നിങ്ങളുടെ പഴയ ഗാഡ്‌ജെറ്റുകൾ പുനരുപയോഗിക്കാനുള്ള മാർഗങ്ങൾ

|

നമ്മുടെ പഴയ ഗാഡ്ജറ്റുകൾ എന്ത് ചെയ്യും എന്നത് എല്ലാവരെയും കുഴപ്പിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. ചിലർ ആകട്ടെ പഴയ ഡിവൈസുകൾ എക്സ്ചേഞ്ച് ചെയ്ത് പുതിയത് വാങ്ങുന്നു. മറ്റ് ചിലർ ആകട്ടെ ഉത്തരവാദിത്തമില്ലാതെ പഴയ ഗാഡ്ജറ്റുകൾ ഉപേക്ഷിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് നമ്മുടെ ഭൂമിയിൽ ഇ മാലിന്യം (ഇലക്‌ട്രോണിക് മാലിന്യം) കുന്ന് കൂടാൻ കാരണമാകും. ഇ മാലിന്യം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഓപ്ഷൻ നിങ്ങളുടെ ഡിവൈസ് ഒരു റീസൈക്ലിംഗ് കേന്ദ്രത്തിലേക്ക് അയയ്ക്കുക എന്നതാണ്. എന്നാൽ പഴയ ഗാഡ്ജറ്റുകൾ ഉപേക്ഷിക്കുന്നതിനും എക്സ്ചേഞ്ച് ചെയ്യുന്നതിലും മികച്ച ഒരു ഓപ്ഷൻ കൂടിയുണ്ട്. ആ ഡിവൈസുകൾ എല്ലാം പുനരുപയോഗിക്കുക എന്നതാണിത്.

സ്‌മാർട്ട്‌ഫോണുകൾ, മോണിറ്ററുകൾ, ടിവികൾ

സ്‌മാർട്ട്‌ഫോണുകൾ, മോണിറ്ററുകൾ, ടിവികൾ എന്നിങ്ങനെയുള്ള പഴയ ഡിവൈസുകൾ എല്ലാം നിങ്ങൾക്ക് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. ഉദാഹരണത്തിന്, നിങ്ങൾക്ക് നിങ്ങളുടെ സ്മാർട്ട്ഫോൺ ഒരു സുരക്ഷാ ക്യാമറയായോ ബേബി മോണിറ്ററായോ ഉപയോഗിക്കാൻ സാധിക്കും. അല്ലെങ്കിൽ, നിങ്ങളുടെ പഴയ ലാപ്‌ടോപ്പ് ഒരു എന്റർടെയിൻമെന്റ് സിസ്റ്റമായി ഉപയോഗിക്കാം. നിങ്ങളുടെ പഴയ ലാപ്ടോപ്പിൽ ക്രോം ഒഎസ് ഫ്ലെക്സ് ഇൻസ്റ്റാൾ ചെയ്താൽ ശേഷി കുറഞ്ഞ ക്രോംബുക്കായി ഉപയോഗിക്കാൻ കഴിയും. കൂടുതൽ കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

മെസഞ്ചറിന് മിഴിവേകാൻ ഷോർട്ട്കട്ട്സ് ഓപ്ഷനുകളുമായി മെറ്റമെസഞ്ചറിന് മിഴിവേകാൻ ഷോർട്ട്കട്ട്സ് ഓപ്ഷനുകളുമായി മെറ്റ

ക്യാമറ

സ്‌മാർട്ട്‌ഫോണുകൾ: നിങ്ങളുടെ പഴയ സ്മാർട്ട്ഫോണുകൾ സുരക്ഷാ ക്യാമറ, സ്‌മാർട്ട് ഹോം ഹബ്ബുകൾ, വെബ്‌ക്യാമുകൾ എന്നിവയായി ഉപയോഗിക്കാൻ സാധിക്കും. ഇന്ന് പുറത്ത് ഇറങ്ങുന്ന സ്മാർട്ട്ഫോണുകൾക്ക് ഒരു ചെറിയ കമ്പ്യൂട്ടറിനോളം ശേഷിയുണ്ട്. ഒരു ലാപ്ടോപ്പിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ഇന്നത്തെ സ്മാർട്ട്ഫോണുകളിൽ നിർവഹിക്കാൻ ആകും. നിങ്ങളുടെ കയ്യിൽ ഉള്ള പഴയ സ്മാർട്ട്ഫോണിൽ സുരക്ഷ ക്യാമറ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് വീടിന് ചുറ്റും സിസിടിവികൾ പോലെ ഉപയോഗിക്കാം.

വെബ് ക്യാം
 

അത് പോലെ ബേബി മോണിറ്ററുകളായും ഇവ ഉപയോഗിക്കാൻ സാധിക്കും. നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വെബ് ക്യാം ആയും പഴയ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ കഴിയും. വയർലെസ് ആയും അല്ലാതെയും സ്മാർട്ട്ഫോൺ വെബ് ക്യാം ആയി ഉപയോഗിക്കാൻ അനുവദിക്കുന്ന നിരവധി ആപ്പുകൾ ഓൺലൈനിൽ ലഭ്യമാണ്. ഇത്തരം ആപ്പുകൾ ഉപയോഗിച്ച് സ്മാർട്ട്ഫോണുകളെ സുരക്ഷ ക്യാമറകൾ ആക്കാൻ സാധിക്കും. പഴയ സ്മാർട്ട്ഫോണുകളുടെ കൂടുതൽ ഉപയോഗങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ഇൻസ്റ്റാഗ്രാം അക്കൌണ്ട് ഇല്ലാതാക്കുന്നത് എങ്ങനെ?ഇൻസ്റ്റാഗ്രാം അക്കൌണ്ട് ഇല്ലാതാക്കുന്നത് എങ്ങനെ?

സ്മാർട്ട്

വീടിനെ സ്മാർട്ട് ആക്കി മാറ്റുന്നവരാണ് ഇന്നത്തെ തലമുറയിൽ ഉള്ളവരിൽ മിക്കവാറും. വീട്ടിൽ ഒരുപാട് സ്മാർട്ട് ഹോം ഡിവൈസുകൾ ഉപയോഗിക്കുന്നവർക്ക് പഴയ സ്മാർട്ട്ഫോണുകളും ഉപയോഗപ്പെടുത്താൻ കഴിയും. വീട്ടിലെ എല്ലാ സ്മാർട്ട് ഹോം ഡിവൈസുകളും കണക്റ്റ് ചെയ്യുന്ന ഒരു ഹബ്ബ് ആയി പഴയ സ്മാർട്ട്ഫോൺ ഉപയോഗിക്കാം. ഇത് എല്ലാ ഡിവൈസുകളുടെയും കേന്ദ്രീകൃത കൺട്രോൾ സെന്ററായും കാണാം.

ലാപ്‌ടോപ്പുകൾ

ലാപ്‌ടോപ്പുകൾ: ക്രോംബുക്ക്, സെർവർ, മീഡിയ സെന്റർ മുതലായവയായി ഉപയോഗിക്കാം. പഴയ ലാപ്‌ടോപ്പുകൾ, പ്രത്യേകിച്ച് വിൻഡോസ് ലാപ്‌ടോപ്പുകൾ 4 അല്ലെങ്കിൽ 5 വർഷം ഒക്കെ കഴിയുമ്പോൾ അത്ര മികച്ച പെർഫോമൻസ് നൽകുന്നില്ല. മാത്രമല്ല പഴയ ലാപ്ടോപ്പുകൾക്ക് സെക്കൻഡ് ഹാൻഡ് മാർക്കറ്റും കുറവാണ്. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളുടെ പഴയ ലാപ്ടോപ്പിൽ ക്രോംഒഎസ് ഫ്ലെക്സ് ഒഎസ് ഇൻസ്റ്റാൾ ചെയ്ക് ഒരു ക്രോം ബുക്ക് എന്ന നിലയിൽ യൂസ് ചെയ്യുക.

ഗൂഗിൾ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്യേണ്ടത് എങ്ങനെഗൂഗിൾ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്യേണ്ടത് എങ്ങനെ

ക്രോം ഒഎസ്

ഏറ്റവും കുറഞ്ഞ സിസ്റ്റം റിസോഴ്സുകളിൽ പ്രവർത്തിക്കാൻ ഡിസൈൻ ചെയ്ത ഒരു ഓപ്പറേറ്റിങ് സിസ്റ്റമാണ് ക്രോം ഒഎസ്. ഉദാഹരണത്തിന്, മീഡിയടെക് ചിപ്‌സെറ്റ്, 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ക്രോംബുക്ക് സമാനമായ വിൻഡോസ് ലാപ്‌ടോപ്പിനേക്കാൾ വളരെ സുഗമമായി പ്രവർത്തിക്കുന്നു. നിങ്ങളുടെ ലാപ്ടോപ്പിനെ മീഡിയ സെന്റർ അല്ലെങ്കിൽ സെർവർ മെഷീനായി കൺവർട്ട് ചെയ്യാൻ കഴിയും. ഇങ്ങനെ ലോക്കൽ ഫയൽ ട്രാൻസ്ഫർ അല്ലെങ്കിൽ പ്ലെക്സ് ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടറിലെ കണ്ടന്റ് ടെലിവിഷനിൽ കാണാനും കഴിയും.

ടാബ്‌ലെറ്റുകൾ

ടാബ്‌ലെറ്റുകൾ: സ്‌മാർട്ട് ഹോം ഹബ്, ലാപ്‌ടോപ്പുകളുടെ സെക്കൻഡറി സ്‌ക്രീൻ, ഫൂട്ടേജ് മോണിറ്റർ എന്നിവയായി പഴയ ടാബ്‌ലെറ്റുകൾ ഉപയോഗിക്കാം. ടാബ്‌ലെറ്റുകളും പല വിധ ഉപയോഗങ്ങളുള്ള ഡിവൈസുകളാണ്. സ്‌മാർട്ട്‌ഫോണുകൾ പോലെ സ്‌മാർട്ട് ഹോം ഹബ്ബുകളായി പഴയ ടാബ്‌ലെറ്റുകൾ ഉപയോഗിക്കാൻ സാധിക്കും. നിങ്ങളുടെ ലാപ്ടോപ്പിന്റെ സെക്കൻഡറി മോണിറ്ററായും പഴയ ടാബ്‌ലെറ്റുകൾ ഉപയോഗിക്കാൻ സാധിക്കും. കൂടാതെ, നിങ്ങളുടെ വീട്ടിൽ സ്മാർട്ട് സെക്യൂരിറ്റി ക്യാമറകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, ഫൂട്ടേജ് മോണിറ്ററായി നിങ്ങൾക്ക് ഒരു ടാബ്‌ലെറ്റ് ഉപയോഗിക്കാൻ സാധിക്കും.

ഒന്നിൽ കൂടുതൽ ചിത്രങ്ങൾ ഒറ്റ പിഡിഎഫ് ആക്കാംഒന്നിൽ കൂടുതൽ ചിത്രങ്ങൾ ഒറ്റ പിഡിഎഫ് ആക്കാം

Best Mobiles in India

English summary
What our old gadgets do is one of the issues that confuses everyone. Others exchange old devices for new ones. Others leave old gadgets unattended. But there is also a better option than abandoning and exchanging old gadgets. This means reusing all of those devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X