വേനൽ ചൂടിലും ഗാഡ്ജറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കാം

|

വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കാനും പൊരിവെയിലത്ത് നിന്നും അകന്ന് നിൽക്കാനുമൊക്കെ നാം ശ്രദ്ധിക്കാറുണ്ട്. കൊടും ചൂടിൽ നിന്നും അനുബന്ധ പ്രശ്നങ്ങളിൽ നിന്നും സ്വയം സംരക്ഷിക്കാനും വേണ്ടിയാണ് നാം ഇതൊക്കെ ചെയ്യുന്നത്. എന്നാൽ ഇത്തരം ശ്രദ്ധയും ജാഗ്രതയും സ്വന്തം ആരോഗ്യ കാര്യത്തിൽ മാത്രമല്ല കാണിക്കേണ്ടത്, നാം ഉപയോഗിക്കുന്ന ഗാഡ്ജറ്റുകൾക്കും സമാനമായ കെയർ നൽകേണ്ടതുണ്ട്. പ്രത്യേകിച്ചും ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത്. സ്മാർട്ട്ഫോണും ലാപ്ടോപ്പും പോലെയുള്ള ഡിവൈസുകൾക്ക്, പ്രത്യേകിച്ച് എന്ത് സുരക്ഷയാണ് നൽകുക എന്നൊരു തോന്നൽ ചിലർക്ക് എങ്കിലും ഉണ്ടാകും. ഇത്തരക്കാരെ സഹായിക്കാൻ വേണ്ടിയാണ് ഈ ലേഖനം എഴുതുന്നത്. വേനൽ കാലത്ത് നിങ്ങളുടെ ഗാഡ്ജറ്റുകൾക്ക് സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയുള്ള ടിപ്പുകൾ അറിയാൻ തുടർന്ന് വായിക്കുക.

ഗാഡ്ജറ്റുകളിൽ നേരിട്ട് സൂര്യപ്രകാശം അടിക്കരുത്

ഗാഡ്ജറ്റുകളിൽ നേരിട്ട് സൂര്യപ്രകാശം അടിക്കരുത്

നിങ്ങളുടെ ഗാഡ്ജറ്റുകളിൽ നേരിട്ട് ഏറെ നേരം സൂര്യപ്രകാശം അടിക്കുന്ന സാഹചര്യം സൃഷ്ടിക്കരുത്. എറെ നേരം ഗാഡ്ജറ്റിലേക്ക് സൂര്യപ്രകാശം അടിച്ചാൽ ഡിവൈസ് അമിതമായി ചൂടാകും. ആന്തരിക ഘടകങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും ഇത് കാരണം ആകും. ആയതിനാൽ ഗാഡ്ജറ്റുകളിൽ നേരിട്ട് സൂര്യപ്രകാശം അടിക്കാൻ അനുവദിക്കരുത്. അത് പോലെ തന്നെ സ്മാർട്ട്ഫോണുകൾ പോലെയുള്ള ഗാഡ്ജറ്റുകൾ എപ്പോഴും പോക്കറ്റിനുള്ളിൽ സൂക്ഷിക്കരുത്. പ്രത്യേകിച്ചും ചൂടുള്ളതും ഈർപ്പമുള്ളതുമായ സ്ഥലത്താണ് നിങ്ങൾ ഉള്ളതെങ്കിൽ. ഇത്തരം സാഹചര്യത്തിൽ നിങ്ങളുടെ സ്മാർട്ട്ഫോൺ പുറത്തെടുത്ത് മേശപ്പുറത്തോ മറ്റോ സൂക്ഷിക്കുക. ഇത് പോലെ അപകടകരമായ മറ്റൊരു പ്രവണതയാണ് ഔട്ട്ഡോർ ചാർജിങ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഗാഡ്ജറ്റുകളിലെ ഐപി റേറ്റിങുകളെക്കുറിച്ച് അറിയേണ്ടതെല്ലാംഗാഡ്ജറ്റുകളിലെ ഐപി റേറ്റിങുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഔട്ട്ഡോർ ചാർജിങ് ഒഴിവാക്കുക

ഔട്ട്ഡോർ ചാർജിങ് ഒഴിവാക്കുക

വീട്ടിൽ ആണെങ്കിലും ഓഫീസിൽ ആയാലും ഇനി മറ്റെവിടെയെങ്കിലും ആയാലും നമ്മുടെ ഗാഡ്ജറ്റുകൾ റൂമിനകത്ത് തന്നെ ചാർജ് ചെയ്യുക. വീടിന് പുറത്ത് വച്ച് ചാർജ് ചെയ്യുന്നത് പൂർണമായും ഒഴിവാക്കണം. കാരണം, ഏത് ഗാഡ്ജറ്റ് ചാർജ് ചെയ്യുമ്പോഴും അത് ചെറുതായെങ്കിലും ചൂട് ആകും. വീടിന് പുറത്ത് വച്ച് ചാർജ് ചെയ്യുമ്പോൾ അന്തരീക്ഷ താപനില കൂടുന്നതിന് അനുസരിച്ച് ഡിവൈസും അമിതമായി ചൂടാകും.

ഗാഡ്ജറ്റുകൾ കാറിനുള്ളിൽ 'പാർക്ക്' ചെയ്യരുത്

ഗാഡ്ജറ്റുകൾ കാറിനുള്ളിൽ 'പാർക്ക്' ചെയ്യരുത്

ഒരിക്കലും സ്മാർട്ട്ഫോണുകൾ പാർക്ക് ചെയ്തിരിക്കുന്ന കാറുകളിൽ വച്ചിട്ട് പോകരുത്. വേനൽ കാലത്ത് കാറുകൾ ഗ്രീൻ ഹൌസുകളെപ്പോലെ പ്രവർത്തിക്കുന്നു. പ്രത്യേകിച്ചും പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ. ഇവയിലെ താപനില വളരെ കൂടുതൽ ആകുകയും ചെയ്യും. ഇത്തരം സാഹചര്യത്തിൽ നിങ്ങളുടെ ഗാഡ്ജറ്റ് കൂടി കാറിനുള്ളിൽ ഉണ്ടെങ്കിൽ അതും അമിതമായി ചൂടാകും. അതിനാൽ തന്നെ പരമാവധി സാഹചര്യങ്ങളിലും നിങ്ങളുടെ സ്മാർട്ട്ഫോണുകൾ തുടങ്ങിയ ഗാഡ്ജറ്റുകൾ വാഹനത്തിനുള്ളിൽ ഉപേക്ഷിക്കരുത്.

ഷവോമി 12 പ്രോ vs വൺപ്ലസ് 10 പ്രോ vs റിയൽമി ജിടി 2 പ്രോ: ഫ്ലാഗ്ഷിപ്പ് വിപണിയിലെ 'പ്രോ' പോരാട്ടംഷവോമി 12 പ്രോ vs വൺപ്ലസ് 10 പ്രോ vs റിയൽമി ജിടി 2 പ്രോ: ഫ്ലാഗ്ഷിപ്പ് വിപണിയിലെ 'പ്രോ' പോരാട്ടം

ഗാഡ്ജറ്റുകൾ തലയണയ്ക്ക് താഴെ വച്ച് ചാർജ് ചെയ്യരുത്

ഗാഡ്ജറ്റുകൾ തലയണയ്ക്ക് താഴെ വച്ച് ചാർജ് ചെയ്യരുത്

നിങ്ങളുടെ ഗാഡ്‌ജറ്റുകൾ തലയിണ, കുഷ്യൻ, പുതപ്പ് മുതലായവയ്‌ക്കടിയിൽ വച്ച് ചാർജ് ചെയ്യരുത്. ഇങ്ങനെ ചെയ്യുന്നത് ഡിവൈസിൽ നിന്ന് പുറത്ത് വരുന്ന താപം ട്രാപ്പ് ചെയ്യപ്പെടാൻ കാരണമാകും. ഇങ്ങനെ ചൂട് കൂടിയ വായു ട്രാപ്പ് ചെയ്യപ്പെടുന്നത് ഗാഡ്ജറ്റുകൾ അമിതമായി ചൂടാകാൻ വഴി വയ്ക്കും. നിങ്ങളുടെ ഡിവൈസുകൾ അമിതമായി ചാർജ് ചെയ്യുകയും ചെയ്യരുത്. ഗാഡ്ജറ്റുകൾ അമിതമായി ചാർജ് ചെയ്താൽ അവയിലെ ബാറ്ററികൾ തകരാറിലാവുകയും ചെയ്യും.

ഗാഡ്‌ജറ്റുകൾ തണുപ്പും തണലുമുള്ള സ്ഥലത്ത് സൂക്ഷിക്കുക

ഗാഡ്‌ജറ്റുകൾ തണുപ്പും തണലുമുള്ള സ്ഥലത്ത് സൂക്ഷിക്കുക

നിങ്ങളുടെ ഗാഡ്‌ജറ്റുകൾ എയർകണ്ടീഷൻ ചെയ്ത അന്തരീക്ഷത്തിൽ സൂക്ഷിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യുക. അല്ലെങ്കിൽ ഗാഡ്ജറ്റുകൾ തണുത്തതും തണലുള്ളതും വൃത്തിയുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുക. തണുപ്പ് വേണമെന്ന് കരുതി നിങ്ങളുടെ ഗാഡ്ജറ്റുകൾ ഫ്രീസറിൽ കൊണ്ട് വയ്ക്കരുത്. ചിലർക്കെങ്കിലും ഇതൊരു മികച്ച പരിഹാരം ആണെന്ന് തോന്നാം. എങ്കിൽ കാര്യങ്ങൾ അങ്ങനെയല്ല. ഗാഡ്‌ജറ്റ് ഫ്രീസറിൽ വയ്ക്കുന്നതിലൂടെ, ബാഷ്പീകരിച്ച വായു ( ഈർപ്പം അല്ലെങ്കിൽ വെള്ളം ) ഡിവൈസിനുള്ളിൽ കയറാൻ സാധ്യതയുണ്ട്. ഇങ്ങനെ കയറുന്ന ഈർപ്പം നിങ്ങളുടെ ഗാഡ്ജറ്റിന്റെ ഘടകങ്ങൾ തകരാറിലാക്കുകയും ചെയ്യും.

എച്ച്പി പവലിയൻ എയ്‌റോ 13 റിവ്യൂ: അൾട്രാ-സ്ലീക്ക് ബോഡിയുള്ള കരുത്തൻ ലാപ്ടോപ്പ്എച്ച്പി പവലിയൻ എയ്‌റോ 13 റിവ്യൂ: അൾട്രാ-സ്ലീക്ക് ബോഡിയുള്ള കരുത്തൻ ലാപ്ടോപ്പ്

ലാപ്‌ടോപ്പ് കൂളിങ് സ്റ്റാൻഡ് ഉപയോഗിക്കുക

ലാപ്‌ടോപ്പ് കൂളിങ് സ്റ്റാൻഡ് ഉപയോഗിക്കുക

നിങ്ങളുടെ ലാപ്ടോപ്പ് കൂളായി സൂക്ഷിക്കാനുള്ള ഏറ്റവും മികച്ച ആക്സസറികളിൽ ഒന്നാണ് ലാപ്‌ടോപ്പ് കൂളിങ് സ്റ്റാൻഡ്. കപ്പാസിറ്റി കൂടിയ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോഴും ലാപ്ടോപ്പിൽ വീഡിയോ ഗെയിം കളിക്കുമ്പോഴും ഒക്കെ ഈ സൌകര്യം ഏറെ ഉപയോഗപ്രദമാകുന്നു. കൂളിങ് സ്റ്റാൻഡുകളിൽ രണ്ടോ മൂന്നോ ഫാനുകൾ ഉണ്ടാവാറുണ്ട്. ഇവ ലാപ്പിന്റെ ബോഡി തണുപ്പിക്കാൻ സഹായിക്കുന്നു. ഒരു ലാപ്‌ടോപ്പ് കൂളിങ് സ്റ്റാൻഡിൽ യുഎസ്ബി ചാർജിംഗ് കേബിളും ഉണ്ടാകും. ഏതെങ്കിലും എക്സ്റ്റേണൽ പവർ സോഴ്സിലേക്ക് കണക്റ്റ് ചെയ്ത് ഇവ ഉപയോഗിക്കാം.

സ്മാർട്ട്ഫോണിലെ ഏതാനും ഫീച്ചറുകൾ ഡിസേബിൾ ചെയ്യുക

സ്മാർട്ട്ഫോണിലെ ഏതാനും ഫീച്ചറുകൾ ഡിസേബിൾ ചെയ്യുക

നിങ്ങളുടെ സ്മാർട്ട്ഫോൺ വെറുതെയിരിക്കുമ്പോഴും അതിലെ ചില ഫീച്ചറുകൾ പ്രവർത്തിച്ച് കൊണ്ടിരിക്കും. വൈഫൈ, മൊബൈൽ ഡാറ്റ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയ ഫീച്ചറുകൾ നമ്മുടെ സ്മാർട്ട്ഫോണിലെ ബാറ്ററി ഡ്രെയിൻ ചെയ്ത് കൊണ്ടിരിക്കും. ഇത് തടയാൻ ഇത്തരം ഫീച്ചറുകൾ ഡിസേബിൾ ചെയ്തിടണം. ബാറ്ററി ലാഭിക്കുന്നതിനപ്പുറം ഡിവൈസ് അമിതമായി ചൂടാകുന്നതും ഇത് വഴി തടയാൻ കഴിയും.

സൗജന്യ നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്ന എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനുകൾസൗജന്യ നെറ്റ്ഫ്ലിക്സ് ആക്സസ് നൽകുന്ന എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

ബാറ്ററി ഒപ്റ്റിമൈസേഷൻ ഫീച്ചർ ഉപയോഗിക്കുക

ബാറ്ററി ഒപ്റ്റിമൈസേഷൻ ഫീച്ചർ ഉപയോഗിക്കുക

ഇപ്പോൾ പുറത്തിറങ്ങുന്ന പല സ്മാർട്ട്ഫോണുകളിലും ഈ ബാറ്ററി ഒപ്റ്റിമൈസേഷൻ ഫീച്ചർ ഉണ്ട്. ഓരോ ആപ്പുകളുടെയും ബാറ്ററി കൺസംപ്ഷൻ അടക്കമുള്ള എല്ലാത്തരം വിവരങ്ങളും ഈ ഫീച്ചർ വഴി അറിയാൻ കഴിയും. ഏതൊക്കെ ആപ്പുകളാണ് മറ്റുള്ളവയേക്കാൾ വേഗത്തിലും കൂടുതലും ബാറ്ററി ഉപയോഗിക്കുന്നതെന്ന് മനസിലാക്കാനും ബാറ്ററി ഒപ്റ്റിമൈസേഷൻ ഫീച്ചർ സഹായിക്കുന്നു. ബാറ്ററി ലൈഫ് ലാഭിക്കാൻ നിങ്ങൾക്ക് അവ ഒപ്റ്റിമൈസ് ചെയ്യാനും സാധിക്കും. ഇത് ബാറ്ററിയും ഡിവൈസും അമിതമായി ചൂടാകാനുള്ള സാധ്യതയും കുറയ്ക്കും.

Best Mobiles in India

English summary
In the summer we tend to drink plenty of water and stay away from the scorching sun. But such attention and vigilance should be shown not only in terms of our own health, but also in the gadgets we use. Especially in the scorching summer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X