ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ്ങുള്ള ഹുവാവേ ഫ്രീബഡ്‌സ് 4 ടിഡബ്ല്യുഎസ് ഇയർബഡുകൾ അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

|

2019 സെപ്റ്റംബർ മുതൽ ഫ്രീബഡ്സ് 3 യുടെ പിൻഗാമിയായി ഹുവാവേ ഫ്രീബഡ്സ് 4 ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർബഡുകൾ ചൈനയിൽ അവതരിപ്പിച്ചു. സെമി-ഓപ്പൺ ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ്, സ്മാർട്ട് ഓഡിയോ കണക്ഷൻ, ടച്ച് കൺട്രോളുകൾ എന്നിവയുമായാണ് ഫ്രീബഡ്സ് 4 വിപണിയിൽ വരുന്നത്. മുൻഗാമിയെപ്പോലെ, ഈ ഇയർബഡുകൾക്ക് സ്റ്റെം-സ്റ്റൈൽ ഡിസൈനും ഉണ്ട്. കമ്പനിയുടെ കിരിൻ എ 1 പ്രോസസറുള്ള ഹുവാവേ ഫ്രീബഡ്സ് 4 മൂന്ന് നിറങ്ങളിലാണ് അവതരിപ്പിച്ചത്. ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് ഓഫാക്കി ഉപയോഗിക്കുമ്പോൾ 4 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ചാർജിംഗ് കേസ് ഉപയോഗിക്കുകയാണെങ്കിൽ ഈ ഇയർബഡുകൾക്ക് മൊത്തം 20 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുമെന്ന് പറയുന്നു.

 

ഹുവാവേ ഫ്രീബഡ്സ് 4 ഇയർബഡുകളുടെ വിലയും, ലഭ്യതയും

ഹുവാവേ ഫ്രീബഡ്സ് 4 ഇയർബഡുകളുടെ വിലയും, ലഭ്യതയും

സി‌എൻ‌വൈ 999 (ഏകദേശം 11,600 രൂപ) വില വരുന്ന ഹുവാവേ ഫ്രീബഡ്സ് 4 ഇയർബഡുകൾ ജൂൺ 1 മുതൽ വിൽ‌പനയ്‌ക്കെത്തും. നിലവിൽ അവ വിമാൾ വഴി പ്രീ-ബുക്കിംഗിനായി ലഭ്യമാക്കി കഴിഞ്ഞു. സെറാമിക് വൈറ്റ്, ഫ്രോസ്റ്റ് സിൽവർ, ഹണി റെഡ് എന്നീ മൂന്ന് നിറങ്ങളിൽ ഹുവാവേ ഫ്രീബഡ്സ് 4 ഇയർബഡുകൾ വിപണിയിൽ ലഭ്യമാണ്. പക്ഷെ, ഫ്രീബഡ്സ് 4 ഇയർബഡുകൾ ഇന്ത്യയിൽ എപ്പോൾ ലഭ്യമാക്കും എന്നതിനെ കുറിച്ച് ഇതുവരെ ഒരു വിവരവും ലഭ്യമായിട്ടില്ല.

ഹുവാവേ ഫ്രീബഡ്സ് 4 ഇയർബഡുകളുടെ സവിശേഷതകൾ

ഹുവാവേ ഫ്രീബഡ്സ് 4 ഇയർബഡുകളുടെ സവിശേഷതകൾ

പ്രീവിയസ് ജനറേഷൻ ഫ്രീബഡ്സിലും ഉണ്ടായിരുന്ന ഹുവാവേ കിരിൻ എ 1 ചിപ്പാണ് ഹുവാവേ ഫ്രീബഡ്സ് 4ൽ ഡിവൈസുകളുമായി. ഫ്രീബഡ്സ് 4ൽ ബ്ലൂടൂത്ത് വി 5.2 നൽകിയിരിക്കുന്നതിനാൽ ഒരേസമയം രണ്ട് ഡിവൈസുകളുമായി കണക്റ്റ് ചെയ്യാൻ അനുവദിക്കുകയും, ചാർജിംഗ് കേസ് തുറക്കുമ്പോൾ പെയറിങ് മോഡിലാകുകയും ചെയ്യുന്നു. കണക്റ്റുചെയ്‌ത ഡിവൈസുകളുമായി സ്വമേധയാ മാറാൻ അനുയോജ്യമായ അപ്ലിക്കേഷൻ ഉപയോക്താവിനെ അനുവദിക്കുന്നു. 40 കിലോ ഹെർട്സ് വരെ ഫ്രീക്യുൻസി റേഞ്ചുള്ള 14.3 എംഎം മൂവിങ് കോയിൽ ഡ്രൈവറുകളുമായാണ് ഫ്രീബഡ്സ് 4 ഇയർബഡുകൾ അവതരിപ്പിച്ചിരിക്കുന്നത്.

ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ്ങുള്ള ഹുവാവേ ഫ്രീബഡ്‌സ് 4 ടിഡബ്ല്യുഎസ് ഇയർബഡുകൾ
 

ഫ്രീബഡ്‌സ് 4 ഡ്യുവൽ മൈക്രോഫോണിൽ സെമി-ഓപ്പൺ ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് (എഎൻസി) ഉൾപ്പെടുന്നു. ഇത് പുറത്തുനിന്നുള്ള ലോ-ഫ്രീക്വൻസി ശബ്‌ദം കുറയ്‌ക്കുകയും നല്ല വായുസഞ്ചാരമുള്ളതും കേൾക്കാൻ കൂടുതൽ സുഖകരമാക്കുകയും ചെയ്യുന്നു. ഇയർബഡുകളിലെ ടച്ച് കൺട്രോളുകൾ ഉപയോഗിച്ച് മ്യൂസിക് പ്ലേ ചെയ്യുവാനും, നിർത്തുവാനും സാധിക്കുന്നു, കോളുകൾക്ക് മറുപടി നൽകുവാനും, നിരസിക്കുവാനും, വോയ്‌സ് അസിസ്റ്റന്റുകളെ ആക്റ്റീവ് ചെയ്യുവാനും, വോളിയം നിയന്ത്രിക്കുവാനും, കൂടാതെ ആക്റ്റീവ് നോയ്‌സ് ക്യാൻസലിങ് ഓഫാക്കുകയോ ചെയ്യാവുന്നതാണ്. വ്യക്തമായ കോളുകൾക്കും മെച്ചപ്പെട്ട ഓഡിയോ റെക്കോർഡിംഗിനും ഹുവാവേ ഫ്രീബഡ്സ് 4 ന് മൂന്ന് മൈക്രോഫോൺ ഫ്യൂഷൻ കോൾ നോയ്‌സ് റീഡക്ഷൻ സംവിധാനവും, ഡിറ്റക്ഷൻ സെൻസറും ഉണ്ട്.

ടി‌ഡബ്ല്യുഎസ് ഇയർബഡുകൾക്ക് 30 എംഎഎച്ച് ബാറ്ററി

ടി‌ഡബ്ല്യുഎസ് ഇയർബഡുകൾക്ക് 30 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അത് എഎൻസി ഓഫാക്കിയാൽ 4 മണിക്കൂർ വരെ നീണ്ടുനിൽക്കും. ഇത് ഓണാക്കിയാൽ ബാറ്ററിയുടെ ആയുസ്സ് 2.5 മണിക്കൂറായി കുറയ്ക്കുന്നു. ചാർജിംഗ് കേസ് 410mAh ബാറ്ററിയുടെ സപ്പോർട്ട് മൊത്തം പ്ലേടൈം എഎൻസി ഓഫ് ചെയ്തുകൊണ്ട് 20 മണിക്കൂറും എഎൻസി ഓണായി 14 മണിക്കൂറും ലഭിക്കുന്നു. ഹുവാവേ ഫ്രീബഡ്സ് 4 ഒരു മണിക്കൂറിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയും. വയർലെസ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുവാൻ ഇതിൻറെ ചാർജിംഗ് കേസിന് കഴിയും. ടി‌ഡബ്ല്യുഎസ് ഇയർബഡുകൾക്ക് ഐപിഎക്സ് 4 വാട്ടർ റെസിസ്റ്റൻസും 4.1 ഗ്രാം ഭാരവുമുണ്ട്. ഈ ഡിവൈസിൻറെ കേസിന് 38 ഗ്രാം ഭാരമുണ്ട്.

Best Mobiles in India

English summary
The Huawei FreeBuds 4 true wireless stereo (TWS) earbuds were released in China in September 2019 as a successor to the FreeBuds 3. Semi-open active noise cancellation, smart audio connectivity, and touch controls are all included in the FreeBuds 4. They have a stem-style design, just like its predecessor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X