'ഗൂഗിള്‍ ഗ്ലാസ്' 2.0

Written By:

പഴയ ഗൂഗിള്‍ ഗ്ലാസിനെ ഓര്‍മ്മയുണ്ടോ? മുന്‍ഗാമിയുടെ പോരായ്മകളൊക്കെ ഒരുവിധം നികത്തിയാണ് ഗൂഗിള്‍ അവരുടെ സ്മാര്‍ട്ട്‌ ഗ്ലാസിന്‍റെ അടുത്ത വെര്‍ഷന്‍ വിപണിയിലെത്തിക്കുന്നത്. യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍(FCC)യെന്ന വെബ്സൈറ്റാണ് ആദ്യമായി ഗൂഗിള്‍ ഗ്ലാസ് വെര്‍ഷന്‍ 2.0യുടെ വിവരങ്ങള്‍ പുറത്ത് വിടുന്നത്.

'ഗൂഗിള്‍ ഗ്ലാസ്' 2.0

ഇത്തവണയെത്തിയ ഗൂഗിള്‍ ഗ്ലാസിനെ നമുക്ക് യഥേഷ്ടം മടക്കിവയ്ക്കാന്‍ സാധിക്കും. അതിനാല്‍ സാധാരണ ഗ്ലാസ് പോലെതന്നെ എടുത്തുകൊണ്ട് നടക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ഇതിന്‍റെ പവര്‍ ബട്ടണ്‍ പിന്നിലാണുള്ളത്. അതുപോലെതന്നെ വലത് കണ്ണിന്‍റെ മുകളിലുള്ള പ്ലാസ്റ്റിക് ക്യൂബാണ് നിങ്ങള്‍ക്ക് ഗ്ലാസിലെ ഓപ്ഷനുകളും വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കാന്‍ സഹായിക്കുന്നത്. സാധാരണ അവസരങ്ങളില്‍ ഗൂഗിള്‍ ഗ്ലാസില്‍ സമയം ഡിസ്പ്ലേ ചെയ്യുന്നുണ്ടാകും.

'ഗൂഗിള്‍ ഗ്ലാസ്' 2.0

ഗ്ലാസിന്‍റെ മുകളിലായിട്ടാണ് ക്യാമറ ബട്ടണ്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ ബട്ടണില്‍ സിംഗിള്‍ പ്രസ്സ് ചെയ്യുന്നതിലൂടെ ഫോട്ടോയെടുക്കാനും തുടര്‍ച്ചയായി പ്രസ്സ് ചെയ്യുന്നതിലൂടെ വീഡിയോയെടുക്കാനും സാധിക്കും. ഗ്ലാസിലെ പച്ച ലൈറ്റ് ക്യാമറ ഓണാണെന്ന്‍ സൂചിപ്പിക്കുന്നത്. 5ജിഹര്‍ട്ട്സ് വൈഫൈ സപ്പോര്‍ട്ട് ചെയ്യുന്ന ഈ സ്മാര്‍ട്ട്‌ ഗ്ലാസിലെ ചാര്‍ജിംഗ് പോര്‍ട്ടും വ്യത്യസ്തമാണെന്നാണ് സൂചന.

English summary
Google Glass 2.0 comes in a folding version.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot