സാംസങ്ങ് ഗാലക്‌സി എസ്6 എഡ്ജ് സുരക്ഷിതമല്ല: ഗൂഗിള്‍

Written By:

ഗൂഗിളിന്‍റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണായ സാംസങ്ങ് ഗാലക്‌സി എസ്6 എഡ്ജിലാണ് ഫോണിന്‍റെ സുരക്ഷയെ ദുര്‍ബലമാക്കുന്ന 11 പിഴവുകള്‍ കണ്ടെത്തിയതായി വിദഗ്ധര്‍ പറയുന്നത്. ഈമെയില്‍ സോഫ്റ്റ്‌വെയറും ഫോട്ടോ വ്യൂവിങ്ങ് ആപ്ലിക്കേഷനുമൊക്കെ അടങ്ങിയ സാംസങ്ങിന്‍റെ ഈ പിഴവുകളൊക്കെ കണ്ടെത്തിയത് ഗൂഗിളിന്‍റെ 'പ്രോജക്റ്റ് സീറോ' ടീം ആണ്.

സാംസങ്ങ് ഗാലക്‌സി എസ്6 എഡ്ജ് സുരക്ഷിതമല്ല: ഗൂഗിള്‍

ഇതിനെ തുടര്‍ന്ന്‍ സുരക്ഷാപ്രശ്‌നങ്ങളില്‍ പലതും സാംസങ്ങ് പരിഹരിച്ചു. ബാക്കി നില്‍ക്കുന്ന മൂന്ന് സുരക്ഷാപിഴവുകള്‍ ഈ മാസം അവസാനത്തോട് കൂടി വരുന്ന അപ്‌ഡേറ്റ് വഴി പരിഹരിക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കി.

സാംസങ്ങ് ഗാലക്‌സി എസ്6 എഡ്ജ് സുരക്ഷിതമല്ല: ഗൂഗിള്‍

ഗൂഗിളും ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും തമ്മില്‍ സുരക്ഷയുടെ കാര്യത്തില്‍ ഭിന്നതയുള്ളതായാണ് അറിവ്. കൂടാതെ സുരക്ഷയുടെ കാര്യത്തില്‍ ആന്‍ഡ്രോയ്ഡ് വളരെ പിന്നിലാണെന്നാണ് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ സുരക്ഷാ ഗവേഷകന്‍ ഡോ.സ്റ്റീവന്‍ മര്‍ഡോക് ചൂണ്ടിക്കാണിക്കുന്നത്.

English summary
Google found some vital security problems in Samsung galaxy s6 edge.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot