ഹോണര്‍ 7 VS എല്‍ജി ജി3

Written By:

ഹുവായ് അവരുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഹോണര്‍ 7 വിപണിയിലെത്തിച്ചു. ആദ്യം ചൈനയില്‍ അവതരിപ്പിച്ച ഈ ഫോണ്‍ പിന്നീടാണ് യൂറോപ്യന്‍ രാജ്യങ്ങളിലെത്തിച്ചത്.

മെറ്റാലിക് ബോഡി, ഫിന്‍ഗര്‍പ്രിന്‍റ് സ്കാനര്‍ തുടങ്ങിയ സവിശേഷതകളുമായാണ് ഹോണര്‍ 7 എത്തിയിരിക്കുന്നത്. ഹോണര്‍ 7നെക്കുറിച്ച് വ്യക്തമായൊരു ചിത്രം ലഭിക്കാന്‍ വേണ്ടി ഞങ്ങള്‍ അതിനെ എല്‍ജി ജി3യുമായി ഒരു താരതമ്യം നടത്തിയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹോണര്‍ 7 VS എല്‍ജി ജി3

അലൂമിനിയത്തില്‍ തീര്‍ത്ത ഹോണര്‍7 ഒരു പ്രീമിയം ഫോണിന്‍റെ അനുഭൂതിയാണ് ഉപഭോക്താവിന് നല്‍കുന്നത്. കാഴ്ചയില്‍ മെറ്റല്‍ ബോഡിയുടെ ഭംഗിയുണ്ടെങ്കിലും എല്‍ജി ജി3 പ്ലാസ്റ്റിക് നിര്‍മ്മിതമാണ്.

ഹോണര്‍ 7 VS എല്‍ജി ജി3

1920x1080 റെസല്യൂഷനുള്ള 5.2ഇഞ്ച്‌ ഐപിഎസ്-നിയോ എല്‍സിഡി ഡിസ്പ്ലേയാണ് ഹോണര്‍ 7ണിനുള്ളത്. 423പിപിഐയാണ് ഇതിന്‍റെ പിക്സല്‍ ഡെന്‍സിറ്റി. ഈ ഡിസ്പ്ലേ ഷാര്‍പ്പും അതുപോലെ സൂര്യപ്രകാശത്തില്‍ വായിക്കാന്‍ കഴിയുന്നതുമാണ്. അതേസമയം എല്‍ജി ജി3യില്‍ 1440x2560 റെസല്യൂഷനും 538പിപിഐയുമുള്ള 5.5ഇഞ്ച്‌ എച്ച്ഡി-ഐപിഎസ് ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ കോര്‍ണിംഗ് ഗോറില്ല ഗ്ലാസ്‌ 3യുടെ സംരക്ഷണവുമുണ്ട്.

ഹോണര്‍ 7 VS എല്‍ജി ജി3

സ്വന്തം ചിപ്സെറ്റായ ഒക്റ്റാകോര്‍ കിറിന്‍930യ്ക്കൊപ്പം 3ജിബി റാമുമാണ് ഹോണര്‍ 7ണിന് കരുത്ത് പകരുന്നത്. മാലി ടി628 ജിപ്പിയു ഗെയിമിങ്ങിന് അനുയോജ്യമായ കരുത്തുറ്റ ഗ്രാഫിക്സും നല്‍കുന്നു. 2.5ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ ക്വാല്‍കോം എംഎസ്എം8974എസി സ്നാപ്പ്ഡ്രാഗണ്‍801 പ്രോസസ്സറിനൊപ്പം ക്രെയ്റ്റ്400 ജിപ്പിയുവുമാണ് എല്‍ജി ജി3യിലുള്ളത്.

ഹോണര്‍ 7 VS എല്‍ജി ജി3

ആന്‍ഡ്രോയിഡ് 5.0 ലോലിപ്പോപ്പിനൊപ്പം സ്വന്തമായുള്ള ഇഎംയുഐ 3.1 ആണ് ഹോണര്‍ 7നിലുള്ളത്. എല്‍ജി ജി3 ആന്‍ഡ്രോയിഡ്4.2.2 കിറ്റ്‌ക്യാറ്റുമായാണ് വരുന്നത്. ലോലിപ്പോപ്പ് അപ്ഡേറ്റ് ജി3യ്ക്ക് ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

ഹോണര്‍ 7 VS എല്‍ജി ജി3

20എംപി പിന്‍ക്യാമറയും 8 മുന്‍ക്യാമറയുമാണുള്ളത്. സോണി ഐഎംഎക്സ്230 സെന്‍സര്‍, എഫ്/2.0 അപ്പര്‍ച്ചര്‍, 6 ലെന്‍സ്‌ മോഡ്യൂളുമുള്ള പിന്‍ക്യാമറയ്ക്ക് സഫയര്‍ ഗ്ലാസിന്‍റെ സംരക്ഷണവുമുണ്ട്. 0.1സെക്കന്‍ഡ് മാത്രമാണിത് ഓട്ടോ ഫോക്കസിംഗ് ചെയ്യാനെടുക്കുന്ന സമയം.

ഫേസ് ഡിറ്റക്ഷന്‍, ലേസര്‍ ഓട്ടോ ഫോക്കസ്, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ എന്നീ സവിശേഷതകള്‍ അടങ്ങിയ 13എംപി ക്യാമറയാണിതിലുള്ളത്. 1/3" സെന്‍സറാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഡ്യുവല്‍ എല്‍ഇഡി ഡ്യുവല്‍ ടോണ്‍ ഫ്ലാഷുമുണ്ട്. പക്ഷേ, 2.1എംപി മാത്രമേയുള്ളൂ ഇതിലെ മുന്‍ക്യാമറ.

 

ഹോണര്‍ 7 VS എല്‍ജി ജി3

ഹോണറില്‍ 16ജിബി/64ജിബി എന്നീ മോഡലുകളാണുള്ളത്. അതേസമയം, 16ജിബി/32ജിബി മോഡലുകളാണ് ജി3 കാഴ്ചവയ്ക്കുന്നത്. രണ്ട് ഫോണുകളിലും 128ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്.

ഹോണര്‍ 7 VS എല്‍ജി ജി3

വളരെ വേഗതയേറിയ ഫിന്‍ഗര്‍പ്രിന്‍റ് സ്കാനറാണ് ഹോണറിലുള്ളത്. ഐഫോണിലെപ്പോലെ മുന്നിലല്ല, പിന്നില്‍ ക്യാമറയുടെ അടുത്താണ് സ്കാനര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പക്ഷേ, ജി3യില്‍ ഫിന്‍ഗര്‍പ്രിന്‍റ് സ്കാനറില്ല.

ഹോണര്‍ 7 VS എല്‍ജി ജി3

3100എംഎഎച്ച് ബാറ്ററിയുമായാണ് ഹോണര്‍ 7 വരുന്നത്. 8മണിക്കൂര്‍ 3ജി ടോക്ക്ടൈമാണ് കമ്പനി പറയുന്നത്. കൂടാതെ 'ഫാസ്റ്റ് ചാര്‍ജിംഗ്' സവിശേഷതയുമുണ്ട്. അതേസമയം എല്‍ജി 3യില്‍ 3000എംഎഎച്ച് ബാറ്ററിയാണുള്ളത്.

ഹോണര്‍ 7 VS എല്‍ജി ജി3

22,999രൂപയ്ക്ക് ഹോണര്‍ 7 ലഭിക്കുമ്പോള്‍ എല്‍ജി ജി3യുടെ വില 30,499രൂപയാണ്.

ഹോണര്‍ 7 VS എല്‍ജി ജി3

രണ്ട് ഫോണുകളും ഒപ്പത്തിനൊപ്പമാണ് നില്‍ക്കുന്നത്. പക്ഷേ, മെറ്റാലിക് ബോഡി, വില എന്നിവ കണക്കിലെടുക്കുമ്പോള്‍ ഹോണര്‍ 7 തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Honor 7 VS LG g3: 10 Major differences

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot