കിടിലൻ ഫീച്ചറുകളുമായി നോയ്‌സ് കളർഫിറ്റ് ഐക്കൺ ബസ് സ്മാർട്ട് വാച്ച് വിപണിയിലേക്ക്

|

നോയ്സിന്റെ കളർഫിറ്റ് ഐക്കൺ ബസ് സ്മാർട്ട് വാച്ച് ഇന്ത്യയിൽ ലോഞ്ചിനൊരുങ്ങുന്നു. ആമസോൺ മൈക്രോസൈറ്റ് പ്രകാരം അടുത്തയാഴ്ചയാവും നോയ്‌സ് കളർഫിറ്റ് ഐക്കൺ ബസിന്റെ ഇന്ത്യ ലോഞ്ച്. കമ്പനിയുടെ ഔദ്യോഗിക വൈബ്സൈറ്റിൽ വാച്ചിന്റെ വിലയും പ്രധാന ഫീച്ചറുകളും ടീസ് ചെയ്തിട്ടുമുണ്ട്. അഡ്വാൻസ്ഡ് ആയിട്ടുള്ള ഹെൽത്ത് മോണിറ്ററിങ് ഫീച്ചറുകളും ഡിജിറ്റൽ പേഴ്സണൽ അസിസ്റ്റന്റ് ഫീച്ചറുകളും കളർഫിറ്റ് ഐക്കൺ ബസ് സ്മാർട്ട് വാച്ചിന്റെ പ്രത്യേകതയാണ്.

 

നോയ്‌സ്

നോയ്‌സ് കളർഫിറ്റ് സ്മാർട്ട് വാച്ചിൽ ബ്ലൂടൂത്ത് കോളിങ് ഫീച്ചർ ചെയ്യുന്നുണ്ട്. കൂടാതെ ഡിജിറ്റൽ പേഴ്സണൽ അസിസ്റ്റന്റ് സർവീസുകളായ ഗൂഗിൾ അസിസ്റ്റന്റിനും ആപ്പിളിന്റെ സിരിയ്ക്കും സപ്പോർട്ട് ലഭിക്കും. നോയ്‌സ് കളർഫിറ്റ് ഐക്കൺ ബസിൽ 1.69 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയും നോയ്സ് നൽകുന്നു. കളർഫിറ്റ് ഐക്കൺ ബസ് സ്മാർട്ട് വാച്ചിൽ ഉപയോക്താക്കൾക്ക് ഗെയിമുകൾ കളിക്കാനും കഴിയും. ഒരു സ്മാർട്ട് വാച്ച് ആയതിനാൽ തന്നെ നോയ്‌സ് കളർഫിറ്റ് ഐക്കൺ ബസിൽ നിരവധി ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളും ലഭ്യമാണ്.

കാത്തിരിപ്പിന് ഒടുവിൽ ഗൂഗിൾ പിക്‌സൽ 6എ ഇന്ത്യൻ വിപണിയിലേക്ക്കാത്തിരിപ്പിന് ഒടുവിൽ ഗൂഗിൾ പിക്‌സൽ 6എ ഇന്ത്യൻ വിപണിയിലേക്ക്

നോയ്‌സ് കളർഫിറ്റ് ഐക്കൺ ബസ് വില, ലഭ്യത

നോയ്‌സ് കളർഫിറ്റ് ഐക്കൺ ബസ് വില, ലഭ്യത

നോയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ മൈക്രോസൈറ്റ് നോയ്‌സ് കളർഫിറ്റ് ഐക്കൺ ബസിന് 4,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. എന്നാൽ ഡിവൈസ് 2,999 രൂപയ്ക്ക് ലഭ്യമാകുമെന്നും കാണിക്കുന്നു. നോയ്സ് സൈറ്റിൽ സ്‌മാർട്ട് വാച്ചിന്റെ ലോഞ്ച് തീയതി പരാമർശിക്കുന്നില്ല. ലോഞ്ച് അടക്കമുള്ള കാര്യങ്ങൾ അറിയാൻ ഉപയോക്താക്കൾക്ക് രജിസ്റ്റർ ചെയ്യാൻ കഴിയും. ഇതിന് സഹായിക്കുന്ന കമിങ് സൂൺ ബട്ടൺ ലഭ്യമാണ്.

കളർഫിറ്റ്
 

അതേ സമയം ആമസോണിലെ മൈക്രോസൈറ്റിൽ നോയ്‌സ് കളർഫിറ്റ് ഐക്കൺ ബസ് സ്മാർട്ട് വാച്ചിന്റെ ലോഞ്ചിനേപ്പറ്റിയുള്ള വിശദാംശങ്ങൾ നൽകിയിരിക്കുന്നു. ആമസോൺ മൈക്രോസൈറ്റ് പ്രകാരം 2022 ഫെബ്രുവരി 2 ന് ഉച്ചയ്ക്ക് 2 മണിക്കാണ് നോയ്സ് കളർഫിറ്റ് ഐക്കൺ ബസ് സ്മാർട്ട് വാച്ചിന്റെ ഇന്ത്യ ലോഞ്ച്. നാല് കളർ ഓപ്ഷനുകളിലാണ് നോയ്സ് കളർഫിറ്റ് ഐക്കൺ ബസ് സ്മാർട്ട് വാച്ച് ലഭ്യമാകുക. ജെറ്റ് ബ്ലാക്ക്, മിഡ്‌നൈറ്റ് ഗോൾഡ്, ഒലിവ് ഗ്രീൻ, സിൽവർ ഗ്രേ എന്നീ നാല് കളർ ഓപ്ഷനുകളാണ് നിലവിൽ ഉള്ളത്.

മികച്ച ഫീച്ചറുകളുമായി റെഡ്മി നോട്ട് 11എസ് ഇന്ത്യയിലെത്തുന്നു, ലോഞ്ച് ഫെബ്രുവരി 9ന്മികച്ച ഫീച്ചറുകളുമായി റെഡ്മി നോട്ട് 11എസ് ഇന്ത്യയിലെത്തുന്നു, ലോഞ്ച് ഫെബ്രുവരി 9ന്

ഐക്കൺ

നോയ്‌സ് കളർഫിറ്റ് ഐക്കൺ ബസിൽ ബ്ലൂടൂത്ത് കോളിങിനും ഗൂഗിൾ അസിസ്റ്റന്റിനും സിരി വോയ്‌സ് അസിസ്റ്റന്റിനും സപ്പോർട്ട് ഉണ്ടാകുമെന്നാണ് ആമസോണിന്റെയും നോയ്സിന്റെയും മൈക്രോസൈറ്റുകൾ നൽകുന്ന സൂചന. 1.69 ഇഞ്ച് ( 240x280 പിക്‌സൽ ) ടിഎഫ്ടി എൽസിഡി ഡിസ്പ്ലേ ആണ് കളർഫിറ്റ് ഐക്കൺ ബസ് സ്മാർട്ട് ഫീച്ചർ ചെയ്യുന്നത്. ബെസലുകളും ചിന്നും അൽപ്പം കട്ടിയുള്ളതാണ്. ഉപയോക്താക്കൾക്ക് ചൂസ് ചെയ്യാൻ 100ൽ അധികം വാച്ച് ഫെയ്‌സുകളും ലഭ്യമാണ്. കൂടാതെ, നോയിസ് സ്മാർട്ട് വാച്ചിൽ ഉപയോക്താക്കൾക്ക് രണ്ട് ഇൻബിൽറ്റ് ഗെയിമുകളും ലഭ്യമാക്കിയിരിക്കുന്നു.

നിങ്ങളുടെ ട്വിറ്റർ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുകനിങ്ങളുടെ ട്വിറ്റർ അക്കൌണ്ട് ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ബസ്

നോയ്‌സ് കളർഫിറ്റ് ഐക്കൺ ബസ് സ്മാർട്ട് വാച്ചിൽ സ്ലീപ്പ് മോണിറ്റർ, ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ ( എസ്പിഒ2 ) നിരീക്ഷണം, ഹൃദയമിടിപ്പ് മോണിറ്ററിങ് തുടങ്ങിയ ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളും ലഭ്യമാണ്. കൂടാതെ, ഓട്ടം, നടത്തം, സൈക്ലിങ്, യോഗ എന്നിവയടക്കം ഒമ്പത് സ്പോർട്സ് മോഡുകളും നോയ്‌സ് കളർഫിറ്റ് ഐക്കൺ ബസ് സ്മാർട്ട് വാച്ചിൽ ഉണ്ട്. നോയ്‌സ് കളർഫിറ്റ് ഐക്കൺ ബസ് സ്മാർട്ട് വാച്ച് ബ്ലൂടൂത്ത് വി5.1 ഫീച്ചർ ചെയ്യുന്നു. കുറഞ്ഞത് ആൻഡ്രോയിഡ് 4, ഐഒഎസ് 8 എന്നീ കോൺഫിഗറേഷനുള്ള ഡിവൈസുകളിലാകും നോയ്‌സ് കളർഫിറ്റ് ഐക്കൺ ബസ് സ്മാർട്ട് വാച്ച് കണക്റ്റ് ചെയ്യാൻ കഴിയുന്നത്.

ചാറ്റുകളെല്ലാം ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക്; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്ചാറ്റുകളെല്ലാം ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക്; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

നോയ്‌സ് കളർഫിറ്റ്

നോയ്‌സ് കളർഫിറ്റ് ഐക്കൺ ബസ് സ്മാർട്ട് വാച്ചിൽ ഡസ്റ്റ്, വാട്ടർ പ്രൂഫിങ് സംരക്ഷണത്തിനായി ഐപി67 റേറ്റിങും ലഭ്യമാണ്. സ്‌മാർട്ട് വാച്ചിൽ 230 എംഎഎച്ച് ബാറ്ററിയും നൽകിയിരിക്കുന്നു. ഒറ്റ ചാർജിൽ നോയ്‌സ് കളർഫിറ്റ് ഐക്കൺ ബസ് 7 ദിവസം വരെ ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്. നോയ്‌സ് കളർഫിറ്റ് ഐക്കൺ ബസ് രണ്ട് മണിക്കൂർ കൊണ്ട് പൂർണമായി ചാർജ് ചെയ്യാനാകുമെന്നും നോയ്സ് അവകാശപ്പെടുന്നു. 44.5x36.5x11 എംഎം അളവുകളും 50 ഗ്രാം ഭാരവുമാണ് നോയ്‌സ് കളർഫിറ്റ് ഐക്കൺ ബസിനുള്ളത്.

Most Read Articles
Best Mobiles in India

English summary
Noise ColorFit Icon Buzz Smartwatch is about to launch in India. The India launch of the Noise ColorFit Icon Buzz will take place next week, according to Amazon Micro Site. The price and key features of the watch have been teased on the company's official website. The Noise Colorfit Icon Bus Smart Watch is available in four color options.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X