സോളാർ ചാർജിംഗ് സപ്പോർട്ട് വരുന്ന ഗാർമിൻ എൻ‌ഡ്യൂറോ സ്മാർട്ട് വാച്ച് അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഗാർമിൻ എൻ‌ഡ്യൂറോ സ്മാർട്ട് വാച്ച് (Garmin Enduro Smartwatch) സോളാർ ചാർജിംഗ് ലെൻസ് ഉപയോഗിച്ച് അവതരിപ്പിച്ചു. ഇതിൻറെ ബാറ്ററി ലൈഫ് 65 ദിവസം വരെ നീണ്ടുനിൽക്കുന്നതാണ്. ഈ പുതിയ മൾട്ടിസ്‌പോർട്ട് സ്മാർട്ട് വാച്ചിൽ കസ്റ്റമൈസ് ചെയ്യാവുന്ന പവർ മാനേജുമെന്റ് മോഡുകളും ഉൾപ്പെടുന്നു. ഫിറ്റ്നസ് ട്രാക്കിംഗിനും പരിശീലനത്തിനുമായി ഗാർമിൻ എൻ‌ഡ്യൂറോ ജി‌പി‌എസ് സപ്പോർട്ടുമായി വരുന്നു. കൂടാതെ, ഹാർട്ട് ഫിറ്റ്നസ് ലെവലുകൾ ട്രാക്ക് ചെയ്യുന്നതിന് വി‌ഒ 2 മാക്സ് ഉൾപ്പെടെയുള്ള സവിശേഷതകളുടെ ഒരു പട്ടിക തന്നെ ഇതിൽ വരുന്നുണ്ട്. പൾസ് ഓക്സിമെട്രി സെൻസറും ഹാർട്ട്റേറ്റ് മോണിറ്ററും ഈ സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. ഒരു ഗാർമിൻ ഇൻ റീച്ച് മിനി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഡിവൈസുമായി കണക്റ്റുചെയ്യുമ്പോൾ ഗാർമിൻ എൻ‌ഡ്യൂറോയ്ക്ക് സന്ദേശങ്ങൾ അയയ്‌ക്കാനും സ്വീകരിക്കാനും ഉപയോക്താക്കൾക്ക് അവരുടെ ലൊക്കേഷൻ ഷെയർ ചെയ്യുവാനും സാധിക്കുന്നതാണ്.

ഗാർമിൻ എൻ‌ഡ്യൂറോ: വിലയും, ലഭ്യതയും

ഗാർമിൻ എൻ‌ഡ്യൂറോ: വിലയും, ലഭ്യതയും

ഗാർമിൻ എൻ‌ഡ്യൂറോ സ്റ്റീൽ വേരിയന്റിന് 799.99 ഡോളറും (ഏകദേശം 58,300 രൂപ) ടൈറ്റാനിയം എഡിഷന് 899.99 ഡോളറും (ഏകദേശം 65,600 രൂപ) വില വരുന്നു. യുഎസിലെ ഗാർമിൻ വെബ്‌സൈറ്റ് വഴി ഈ സ്മാർട്ട് വാച്ച് വിൽപ്പനയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്. മറ്റ് വിപണികളിൽ ഇത് ലഭ്യമാകുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.

ഗാർമിൻ എൻ‌ഡ്യൂറോ സവിശേഷതകൾ

ഗാർമിൻ എൻ‌ഡ്യൂറോ സവിശേഷതകൾ

സൈക്ലിംഗ്, ലോംഗ് റേസുകൾ, മൗണ്ടൻ ട്രെക്കിംഗ് എന്നിവയിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്കും ഫിറ്റ്നസ് പ്രേമികൾക്കുമായി ഗാർമിൻ എൻ‌ഡ്യൂറോ സ്മാർട്ട് വാച്ച് പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഈ സ്മാർട്ട് വാച്ചിൽ വരുന്ന പവർ ഗ്ലാസ് എന്ന സോളാർ ചാർജിംഗ് ലെൻസ് സൗരോർജ്ജം ഉപയോഗിച്ച് ബാറ്ററി ആയുസ്സ് വർദ്ധിപ്പിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഗാർമിൻ എൻ‌ഡ്യൂറോയുടെ മുഴുവൻ ചാർജും 70 മണിക്കൂർ ജി‌പി‌എസ് മോഡിൽ ഡെലിവർ ചെയ്യുമെന്ന് അവകാശപ്പെടുന്നു. അത് സൗരോർജ്ജ കപ്പാസിറ്റിയുമായി 80 മണിക്കൂർ വരെ നീളുന്നു.

65 ദിവസം വരെ ബാറ്ററി ലൈഫ്

സോളാർ ചാർജിംഗ് സപ്പോർട്ടിലൂടെ ഉപയോക്താക്കൾക്ക് പതിവ് ഉപയോഗത്തിൽ 65 ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുന്നതാണ്. സോളാർ ചാർജിംഗിനുപുറമെ, മെച്ചപ്പെട്ട പരിശീലനത്തിനായി ഗാർമിൻ എൻ‌ഡ്യൂറോയിൽ വി‌ഒ 2 മാക്സ്, ക്ലൈം‌പ്രോ എന്നിവയുൾപ്പെടെയുള്ള മികച്ച സവിശേഷതകളും ഉൾപ്പെടുന്നു. അൾട്രാറൂൺ പ്രവർത്തനം തിരഞ്ഞെടുക്കുമ്പോൾ വിശ്രമ സമയം നീരീക്ഷിക്കുവാനും ഈ സ്മാർട്ട് വാച്ച് ഉപയോക്താക്കളെ അനുവദിക്കുന്നു.

സോളാർ ചാർജിംഗ് സപ്പോർട്ട് വരുന്ന ഗാർമിൻ എൻ‌ഡ്യൂറോ

കൂടാതെ, മൗണ്ടിംഗ് ബൈക്കിംഗ് സവിശേഷതകളും ഗ്രിറ്റ്, ഫ്ലോ അളവുകൾ എന്നിവ നീരീക്ഷിക്കുവാനുള്ള മൗണ്ടിംഗ് ബൈക്കിംഗ് സവിശേഷതയും ഇതിൽ ഉൾപ്പെടുന്നു. ഗാർമിൻ എൻ‌ഡ്യൂറോയിൽ ഒരു റിക്കവറി മോഡും ഉൾപ്പെടുന്നു. ഇത് ഉപയോക്താക്കളുടെ ഉറക്കവും ആരോഗ്യ ഡാറ്റയും അടിസ്ഥാനമാക്കി മറ്റൊരു വ്യായാമം ആരംഭിക്കുന്നതിന് മുമ്പ് എത്രനേരം വിശ്രമിക്കണം എന്നതിനെക്കുറിച്ച് ഉപയോക്താക്കൾക്ക് നിർദേശങ്ങൾ നൽകുന്നു. പരിശീലന മാർഗ്ഗനിർദ്ദേശത്തിനായി ശുപാർശ ചെയ്യുന്ന വർക്ക്ചൗട്ടുകളും ഈ സ്മാർട്ട് വാച്ചിൽ ഉൾപ്പെടുന്നു.

ട്രാൻസ്ഫ്ലെക്റ്റീവ് മെമ്മറി-ഇൻ-പിക്സൽ (എം‌ഐ‌പി) ഡിസ്‌പ്ലേ

ഗാർമിൻ എൻ‌ഡ്യൂറോ 1.0 ഇഞ്ച് സൂര്യപ്രകാശത്തിലും കാണാവുന്ന ട്രാൻസ്ഫ്ലെക്റ്റീവ് മെമ്മറി-ഇൻ-പിക്സൽ (എം‌ഐ‌പി) ഡിസ്‌പ്ലേ 280x280 പിക്‌സൽ ഗ്ലോബൽ നാവിഗേഷൻ നൽകുന്നു. ജി‌പി‌എസ്, ഗ്ലോനാസ്, ഗലീലിയോ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതിനുള്ള ആഗോള നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റങ്ങൾ (ജി‌എൻ‌എസ്എസ്) പിന്തുണയ്ക്കുന്നത് സ്മാർട്ട് വാച്ചിൽ ഉൾപ്പെടുന്നു. ഒരു ആൽ‌മീറ്റർ‌, ബാരോമീറ്റർ‌, 3-ആക്സിസ് ഇലക്ട്രോണിക് കോമ്പസ് എന്നിവയും ഇതിൽ‌ അടങ്ങിയിരിക്കുന്നു. വെൽനസ് ട്രാക്കിംഗിനായി ഈ സ്മാർട്ട് വാച്ചിന് ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സാങ്കേതികവിദ്യയും പൾസ് ഓക്സിമെട്രി സെൻസറും ഉണ്ട്.

ഗാർമിൻ എൻ‌ഡ്യൂറോ 10ATM വാട്ടർ റെസിസ്റ്റന്റ്

ഗാർമിൻ എൻ‌ഡ്യൂറോ 10ATM വാട്ടർ റെസിസ്റ്റന്റ് ഡിസൈനും നൽകുന്നു. ഇതിൻറെ സ്റ്റീൽ എഡിഷന് 72 ഗ്രാം ഭാരവും, ടൈറ്റാനിയം ഓപ്ഷന് വെറും 58 ഗ്രാം ഭാരവും വരുന്നു. 26 എംഎം റിസ്റ്റ് ബാൻഡുകളുമായാണ് ഈ സ്മാർട്ട് വാച്ച് വിപണിയിൽ വരുന്നത്. ഗാർമിൻ എൻ‌ഡ്യൂറോയ്ക്ക് 65 ദിവസം വരെ നിലനിൽക്കാൻ കഴിയുന്ന ഒരു സ്മാർട്ട് വാച്ച് മോഡ് ഉണ്ട്. ഇൻബിൽറ്റ് ബാറ്ററി സേവർ വാച്ച് മോഡ് ഉപയോഗിക്കുമ്പോൾ ഇത് ഒരു വർഷം വരെ നീട്ടാം. ഗാർമിൻ കണക്റ്റ് അപ്ലിക്കേഷൻ ഉപയോഗിച്ച് ആൻഡ്രോയിഡ്, ഐഫോൺ മോഡലുകളുമായി ഈ സ്മാർട്ട് വാച്ച് കണക്റ്റ് ചെയ്യാവുന്നതാണ്.

Best Mobiles in India

English summary
Garmin Enduro smartwatch introduced with solar charging lens. Its battery life is up to 65 days. This new multisport smartwatch also includes customizable power management modes.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X