എസ്‌പി‌ഒ 2 സവിശേഷതയുമായി ഹുവായ് ബാൻഡ് 6 അവതരിപ്പിച്ചു: വില, സവിശേഷതകൾ, ലഭ്യത

|

ചൈനീസ് കമ്പനിയിൽ നിന്നുമുള്ള ഏറ്റവും പുതിയ ഫിറ്റ്നസ് ബാൻഡ് ഹുവായ് ബാൻഡ് 6 മലേഷ്യയിൽ വെള്ളിയാഴ്ച അവതരിപ്പിച്ചു. ഈ സ്മാർട്ട് ബാൻഡിന് ഒരു വലിയ അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഇതിന് രണ്ടാഴ്ച വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഹാർട്ട്റേറ്റ് മോണിറ്ററിങ്, സ്ളീപ്പ്, എസ്‌പി‌ഒ 2 (ബ്ലഡ്-ഓക്സിജൻ), സ്ട്രെസ് മോണിറ്ററിംഗ് തുടങ്ങിയ പ്രീമിയം സവിശേഷതകളുമായാണ് ഈ പുതിയ ഫിറ്റ്നസ് ബാൻഡ് വരുന്നത്. ഹുവായ് ബാൻഡ് 6ൽ 96 ലധികം വർക്ക്ഔട്ട് മോഡുകൾ നൽകുന്നു. ഒപ്പം ഇൻകമിംഗ് കോളുകൾക്കും സന്ദേശങ്ങൾക്കുമായി ഫോൺ നോട്ടിഫിക്കേഷനുകൾ റിലേ ചെയ്യാനും ഇതിന് കഴിയും.

 

ഹുവായ് ബാൻഡ് 6: വിലയും, വിൽപ്പനയും

ഹുവായ് ബാൻഡ് 6: വിലയും, വിൽപ്പനയും

മലേഷ്യൻ വിപണിയിൽ പുതിയ ഹുവായ് ബാൻഡ് 6 ന് ആർഎം 219 (ഏകദേശം 3,800 രൂപ) ആണ് വില വരുന്നത്. അമ്പർ സൺ‌റൈസ്, ഫോറസ്റ്റ് ഗ്രീൻ, ഗ്രാഫൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട് ബാൻഡ് വിപണിയിൽ വരുന്നു. ഏപ്രിൽ 4 ഞായറാഴ്ച മുതൽ മലേഷ്യയിൽ ആരംഭിക്കുന്ന ഔദ്യോഗിക ഹുവായ് ഓൺലൈൻ സ്റ്റോറിൽ ഹുവായ് ബാൻഡ് 6 ലഭ്യമാക്കും. മറ്റ് വിപണികളിൽ ഈ പുതിയ ഫിറ്റ്നസ് ബാൻഡിൻറെ ലഭ്യത ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഹുവായ് ബാൻഡ് 6 സവിശേഷതകൾ
 

ഹുവായ് ബാൻഡ് 6 സവിശേഷതകൾ

1.47 ഇഞ്ച് അമോലെഡ് ഫുൾ വ്യൂ (194x368 പിക്‌സൽ) കളർ ഡിസ്‌പ്ലേ 64 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയിൽ ഹുവായ് ബാൻഡ് 6 അവതരിപ്പിക്കുന്നു. ഹുവായ് ബാൻഡ് 6 ന്റെ സ്ക്രീൻ അതിൻറെ മുൻഗാമിയായ ഹുവായ് ബാൻഡ് 4 നേക്കാൾ 148 ശതമാനം വലുതാണെന്ന് പറയപ്പെടുന്നു. ഇതിൻറെ സ്‌കിനിന് അനുയോജ്യമായ യുവി-ട്രീറ്റഡ് സിലിക്കൺ സ്ട്രാപ്പ് ഉണ്ട്. ഇതിൻറെ ഭാരം വെറും 18 ഗ്രാം ആണ്. രണ്ടാഴ്ച വരെ ബാറ്ററി ലൈഫ് അല്ലെങ്കിൽ 10 ദിവസം വരെ കൂടുതൽ ഉപയോഗത്തിനായി ഇത് വാഗ്ദാനം ചെയ്യുന്നു. ചാർജ്ജ് ചെയ്ത അഞ്ച് മിനിറ്റിനുള്ളിൽ ഹുവായ് ബാൻഡ് 6 രണ്ട് ദിവസത്തെ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് ഹുവായുടെ ട്രൂസീൻ 4.0 24x7 ഹാർട്ട്റേറ്റ് മോണിറ്ററിങ്, ട്രൂ സ്ലീപ്പ് 2.0 സ്ലീപ്പ് മോണിറ്ററിംഗ്, കമ്പനിയുടെ ട്രൂറെലാക്സ് സ്ട്രെസ് മോണിറ്ററിംഗ് സാങ്കേതികവിദ്യ എന്നിവ സപ്പോർട്ട് ചെയ്യുന്നു. ഫിറ്റ്നസ് ബാൻഡിന് സ്പോ 2 ബ്ലഡ്-ഓക്സിജൻ സാച്ചുറേഷൻ മോണിറ്ററിംഗും ഉണ്ട്.

ഹുവായ് ബാൻഡ് 6

ഹുവായ് ബാൻഡ് 6 ൽ മെൻസ്ട്രുൾ സൈക്കിൾ ട്രാക്കിംഗ് സവിശേഷതയും ഫോണിലൂടെ മ്യൂസിക് പ്ലേ ചെയ്യുന്നത് നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്. എന്നാൽ ഈ രണ്ട് സവിശേഷതകളും സപ്പോർട്ട് ചെയ്യുന്നത് ആൻഡ്രോയ്ഡിഡിൽ മാത്രമാണ്, ഐഒഎസ് ഡിവൈസുകളിൽ ലഭ്യമല്ല. ഓട്ടം, നീന്തൽ, എലിപ്‌റ്റിക്കൽ, റോയിംഗ്, ട്രെഡ്‌മിൽ എന്നിവ ഉൾപ്പെടുന്ന 96-ലധികം വർക്ക്ഔട്ട് മോഡുകൾ ഈ ഫിറ്റ്‌നെസ് ബാൻഡിൽ ഉണ്ട്. അപ്ലിക്കേഷൻ നോട്ടിഫിക്കേഷനുകൾ, ഇൻകമിംഗ് കോളുകൾക്കും സന്ദേശങ്ങൾക്കുമുള്ള അലേർട്ടുകൾ, കാലാവസ്ഥാ അപ്‌ഡേറ്റുകൾ എന്നിവ ഈ ബാൻഡുമായി കണക്റ്റുചെയ്‌തിരിക്കുന്ന ഫോണിൻറെ ക്യാമറയ്‌ക്കുള്ള റിമോട്ട് ഷട്ടർ എന്നിവയും ഹുവായ് ബാൻഡ് 6 നിങ്ങൾക്ക് ലഭ്യമാക്കുന്നു. ഈ ഫിറ്റ്നസ് ബാൻഡിന് 43x25.4x10.99 മിലിമീറ്റർ അളവും, 5 എടിഎം (50 മീറ്റർ വരെ) വാട്ടർ റെസിസ്റ്റൻസുമുള്ളതാണ്. ഹുവായ് ബാൻഡ് 6 ന് മാഗ്നറ്റിക് ചാർജിംഗ് തിംബിൾ ഉണ്ട്, കൂടാതെ ബ്ലൂടൂത്ത് v5.0 നെ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ നാവിഗേഷൻ സപ്പോർട്ട് ചെയ്യുന്നതിനായി ഒരു സൈഡ് ബട്ടണും ഉണ്ട്. ആൻഡ്രോയിഡ് 6.0 അല്ലെങ്കിൽ അതിനുശേഷമുള്ളതും ഐഒഎസ് 9.0 അല്ലെങ്കിൽ അതിനുശേഷം വരുന്ന സ്മാർട്ട്ഫോണുകളുമായി ഇത് സംയോജിക്കുന്നു.

Best Mobiles in India

English summary
The Huawei Band 6 was released in Malaysia on Friday as the Chinese company's newest fitness tracker. The band has a huge AMOLED monitor and is said to have a battery life of up to two weeks. Heart rate, sleep, SpO2 (blood oxygen level), and stress tracking are all included in the latest fitness watch.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X