Home
Gadgets

സ്ത്രീകൾക്ക് ഗാർമിൻ ലില്ലി ഫിറ്റ്നസ് ട്രാക്കിംഗ് സ്മാർട്ട് വാച്ച് അവതരിപ്പിച്ചു: വില, സവിശേഷതകൾ

ഗാർമിൻ ഏറ്റവും പുതിയ ലില്ലി സ്മാർട്ട് വാച്ച് പുറത്തിറക്കി. ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ചെറിയ വാച്ച് ആണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ലില്ലി സ്മാർട്ട് വാച്ച് സ്ത്രീകൾക്ക് മാത്രമായി രൂപകൽപ്പന ചെയ്തതാണെന്ന് പറയപ്പെടുന്നു. "ആകെ മൊത്തം വരുന്ന ആറ് ലില്ലി വാച്ചിലും സവിശേഷമായ പാറ്റേൺ ചെയ്തിരിക്കുന്ന ഒരു ലെൻസുണ്ട്. അത് ശോഭയുള്ളതും എളുപ്പത്തിൽ വായിക്കാവുന്നതുമായ ടച്ച്സ്ക്രീൻ ഡിസ്പ്ലേയുമായി വിപണിയിൽ വരുന്നു," ഗാർമിൻ ഒരു ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി.

ഗാർമിൻ ലില്ലി ഫിറ്റ്നസ് ട്രാക്കിംഗ് സ്മാർട്ട് വാച്ച്

ഗാർമിൻ ലില്ലി സ്മാർട്ട് വാച്ചിൽ 34 എംഎം വാച്ച് കേസും 14 എംഎം ബാൻഡും ഉൾപ്പെടുന്നു. ചെറിയ കൈകൾക്കായി രൂപകൽപ്പന ചെയ്യ്തിട്ടുള്ളതും ക്ലാസിക്, ജ്വല്ലറി പോലുള്ള ടൈംപീസുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായും കമ്പനി പറയുന്നു. കൂടാതെ, എൽസിഡി മോണോക്രോമാറ്റിക്, ടച്ച്സ്ക്രീൻ ഡിസ്പ്ലേ വെളിപ്പെടുത്തുകയും ഉപയോഗത്തിലില്ലാത്തപ്പോൾ അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഒരു മെറ്റാലിക് പാറ്റേൺഡ് ലെൻസ് ഇതിലുണ്ട്. നിർഭാഗ്യവശാൽ, ലില്ലിയിലെ ബാൻഡ് പരസ്പരം മാറ്റാനാവില്ല.

ഇതിൻറെ പ്രധാന ഫിറ്റ്‌നെസ് സവിശേഷതകൾ എന്ന് പറയുന്നത് ഗാർമിൻ ലില്ലിക്ക് രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ, ആർത്തവചക്രം, ഗർഭാവസ്ഥ, സ്റ്റെപ്പ് കൗണ്ട്, ഉറക്കം, അതുപോലെ കലോറി എരിയുന്നതും വർക്ക് ഔട്ടുകളായ ഔട്ട്‌ഡോർ നടത്തം, ഓട്ടം, യോഗ എന്നിവയും ഈ സ്മാർട്ട് വാച്ചിന് ട്രാക്കുചെയ്യാനാകും. ഗാർമിൻ പറയുന്നതനുസരിച്ച്, ഈ ഡിവൈസിൻറെ ബാറ്ററി അഞ്ച് ദിവസം വരെ നീണ്ടുനിൽക്കും.

ഗാർമിൻ ലില്ലി ഫിറ്റ്നസ് ട്രാക്കിംഗ് സ്മാർട്ട് വാച്ച്

ഉപയോക്താക്കൾക്ക് സന്ദേശങ്ങൾക്ക് മറുപടി നൽകാൻ കഴിയുന്ന സ്മാർട്ട് നോട്ടിഫിക്കേഷനുകൾ, ഇൻകമിംഗ് കോളുകൾക്ക് നോട്ടിഫിക്കേഷനുകൾ നേടുക തുടങ്ങിയ സ്മാർട്ട് സവിശേഷതകളെയും ഈ സ്മാർട്ട് വാച്ച് സപ്പോർട്ട് ചെയ്യുന്നു. ഒരു കലണ്ടർ വിജറ്റിന് വരുന്നതിനാൽ കലണ്ടർ നിങ്ങൾക്ക് ഇതിൽ കാണാനാവും. ലൈവ് ട്രാക്കിനൊപ്പം അസിറ്റന്സ് സവിശേഷതകളും ഫീച്ചർ ചെയ്യുന്നു.

ഗാർമിൻ ലില്ലി ഫിറ്റ്നസ് ട്രാക്കിംഗ് സ്മാർട്ട് വാച്ച് അവതരിപ്പിച്ചു

ഇറ്റാലിയൻ ലെതർ ബാൻഡും സ്റ്റെയിൻലെസ് സ്റ്റീൽ ബെസലും ഉൾക്കൊള്ളുന്ന ലില്ലി ക്ലാസിക് വില 249.99 ഡോളർ (ഏകദേശം 18,000 രൂപ) വില വരുന്നു. ഇത് മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ലില്ലി സ്പോർട്ട് വേരിയന്റിന് 199.99 ഡോളർ (ഏകദേശം 14,600 രൂപ) വില വരുന്നു. ഇതിൽ ഒരു സിലിക്കൺ ബാൻഡും അലുമിനിയം ബെസലും ഉൾക്കൊള്ളുന്നു.

More from GizBot

Best Mobiles in India

English summary
Garmin has released the new Lily smartwatch, which the company says is the smallest to date. It is said that Lily was built by women for females. Each Lily watch has a distinctive patterned lens that gives way to a bright, easily readable touchscreen display. There are six total.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X