ഗാർമിൻ ലില്ലി വുമൺ സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു: വിലകൾ, സവിശേഷതകൾ
പുതിയ ഗാർമിൻ ലില്ലി സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു. വനിതകൾക്കായി വികസിപ്പിച്ച ഒരു പുതിയ ഫാഷൻ സ്മാർട്ട് വാച്ചാണ് ലില്ലി. ചെറിയ കൈത്തണ്ടകൾക്കായി ചേരുന്ന 14 എംഎം മെലിഞ്ഞ സ്ട്രാപ്പ് ഇതിൽ വരുന്നു. പ്രാഗ്‌നൻസി ട്രാക്കിംഗ്, മെൻസ്ട്രുൾ സൈക്കിൾ ട്രാക്കിംഗ് പോലുള്ള സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, പൈലേറ്റ്സ് പോലുള്ള വർക്ക്ഔട്ട് മോഡുകൾ ഈ സ്മാർട്ട് വാച്ച് നൽകുന്നു. ഉപയോക്താക്കളുടെ പ്രവർത്തനം തത്സമയം ട്രാക്കുചെയ്യാൻ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അനുവദിക്കുന്നതിന് ഇതിൽ ലൈവ്ട്രാക്ക് എന്ന പുതിയ സുരക്ഷാ സവിശേഷതയും ഉൾപ്പെടുന്നുണ്ട്. ഗാർമിൻ ലില്ലിയുടെ ബാറ്ററി അഞ്ച് ദിവസം വരെ ചാർജ് നൽകുന്നു.

ഗാർമിൻ ലില്ലി: ഇന്ത്യയിലെ വിൽപ്പനയും, ലഭ്യതയും
ആദ്യത്തേത്, ഗാർമിൻ ലില്ലി ക്ലാസിക്, സ്റ്റെയിൻലെസ് സ്റ്റീൽ ബെസൽ ഉൾപ്പെടുന്ന ഇറ്റാലിയൻ ലെതർ ബാൻഡിലും, രണ്ടാമത്തേത്, സിലിക്കൺ ബാൻഡും അലുമിനിയം ബെസലുമായി വരുന്ന ഗാർമിൻ ലില്ലി സ്പോർട്ട് എന്നിങ്ങനെ ഗാർമിൻ ലില്ലി രണ്ട് ഓപ്ഷനുകളിലാണ് വിപണിയിൽ വരുന്നത്. ഗാർമിൻ ലില്ലി ക്ലാസിക്കിന് 25,990 രൂപയും, ഗാർമിൻ ലില്ലി സ്‌പോർട്ടിന് 20,990 രൂപയുമാണ് വില വരുന്നത്. രണ്ട് മോഡലുകളും ആമസോൺ, ഫ്ലിപ്കാർട്ട്, ടാറ്റ ക്ലിക്ക്, മിന്ത്ര, പേടിഎം വഴി ഓൺലൈനിൽ ലഭ്യമാണ്.

ഗാർമിൻ ബ്രാൻഡ് സ്റ്റോറുകൾ, ഹിലിയോ വാച്ച് സ്റ്റോറുകൾ, ഷോപ്പേഴ്സ് സ്റ്റോപ്പ്, ലൈഫ് സ്റ്റൈൽ സ്റ്റോറുകൾ, ജസ്റ്റ് ഇൻ ടൈം, കമൽ വാച്ച്, മലബാർ ടൈംസ്, മറ്റ് മൾട്ടി ബ്രാൻഡുകളുടെ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലും ഇത് ഓഫ്‌ലൈനിൽ ലഭ്യമാണ്. ഗാർമിൻ ലില്ലി ക്ലാസിക് ക്രീംഗോൾഡ് / ബ്ലാക്ക്, ഡാർക്ക്ബ്രോൺസ് / പലോമ, ലൈറ്റ്ഗോൾഡ് / വൈറ്റ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. എന്നാൽ, ഗാർമിൻ ലില്ലി സ്പോർട്ട് ക്രീംഗോൾഡ് / വൈറ്റ്, റോസ്ഗോൾഡ് / ലൈറ്റ്സാൻഡ്, മിഡ്നൈറ്റ് ഓർക്കിഡ് / ഡീപ് ഓർക്കിഡ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

ഗാർമിൻ ലില്ലി സവിശേഷതകൾ
ഗാർമിൻ ലില്ലി സ്മാർട്ട് വാച്ചിന് ഒരു വൃത്താകൃതിയിലുള്ള 1 ഇഞ്ച് ടിഎഫ്ടി എൽസിഡി ഗ്രേസ്കെയിൽ ഡിസ്പ്ലേ ഉണ്ട്. 240x201 പിക്സൽ റെസല്യൂഷനും കോർണിംഗ് ഗോറില്ല ഗ്ലാസ് 3 സുരക്ഷയുമുണ്ട്. ഫൈബർ ഉറപ്പിച്ച പോളിമർ മെറ്റീരിയലാണ് കേസ് നിർമ്മിച്ചിരിക്കുന്നത്. ഈ വാച്ചിന് വെറും 24 ഗ്രാം ഭാരമുണ്ടെന്ന് പറയപ്പെടുന്നു. പൾസ് ഓക്സിജൻ സ്ലീപ്പ് ട്രാക്കിംഗ് നിർത്തിവച്ചാൽ ഇത് അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുമെന്ന് അവകാശപ്പെടുന്നു. 5 എടിഎം വരുന്ന വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസാണ് ഇതിന് വരുന്നത്.

ഹാർട്ട്റേറ്റ് മോണിറ്ററിങ്, റെസ്റ്റിംഗ് ഹാർട്ട്റേറ്റ് മോണിറ്ററിങ്, ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ മോണിറ്ററിംഗ്, സ്ട്രെസ് ട്രാക്കിംഗ്, സ്ലീപ് ട്രാക്കിംഗ്, പ്രെഗ്നൻസി ആൻഡ് മെൻസ്ട്രുൾ ഹെൽത്ത് ട്രാക്കിംഗ് പോലുള്ള സ്ത്രീകളുടെ ഹെൽത്ത് ട്രാക്കിംഗ് സവിശേഷതകളിൽ ഉൾപ്പെടുന്നു. ഗാർമിൻ കണക്റ്റ് ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കൾക്ക് ഗർഭധാരണവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ അറിയുവാനും, ഗർഭസ്ഥശിശുവിൻറെ ചലനം, രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവ് എന്നിവ ട്രാക്ക് ചെയ്യാനും കസ്റ്റമൈസമ്പിൾ റിമൈൻഡറുകൾ സൃഷ്ടിക്കാനും വ്യായാമവും പോഷകാഹാര നുറുങ്ങുകളും സ്വീകരിക്കാനും കഴിയും.

ശരീരത്തിൻറെ നിലവിലെ ഊർജ്ജ നില കാണിക്കുന്ന ബോഡി ബാറ്ററി എനർജി മോണിറ്ററിംഗും ഇത് സമന്വയിപ്പിക്കുന്നു. വർക്ക്ഔട്ടുകൾ, വിശ്രമ സമയം, ഉറക്കം എന്നിവ ഇതിൽ ഷെഡ്യൂൾ ചെയ്യുവാനും കഴിയും. ഗാർമിൻ ലില്ലിയിലെ മറ്റ് സവിശേഷതകളിൽ സ്മാർട്ട് നോട്ടിഫിക്കേഷനുകൾ, കലണ്ടർ റിമൈൻഡറുകൾ, ഫൈൻഡ് മൈ ഫോൺ, സ്മാർട്ട്‌ഫോൺ മ്യൂസിക് കൺട്രോൾ എന്നിവയും ഉൾപ്പെടുന്നു. വർക്ക്ഔട്ട് മോഡുകളിൽ സ്ട്രെങ്ത്ത്, കാർഡിയോ, എലിപ്‌റ്റിക്കൽ ട്രെയിനിങ്, സ്റ്റെയർ-സ്റ്റെപ്പിംഗ്, യോഗ, പൈലേറ്റ്സ് ബ്രീത്ത് വർക്ക്, ബൈക്കിംഗ്, ഓട്ടം, ട്രെഡ്‌മിൽ എന്നിവ ഉൾപ്പെടുന്നു.


Click it and Unblock the Notifications








