Home
Gadgets

ഇനി അറിഞ്ഞില്ലെന്ന് പറയരുത്! ഹോണർ പാഡ് X8a ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു

ഇന്ത്യൻ വിപണിയിൽ ഹോണർ പാഡ് X8a (HONOR Pad X8a) വിൽപ്പനയ്ക്ക് എത്തി. ഈ ബജറ്റ്-ഫ്രണ്ട്‌ലി ഓപ്‌ഷൻ 120Hz ഡിസ്‌പ്ലേ, പ്രീമിയം മെറ്റൽ ഡിസൈൻ എന്നിവയും മറ്റും വാഗ്ദാനം ചെയ്യുന്നുണ്ട് . ഇത് വിദ്യാർത്ഥികൾക്കും സാധാരണ ഉപയോക്താക്കൾക്കും സിനിമ കാണുന്നവർക്കും അങ്ങനെ പല തരത്തിൽ ടാബ്‌ലെറ്റ് ഉയോഗിക്കുന്ന ആളുകൾക്ക് മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റുന്നു. ഡിസ്പ്ലേയുടെയും ഡിസൈനിന്റെയും കാര്യത്തിലേക്ക് വരുമ്പോൾ 90Hz റിഫ്രഷ് റേറ്റ് ഉള്ള 11 ഇഞ്ച് FHD LCD സ്‌ക്രീൻ ആണ് പാഡ് X8a അവതരിപ്പിക്കുന്നത്.

മികച്ച റെസല്യൂഷനും ദൈനംദിന ജോലികൾക്കും കാഷ്വൽ ഗെയിമിംഗിനും സുഗമമായ ഉപയോക്തൃ അനുഭവവും ഈ ഹോണർ പാഡ് X8aയുടെ ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. ഓൾ-മെറ്റൽ ബോഡി ഉള്ളതുകൊണ്ട് തന്നെ ഒരു പ്രീമിയം ഫീൽ പാഡിന് നൽകുന്നു. കൂടാതെ ടാബ്‌ലെറ്റ് വെറും 7.25 എംഎം കനം ആണ് ഉള്ളത്.

ഇനി അറിഞ്ഞില്ലെന്ന് പറയരുത്! ഹോണർ പാഡ് X8a ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു

ഇനി പെർഫോമൻസിലേക്കും സോഫ്റ്റ്വെയറിലേക്കും വരുമ്പോൾ ഹോണർ പാഡ് X8a മിഡ്-റേഞ്ച് സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റും 4 ജിബി റാമുമായി ആണ് പെയർ ആക്കിയിരിക്കുന്നത്. കൂടാതെ മൊത്തം 8 ജിബിയിലേക്ക് മറ്റൊരു 4 ജിബി ഉപയോഗിച്ച് വിർച്വലായി വികസിപ്പിക്കാനുള്ള കഴിവും ഹോണർ പാഡ് X8aയ്ക്ക് ഉണ്ട്.

ഈ സജ്ജീകരണം കനത്ത മൾട്ടിടാസ്‌കിംഗ് അല്ലെങ്കിൽ ഡിമാൻഡ് ഗെയിമുകൾ കൈകാര്യം ചെയ്യില്ലെങ്കിലും, വെബ് ബ്രൗസ് ചെയ്യുന്നത്, വീഡിയോകൾ കാണുന്നത്, സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തുടങ്ങിയ ദൈനംദിന ജോലികൾക്കായി നല്ല രീത്യിൽ ഗുണം ചെയ്യും. ഹോണറിന്റെ MagicOS 8.0 ഉള്ള ഏറ്റവും പുതിയ Android 14ൽ ആണ് ഉപകരണം പ്രവർത്തിപ്പിക്കുന്നത്.

ഇനി ഓഡിയോയുടെയും ക്യാമറകളുടെയും കാര്യത്തിലേക്ക്ക് വരാം. സിനിമകൾക്കും മ്യൂസിക്കിനും വ്യക്തവും ഡീപ്പും ആയ ഓഡിയോ അനുഭവം വാഗ്ദാനം ചെയ്യുന്ന ഹോണറിൻ്റെ Hi-Res ഓഡിയോ ടെക്‌നോളജി ഉള്ള ഒരു ക്വാഡ്-സ്പീക്കർ സജ്ജീകരണമാണ് ടാബ്‌ലെറ്റിൽ ഉള്ളത്. ഫ്രണ്ട് ക്യാമറകളും ബാക്ക് ക്യാമറകളും 5 എംപി സെൻസറിൽ ആണ് സജ്ജീകരിച്ചിരിക്കുന്നത്. അടിസ്ഥാന വീഡിയോ കോളുകൾക്കോ ​​കാഷ്വൽ ഫോട്ടോകൾക്കോ ​​ഇത് അനുയോജ്യമാണ്.

ബാറ്ററി ലൈഫ് നോക്കുമ്പോൾ, 8300mAh ബാറ്ററി ആണ് പാഡ് X8aയുടെ പ്രധാന വിൽപ്പന കേന്ദ്രം എന്ന് വേണം പറയാൻ. കാരണം, ഒറ്റ ചാർജിൽ 14 മണിക്കൂർ വരെ ഓൺലൈൻ വീഡിയോ പ്ലേബാക്ക് നൽകാൻ ഇതിന് കഴിയുമെന്ന് ഹോണർ അവകാശപ്പെടുന്നു. ഇത് ദീർഘദൂര യാത്രകൾക്കും ചാർജറിനായി തിരയാതെ തന്നെ ദീർഘനേരം ഉപയോഗിക്കാനും ഇത് ഉപയോക്താക്കളെ സഹായിക്കും.

ഇനി എല്ലാവർക്കും അറിയേണ്ടത് ഹോണർ പാഡ് X8aയുടെ ലഭ്യതയും വിലയും ആയിരിക്കാം. ഹോണർ പാഡ് X8a ഒരൊറ്റ സ്‌പേസ് ഗ്രേ നിറത്തിൽ ആണ് വരുന്നത്. അതേപോലെ തന്നെ, മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാൻ കഴിയുന്ന 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ സ്റ്റോറേജ് ഓപ്ഷനിൽ ആണ് ഈ പാഡ് X8a വരുന്നത്.

ഇതിന് 12,999 രൂപയാണ് വില വരുന്നത്. ഈ ഡിവൈസ് ആമസോൺ വഴി വാങ്ങാൻ ലഭ്യമാണ്. വാങ്ങുന്നവർക്ക് അവരുടെ പർച്ചേസിന് ഒപ്പം സൗജന്യ ഹോണർ ഫ്ലിപ്പ് കവറും ലഭിക്കും. ബാറ്ററി ലൈഫും വിനോദത്തിനായി വലിയ സ്‌ക്രീനും മുൻഗണന നൽകുന്ന ഉപയോക്താക്കൾക്കുള്ള ബജറ്റ്-സൗഹൃദ ഓപ്ഷനായി ഹോണർ പാഡ് X8a വാങ്ങാവുന്നതാണ്. ഭാരിച്ച ജോലിക്ക് പ്രോസസ്സിംഗ് പവർ അനുയോജ്യമല്ല എങ്കിലും, ദൈനംദിന ജോലികളും മൾട്ടിമീഡിയ ഉപഭോഗവും നന്നായി കൈകാര്യം ചെയ്യാൻ പാഡ് X8aയ്ക്ക് സാധിക്കും.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Honor Pad X8a (HONOR Pad X8a) has gone on sale in the Indian market. This budget-friendly option offers a 120Hz display, premium metal design and more. This makes it a great choice for students, casual users, movie watchers, and people who use the tablet in a variety of ways. Coming to the display and design, the Pad X8a features an 11-inch FHD LCD screen with a 90Hz refresh rate.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X