സ്നാപ്ഡ്രാഗൺ 3100 SoC ചിപ്സെറ്റ് വരുന്ന ഫോസിൽ ജെൻ 5 ഇ സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ
2020 ഒക്ടോബറിൽ യുഎസിൽ അവതരിപ്പിച്ചതിന് ശേഷം പുതിയ ഫോസിൽ ജെൻ 5 ഇ സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു. 2019 നവംബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഫോസിൽ ജെൻ 5 സ്മാർട്ട് വാച്ചിൻറെ ടോൺ-ഡൗൺ എഡിഷനാണ് ജെൻ 5 ഇ. ഈ സ്മാർട്ട് വാച്ചിൽ അമോലെഡ് ഡിസ്പ്ലേയും പഴയ സ്മാർട്ട് വാച്ചിൽ വരുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 3100 SoC ചിപ്സെറ്റുമാണ് നൽകിയിരിക്കുന്നത്. ഫാസ്റ്റ് ചാർജിങ്, 3 എടിഎം വാട്ടർ റെസിസ്റ്റൻസ്, ഹാർട്ട്റേറ്റ് മോണിറ്ററിങ് തുടങ്ങിയ സവിശേഷതകൾ ഇതിൽ ലഭ്യമാണ്. ഒന്നിലധികം കളർ ഓപ്ഷനുകളിലാണ് ഈ ഫോസിൽ ജെൻ 5 ഇ സ്മാർട്ട് വാച്ച് വിപണിയിൽ വരുന്നത്.

ഫോസിൽ ജെൻ 5 ഇ: ഇന്ത്യയിലെ വിലയും, ലഭ്യതയും
ഫോസിൽ ജെൻ 5 ഇ സ്മാർട്ട് വാച്ചിന് ജിഎസ്ടി ഉൾപ്പെടെ 18,490 രൂപയ്ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്ലിപ്കാർട്ടിലും ലഭ്യമാണ്. ഓരോന്നിനും ഒന്നിലധികം കളർ ഓപ്ഷനുകളുണ്ട്; പുരുഷന്മാർക്ക് (44 എംഎം), സ്ത്രീകൾക്ക് (42 എംഎം) സ്റ്റൈലുകളിലാണ് ഈ സ്മാർട്ട് വാച്ച് വിപണിയിൽ വരുന്നത്. ഫോസിൽ ജെൻ 5 ഇ സ്മാർട്ട് വാച്ചിൽ സിലിക്കൺ, സ്റ്റെയിൻലെസ് സ്റ്റീൽ, ലെതർ, സ്റ്റെയിൻലെസ് സ്റ്റീൽ മെഷ് സ്ട്രാപ്പ് ഓപ്ഷനുകൾ ഉണ്ട്.

ഫോസിൽ ജെൻ 5 ഇ: സവിശേഷതകൾ
ഗൂഗിൾ വെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോസിൽ ജെൻ 5 ഇ സ്മാർട്ട് വാച്ച് പ്രവർത്തിക്കുന്നത്. 44 എംഎം, 42 എംഎം വലുപ്പമുള്ള ഓപ്ഷനുകളിൽ വരുന്ന ഈ എല്ലാ സ്മാർട്ട് വാച്ച് വേരിയന്റുകളും ഒരേ സവിശേഷതകളാണ് വഹിക്കുന്നത്. ഫോസിൽ ജെൻ 5 ഇ സ്മാർട്ട് വാച്ച് സ്മോക്ക് സ്റ്റെയിൻലെസ് സ്റ്റീൽ 5 എടിഎം വാട്ടർ റെസിസ്റ്റൻസും ബാക്കിയുള്ളവ 3 എടിഎം വാട്ടർ റെസിസ്റ്റൻസും നൽകുന്നു. 390x390 പിക്‌സൽ റെസല്യൂഷനും 328 പിപി പിക്‌സൽ ഡെൻസിറ്റി വരുന്ന 1.19 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ജെൻ 5 ഇയിൽ വരുന്നത്. സ്നാപ്ഡ്രാഗൺ വെയർ 3100 SoC ചിപ്സെറ്റ്, 1 ജിബി റാം, 4 ജിബി സ്റ്റോറേജ് എന്നിവയാണ് ഈ സ്മാർട്ട് വാച്ചിന് കരുത്ത് പകരുന്നത്.

നിങ്ങൾക്ക് ബ്ലൂടൂത്ത് 4.2 LE, എൻഎഫ്‍സി, വൈ-ഫൈ എന്നിവ കണക്റ്റിവിറ്റിക്കായി ലഭിക്കും. ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ഓഫ്-ബോഡി ഐആർ, പിപിജി ഹാർട്ട്റേറ്റ് സെൻസർ എന്നിവ ബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. 24 മണിക്കൂറിലധികം ബാറ്ററി നിലനിൽക്കുമെന്ന് എക്സ്റ്റെൻഡഡ് മോഡിൽ ഫോസിൽ പറയുന്നു. ഫാസ്റ്റ് ചാർജിംഗ് സവിശേഷത വരുന്ന ജെൻ 5 ഇ സ്മാർട്ട് വാച്ചിൽ 50 മിനിറ്റ് സമയം കൊണ്ട് ചാർജ് 80 ശതമാനമാക്കുവാൻ കഴിയും.

ഡെയ്‌ലി മോഡ്, എക്സ്റ്റെൻഡഡ് മോഡ്, ടൈം ഒൺലി മോഡ്, കസ്റ്റം മോഡ് എന്നിവ ഉൾപ്പെടെ ഒന്നിലധികം ബാറ്ററി മോഡുകൾ ഈ സ്മാർട്ട് വാച്ചിൽ ഉണ്ട്. ഫിറ്റ്‌നെസ് ട്രാക്കിംഗ് പരിശോധിക്കുമ്പോൾ ഈ ഫോസിൽ ജെൻ 5 ഇയിൽ ഗൂഗിൾ ഫിറ്റിനൊപ്പം വരുന്നു. ഒപ്പം ആക്റ്റിവിറ്റി ഗോൾസ്, സ്റ്റെപ്‌സ്, സ്ലീപ്, ഹാർട്ട്റേറ്റ്, കാർഡിയോ ലെവലുകൾ എന്നിവയും ട്രാക്കുചെയ്യാനാകും. നിങ്ങൾക്ക് ഇതിൽ ഓൺ ഡിസ്‌പ്ലേയും ആയിരക്കണക്കിന് വാച്ച് ഫെയ്‌സുകളും ലഭിക്കുന്നതാണ്.


Click it and Unblock the Notifications