പ്രീമിയം സവിശേഷതകളുമായി ഹുവാമി സെപ്പ് ഇസഡ് സ്മാർട്ട് വാച്ച് അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഹുവാമിയുടെ സെപ്പ് ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ സെപ്പ് ഇസഡ് സ്മാർട്ട് വാച്ച് (Huami Zepp Z) അവതരിപ്പിച്ചു. ഇതിൽ ടൈറ്റാനിയം ഉപയോഗിച്ച് നിർമ്മിച്ച റൗണ്ട് ഡയൽ ഫ്രെയിമും ലെതർ സ്ട്രാപ്പും വരുന്നു. ഇതിൽ SpO2 ബ്ലഡ് ഓക്സിജന്റെ അളവ്, ഹാർട്ട് റേറ്റ്, സ്ട്രെസ് മോണിറ്ററിങ് തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്നു. നാവിഗേഷനും ഹെൽത്ത് ഡാറ്റയിലേക്ക് അക്സസ്സ് ചെയ്യുന്നതിനുമായി വാച്ചിൽ മൂന്ന് ബട്ടണുകൾ കൊടുത്തിട്ടുണ്ട്. സാധാരണ ഉപയോഗത്തിന് 30 ദിവസം വരെ ബാറ്ററി ചാർജും ദൈനംദിന ഉപയോഗ സാഹചര്യത്തിൽ 15 ദിവസം വരെ ബാറ്ററി ചാർജും സെപ്പ് ഇസഡ് സ്മാർട്ട് വാച്ചിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നു. ഈ സ്മാർട്ട് വാച്ചിൻറെ ഭാരം 40 ഗ്രാം മാത്രമാണ്.

സെപ്പ് ഇസഡ് സ്മാർട്ട് വാച്ച്: വില, വിൽപ്പന

സെപ്പ് ഇസഡ് സ്മാർട്ട് വാച്ച്: വില, വിൽപ്പന

ഹുവാമിയുടെ പുതിയ സെപ്പ് ഇസഡ് സ്മാർട്ട് വാച്ചിന് 349 ഡോളർ (ഏകദേശം 25,900 രൂപ) വില വരുന്നു. ഇത് സെപ്പ് വെബ്സൈറ്റിൽ യുഎസിൽ ലഭ്യമാണ്. സിംഗിൾ ലെതർ ബ്രൗൺ സ്ട്രാപ്പ് വേരിയന്റിൽ ഇത് ലഭ്യമാണ്.

ഹോണർ ഇനി ഹുവാവേയുടേതല്ല, സബ് ബ്രാന്റിനെ വിറ്റത് വൻ തുകയ്ക്ക്ഹോണർ ഇനി ഹുവാവേയുടേതല്ല, സബ് ബ്രാന്റിനെ വിറ്റത് വൻ തുകയ്ക്ക്

സെപ്പ് ഇസഡ് സ്മാർട്ട് വാച്ച് സവിശേഷതകൾ

സെപ്പ് ഇസഡ് സ്മാർട്ട് വാച്ച് സവിശേഷതകൾ

1.6 ഇഞ്ച് (454x454) അമോലെഡ് ഡിസ്പ്ലേ, 326 പിപി പിക്സൽ ഡെൻസിറ്റി, 550 നിറ്റ്സ് പരമാവധി തെളിച്ചം, 100 ശതമാനം എൻ‌ടി‌എസ്‌സി കളർ ഗാമറ്റ് എന്നിവയാണ് പുതിയ സെപ്പ് ഇസിലുള്ളത്. 40 ഗ്രാം ഭാരം വരുന്ന ഈ സ്മാർട്ട് വാച്ച് ഫ്രെയിം ടൈറ്റാനിയം അലോയ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് 5ATM വാട്ടർപ്രൂഫ് ആണ്. വയർലെസ് മാഗ്നറ്റിക് ചാർജറിലൂടെ ചാർജ് ചെയ്യുന്ന 340 എംഎഎച്ച് ബാറ്ററിയാണ് സെപ്പ് ഇസിലുള്ളത്. ഇത് പൂർണ്ണമായും ചാർജ് ചെയ്യാൻ ഏകദേശം 2.5 മണിക്കൂർ സമയം വേണം. അടിസ്ഥാന ഉപയോഗ സാഹചര്യങ്ങളിൽ 30 ദിവസം വരെയും ദൈനംദിന ഉപയോഗ സാഹചര്യങ്ങളിൽ 15 ദിവസം വരെയും സെപ്പ് ഇസഡ് സ്മാർട്ട് വാച്ചിൽ ചാർജ് നിൽക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

സെപ്പ് ഇസഡ് സ്മാർട്ട് വാച്ച്

ബോർഡിലുള്ള സെൻസറുകളിൽ പിപിജി ബയോ ട്രാക്കിംഗ് സെൻസറും ഒപ്റ്റിക്കൽ സെൻസറും ഹെൽത്ത് ട്രാക്കിംഗിനായി നൽകിയിരിക്കുന്നു. സെപ്പ് ഇസെഡിൽ ഒരു ജിയോ മാഗ്നറ്റിക് സെൻസർ, ഗൈറോസ്കോപ്പ്, കപ്പാസിറ്റീവ് സെൻസർ, എയർ പ്രഷർ സെൻസർ, ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവ സ്പോർട്സ് ട്രാക്കിംഗിനായി ഇതിൽ വരുന്നു. സ്ട്രെസ്, സ്ലീപ് ക്വാളിറ്റി മോണിറ്ററിംഗ്, പി‌എ‌ഐ അസ്സെസ്സ്മെന്റ്, എസ്‌പി‌ഒ 2 ലെവൽ മെഷർമെന്റ്, 24x7 ഹാർട്ട് റേറ്റ് മോണിറ്ററിങ് തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്.

ഹുവാമി സെപ്പ് ഇസഡ് സ്മാർട്ട് വാച്ച് അവതരിപ്പിച്ചു

ഇതിന്റെ ബോർഡിൽ 16 എംബി മെമ്മറിയുണ്ട്. കൂടാതെ, സെപ്പ് ഇസഡ് മൈക്രോഫോൺ സപ്പോർട്ടും ഇതിന് നൽകിയിരിക്കുന്നു. ഹപ്‌റ്റിക് ഫീഡ്‌ബാക്കിനായി ഇതിന് ഒരു ലീനിയർ മോട്ടോർ ഉണ്ട്. സെപ്പ് ഇസഡ് വാച്ചിൽ 22 എംഎം വീതിയുള്ള ലെതർ ബക്കലും കൈത്തണ്ടയിൽ കെട്ടാൻ ഒരു ക്ലാസിക് പിൻ ബക്കലും ഉണ്ട്. ആൻഡ്രോയിഡ് 5.0, ഐഒഎസ് 10.0 എന്നിവയിലും അതിനുമുകളിലും പ്രവർത്തിക്കുന്ന ഹാൻഡ്‌സെറ്റുകളെ ഇത് സപ്പോർട്ട് ചെയ്യുന്നു. സെപ്പ് അപ്ലിക്കേഷൻ ഉപയോഗിച്ച് വാങ്ങുന്നവർക്ക് ഇത് ഒരു സ്മാർട്ട്‌ഫോണുമായി ബന്ധപ്പെടുത്തുവാൻ സാധിക്കും. വോയ്‌സ് സഹായത്തിനായി സെപ്പ് ഇസഡ് അലക്സാ ബിൽറ്റ്-ഇൻ ഉണ്ട്, കൂടാതെ ജിപിഎസ്, ഗ്ലോനാസ് എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു. നടത്തം, സൈക്ലിംഗ്, ട്രെഡ്‌മിൽ, നീന്തൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്കായി 12 സ്‌പോർട്‌സ് മോഡുകൾ ഈ സ്മാർട്ട് വാച്ചിലുണ്ട്.

Best Mobiles in India

English summary
The wearable has a titanium-enabled round dial frame and a leather harness. It involves features such as the blood oxygen level of SpO2, heart rate, and monitoring of stress.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X