ചിൻ അപ്പ്..ചിൻ പൊടിക്ക് ഡൗൺ..! ഇൻസ്‌റ്റാക്‌സ് മിനി എസ്ഇ ഇൻസ്റ്റൻ്റ് ക്യാമറ ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഫ്യൂജിഫിലിം, നിലവിലുള്ള മിനി ഇൻസ്റ്റാക്‌സ് ക്യാമറകളുടെ നിരയ്ക്ക് പുറമെ, ഇൻസ്‌റ്റാക്‌സ് മിനി എസ്ഇ ഇൻസ്റ്റൻ്റ് ക്യാമറ ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ മോഡൽ ഈ മാസം അവസാനം ഓൺലൈൻ, ഓഫ്‌ലൈൻ ചാനലുകൾ വഴി വാങ്ങാൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.പഴയ വേർഷനുകൾ അപേക്ഷിച്ച് മാനുവൽ ആയുള്ള ബ്രൈറ്റ്നസ് കൺട്രോൾ ഉൾപ്പെടെ മെച്ചപ്പെടുത്തിയ ഫീച്ചറുകൾ ഇതിൽ ഉണ്ട്. ഈ വർഷം ആദ്യം ഇന്ത്യയിൽ Fujifilm instax Pal ഡിജിറ്റൽ ക്യാമറ അവതരിപ്പിച്ചതിന് ശേഷമാണ് instax Mini SE വരുന്നത്. ഫ്യൂജിഫിലിം അതിൻ്റെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് ഐക്കൺ കൃതി സനോണിനെയും ഒപ്പുവച്ചു.
Fujifilm instax Mini SE വിലയും ലഭ്യതയും നോക്കാം. Fujifilm instax Mini SEയുടെ 10 ഷോട്ടുകൾ ഉൾപ്പെടുന്ന "Mini SE Fun Pack" ന് 8,499 രൂപയാണ് വില. അതേ സമയം 40 ഷോട്ടുകളുള്ള Mini SE Joy Packന് 9,999 രൂപയാണ് വില.

ഓരോ ഷോട്ടും മിനി ഫിലിമിൻ്റെ ഒരു ഷീറ്റ് ആണ് ഉപയോഗിക്കേണ്ടത്. ജൂലൈ 10 മുതൽ ഇൻസ്‌റ്റാക്‌സ് ഇന്ത്യ വെബ്‌സൈറ്റ് വഴിയും തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ക്യാമറ വാങ്ങാൻ ലഭ്യമാകും. ഇത് നീല, പച്ച, പിങ്ക്, പർപ്പിൾ, ഇളം ചാര നിറങ്ങളിൽ ആണ് വരുന്നത്.
ഫ്യൂജിഫിലിമിൻ്റെ പുതിയ ബ്രാൻഡ് അംബാസഡറാണ് കൃതി സനോൺ തൻ്റെ ആവേശം പ്രകടിപ്പിച്ചുകൊണ്ട് കൃതി സനോൻ പറഞ്ഞു, "ഇൻസ്‌റ്റാക്‌സ് കുടുംബത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. instax Mini SE വെറുമൊരു ക്യാമറ മാത്രമല്ല, ഓർമ്മകൾ ഉടനടി സൃഷ്‌ടിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഒരു മാർഗമാണിത്. ഇത് ശൈലിയും പ്രവർത്തനക്ഷമതയും സംയോജിപ്പിച്ച് ഏത് അവസരത്തിനും അനുയോജ്യമായ ആക്സസറിയാക്കി മാറ്റുന്നത് കൊണ്ട് ഇത് എനിക്ക് ഇഷ്ടമാണ്."
ഫ്യൂജിഫിലിം ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ശ്രീ കോജി വാഡ അഭിപ്രായപ്പെട്ടു, "വരാനിരിക്കുന്ന ദശകത്തിൽ 100 വർഷം പൂർത്തിയാക്കുന്നതിലേക്ക് മുന്നേറുമ്പോൾ, കൂടുതൽ പുഞ്ചിരികൾ കൊണ്ടുവരുന്ന ഉൽപ്പന്നങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കുന്നു. നൂതനവും സ്റ്റൈലിഷും ആയ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനുള്ള ഞങ്ങളുടെ സമർപ്പണത്തെ ഈ ലോഞ്ച് അടിവരയിടുന്നു.ഈ പുതിയ ക്യാമറ ലോഞ്ച് ചെയ്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്."
ഫ്യൂജിഫിലിം ഇന്ത്യയിലെ ഇൻസ്‌റ്റാക്‌സ് & ഒപ്റ്റിക്കൽ ഡിവൈസസ് ബിസിനസ്സ് അസോസിയേറ്റ് ഡയറക്ടറും ഡിജിറ്റൽ ക്യാമറ മേധാവിയുമായ ശ്രീ അരുൺ ബാബു പറഞ്ഞു, "ഇൻസ്റ്റാക്‌സ് മിനി എസ്ഇ നവീകരണത്തിലും ശൈലിയിലും ഉള്ള ഞങ്ങളുടെ പ്രതിബദ്ധത എടുത്ത് കാണിക്കുന്നു. ഞങ്ങളുടെ ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് മിനി എസ്ഇ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒപ്പം രസകരവും ട്രെൻഡിയും ഉപയോക്തൃ സൗഹൃദ പാക്കേജും വാഗ്ദാനം ചെയ്യുന്നു."
Fujifilm instax Mini SE സവിശേഷതകൾ എന്തൊക്കെ എന്ന് നോക്കാം. Fujifilm instax Mini SE, ബ്രൈറ്റ്‌നെസ് കൺട്രോൾ ഡയൽ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതിന് മുമ്പ് എക്‌സ്‌പോഷർ ലെവലുകൾ നേരിട്ട് നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. തെളിച്ചമുള്ള വെളിച്ചത്തിൽ ഷൂട്ട് ചെയ്യുമ്പോൾ ഈ സവിശേഷത പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.
ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്ന ഫിലിം സൈസ് 86 x 54mm ആണ്. പിക്ച്ചർ ഏരിയ 62 x 46mm ആണ്. ഏകദേശം 90 സെക്കൻഡിനുള്ളിൽ ഫിലിം തയ്യാറാകുമെന്നാണ് സൂചന. കൂടാതെ, ക്യാമറയിൽ 0.4x വ്യൂഫൈൻഡർ സജ്ജീകരിച്ചിരിക്കുന്നു. അത് എളുപ്പത്തിൽ ഷോട്ട് ഫ്രെയിമിംഗിനായി ഒരു ടാർഗെറ്റ് സ്പോട്ട് പ്രദർശിപ്പിക്കുന്നു. ഫ്യൂജിഫിലിമിൻ്റെ instax Mini SE ലെൻസിന് 60mm ഫോക്കൽ ലെങ്തും 1/60 സെക്കൻഡ് ഷട്ടർ സ്പീഡും ഉണ്ട്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








