ആപ്പിൾ വാച്ചിനെ വെല്ലുന്നൊരു സ്മാർട്ട് വാച്ചുമായി ഗൂഗിൾ, ലോഞ്ച് അടുത്ത വർഷം

|

ആപ്പിൾ വാച്ച്, ഫിറ്റ്ബിറ്റ് എന്നിവ പോലുള്ള വലിയ പേരുകളാണ് നിലവിൽ സ്മാർട്ട് വാച്ച് വിപണിയിലെ വമ്പന്മാർ. എന്നാൽ സ്മാർട്ട് വാച്ച് വിപണിയിലെ ഒന്നാം സ്ഥാനത്തിനായി ഇനി ആപ്പിൾ അൽപ്പം വിയർക്കേണ്ടി വരും. ആപ്പിളിനോട് മത്സരിക്കാൻ സാക്ഷാൽ ഗൂഗിൾ തന്നെ രംഗത്തിറങ്ങുന്നതായാണ് റിപ്പോർട്ട്. സ്മാർട്ട് വാച്ച് വിപണി പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് പുതിയ പ്രോഡക്ട്സ് ഗൂഗിൾ 2022ൽ തന്നെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. കുറേക്കാലമായി ഗൂഗിൾ സ്മാർട്ട് വാച്ചുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും ലീക്കുകളും ഒക്കെ പ്രചരിച്ചിരുന്നു. ഇത്തരത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഗൂഗിൾ സ്മാർട്ട് വാച്ചുകൾ അടുത്ത വർഷത്തോടെ വിപണിയിൽ എത്തിയേക്കാം എന്ന സൂചനകൾ നൽകുന്നത്. അടുത്തിടെ ഫിറ്റ്ബിറ്റിനെ ഗൂഗിൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

 

ഗൂഗിൾ സ്മാർട്ട് വാച്ച്

ഗൂഗിൾ സ്മാർട്ട് വാച്ച്

രോഹൻ എന്ന രഹസ്യ നാമത്തിൽ ഒരു സ്മാർട്ട് വാച്ച് ഗൂഗിളിന്റെ പണിപ്പുരയിൽ തയ്യാറാകുന്നതായി ഇൻസൈഡർ പുറത്ത് വിട്ട ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രതീക്ഷിച്ചത് പോലെ, തന്നെ ഗൂഗിൾ സ്മാർട്ട് വാച്ചിൽ വിയർ ഒഎസ് ഫീച്ചർ ചെയ്യാൻ ആണ് സാധ്യത. ( സ്മാർട്ട് വാച്ചുകൾ പോലെ അണിയാവുന്ന ഗാഡ്ജറ്റുകൾക്കായി വികസിപ്പിച്ചെടുത്ത ആൻഡ്രോയിഡ് ഒഎസ് ആണ് വിയർ ഒഎസ്.) അടുത്ത വർഷം തിരഞ്ഞെടുത്ത വിപണികളിൽ എങ്കിലും ഗൂഗിൾ തങ്ങളുടെ സ്മാർട്ട് വാച്ചുകൾ അവതരിപ്പിക്കാൻ ആണ് സാധ്യത. ഡെവലപ്പിങ് സ്റ്റേജിൽ ഉള്ള സ്മാർട്ട് വാച്ചിന്റെ ഡിസൈൻ, സാങ്കേതിക വിഷയങ്ങൾ എന്നിവയേക്കുറിച്ചും റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ താഴേക്ക് വായിക്കുക.

നിക്ഷേപക സൌഹൃദമാകാൻ വാട്സ്ആപ്പ്; ഐപിഒ നിക്ഷേപത്തിനായി പുതിയ ഫീച്ചർനിക്ഷേപക സൌഹൃദമാകാൻ വാട്സ്ആപ്പ്; ഐപിഒ നിക്ഷേപത്തിനായി പുതിയ ഫീച്ചർ

ഗൂഗിൾ

ഗൂഗിൾ സ്മാർട്ട് വാച്ചിന് റൌണ്ട് ഡിസ്പ്ലേ ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫിസിക്കൽ ബെസലുകൾ ഒഴിവാക്കുമെന്നും പറയപ്പെടുന്നു. സാംസങ് ഗാലക്‌സി വാച്ച് 4-മായി താരതമ്യപ്പെടുത്താവുന്ന വിധത്തിലാണ് ഗൂഗിൾ സ്മാർട്ട് വാച്ചിന്റെ ഡിസൈൻ. ഗാലക്സി വാച്ചുകളെ അപേക്ഷിച്ച് കൂടുതൽ എലഗന്റും ഫാഷനബിളും ആയ ഡിസൈൻ ഗൂഗിൾ സ്മാർട്ട് വാച്ച് കൂടുതൽ മനോഹരമാക്കുന്നു. കൂടാതെ, പരമ്പരാഗത സ്ട്രാപ്പുകൾക്ക് പകരം സ്വന്തമായി വികസിപ്പിച്ചെടുത്ത ബാൻഡുകളാവും ഗൂഗിൾ തങ്ങളുടെ സ്മാർട്ട് വാച്ചുകളിൽ ഉൾപ്പെടുത്തുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സ്മാർട്ട്
 

ഒരു സാധാരണ സ്മാർട്ട് വാച്ച് എന്ന നിലയിൽ, പൾസ് മോണിറ്റർ, സ്റ്റെപ്പ്സ് ട്രാക്കർ, എസ്പിഒ2 സെൻസർ തുടങ്ങിയ സാധാരണ സെൻസറുകൾ നമുക്ക് പ്രതീക്ഷിക്കാം. ഗൂഗിൾ പിക്‌സൽ ഫോണുകളിൽ നമ്മൾ കണ്ടത് പോലെ, ഗൂഗിൾ സ്‌മാർട്ട് വാച്ചിലെ സോഫ്‌റ്റ്‌വെയർ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ആയിരിക്കാം. ഗൂഗിൾ അടുത്തിടെ സ്മാർട്ട് വാച്ച് നിർമാതാക്കൾ ആയ ഫിറ്റ്ബിറ്റിനെ നേരത്തെ ഏറ്റെടുത്തിരുന്നു. പുതിയ ഗൂഗിൾ സ്മാർട്ട് വാച്ച് ഗൂഗിളിന്റെ സോഫ്റ്റ്‌വെയറിന്റെയും ഫിറ്റ്ബിറ്റിന്റെ ഹാർഡ്‌വെയറിന്റെയും മികച്ച സംയോജിപ്പിക്കൽ ആയിരിക്കും.

ബിഎസ്എൻഎൽ 4ജി ഇന്ത്യയിൽ എല്ലായിടത്തും ലഭിക്കാൻ അടുത്ത സെപ്റ്റംബർ വരെ കാത്തിരിക്കണംബിഎസ്എൻഎൽ 4ജി ഇന്ത്യയിൽ എല്ലായിടത്തും ലഭിക്കാൻ അടുത്ത സെപ്റ്റംബർ വരെ കാത്തിരിക്കണം

ഗൂഗിൾ സ്മാർട്ട് വാച്ച് ലോഞ്ച്

ഗൂഗിൾ സ്മാർട്ട് വാച്ച് ലോഞ്ച്

ഹെൽത്ത് & സ്മാർട്ട് വാച്ച് വിപണിയിൽ ആപ്പിളിന്റെ ആധിപത്യം തകർക്കാൻ ഗൂഗിൾ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. വിയർ ഒഎസ് മേഖലയിൽ ആപ്പിൾ മാത്രമല്ല ഉള്ളത്. സാംസങ്, ഗാർമിൻ മുതലായ കമ്പനികളും പ്രോഡക്റ്റുകൾ പുറത്തിറക്കുന്നുണ്ട്. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകൾ ആയുള്ള ഗൂഗിളിന്റെ നീക്കങ്ങൾ ഈ മേഖലയിലെ നിയന്ത്രണം ഏറ്റെടുക്കാൻ ഉള്ള ശ്രമം പോലെയാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ചും ഫിറ്റ്ബിറ്റിനെ ഏറ്റെടുത്ത ശേഷം.

പിക്സൽ

പിക്സൽ ബ്രാൻഡിന് അനുസൃതമായി തുടരാൻ ഗൂഗിൾ സ്മാർട്ട് വാച്ച് പിക്സൽ വാച്ച് എന്ന പേരിലും അരങ്ങേറ്റം കുറിച്ചേക്കാം. എന്നിരുന്നാലും, ഇത് വരെ ഗൂഗിൾ സ്മാർട്ട് വാച്ചിനെക്കുറിച്ച് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ നിലവിൽ ഇല്ല. മാത്രമല്ല, ഇതേ കുറിച്ച് പ്രതികരിക്കാൻ സെർച്ച് ഭീമൻ ഇത് വരെ തയ്യാറായിട്ടുമില്ല. ഗൂഗിൾ സ്മാർട്ട് വാച്ച് 2022 ൽ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. പക്ഷെ ഇത് വരെ ലോഞ്ച് ടൈംലൈൻ സംബന്ധിച്ച വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. ഗൂഗിളിന്റെ സ്മാർട്ട് വാച്ച് പ്ലാൻ 2016 മുതൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതിനാൽ, പുതിയ റിപ്പോർട്ടുകൾക്ക് അത്ര മാത്രം പരിഗണന നൽകിയാൽ മതി. എന്നിരുന്നാലും, പൂർണമായ വിയർ ഒഎസ് ശേഷിയുള്ള ഒരു ഗൂഗിൾ സ്മാർട്ട് വാച്ച് ഉള്ളത് തീർച്ചയായും ആവേശകരമാണ്.

1000 രൂപയിൽ താഴെ വിലയിൽ സ്ട്രീമിങ് ആനുകൂല്യങ്ങൾ നൽകുന്ന എയർടെൽ, വിഐ, ജിയോ പ്ലാനുകൾ1000 രൂപയിൽ താഴെ വിലയിൽ സ്ട്രീമിങ് ആനുകൂല്യങ്ങൾ നൽകുന്ന എയർടെൽ, വിഐ, ജിയോ പ്ലാനുകൾ

സ്മാർട്ട് വാച്ചുകളുമായി മെറ്റയും

സ്മാർട്ട് വാച്ചുകളുമായി മെറ്റയും

അടുത്തിടെയാണ് ഫേസ്ബുക്ക് തങ്ങളുടെ മാതൃ കമ്പനിയുടെ പേര് മെറ്റ എന്നാക്കി മാറ്റിയത്. പിന്നാലെ മെറ്റയും പുതിയ സ്മാർട്ട് വാച്ച് വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചിരുന്നു. ഗൂഗിളിനെ പോലെ തന്നെ, ആപ്പിൾ വാച്ചിനെ മുഖ്യ എതിരാളിയായി കണക്ക് കൂട്ടിയാണ് മെറ്റ വിപണി പ്രവേശനത്തിന് ഒരുങ്ങുന്നത്. മെറ്റ സ്മാർട്ട് വാച്ചിൽ ഫ്രണ്ട് ഫേസിങ് ക്യാമറ ഉണ്ടായിരിക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐഫോൺ ആപ്പുകളിൽ ഒന്നിലാണ്, ഈ സ്മാർട്ട് വാച്ചിന്റെ ചിത്രം ആദ്യം കണ്ടെത്തിയത്. വൃത്താകൃതിയിലുള്ള സ്‌ക്രീനുമായിട്ടാണ് മെറ്റയുടെ സ്മാർട്ട് വാച്ച് വിപണിയിൽ എത്തുക.

മെറ്റ

മെറ്റ സ്മാർട്ട് വാച്ചുകളുടെ അരികുകൾ ചെറുതായി വളഞ്ഞിട്ടുണ്ടാവും. സ്മാർട്ട്ഫോണുകളിൽ കാണുന്ന തരത്തിലുള്ള ഫ്രണ്ട് ഫേസിങ് ക്യാമറ ഡിസ്‌പ്ലേയുടെ താഴെയായി കാണാൻ കഴിയും. വലതുവശത്ത് ഒരു കൺട്രോൾ ബട്ടൺ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്മാർട്ട് ഗ്ലാസുകൾ നിയന്ത്രിക്കുന്നതിനുള്ള ഫേസ്ബുക്ക് ആപ്പിനുള്ളിലാണ് പുതിയ സ്മാർട്ട് വാച്ചിന്റെ ചിത്രം കണ്ടെത്തിയത്. മെറ്റയുടെ പുറത്തിറങ്ങാൻ പോകുന്ന സ്മാർട്ട് വാച്ചിൽ വേർപ്പെടുത്താവുന്ന റിസ്റ്റ് സ്‌ട്രാപ്പ്, വാച്ച് കെയ്‌സിന്റെ മുകളിലെ ബട്ടൺ എന്നിവ ഉണ്ടായിരിക്കും. വിപണിയിൽ ഉള്ള അടിസ്ഥാന ഫിറ്റ്നസ് ട്രാക്കറുകളേക്കാൾ വലിയ ഡിസ്പ്ലേയുമായിട്ടായിരിക്കും മെറ്റ സ്മാർട്ട് വാച്ച്, സ്മാർട്ട് വാച്ച് വിപണിയിൽ എത്തുന്നത്. മെറ്റയുടെ ഡിവൈസിനെ വ്യത്യസ്തമാക്കുന്ന ഫീച്ചർ വീഡിയോ കോൺഫറൻസിങ് സപ്പോർട്ട് ആയിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

പുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഈ കിടിലൻ സ്മാർട്ട്ഫോണുകൾ ഡിസംബറിൽ വിപണിയിലെത്തുംപുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഈ കിടിലൻ സ്മാർട്ട്ഫോണുകൾ ഡിസംബറിൽ വിപണിയിലെത്തും

Most Read Articles
Best Mobiles in India

English summary
According to reports, Google will launch new products in 2022 with the aim of capturing the smartwatch market. Google smartwatches are expected to hit the market by next year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X