മൊബൈലുകളുടെ മുഖം മാറ്റാന്‍ 'ഗൂഗിള്‍ അറ'

Posted By:

സ്മാര്‍ട്ട്‌ഫോണുകളുടെ ലോകത്തിന് ഒരു മാറ്റം വേണമെന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടില്ലേ? എന്നാലിതാ ഒരു മാറ്റത്തിന്‍റെ കാറ്റടിക്കാന്‍ തുടങ്ങുന്നു. ഗൂഗിളിന്‍റെ 'പ്രോജക്റ്റ്‌ അറ'യാണ് അതിന്‍റെ അമരത്ത്.

പ്രോജക്റ്റ്‌ അറയെ കുറിച്ചറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൊബൈലുകളുടെ മുഖം മാറ്റാന്‍ 'ഗൂഗിള്‍ അറ'

ഒരുപാട് ഓപ്പണ്‍ സോഫ്റ്റ്‌വെയറുകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. 'പ്രൊജക്റ്റ്‌ അറ' നമുക്ക് പറഞ്ഞുതരുന്നത് 'ഓപ്പണ്‍ ഹാര്‍ഡ്‌വെയര്‍' എന്നാലെന്തെന്നാണ്.

മൊബൈലുകളുടെ മുഖം മാറ്റാന്‍ 'ഗൂഗിള്‍ അറ'

പ്രോജക്റ്റ് അറയ്ക്ക് തുടക്കമിട്ടത് പോള്‍ ഇര്‍മെന്‍കോ എന്ന അമേരിക്കന്‍ ഗവേഷകനാണ്. ഇദ്ദേഹമാണ് മോഡുലാര്‍ ഫോണ്‍ എന്ന ആശയം കൊണ്ടുവന്നത്. ഗൂഗിളിന്‍റെ മുന്‍ ടെക്നിക്കല്‍ എക്സിക്യുട്ടീവ്‌ ആയിരുന്ന പോള്‍ ഇപ്പോള്‍ എയര്‍ബസ്‌ ഗ്രൂപ്പ് സിലിക്കന്‍വാലിയുടെ തലവനാണ്.

മൊബൈലുകളുടെ മുഖം മാറ്റാന്‍ 'ഗൂഗിള്‍ അറ'

ഡിസ്പ്ലേ, ക്യാമറ, എക്സ്ട്രാ ബാറ്ററി തുടങ്ങിയവയുടെ മോഡ്യൂളുകള്‍ യഥേഷ്ടം കണക്റ്റ് ചെയ്യാനുള്ള ഒരു പ്ലാറ്റ്ഫോമാണ് ഗൂഗിള്‍ നമുക്ക് തുറന്ന്‍ തരുന്നത്.

മൊബൈലുകളുടെ മുഖം മാറ്റാന്‍ 'ഗൂഗിള്‍ അറ'

എന്‍ഡോസ് എന്ന് വിളിക്കുന്ന മെറ്റല്‍ ഫ്രെയിമുകളില്‍ ഉപഭോക്താവിന്‍റെ താല്‍പര്യത്തിനനുസരിച്ച് ഓരോ മോഡ്യൂലുകള്‍ ഘടിപ്പിച്ചാണ് ഇവിടെ ഫോണ്‍ തയ്യാറാക്കുന്നത്. ഉപഭോക്താവിന് എപ്പോള്‍ വേണമെങ്കിലും അതിലെ മോഡ്യൂളുകള്‍ മാറ്റാവുന്നതാണ്.

മൊബൈലുകളുടെ മുഖം മാറ്റാന്‍ 'ഗൂഗിള്‍ അറ'

2x5ഇഞ്ചും 3x6ഇഞ്ചും വലിപ്പമുള്ള രണ്ട് ഫ്രെയിമുകളാണ് ആദ്യം ലഭിക്കുക. പിന്നീട് 4x7ഇഞ്ച്‌ ഫ്രെയിമുകളും ലഭിക്കും. കൂടാതെ ഓരോ മോഡ്യൂളുകളും 4എംഎമ്മില്‍ കുറവായിരിക്കും. അതുകൊണ്ട് ഗൂഗിളില്‍ അറയുടെ ഘനം 10എംഎമ്മിനുള്ളില്‍ നില്‍ക്കുമെന്ന്‍ പ്രതീക്ഷിക്കാം.

മൊബൈലുകളുടെ മുഖം മാറ്റാന്‍ 'ഗൂഗിള്‍ അറ'

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ അറ എന്ന് വിപണിയിലെത്തുമെന്ന് ഇനിയും അറിവായിട്ടില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
PROJECT ARA, GOOGLE'S UPCOMING MODULAR SMARTPHONE.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot