Home
Gadgets

ഹാൻഡ്‌സ് ഫ്രീ ഗൂഗിൾ അസിസ്റ്റന്റുള്ള പിക്‌സൽ ബഡ്‌സ് എ-സീരീസ് ടിഡബ്ല്യുഎസ് ഇയർഫോണുകൾ അവതരിപ്പിച്ചു

ഓൺലൈനിൽ സ്ഥിരീകരിച്ചതിന് ശേഷം ഗൂഗിളിൾ ട്രൂ വയർലെസ് (ടിഡബ്ല്യുഎസ്) ഇയർബഡുകളായി ഗൂഗിൾ പിക്‌സൽ ബഡ്‌സ് എ-സീരീസ് ഔദ്യോഗികമായി അവതരിപ്പിച്ചു. ഗൂഗിൾ 2019 ൽ അവതരിപ്പിക്കുകയും കഴിഞ്ഞ വർഷം ലഭ്യമാക്കുകയും ചെയ്യ്ത പിക്‌സൽ ബഡ്‌സ് ഇയർബഡുകളുടെ ഒരു ബജറ്റ് എഡിഷനായിട്ടാണ് ഈ പുതിയ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ, ടോൺ-ഡൗൺ എഡിഷനാണെങ്കിലും പിക്‌സൽ ബഡ്സ് എ-സീരീസ് ഇയർബഡുകൾക്ക് ലാസ്റ്റ് ജനറേഷൻ പിക്‌സൽ ബഡുകളുമായി സാദൃശ്യമുണ്ട്. മുമ്പത്തെ മോഡലിൽ ലഭ്യമായ അതേ 12 എംഎം ഡൈനാമിക് ഡ്രൈവറുകൾ തന്നെയാണ് ഇതിലും ലഭിക്കുന്നത്. ബണ്ടിൽഡ് ചാർജിംഗ് കേസുള്ള പിക്‌സൽ ബഡ്സ് എ-സീരീസ് 24 മണിക്കൂർ വരെ ലിസണിങ് ടൈം നൽകുന്നു.

ഗൂഗിൾ പിക്‌സൽ ബഡ്‌സ് എ-സീരീസ് ഇയർബഡുകളുടെ വില

ഗൂഗിൾ പിക്‌സൽ ബഡ്‌സ് എ-സീരീസ് ഇയർബഡുകളുടെ വില

ഗൂഗിൾ പിക്‌സൽ ബഡ്‌സ് എ-സീരീസിന് 99 ഡോളർ (ഏകദേശം 7,200 രൂപ) വില വരുന്നു. ടി‌ഡബ്ല്യുഎസ് ഇയർബഡുകൾ ക്ലിയർലി വൈറ്റ്, ഡാർക്ക് ഒലിവ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് വിപണിയിൽ വരുന്നത്. യുഎസിലും കാനഡയിലും പ്രീ-ഓർഡറുകൾക്കായി ഗൂഗിൾ ഇപ്പോൾ പിക്‌സൽ ബഡ്‌സ് എ-സീരീസ് ലഭ്യമാക്കിയിട്ടുണ്ട്. ഈ ഇയർബഡുകളുടെ കയറ്റുമതി ജൂൺ 17 മുതൽ ആരംഭിക്കും. പുതിയ ഇയർബഡുകൾ ഇന്ത്യയുൾപ്പെടെ മറ്റ് വിപണികളിൽ എപ്പോൾ എത്തുമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം, പിക്‌സൽ ബഡ്‌സ് (പിക്‌സൽ ബഡ്‌സ് 2) 179 ഡോളർ (ഏകദേശം 13,100 രൂപ) വിലയിൽ വിൽപ്പനയ്ക്കെത്തി. ഇത് പിക്‌സൽ ബഡുകളും പുതിയ പിക്‌സൽ ബഡ്‌സ് എ-സീരീസും തമ്മിലുള്ള വിലയിൽ 55 ശതമാനത്തിലധികം വ്യത്യാസം കാണിക്കുന്നു.

ഗൂഗിൾ പിക്‌സൽ ബഡ്‌സ് എ-സീരീസ് ഇയർബഡുകളുടെ സവിശേഷതകൾ

ഗൂഗിൾ പിക്‌സൽ ബഡ്‌സ് എ-സീരീസ് ഇയർബഡുകളുടെ സവിശേഷതകൾ

ഗൂഗിൾ പിക്‌സൽ ബഡ്‌സ് എ-സീരീസിന് പിക്‌സൽ ബഡുകളേക്കാൾ ചില വ്യത്യസങ്ങൾ ഉണ്ടാകുമെന്നാണ് പറയുന്നത്. ബാസ് ബൂസ്റ്റിനൊപ്പം പൂർണ്ണവും വ്യക്തവും സ്വാഭാവികവുമായ ശബ്‌ദം നൽകുമെന്ന് അവകാശപ്പെടുന്ന പിക്‌സൽ ബഡ്‌സ് എ-സീരീസിൽ കസ്റ്റമൈസ് രൂപകൽപ്പന ചെയ്യ്ത 12 എംഎം, ഡൈനാമിക് സ്പീക്കർ ഡ്രൈവറുകൾ ഗൂഗിൾ നൽകിയിട്ടുണ്ട്. ഐ‌പി‌എക്‌സ് 4-റേറ്റുചെയ്ത സ്വെറ്റ്‌, വാട്ടർ റെസിസ്റ്റൻസുള്ള ബിൽഡ് എന്നിവയും ഇയർബഡുകളിൽ വരുന്നു. പുറത്ത് നിന്നുമുള്ള ശബ്‌ദം കുറച്ചുകൊണ്ട് കോളുകൾക്കിടയിൽ നിങ്ങളുടെ ശബ്ദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പിക്‌സൽ ബഡ്‌സ് എ-സീരീസ് ബീംഫോർമിംഗ് മൈക്രോഫോണുകളും ഉപയോഗിക്കുന്നുണ്ട്. കൂടാതെ, "ഹേ ഗൂഗിൾ !" കമാൻഡ് ഉപയോഗിച്ച് ഗൂഗിൾ അസിസ്റ്റന്റിനെ വിളിക്കാൻ നിങ്ങൾക്ക് മൈക്രോഫോണുകൾ ഉപയോഗിക്കാം. ഇതെല്ലാം കഴിഞ്ഞ വർഷത്തെ പിക്സൽ ബഡുകളിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്ന ഫീച്ചറുകൾക്ക് സമാനമാണ്.

ഗൂഗിൾ പിക്‌സൽ ബഡ്‌സ് എ-സീരീസ്

പിക്‌സൽ ബഡ്‌സ് എ-സീരീസിന് കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് വി 5.0 ഉണ്ട്. ഒരു പിക്‌സൽ സ്മാർട്ട്ഫോൺ അല്ലെങ്കിൽ ആൻഡ്രോയിഡ് 6.0 അല്ലെങ്കിൽ അതിനുശേഷമുള്ള ഡിവൈസുകളിൽ ഉപയോഗിക്കുമ്പോൾ 40-ലധികം ഭാഷകളിൽ തത്സമയ വിവർത്തനം ഉൾപ്പെടെയുള്ള സവിശേഷതകൾ ഇയർബഡുകൾക്ക് നൽകാനാകും. ഒരൊറ്റ ചാർജിൽ അഞ്ച് മണിക്കൂർ വരെ ലിസണിങ് ടൈം നൽകാനും ചാർജിംഗ് കേസിൻറെ ബാറ്ററി ഉൾപ്പെടുത്തി 24 മണിക്കൂർ വരെ പിക്‌സൽ ബഡ്‌സ് എ-സീരീസ് റേറ്റുചെയ്യുന്നു. ഇയർ‌ബഡുകൾ‌ വേഗത്തിൽ‌ ചാർ‌ജ്ജ് ചെയ്യുന്നതിനും ബണ്ടിൽ‌ ചെയ്‌ത കേസിൽ 15 മിനിറ്റ് ചാർ‌ജിംഗ് ഉപയോഗിച്ച് മൂന്ന്‌ മണിക്കൂർ ലിസണിങ് ടൈം നേടുന്നതിനും ഉപയോക്താക്കൾ‌ക്ക് കഴിയും.

ഹാൻഡ്‌സ് ഫ്രീ ഗൂഗിൾ അസിസ്റ്റന്റുള്ള പിക്‌സൽ ബഡ്‌സ് എ-സീരീസ് ടിഡബ്ല്യുഎസ് ഇയർഫോണുകൾ

പിക്‌സൽ ബഡ്‌സ് എ-സീരീസിൻറെ ഓരോ ഇയർബഡും 20.57 x 29.21 x 17.53 മില്ലിമീറ്റർ അളവും 5.10 ഗ്രാം ഭാരവുമുണ്ട്. 20.57 x 29.21 x 17.53 മില്ലിമീറ്റർ അളവും 5.39 ഗ്രാം ഭാരം വരുന്ന ലാസ്റ്റ് ജനറേഷൻ പിക്‌സൽ ബഡ്‌സ് ഇയർബഡിൽ നിന്ന് ഇത് അൽപം വ്യത്യസ്തമാണ്. എന്നാൽ, പിക്‌സൽ ബഡ്‌സ് എ-സീരീസിൻറെ ചാർജിംഗ് കേസ് പ്രീവിയസ് ജനറേഷൻ പിക്‌സൽ ബഡ്ഡുകളുടേതിന് സമാനമാണ്, കൂടാതെ 62.99 x 46.99 x 24.89 മില്ലിമീറ്റർ അളവുമുണ്ട്.

Best Mobiles in India

English summary
The Pixel Buds A-Series earbuds share a number of features with the previous version of Pixel Buds. For example, you'll get the same 12mm dynamic drivers that came with the prior model. With the included charging case, the Pixel Buds A-Series are said to provide up to 24 hours of listening time.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X