ഓണര്‍ ബാന്‍ഡ് 4: സ്മാര്‍ട്ട് ബഡ്ജറ്റ് ഫിറ്റ്‌നസ്സ് ട്രാക്കര്‍

|

ഇന്ത്യന്‍ ഫിറ്റ്‌നസ്സ് ട്രാക്കര്‍ വിപണി അതിവേഗം വളരുകയാണ്. രണ്ട് പാദവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ടക്ക വളര്‍ച്ച കൈവരിക്കാനും ഫിറ്റ്‌നസ്സ് ട്രാക്കര്‍ വിപണിക്കായി. 2018-ലെ മൂന്നാം പാദവര്‍ഷത്തില്‍ രാജ്യത്താകമാനം 102000 ഫിറ്റ്‌നസ്സ് ട്രാക്കറുകളാണ് വിറ്റത്.

 
ഓണര്‍ ബാന്‍ഡ് 4: സ്മാര്‍ട്ട് ബഡ്ജറ്റ് ഫിറ്റ്‌നസ്സ് ട്രാക്കര്‍

ആരോഗ്യകാര്യങ്ങളിലെ ശ്രദ്ധ നാടെങ്ങും വര്‍ദ്ധിച്ചുവരുന്നതിന്റെ ലക്ഷണമായി ഇതിനെ കാണാം. ഇന്ത്യന്‍ ഫിറ്റ്‌നസ്സ് ട്രാക്കര്‍ വിപണിയിലെ രാജാവ് ഷവോമിയാണ്. 41 ശതമാനമാണ് കമ്പനിയുടെ വിപണി വിഹിതം. GOQii, ടൈറ്റാന്‍, സാംസങ്, ഫോസില്‍ എന്നിവ പിന്നിലുണ്ട്.

ഇക്കൂട്ടത്തിലേക്കാണ് ഓണര്‍ ബാന്‍ഡ് 4-മായി കടന്നുവന്നിരിക്കുന്നത്. 2499 രൂപയ്ക്ക് സ്വന്തമാക്കാന്‍ കഴിയുന്ന ബാന്‍ഡ് 4 മികച്ച ഫീച്ചറുകളോട് കൂടി ഒരു ബഡ്ജറ്റ് ഫിറ്റ്‌നസ്സ് ട്രാക്കറാണ്.

ഗുണങ്ങള്‍

മനോഹരമായ AMOLED ഡിസ്‌പ്ലേ, മികച്ച ഫീച്ചറുകള്‍, കളര്‍ഫുള്‍ വാച്ച് ഫെയ്‌സുകളും ഫ്‌ളൂയിഡ് യുഐയും

ദോഷങ്ങള്‍

മോശം ബാറ്ററി, മിഡ്‌സ്‌കോളും കാലാവസ്ഥാ വിവരങ്ങളും പ്രദര്‍ശിപ്പിക്കാന്‍ കഴിയുകയില്ല, ബാന്‍ഡുകള്‍ക്കായുള്ള കസ്റ്റമൈസേഷന്‍ ലഭ്യമല്ല

വില: 2599 രൂപ

രൂപകല്‍പ്പന: ലൈറ്റ് വെയ്റ്റും ഈടുനില്‍ക്കുന്നതും

രൂപകല്‍പ്പന: ലൈറ്റ് വെയ്റ്റും ഈടുനില്‍ക്കുന്നതും

മിറ്റിയൊറൈറ്റ് ബ്ലാക്ക്, മിഡ്‌നൈറ്റ് നേവി, ഡാലിയ പിങ്ക് എന്നീ മൂന്ന് നിറങ്ങളില്‍ ഓണര്‍ ബാന്‍ഡ് 4 വാങ്ങാനാകും. ഷവോമി മി ബാന്‍ഡ് 3-നെക്കാള്‍ വ്യത്യസ്തമായ ഫീല്‍ നല്‍കാന്‍ ഇതിന് കഴിയുന്നു. ലൈഫ്‌സ്റ്റൈലിന് പ്രാധാന്യം കൊടുത്താണ് ഓണര്‍ ബാന്‍ഡ് 4 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നീക്കം ചെയ്യാനാകാത്ത സിലിക്കണ്‍ സ്ട്രാപ്പുകള്‍

നീക്കം ചെയ്യാനാകാത്ത സിലിക്കണ്‍ സ്ട്രാപ്പുകള്‍

ബാന്‍ഡ് 4-ന്റെ ഡിസ്‌പ്ലേ മോഡ്യൂളില്‍ നിന്ന് സിലിക്കണ്‍ സ്ട്രാപ്പുകള്‍ ഇളക്കി മാറ്റാന്‍ കഴിയുകയില്ല. കുറച്ച് കാലത്തിന് ശേഷം സ്ട്രാപ്പ് മാറ്റാന്‍ കഴിയുകയില്ലെന്നതിനാല്‍ ഇതൊരു പോരായ്മയായി കണക്കാക്കാം. ഷവോമി മി ബാന്‍ഡ് 3-ലെ സ്ട്രാപ്പുകള്‍ മാറ്റാന്‍ കഴിയുന്നതാണ്.

സ്ട്രാപ്പിന്റെ ഗുണമേന്മയും ലോക്കിംഗ് സംവിധാനവും
 

സ്ട്രാപ്പിന്റെ ഗുണമേന്മയും ലോക്കിംഗ് സംവിധാനവും

ഗുണമേന്മയുള്ള സിലിക്കണ്‍ സ്ട്രാപ്പുകളാണ് ബാന്‍ഡ് 4-ല്‍ ഉപയോഗിച്ചിരിക്കുന്നത്. ദീര്‍ഘനേരം ഉപയോഗിച്ചാല്‍ പോലും ചര്‍മ്മരോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നില്ലെന്നത് എടുത്തുപറയേണ്ടതാണ്. ഷവോമി ഉപയോഗിച്ചിരിക്കുന്നതിനെക്കാള്‍ വ്യത്യസ്തമായ ബക്കിള്‍ ലോക്ക് സംവിധാനമാണ് ഓണര്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. വ്യായാമം ചെയ്യുമ്പോഴും ഓടുമ്പോഴുമൊന്നും ബാന്‍ഡ് അഴിഞ്ഞു വീണുപോകുമെന്ന് പേടിവേണ്ട.

5ATM റേറ്റിംഗും ഓണര്‍ ബാന്‍ഡ് 4-ന് ഉണ്ട്. അതുകൊണ്ട് തന്നെ വെള്ളത്തെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ ഇതിന് കഴിയും.

മികച്ച AMOLED കളര്‍ ഡിസ്‌പ്ലേ

മികച്ച AMOLED കളര്‍ ഡിസ്‌പ്ലേ

മി ബാന്‍ഡ് 3-ഉം ഓണര്‍ ബാന്‍ഡ് 4-ഉം തമ്മിലുള്ള പ്രധാന വ്യത്യാസം ഡിസ്‌പ്ലേ തന്നെയാണ്. മി ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡിസ്‌പ്ലേയാണ് ബാന്‍ഡ് 3-ല്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഓണര്‍ കളര്‍ AMOLED ഡിസ്‌പ്ലേ കൊണ്ട് മിയെ കടത്തിവെട്ടിയിരിക്കുന്നു. 0.95 ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ 2.5D കര്‍വ്ഡ് സ്‌ക്രീന്‍, 240x120 പിക്‌സല്‍ റെസല്യൂഷന്‍ എന്നിവയാണ്. കളര്‍ സ്‌ക്രീനോട് കൂടിയ ഫിറ്റ്‌നസ്സ് ബാന്‍ഡ് വേണമെന്നുള്ളവര്‍ കണ്ണുംപൂട്ടി ഓണര്‍ ബാന്‍ഡ് 4 വാങ്ങുക.

യൂസര്‍ ഇന്റര്‍ഫേസും ഫീച്ചറുകളും

യൂസര്‍ ഇന്റര്‍ഫേസും ഫീച്ചറുകളും

സമയം, തീയതി, കാലാവസ്ഥ, ബ്ലൂടൂത്ത് സ്റ്റാറ്റസ്, സ്റ്റെപ്‌സ് ടേക്കണ്‍, ബേണ്‍ ചെയ്ത കലോറിയുടെ അളവ്, ബാറ്ററിയുടെ ചാര്‍ജ് നില എന്നിവ ബാന്‍ഡിന്റെ സ്‌ക്രീനില്‍ നിന്ന് അറിയാനാകും. സ്‌ക്രീനില്‍ ദീര്‍ഘനേരം അമര്‍ത്തിപ്പിടിച്ച് മൂന്ന് വ്യത്യസ്തമായ വാച്ച് ഫെയ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയും. മുകളിലേക്കും താഴേക്കും സ്ലൈഡ് ചെയ്ത് ഹൃദയമിടിപ്പിന്റെ നിരക്ക്, മെസ്സേജുകള്‍, ഉറക്കത്തിന്റെ ദൈര്‍ഘ്യം, സ്റ്റാര്‍ട്ട് മെനും മുതലായവ എടുക്കാവുന്നതാണ്. ടെക്സ്റ്റ് മെസ്സേജുകള്‍, വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം മുതലായവയില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ എന്നിവയും ബാന്‍ഡ് 4-ല്‍ പ്രദര്‍ശിപ്പിക്കപ്പെടും. മിസ്ഡ് കോളും കാലാവസ്ഥാ വിവരങ്ങളും അറിയാന്‍ കഴിയുകയില്ലെന്നത് ഒരു ന്യൂനതയാണ്. എന്നാല്‍ കോളുകള്‍ എടുക്കാനും നിരസിക്കാനും കഴിയും.

 ആക്ടിവിറ്റി സെന്‍സറുകള്‍

ആക്ടിവിറ്റി സെന്‍സറുകള്‍

ഔട്ട്‌ഡോര്‍ റണ്‍/ ഇന്‍ഡോര്‍ റണ്‍, ഔട്ട്‌ഡോര്‍ വാക്ക്, ഇന്‍ഡോര്‍/ഔട്ട്‌ഡോര്‍ സൈക്കിള്‍, പൂള്‍ സിം, ഫ്രീ ട്രെയിനിംഗ് എന്നിവയാണ് ഓണര്‍ ബാന്‍ഡ് 4-ലെ പ്രധാന ആക്ടിവിറ്റി ട്രാക്കിംഗ് ഫീച്ചറുകള്‍. വര്‍ക്കൗട്ട് ടാബില്‍ നിന്ന് ഇവ എടുക്കാം. ടൈമറുകള്‍ ഉള്ളതിനാല്‍ വ്യായാമം കൃത്യമായി ആസൂത്രണം ചെയ്യാനാകും.

 ഉറക്കം വിലയിരുത്താം

ഉറക്കം വിലയിരുത്താം

ഹുവായിയുടെ ട്രൂസ്ലീപ്പ് സാങ്കേതിവിദ്യയാണ് ബാന്‍ഡ് 4-ല്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് മി ബാന്‍ഡ് 3-ലെ സ്റ്റാന്‍ഡേര്‍ഡ് സ്ലീപ് ട്രാക്കിംഗിനെക്കാള്‍ മികച്ചതാണ്. ഡീപ് സ്ലീപ്, ലൈറ്റ് സ്ലീപ് എന്നിവയ്ക്ക് പുറമെ ഇതിന് REM സ്ലീപ്, നാപ് ടൈം, ബ്രീതിംഗ് ക്വാളിറ്റി മുതലായവയും കൃത്യമായി രേഖപ്പെടുത്താന്‍ സാധിക്കും. ഉറക്കം മെച്ചപ്പെടുത്തുന്നതിന് നിങ്ങളെ സഹായിക്കുന്ന ഇരുന്നൂറിലധികം നിര്‍ദ്ദേശങ്ങളും ഇത് നല്‍കുന്നു.

ഹൃദയമിടിപ്പിന്റെ നിരക്ക്

ഹൃദയമിടിപ്പിന്റെ നിരക്ക്

നൈറ്റ് ഇന്‍ഫ്രാറെഡ് ഹേര്‍ട്ട് റേറ്റ് മോണിറ്ററിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ബാന്‍ഡ് 4 ഹൃദയമിടിപ്പിന്റെ നിരക്ക് ദിവസം മുഴുവന്‍ നിരീക്ഷിക്കും. രാത്രി ഉറക്കത്തെ ബാധിക്കുകയില്ലെന്നതാണ് ഈ സാങ്കേതികവിദ്യയുടെ മെച്ചം. ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുകള്‍ നല്‍കാനും ഇതിന് കഴിയും. നീന്തല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. 6- ആക്‌സിസ് സെന്‍സറുകള്‍ ഉള്ളതിനാല്‍ ഇത് സ്വയം സ്വിം സ്‌ട്രോക്കുകള്‍, നീന്തലിന്റെ വേഗത, നീന്തിയ ദൂരം, സമയം, ബേണ്‍ ചെയ്ത കലോറിയുടെ അളവ് എന്നിവ രേഖപ്പെടുത്തും.

 ബാറ്ററി ലൈഫ്

ബാറ്ററി ലൈഫ്

100 mAh ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ഹൃദയനിരക്ക് പ്രവര്‍ത്തനക്ഷമമാക്കാതിരുന്നാല്‍ ബാറ്ററി രണ്ടാഴ്ചക്കാലം നില്‍ക്കും. ഇതുപോലുള്ള ഫീച്ചറുകള്‍ ഓണ്‍ ആക്കിയാല്‍ പരമാവധി 4-5 ദിവസമാണ് ബാറ്ററിയുടെ ആയുസ്സ്.

മുന്‍ഗണന

മുന്‍ഗണന

2499 രൂപയ്ക്ക് ലഭിക്കാവുന്ന മികച്ച ഫിറ്റിനസ്സ് ട്രാക്കറുകളില്‍ ഒന്നാണ് ഓണര്‍ ബാന്‍ഡ് 4. കളര്‍ AMOLED ഡിസ്‌പ്ലേ, ഈടുനില്‍ക്കുന്ന രൂപകല്‍പ്പന എന്നിവ എടുത്തുപറയേണ്ട ഗുണങ്ങളാണ്. മി ബാന്‍ഡ് 3-മായി താരമത്യം ചെയ്താല്‍ ഇതിന് ചില പോരായ്മകളുണ്ടെന്ന് പറയാതിരിക്കാന്‍ കഴിയുകയില്ല.

കളര്‍ ഡിസ്‌പ്ലേയ്ക്കാണ് നിങ്ങള്‍ മുന്‍ഗണന നല്‍കുന്നതെങ്കില്‍ ഓണര്‍ ബാന്‍ഡ് 4 സ്വന്തമാക്കുക. ഉറക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവര്‍ക്കും ഇത് വിശ്വസിച്ച് വാങ്ങാം. ദീര്‍ധനേരം ചാര്‍ജ് നില്‍ക്കുന്ന ബാറ്ററി കൂടിയേതീരൂ എന്നുള്ളവര്‍ മി ബാന്‍ഡ് 3 വാങ്ങുന്നതായിരിക്കും ഉചിതം.

നിങ്ങളെ ആശ്ചര്യപ്പെടുത്തിയ 2018ല്‍ എത്തിയ ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍..!നിങ്ങളെ ആശ്ചര്യപ്പെടുത്തിയ 2018ല്‍ എത്തിയ ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍..!

Best Mobiles in India

English summary
Honor Band 4 Review: Smartest budget fitness tracker in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X