40,000 രൂപയ്ക്കു താഴെ വിലവരുന്ന കിടിലന്‍ എച്ച്ഡി എല്‍ഇഡി ടിവികള്‍

Posted By: Samuel P Mohan

സ്മാര്‍ട്ട്‌ഫോണുകളെ പോലെ തന്നെ ഇപ്പോള്‍ ടിവി മേഖലകളിലും വന്‍ മത്സരമാണ്. നിങ്ങള്‍ ഇപ്പോള്‍ ടിവി വാങ്ങാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇതാണ് ഏറ്റവും മികച്ച സമയം.

40,000 രൂപയ്ക്കു താഴെ വിലവരുന്ന കിടിലന്‍ എച്ച്ഡി എല്‍ഇഡി ടിവികള്‍

ഇപ്പോള്‍ 40,000 രൂപയ്ക്കുളളില്‍ തന്നെ ഏറ്റവും മികച്ച ടിവികള്‍ വിപണിയിലുണ്ട്. ഈ ടിവികളില്‍ മികച്ച സവിശേഷതകളാണ് നല്‍കുന്നത്.

നിങ്ങള്‍ക്ക് വാങ്ങാന്‍ അനുയോജ്യമായ ടിവികളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി മീ എല്‍ഇഡി സ്മാര്‍ട്ട് ടിവി 4

വില 39,999 രൂപ

39,999 രൂപ വിലയുളള ഷവോമി മീ സ്മാര്‍ട്ട് ടിവിക്ക് 48 മില്ലിമീറ്റര്‍ കട്ടിയാണ്. റീഫ്രഷ് റേറ്റ് 60Ghzഉും കോണ്‍ട്രാസ്റ്റ് റേഷ്യോ 6000:1 ഉുമാണ്. ഇതില്‍ കമ്പനിയുടെ സ്വന്തം UI പാച്ച്‌വാള്‍ ഉണ്ട്. കൂടാതെ 3 എച്ച്ഡിഎംഐ, 2 യുഎസ്ബി പോര്‍ട്ട്, 16W സ്പീക്കര്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിയു 43 ഇഞ്ച് അള്‍ട്രാ എച്ച്ഡി 4കെ എല്‍ഇഡി സ്മാര്‍ട്ട് ടിവി

വില 39,499 രൂപ

ഈ ടിവിക്ക് അള്‍ട്രാ എച്ച്ഡി 4കെ ഡിസ്‌പ്ലേ 3840X2160 പിക്‌സല്‍ റസൊല്യൂഷന്‍, 60Hz റീഫ്രഷ് റേറ്റ്, 2 HDMI, 3 യുഎസ്ബി പോര്‍ട്ട് എന്നിവയാണ് പ്രധാന സവിശേഷതകള്‍. ഇതു കൂടാതെ ബില്‍റ്റ് ഇന്‍ വൈഫൈ, ഇതര്‍നെറ്റ്, പ്രീ ഇന്‍സ്റ്റോള്‍ ആപ്‌സ് എന്നിവയുമുണ്ട്.

സോണി 32 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍ഇഡി സ്മാര്‍ട്ട് ടിവി

വില 33,999 രൂപ

32 ഇഞ്ചുളള സോണി ടിവി 33,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഈ സ്മാര്‍ട്ട് ടിവിയില്‍ 30W സ്പീക്കര്‍, 200Hz റീഫ്രഷ് റേറ്റ് എന്നിവയാണ്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ടിവിയില്‍ ഓപ്പേറ ആപ്പ് സ്റ്റോര്‍ ഓഫറുകളായ നെറ്റ്പ്‌ളിക്‌സ്, യൂട്യൂബ് എന്നിവയും ഉണ്ട്. കൂടാതെ ഇന്റര്‍നെറ്റ് ബ്രൗസിംഗിനായി വൈഫൈയും ഇതര്‍നെറ്റും ഉണ്ട്.

വിയു 55 ഇഞ്ച് ഫുള്‍ എച്ച്ഡി ടിവി

വില 39,9990 രൂപ

ഈ ടിവിയില്‍ ഇന്‍ബില്‍റ്റ് ബോക്‌സ് ടൈപ്പ് ഡിസൈന്‍ സ്പീക്കറുകള്‍, 60Hz റീഫ്രഷ് റേറ്റ്, 3 എച്ചഡിഎംഐ, 2 യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയുമുണ്ട്. 1000000:1 കോണ്‍ട്രാസ്റ്റ് റേഷ്യോയാണ്. കൂടാതെ ഇതില്‍ പ്രീലോഡഡ് ഗെയിമുകളും ഉണ്ട്.

ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ഓണ്‍ലൈനിലൂടെ എങ്ങനെ ചെയ്യാം?

സോണി ബ്രേവിയ 40 ഇഞ്ച് ഫുള്‍ എച്ച്ഡി ടിവി

വില 38,999 രൂപ

38,999 രൂപയ്ക്കാണ് സോണി ബ്രേവിയ ടിവിയുടെ വില. 100Hz റീഫ്രഷ് റേറ്റ്, 10W സ്പീക്കര്‍ ഔട്ട്പുട്ടും ഇതിലുണ്ട്. കൂടാതെ 2 HDMI, 1 യുഎസ്ബി പോര്‍ട്ട് എന്നിവയും ഉള്‍പ്പെടുന്നു.

സാംസങ്ങ് 43 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍ഇഡി ടിവി

വില 38,499 രൂപ

ഈ ടിവിയില്‍ 14W സ്പീക്കര്‍, 60Hz റീഫ്രഷ് റേറ്റ്, 3 HDMI, 1 യുഎസ്ബി, ഇതര്‍നെറ്റ് പോര്‍ട്ട് എന്നിവയാണ് പ്രധാന സവിശേഷതകള്‍. രണ്ട് വര്‍ഷത്തെ സംരക്ഷണ വാറന്റിയും ഈ ടിവിയ്ക്കു നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
With the advancement in technology, there are many kinds of television are now available ranging from the smart TV, OLED, 4K, LED, and HDR.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot