ഇന്ത്യയിൽ ഹോണർ ബാൻഡ് 6 ൻറെ വിൽപ്പന ജൂൺ 14 ന് ആരംഭിക്കും: വിലയും, സവിശേഷതകളും

|

ഇന്ത്യയിൽ ഒരു പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഹോണർ. ഇത് ഹോണർ ബാൻഡ് 6 ആയി അവതരിപ്പിക്കുമെന്ന കാര്യം ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനി അടുത്തിടെ ഫിറ്റ്നസ് ട്രാക്കർ ഇ-കൊമേഴ്‌സ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിൽ ഈ സ്മാർട്ട് ബാൻഡ് പട്ടികപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത് ഹോണർ ബാൻഡ് 6 സ്മാർട്ട് ബാൻഡിൻറെ ആദ്യ വിൽ‌പന ജൂൺ 14 ന്‌ നടക്കുമെന്നാണ്. ഈ ഫിറ്റ്‌നെസ് ട്രാക്കറിൻറെ വിലയും ബ്രാൻഡ് വെളിപ്പെടുത്തി കഴിഞ്ഞു. ഈ പുതിയ സ്മാർട്ട് വാച്ചിനെ കുറിച്ച് ലഭ്യമായിട്ടുള്ള കാര്യങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

ഹോണർ ബാൻഡ് 6 ൻറെ ഇന്ത്യയിലെ വിലയും ആദ്യ വിൽപ്പനയും

3,999 രൂപ വിലയുള്ള ഹോണർ ബാൻഡ് 6 ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്നും, ആദ്യ വിൽപ്പന 2021 ജൂൺ 14 ന് നടക്കുമെന്നും ഫ്ലിപ്പ്കാർട്ട് ലിസ്റ്റിംഗ് സൂചിപ്പിക്കുന്നു. കൂടാതെ, ഫിറ്റ്നസ് ട്രാക്കർ മെറ്റോറൈറ്റ് ബ്ലാക്ക്, സാൻഡ്‌സ്റ്റോൺ ഗ്രേ, കോറൽ പിങ്ക് തുടങ്ങിയ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതിൻറെ പ്രോഡക്റ്റ് ലാൻഡിംഗ് പേജ് സൂചിപ്പിക്കുന്നത് ഹോണർ ബാൻഡ് 6 ഉടൻ വിൽപ്പനയ്ക്ക് ലഭ്യമാകുമെന്നും കാണിക്കുന്നു. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം ക്യാഷ്ബാക്ക്, യുപിഐ ഇടപാടുകൾക്ക് 75 രൂപ കിഴിവ്, കൂടാതെ പ്രതിമാസം 667 രൂപ മുതൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച 32 ഇഞ്ച് സ്‌ക്രീൻ സ്മാർട്ട് ടിവികൾ 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച 32 ഇഞ്ച് സ്‌ക്രീൻ സ്മാർട്ട് ടിവികൾ

ഹോണർ ബാൻഡ് 6 ൻറെ പ്രധാനപ്പെട്ട സവിശേഷതകൾ

ഹോണർ ബാൻഡ് 6 ൻറെ പ്രധാനപ്പെട്ട സവിശേഷതകൾ

ഹോണർ ബാൻഡ് 6 ന് 1.47 ഇഞ്ച് അമോലെഡ് 2.5 ഡി വളഞ്ഞ സ്ക്രീനിൽ നിർമ്മിച്ച ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. പരമ്പരാഗത ഫിറ്റ്നസ് ട്രാക്കറുകളേക്കാൾ 148% കൂടുതൽ ഡിസ്പ്ലേ ഏരിയ ഈ സ്ക്രീൻ വലുപ്പത്തിൽ ഉണ്ടാകുമെന്ന് ഹോണർ അവകാശപ്പെടുന്നു. ചതുരാകൃതിയിലുള്ള ഇതിൻറെ ഡയലിൻറെ വലതുവശത്ത് ഒരു ചെറിയ റെഡ് ലൈൻ ബട്ടണും ഇടതുവശത്ത് ഹോണർ ബ്രാൻഡിംഗും ഉണ്ടാകും. ഹോണർ ബാൻഡ് 6 ൻറെ മറ്റൊരു പ്രധാന പ്രത്യേകത SpO2 ബ്ലഡ്-മോണിറ്ററിങ്ങിന് സപ്പോർട്ട് നൽകുന്നു എന്നതാണ്. ബ്ലഡ് ഓക്സിജൻറെ അളവ് കൃത്യമായി കണ്ടെത്തുന്നതിനായി ഈ സ്മാർട്ട് ബാൻഡ് ഒപ്റ്റിക്കൽ ഹാർഡ്‌വെയർ, സോഫ്റ്റ്വെയർ അൽഗോരിതം കംപൈൽ ചെയ്യുമെന്ന് ഹോണർ അവകാശപ്പെടുന്നു.

ഇന്ത്യയിൽ ഹോണർ ബാൻഡ് 6 ൻറെ വിൽപ്പന ജൂൺ 14 ന് ആരംഭിക്കും

ഓട്ടോമാറ്റിക് സ്ലീപ്പ് ട്രാക്കിംഗ്, സ്ലീപ്പ് ക്വാളിറ്റി അനാലിസിസ്, 10 വർക്ക്ഔട്ട്, നീന്തൽ ഉൾപ്പെടെയുള്ള ആക്റ്റിവിറ്റി മോഡുകൾ എന്നിവയും ഹോണർ ബാൻഡ് 6 നൽകുന്നു. 180 എംഎഎച്ച് ബാറ്ററിയാണ് ബാൻഡ് 6ൽ നൽകിയിട്ടുള്ളത്, ഒരൊറ്റ ചാർജ് സൈക്കിളിൽ 14 ദിവസത്തെ ബാറ്ററി ലൈഫ് നൽകാൻ ഇതിന് കഴിയും. വെറും 10 മിനിറ്റ് ചാർജിംഗ് ഉപയോഗിച്ച് ബാൻഡ് 6ൽ ചാർജ് മൂന്ന് ദിവസം നീണ്ടുനിൽക്കുമെന്നും ഹോണർ പറയുന്നു. ബാൻഡ് യൂസേജ് എക്സ്‌പീരിയൻസ് കസ്റ്റമൈസ് ചെയ്യുവാൻ ഒരു കൂട്ടം വാച്ച് ഫെയ്സുകൾ ഉപയോക്താക്കൾക്കായി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറുമായി റിയൽമി ജിടി 5 ജി ജൂൺ 15 ന് അവതരിപ്പിക്കുംസ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറുമായി റിയൽമി ജിടി 5 ജി ജൂൺ 15 ന് അവതരിപ്പിക്കും

Best Mobiles in India

English summary
Honor is getting ready to debut a new smartwatch in India, which has already been dubbed the Honor Band 6. The fitness tracker was recently advertised on the e-commerce site Flipkart, indicating an impending availability and revealing the features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X