5000 രൂപയിൽ താഴെ വിലയുള്ള അടിപൊളി സ്മാർട്ട് സ്പീക്കറുകൾ

|

സ്മാർട്ട് ഗാഡ്ജറ്റുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകം ആയി മാറിയിട്ടുണ്ട്. അലക്സയും സിരിയും പോലെയുള്ള വോയിസ് അസിസ്റ്റുകളുമായി നിരവധി ഗാഡ്ജറ്റുകളാണ് വിപണിയിൽ എത്തുന്നത്. നിങ്ങളുടെ വീടിനെ സ്‌മാർട്ട് ഹോം ആക്കാൻ പരിഗണിക്കാവുന്ന ചിലവ് കുറഞ്ഞ ഓപ്ഷനുകളിൽ ഒന്നാണ് സ്‌മാർട്ട് സ്‌പീക്കറുകൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്മാർട്ട് സ്പീക്കറുകൾ ഇന്ത്യയിൽ പ്രചാരത്തിലുണ്ട്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് പ്രചാരം കൂടിയതോടെ സ്മാർട്ട് സ്പീക്കർ പോലെയുള്ള ഗാഡ്ജറ്റുകളുടെ ഉപയോഗം കൂടുതൽ എളുപ്പമായിരിക്കുകയാണ്. ഇന്ന് നിങ്ങൾക്ക് ഒരു എൻട്രി ലെവൽ ഫോണിന്റെ പകുതിയിൽ താഴെ വിലയ്ക്ക് ഒരു സ്മാർട്ട് സ്പീക്കർ വാങ്ങാം. സ്മാർട്ട് ഹോം സംവിധാനത്തിന്റെ ഏറ്റവും ബേസിക് ഡിവൈസുകളിൽ ഒന്ന് കൂടിയാണ് സ്മാർട്ട് സ്പീക്കറുകൾ. 5000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട് സ്പീക്കറുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഈ സ്പീക്കറുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

 

ആമസോൺ എക്കോ ഡോട്ട് 4 ജെൻ

ആമസോൺ എക്കോ ഡോട്ട് 4 ജെൻ

ആമസോണിന്റെ എക്കോ ഡോട്ട് അതിന്റെ എൻട്രി ലെവൽ സ്പീക്കറാണ്. അത് ആമസോൺ അലക്‌സയുടെ സപ്പോർട്ട് നിങ്ങളുടെ വീട്ടിലേക്ക് എത്തിക്കുന്നു. എക്കോ ഡോട്ട് 4ത് ജെനിന്റെ രൂപകൽപ്പന അതിന്റെ പഴയ മോഡലുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതിനാൽ, ഒരു ഹോക്കി പക്ക് പോലെയുള്ള ഡിസൈന് പകരം എക്കോ ഡോട്ട് 4ത് ജെൻ സ്‌മാർട്ട് സ്പീക്കർ ഗ്ലോബ് പോലുള്ള ഡിസൈനിലാണ് വരുന്നത്. ഉയർന്ന വിലയുള്ള സ്മാർട്ട് സ്പീക്കറുകളുടെ അത്ര ഓഡിയോ ക്വാളിറ്റി നൽകുന്നില്ലെങ്കിലും മോശമല്ലാത്ത ഓഡിയോ നിലവാരം ഉറപ്പ് നൽകുന്നു. ആമസോൺ അലക്‌സയുടെ സപ്പോർട്ട് തന്നെയാണ് എക്കോ ഡോട്ട് 4ത് ജെൻ സ്മാർട്ട് സ്പീക്കറിന്റെ മുഖ്യ ആകർഷണം.

അസൂസ് ആർഒജി സെഫറസ് എം16 2022 എഡിഷൻ ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തിഅസൂസ് ആർഒജി സെഫറസ് എം16 2022 എഡിഷൻ ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തി

സ്മാർട്ട് സ്പീക്കർ
 

ആമസോണിൽ 3,999 രൂപ വിലയിലാണ് ഈ സ്മാർട്ട് സ്പീക്കർ ലഭ്യമാകുന്നത്. ഈ പ്രൈസ് റേഞ്ചിൽ നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച സ്‌മാർട്ട് സ്പീക്കറാണ് എക്കോ ഡോട്ട് 4. അതിന്റെ പുതിയ ഗോളാകൃതിയിലുള്ള ഡിസൈൻ ഏത് മുറിയിൽ ഉപയോഗിച്ചാലും വീടിന്റെ അലങ്കാരം കൂട്ടാൻ സഹായിക്കും. നല്ല ഡിസൈന് ഒപ്പം അലക്സയുടെ മികച്ച പെർഫോമൻസ് കൂടിയാകുമ്പോൾ എക്കോ ഡോട്ട് 4 കൂടുതൽ ആകർഷകം ആകുന്നു. ഈ സ്‌മാർട്ട് സ്പീക്കർ കമാൻഡുകൾ ശ്രദ്ധയോടെ കേൾക്കുകയും അവയിൽ വേഗത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.

ഗൂഗിൾ നെസ്റ്റ് മിനി

ഗൂഗിൾ നെസ്റ്റ് മിനി

ആമസോൺ എക്കോ ഡോട്ട് പോലെ, ഏറ്റവും പുതിയ തലമുറ സ്മാർട്ട് സ്പീക്കറാണ് ഗൂഗിൾ നെസ്റ്റ് മിനി. ഗൂഗിൾ അസിസ്റ്റന്റ് ആണ് ഗൂഗിൾ നെസ്റ്റ് മിനിയ്ക്ക് കരുത്ത് പകരുന്നത്. അതേ നാം എല്ലാവരും നമ്മുടെ സ്മാർട്ട്ഫോണിൽ ഉപയോഗിക്കുന്ന അതേ ഗൂഗിൾ അസിസ്റ്റന്റ് തന്നെ. ഗൂഗിൾ സെർച്ച് ഓപ്ഷൻ ഉപയോഗിച്ചാണ് ഗൂഗിൾ അസിസ്റ്റന്റ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത്. കൂടാതെ ടെലിവിഷനുകൾ, സ്‌മാർട്ട് ബൾബുകൾ, സ്‌മാർട്ട് എയർ കണ്ടീഷണറുകൾ എന്നിവ പോലെയുള്ള സ്‌മാർട്ട് ഹോം ഡിവൈസുകളെ നിയന്ത്രിക്കാൻ ഗൂഗിൾ നെസ്റ്റ് മിനി സഹായിക്കുന്നു. ഗൂഗിൾ നെസ്റ്റ് മിനി കാഴ്ചയിൽ ഒരു ഉരുളൻ കല്ല് പോലെയാണ് ഗൂഗിൾ നെസ്റ്റ് മിനിയുടെ ഡിസൈൻ വരുന്നത്.

ടാറ്റയുടെ സൂപ്പർ ആപ്പ് ടാറ്റ ന്യുവിൽ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?ടാറ്റയുടെ സൂപ്പർ ആപ്പ് ടാറ്റ ന്യുവിൽ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?

ഗൂഗിൾ

ചെറിയ മുറികൾക്കും അടുക്കളകൾക്കും ഗൂഗിൾ നെസ്റ്റ് മിനി അനുയോജ്യമാണ്. 3,999 രൂപയ്ക്ക് ഗൂഗിൾ നെസ്റ്റ് മിനി ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാൻ കിട്ടും. ഗൂഗിൾ നെസ്‌റ്റ് മിനി ഏറ്റവും ലളിതമായ ഡിസൈൻ അവതരിപ്പിക്കുന്നു. നല്ല ഉച്ചത്തിലും ക്ലാരിറ്റി ഉള്ളതുമായ വോയിസ് ഗൂഗിൾ നെസ്റ്റ് മിനിയിൽ നിന്നും ലഭിക്കും. പാർട്ടികൾക്കും മറ്റും ഏറ്റവും അനുയോജ്യമായ സ്മാർട്ട് സ്പീക്കർ കൂടിയാണിത്. പോക്കറ്റ് ഫ്രണ്ട്ലി ആണെന്നതും മേന്മയാണ്.

ലെനോവോ സ്മാർട്ട് ക്ലോക്ക്

ലെനോവോ സ്മാർട്ട് ക്ലോക്ക്

ആമസോൺ എക്കോ ഡോട്ടും ഗൂഗിൾ നെസ്റ്റ് മിനിയും കേവലം സ്പീക്കറുകളാണെങ്കിലും ലെനോവോ സ്മാർട്ട് ക്ലോക്ക് സ്‌ക്രീനോട് കൂടിയ ഒരു സ്പീക്കറാണ്. അടിസ്ഥാനപരമായി, നിങ്ങളുടെ കിടപ്പ് മുറിയിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരു സ്‌മാർട്ട് നൈറ്റ്‌ സ്‌റ്റാൻഡ് ആണിത്. സമയവും തീയതിയും ഡിസ്പ്ലെ ചെയ്യുന്നതിനൊപ്പം ആമസോൺ എക്കോ ഷോ അല്ലെങ്കിൽ ഗൂഗിൾ നെസ്റ്റ് ഹബ് എന്നിവയെ പോലെ വീഡിയോകളും മറ്റ് കണ്ടന്റുകളും ഇത് പ്ലേ ചെയ്യും.

മോട്ടോ ജി22 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വില 10,999 രൂപ മുതൽമോട്ടോ ജി22 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വില 10,999 രൂപ മുതൽ

ലെനോവോ

ലെനോവോയുടെ സ്മാർട്ട് ക്ലോക്കിന് ചുറ്റുമുള്ള മെഷ് ചുറ്റുപാടുകളുമായി യോജിച്ച് നിൽക്കാൻ ഈ ഗാഡ്ജറ്റിനെ സഹായിക്കുന്നു. സ്മാർട്ട് സ്പീക്കറുകളുടെ ധാരാളിത്തത്തിനിടയിൽ ലെനോവോ സ്മാർട്ട് ക്ലോക്കിന്റെ ഡിസൈൻ വേറിട്ട് നിൽക്കുന്നു. നിങ്ങളുടെ കമാൻഡുകൾക്ക് മറുപടി നൽകാനും ജോലി പൂർത്തിയാക്കാനും ലെനോവോ സ്മാർട്ട് ക്ലോക്ക് ഗൂഗിൾ അസിസ്റ്റന്റ് ഉപയോഗിക്കുന്നു. സ്മാർട്ട് ഹോം ഡിവൈസുകൾ നിയന്ത്രിക്കാനും ലെനോവോ സ്മാർട്ട് ക്ലോക്ക് സഹായിക്കുന്നു. 4,999 രൂപയ്ക്കാണ് ലെനോവോ സ്മാർട്ട് ക്ലോക്ക് വിപണിയിൽ എത്തുന്നത്.

സ്‌മാർട്ട്

ലെനോവോ സ്‌മാർട്ട് ക്ലോക്ക് പോക്കറ്റ് ഫ്രണ്ട്‌ലി സ്‌മാർട്ട് ഡിസ്‌പ്ലേയാണ്. ആകർഷകമായ ഡിസൈനും വ്യത്യസ്തമായ ക്ലോക്ക് ഫേസുകളും ലെനോവോ സ്‌മാർട്ട് ക്ലോക്കിന്റെ പ്രത്യേകതയാണ്. ശബ്‌ദം അത്ര മികച്ചതല്ല എന്നത് ഒരു പോരായ്മയാണ്. പക്ഷേ താങ്ങാനാവുന്ന വിലയ്‌ക്കായി നിങ്ങൾ ചെയ്യേണ്ട ഒരു വിട്ടുവീഴ്‌ചയാണിത്. ലെനോവോ സ്മാർട്ട് ക്ലോക്കിന്റെ ഇരട്ടിയിലധികം വിലയുള്ള നല്ല സ്പീക്കറുകളുള്ള മറ്റ് സ്മാർട്ട് ഡിസ്‌പ്ലേ സ്പീക്കറുകൾ വിപണിയിലുണ്ട്.

റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ; ഹൈ എൻഡിൽ അടിപൊളിയാര്?റിയൽമി ജിടി 2 പ്രോ vs വൺപ്ലസ് 10 പ്രോ; ഹൈ എൻഡിൽ അടിപൊളിയാര്?

Best Mobiles in India

English summary
Smart gadgets have become an integral part of our lives today. There are many gadgets coming in the market with voice assistants like Alexa and Siri. Smart speakers are one of the cheapest options you can consider to make your home a smart home. Smart speakers have been popular in India for the last few years.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X