവിശേഷതയുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 3100 SoC പ്രോസസറാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. ഫാസ്റ്റ് ചാർജ്, 3ATM വാട്ടർ റെസിസ്റ്റൻസ്, ഹാർട്ട്റേറ്റ് മോണിറ്ററിങ് തുടങ്ങിയ സവിശേഷതകൾ ഇതിന് ഉണ്ട്. ഒന്നിലധികം കളർ ഓപ്ഷനുകളിലാണ് ഫോസിൽ ജെൻ 5 ഇ സ്മാർട്ട് വാച്ച് വിപണിയിൽ വന്നിരിക്കുന്നത്.

ഫോസിൽ ജെൻ 5 ഇ: ഇന്ത്യയിലെ വിലയും, ലഭ്യതയും

ഫോസിൽ ജെൻ 5 ഇ: ഇന്ത്യയിലെ വിലയും, ലഭ്യതയും

ഫോസിൽ ജനറൽ 5 ഇ സ്മാർട്ട് വാച്ചിന് ജിഎസ്ടി ഉൾപ്പെടെ 18,490 രൂപ വിലയിൽ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്ലിപ്കാർട്ടിലും ലഭ്യമാണ്. ഓരോന്നിനും ഒന്നിലധികം കളർ ഓപ്ഷനുകളാണ് വരുന്നത്. പുരുഷന്മാർ (44 എംഎം), സ്ത്രീകൾ (42 എംഎം) തുടങ്ങിയ സ്റ്റൈലുകളിലാണ് സ്മാർട്ട് വാച്ച് വിപണിയിൽ വരുന്നത്. ഫോസിൽ ജെൻ 5 ഇ സിലിക്കൺ, സ്റ്റെയിൻലെസ് സ്റ്റീൽ, ലെതർ, സ്റ്റെയിൻലെസ് സ്റ്റീൽ മെഷ് സ്ട്രാപ്പ് ഓപ്ഷനുകളിൽ ലഭ്യമാണ്.

ഫോസിൽ ജെൻ 5 ഇ: സവിശേഷതകൾ

ഫോസിൽ ജെൻ 5 ഇ: സവിശേഷതകൾ

ഗൂഗിൾ വെയർ ഒഎസിലാണ് ഫോസിൽ ജെൻ 5 ഇ പ്രവർത്തിക്കുന്നത്. 44 എംഎം, 42 എംഎം വലുപ്പമുള്ള ഓപ്ഷനുകളിൽ വരുന്ന എല്ലാ വേരിയന്റുകൾക്കും ഒരേ സവിശേഷതകളാണ് വരുന്നത്. ഫോസിൽ ജെൻ 5 ഇ സ്മാർട്ട് വാച്ച് സ്മോക്ക് സ്റ്റെയിൻലെസ് സ്റ്റീൽ 5ATM വാട്ടർ റെസിസ്റ്റൻസും ബാക്കിയുള്ളവ 3ATM വാട്ടർ റെസിസ്റ്റൻസും നൽകുന്നു. 390x390 പിക്‌സൽ റെസല്യൂഷനും 328 പിപി പിക്‌സൽ ഡെൻസിറ്റി ഉള്ള 1.19 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ജെൻ 5 ഇയിൽ വരുന്നത്. 1 ജിബി റാം, 4 ജിബി സ്റ്റോറേജ് വരുന്ന ഈ സ്മാർട്ട് വാച്ചിന് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗൺ വെയർ 3100 SoC പ്രോസസറാണ്.

 ജെൻ 5 ഇ സ്മാർട്ട് വാച്ച്

ബ്ലൂടൂത്ത് 4.2 LE, എൻഎഫ്‍സി, വൈ-ഫൈ എന്നിവ ലഭിക്കും. ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ഓഫ്-ബോഡി ഐആർ, പിപിജി ഹാർട്ട്റേറ്റ് മോണിറ്ററിങ് എന്നിവ ഓൺബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. 24 മണിക്കൂറിലധികം ബാറ്ററി നിലനിൽക്കുമെന്ന് എക്സ്റ്റെൻഡഡ് മോഡിൽ ഫോസിൽ പറയുന്നു. ഫാസ്റ്റ് ചാർജിംഗ് സവിശേഷത ഇതിൽ വരുന്നതിനാൽ ഇത് ഉപയോഗിച്ച് ജെൻ 5 ഇ സ്മാർട്ട് വാച്ച് 50 മിനിറ്റിനുള്ളിൽ 80 ശതമാനമായി ചാർജ് ചെയ്യാൻ കഴിയും. ഡെയ്‌ലി മോഡ്, എക്സ്റ്റെൻഡഡ് മോഡ്, ടൈം ഒൺലി മോഡ്, കസ്റ്റം മോഡ് എന്നിവ ഉൾപ്പെടെ ഒന്നിലധികം ബാറ്ററി മോഡുകൾ ഇതിൽ ഉണ്ട്.

സ്നാപ്ഡ്രാഗൺ വെയർ 3100 ചിപ്‌സെറ്റുമായി ഫോസിൽ ജെൻ 5 ഇ സ്മാർട്ട് വാച്ച്

ഫിറ്റ്‌നെസ് ട്രാക്കിംഗ് ഫോസിൽ ജെൻ 5 ഇയിൽ ഗൂഗിൾ ഫിറ്റിനൊപ്പം വരുന്നു. ഒപ്പം ആക്ടിവിറ്റി ഗോൾ, സ്റ്റെപ്പുകൾ, സ്ലീപ്, ഹാർട്ട്ബീറ്റ്, കാർഡിയോ ലെവലുകൾ എന്നിവയും നിങ്ങൾക്ക് നീരിക്ഷിക്കുവാൻ സാധിക്കും. എല്ലായ്‌പ്പോഴും ഓൺ ഡിസ്‌പ്ലേയും ആയിരക്കണക്കിന് വാച്ച് ഫെയ്‌സുകളും നിങ്ങൾക്ക് ലഭിക്കും.

Best Mobiles in India

English summary
The Gen 5E is a toned-down variant of the Gen 5 Fossil that was released in November 2019 in India. Featuring an AMOLED display, the smartwatch is powered by the older Qualcomm Snapdragon 3100 SoC.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X