വെര്‍ച്വല്‍ കാഴ്ചകളുമായി എച്ച്പി

Posted By:

3ഡി ഹോളോഗ്രാഫിക് ഡിസ്പ്ലേയുടെ സവിശേഷതയുമായി ഇസഡ്.വിആര്‍ ഡിസ്പ്ലേയുടെ രൂപത്തില്‍ എച്ച്പി മായക്കാഴ്ചകളുടെ പ്രപഞ്ചം നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു . ഈ 23.6ഇഞ്ച്‌ ടച്ച്‌ ഡിസ്പ്ലേയില്‍ നമുക്ക് 3ഡി ഇമേജുകള്‍ വരയ്ക്കാനും പല ആങ്കിളുകളില്‍ കാണാനും മാറ്റം വരുത്താനും സാധിക്കും. ഇതിലൂടെ ഉപഭോക്താകള്‍ ചിന്തിക്കുന്നതും ജോലി ചെയ്യുന്നതുമായുള്ള പല പ്രവര്‍ത്തനങ്ങളും മാറ്റം കൈവരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ദീപാവലി/ ദസ്‌റാ ഓഫറുകളില്‍ എല്ലാ ഐഫോണുകള്‍ക്കും വന്‍ വിലക്കിഴിവുകള്‍..!

വെര്‍ച്വല്‍ കാഴ്ചകളുമായി എച്ച്പി

യഥാര്‍ത്ഥ ഹോളോഗ്രാഫിക് ഡിസ്പ്ലേയുടെ അടുത്ത കാല്‍വയ്പ്പായാണ് ഇതിനെ നിര്‍മ്മാതാക്കള്‍ കാണുന്നത്. 1920X1080 പിക്സെല്‍സ് ക്വാളിറ്റിയുള്ള ഡിസ്പ്ലേയില്‍ ഉപഭോക്താകള്‍ക്ക് ഒരു ചെറിയ 3ഡി ഗ്ലാസ്സിന്‍റെ സഹായത്തോടെ സ്റ്റീരിയോസ്കോപ്പിക് ദൃശ്യങ്ങള്‍ കാണാനും സാധിക്കും. ഈ ദൃശ്യങ്ങള്‍ യഥാര്‍ത്ഥ വസ്തുകളുമായി വളരെ അടുത്ത് നില്‍ക്കുന്ന അനുഭവങ്ങള്‍ പ്രധാനം ചെയ്യുകയും, അതോടൊപ്പം കൂടുതല്‍ ക്രിയാത്മകമായ ജോലികള്‍ വളരെ ഭംഗിയായി ചെയ്യാന്‍ കഴിയുന്നതുമാണെന്ന് എച്ച്പി അവകാശപ്പെടുന്നു.

ഒട്ടനവധി സവിശേഷതകളുമായെത്തുന്ന ഈ ഡിസ്പ്ലേ 2015 അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. വില കമ്പനിയിതുവരെ പുറത്തുവിട്ടിട്ടില്ല.

Read more about:
English summary
HP Virtual Reality Display creates fascinating experience to users.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot