മെറ്റാലിക് ഡിസൈനും വിയർഒഎസും ഫീച്ചർ ചെയ്ത് ഗൂഗിൾ പിക്സൽ വാച്ച് എത്തുന്നു

|

പ്രതീക്ഷയോടെ കാത്തിരുന്ന പല ഡിവൈസുകളും അപ്ഡേറ്റുകളും ഫീച്ചറുകളും ലോഞ്ച് ചെയ്തിരിക്കുകയാണ് ഗൂഗിൾ. ബുധനാഴ്ച കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ വച്ച് നടത്തിയ ഗൂഗിൾ ഐ/ഒ 2022 ഇവന്റിലാണ് പുതിയ ഡിവൈസുകൾ അവതരിപ്പിക്കപ്പെട്ടത്. ഏറെ നാളുകളായി ചർച്ചകളിൽ നിറഞ്ഞു നിന്നിരുന്ന ഗൂഗിൾ പിക്സൽ വാച്ചും ഐ/ഒ 2022 ഇവന്റിൽ കമ്പനി ലോഞ്ച് ചെയ്തു. ഗൂഗിളിന്റെ ആദ്യ സ്മാർട്ട് വാച്ച് കൂടിയാണ് പിക്സൽ വാച്ച്. ഏറ്റവും പുതിയ ഗൂഗിൾ പിക്സൽ വാച്ചിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

 

ഗൂഗിൾ പിക്സൽ വാച്ച് ഇന്ത്യ ലോഞ്ച്

ഗൂഗിൾ പിക്സൽ വാച്ച് ഇന്ത്യ ലോഞ്ച്

2022ലെ ഐ/ഒ ഇവന്റിലാണ് പുതിയ ഗൂഗിൾ പിക്‌സൽ വാച്ച് പ്രഖ്യാപിച്ചത്. എന്നിരുന്നാലും, ഓഗസ്റ്റ് - സെപ്റ്റംബർ വരെയെങ്കിലും പുതിയ സ്മാർട്ട് വാച്ച് വിപണിയിൽ എത്തില്ല. മാത്രമല്ല, പിക്സൽ സ്മാർട്ട് വാച്ചിന്റെ ലോഞ്ച്, റിലീസ്, വിൽപ്പന എന്നിവ സംബന്ധിച്ചുള്ള വ്യക്തമായ തീയതികളോ സമയമോ ഗൂഗിൾ പ്രഖ്യാപിച്ചിട്ടില്ല. ഗൂഗിളിന്റെ ആദ്യ സ്മാർട്ട് വാച്ച് ആയതിനാൽ തന്നെ വലിയ ലോഞ്ച് ഇവന്റിലൂടയൊകും പിക്സൽ വാച്ച് വിപണിയിൽ എത്തുക.

പുതുമകളുമായി ഗൂഗിൾ; സെർച്ചിൽ പുതിയ ഫീച്ചറുകളും മാറ്റങ്ങളുംപുതുമകളുമായി ഗൂഗിൾ; സെർച്ചിൽ പുതിയ ഫീച്ചറുകളും മാറ്റങ്ങളും

പിക്സൽ

പിക്സൽ 7, പിക്സൽ 7 എ എന്നീ പുതിയ സ്മാർട്ട്ഫോണുകൾക്കൊപ്പം ഗൂഗിൾ പിക്സൽ വാച്ചും പുറത്തിറങ്ങാനാണ് സാധ്യത കാണുന്നത്. ഈ നെക്സ്റ്റ് ജനറേഷൻ സ്മാർട്ട്ഫോണുകൾ ഒക്ടോബറിലാണ് ലോഞ്ച് ചെയ്യുന്നത്. അവയ്ക്കൊപ്പമോ അതിന് ശേഷമോ ഗൂഗിൾ പിക്സൽ വാച്ച് വിൽപ്പനയ്ക്കെത്തുമെന്നും പ്രതീക്ഷിക്കാം. ​ഗൂ​ഗിൾ പിക്സൽ വാച്ചിന്റെ ഫീച്ചറുകളെക്കുറിച്ചും മറ്റ് വിശദാംശങ്ങളെക്കുറിച്ചും മനസിലാക്കാൻ തുട‍‍ർന്ന് വായിക്കുക.

ഗൂഗിൾ പിക്സൽ വാച്ച് ഫീച്ചറുകൾ
 

ഗൂഗിൾ പിക്സൽ വാച്ച് ഫീച്ചറുകൾ

ഗൂഗിൾ പിക്സൽ വാച്ച്, ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ സ്മാർട്ട് വാച്ചാണ്, ആപ്പിൾ വാച്ചിൽ നിന്ന് വ്യത്യസ്തമായി വരുന്ന ഒരു വൃത്താകൃതിയിലുള്ള ഡയലാണ് ഗൂഗിൾ പിക്സൽ വാച്ച് ഫീച്ചർ ചെയ്യുന്നത്. പുതിയ ഗൂഗിൾ പിക്‌സൽ വാച്ച് സ്ലിം ആയിട്ടുള്ള ബെസലുകളും വലത് വശത്ത് ഒരൊറ്റ ക്രൌണും ഉള്ള മെറ്റൽ ഫ്രെയിമും അവതരിപ്പിക്കുന്നു. 80 ശതമാനം റീസൈക്കിൾ ചെയ്ത സ്റ്റെയിൻലെസ് സ്റ്റീലിൽ നിന്നാണ് ഗൂഗിൾ പിക്സൽ വാച്ച് നിർമ്മിച്ചിരിക്കുന്നത്. ഗ്രേ, ബ്ലാക്ക്, ഗോൾഡ് കളറുകളിൽ ഗൂഗിൾ പിക്സൽ വാച്ച് യൂസേഴ്സിന് ലഭ്യമാകും.

ബിഎസ്എൻഎൽ 5ജി സേവനങ്ങളിലേക്കും; ലോഞ്ച് അടുത്ത വർഷമെന്ന് റിപ്പോർട്ട്ബിഎസ്എൻഎൽ 5ജി സേവനങ്ങളിലേക്കും; ലോഞ്ച് അടുത്ത വർഷമെന്ന് റിപ്പോർട്ട്

ഗൂഗിൾ

നിരവധി സെൻസറുകളും ഗൂഗിൾ പിക്സൽ വാച്ച് പായ്ക്ക് ചെയ്യുന്നു. വെയർഒഎസ് യുഐയിലാണ് ഗൂഗിൾ പിക്സൽ വാച്ച് പ്രവർത്തിക്കുന്നത്. ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ മാപ്‌സ്, വാലറ്റ് എന്നിവ പോലെയുള്ള വിവിധ ഗൂഗിൾ സർവീസുകൾക്കും ഗൂഗിൾ പിക്സൽ വാച്ച് സപ്പോർട്ട് നൽകുന്നു. മെസേജുകൾക്ക് മറുപടി നൽകാനും പേയ്‌മെന്റുകൾ നടത്താനും കോളുകൾ ആൻസ്വർ ചെയ്യാനും കോളുകൾ ചെയ്യാനും ഹോം ആപ്പ് നിയന്ത്രിക്കാനും തുടങ്ങി നിരവധി ജോലികൾ നിർവഹിക്കാൻ ഗൂഗിൾ പിക്സൽ വാച്ചിന് ശേഷിയുണ്ട്.

ഫിറ്റ്നസ്

കൂടാതെ, പുതിയ ഗൂഗിൾ പിക്സൽ വാച്ചിൽ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഫിറ്റ്ബിറ്റിന് സുപ്രധാന പങ്കുണ്ട്. ഫിറ്റ്ബിറ്റിൽ നിന്നുള്ള ആരോഗ്യ, ഫിറ്റ്നസ് ഫീച്ചറുകൾ പിക്സൽ വാച്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഹാർട്ട് റേറ്റ് സെൻസറുകൾ, സ്ലീപ്പ് ട്രാക്കിംഗ്, ഫിറ്റ്നസ് ട്രാക്കിംഗ് എന്നിവ പോലെയുള്ള സൌകര്യങ്ങളും ഉൾപ്പെടുന്നു. ​ഗൂ​ഗിൾ പിക്സൽ വാച്ചിന്റെ വിലയടക്കമുള്ള കാര്യങ്ങളിൽ അവ്യക്തത തുടരുകയാണ്.

കിടിലൻ ഫീച്ചറുകളുമായി ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോൺ വിപണിയിൽകിടിലൻ ഫീച്ചറുകളുമായി ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോൺ വിപണിയിൽ

ഗൂഗിൾ പിക്സൽ വാച്ച് ഇന്ത്യയിലെ വില

ഗൂഗിൾ പിക്സൽ വാച്ച് ഇന്ത്യയിലെ വില

ഗൂഗിളിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസ് ആയ ഐ/ഒ 2022 ഇവന്റിൽ നിരവധി ഡിവൈസുകളാണ് ലോഞ്ച് ആയത്. പുതിയ ഗൂഗിൾ പിക്സൽ വാച്ച്, ഗൂഗിൾ പിക്സൽ 7, ഗൂഗിൾ പിക്സൽ 7എ, ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോണുകൾ, ഗൂഗിൾ പിക്സൽ ബഡ്സ്, ഗൂഗിൾ പിക്സൽ ടാബ്ലറ്റ് എന്നിവയും ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 13 ഒഎസ് അപ്ഡേറ്റും ഇവന്റിൽ ഗൂഗിൾ പ്രഖ്യാപിച്ചു. അതേ സമയം പുതിയ ഗൂഗിൾ പിക്സൽ വാച്ചിന്റെ വില സംബന്ധിച്ച വെളിപ്പെടുത്തലുകൾ ഒന്നും തന്നെ ഗൂഗിൾ നടത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളും ലീക്കുകളും ഒക്കെ പ്രതീക്ഷിക്കാവുന്നതാണ്.

Best Mobiles in India

English summary
Google has launched many eagerly awaited devices, updates and features. The new devices were unveiled at the Google I/O 2022 event on Wednesday in Mountain View, California. The company also launched the long-debated Google Pixel Watch at the I/O 2022 event.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X