ഇസിമ്മോട് കൂടിയ ഹ്യുവായ് വാച്ച് 2 പ്രോ പുറത്തിറക്കി

By Archana V
|

ഹ്യുവായ് പുതിയ സ്മാര്‍ട്ട് വാച്ചായ ഹ്യുവായ് വാച്ച് 2 പ്രോ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. ഇത് തികച്ചും പുതിയ ഉത്പന്നം ആണെങ്കിലും ഡിസൈനില്‍ ഹ്യുവായ് വാച്ച് 2 ക്ലാസ്സിക്കിന് സമാനമാണ്.

 
ഇസിമ്മോട് കൂടിയ ഹ്യുവായ് വാച്ച് 2 പ്രോ പുറത്തിറക്കി

ഇസിം സപ്പോര്‍ട്ടോടു കൂടിയാണ് ഹ്യുവായ് വാച്ച് 2 പ്രോ എത്തുന്നത് എന്നതാണ് പ്രധാന സിശേഷത. ഇതിന് പുറമെ പുതിയ ഡിവൈസ് ആന്‍ഡ്രോയ്ഡ് വിയര്‍ 2.0 യുടെ ചൈനീസ് പതിപ്പാണന്നാണ് കമ്പനി പറയുന്നത് (വ്യത്യസ്ത ഫീച്ചറുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മൊബൈല്‍ഫോണ്‍, ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഫോണുകളുടെ ഉപയോഗത്തിനായി ആന്‍ഡ്രോയ്ഡ് 4.4 , ഐഒഎസ് 9.0 മുതലുള്ളവയാല്‍ സജ്ജമാക്കാം)
ഇസിമ്മോട് കൂടിയ ഹ്യുവായ് വാച്ച് 2 പ്രോ പുറത്തിറക്കി

പുതിയ വാച്ച് 2 പ്രോയുടെ ഇസിം 4ജി/3ജി/2ജി എന്നിവ സപ്പോര്‍ട്ട് ചെയ്യും. കൂടാതെ ബ്ലൂടൂത്ത് ( 2.4ജിഗഹെട്‌സ് ബിടി4 .1 ബിഎല്‍ഇ + ബിആര്‍/ഇഡിആര്‍ ) , വൈഫൈ( 2.4 ജിഗഹെട്‌സ് 802.11 ബി/ജി/എന്‍) ജിപിഎസ്, എന്‍എഫ്‌സി കണക്ടിനിറ്റികളോടെയാണ് പുതിയ വാച്ച് എത്തുന്നത്. ഹ്യുവായ് പെ, അലിപെ, വാച്ച് പെ എന്നവ ഹ്യുവായ് വാച്ച് 2 പ്രോ സപ്പോര്‍ട്ട് ചെയ്യും.

ഗൊറില്ല ഗ്ലാസ്സ് സുരക്ഷയോട് കൂടിയ 1.2 ഇഞ്ച് അമോലെഡ് റൗണ്ട് സ്‌ക്രീന്‍ (റെസല്യൂഷന്‍ 390x390, പിപിഐ 326) ആണ് ഹ്യുവായ് വാച്ച് 2 പ്രോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്വാല്‍ക്കം സ്‌നാപ് ഡ്രാഗണ്‍ 21004 കോര്‍ പ്രോസസര്‍ , 768 എംബി റാം, 4ജിബി റോം എന്നിവയോട് കൂടിയാണ് വാച്ച് എത്തുന്നത്.

 

420എംഎച്ച് ബാറ്ററയില്‍ പ്രവര്‍ത്തിക്കുന്ന വാച്ച് ഒപി68 വാട്ടര്‍, ഡസ്റ്റ് റെസിസ്റ്റസ് റേറ്റിങ്ങോടെയാണ് എത്തുന്നത്.

സാംസങ്ങ് ഫോണുകള്‍ക്ക് 16,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ഓഫര്‍: വേഗമാകട്ടേ!!സാംസങ്ങ് ഫോണുകള്‍ക്ക് 16,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ഓഫര്‍: വേഗമാകട്ടേ!!

3-ആക്‌സിസ് ഗ്രാവിറ്റി അക്‌സിലറേഷന്‍ സെന്‍സര്‍, 3 ആക്‌സിസ് ഗിറോസ്‌കോപ് സെന്‍സര്‍, 3-ആക്‌സിസ് കോംപസ്സ് ജിയോമാഗ്നറ്റിക് സെന്‍സര്‍, ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, പ്രഷര്‍ സെന്‍സര്‍, കപ്പാസിറ്റീവ് സെന്‍സര്‍ , ആംബിയന്റ ലൈറ്റ് സെന്‍സര്‍ എന്നിവയോട് കൂടിയാണ് വാച്ച് എത്തുന്നത്.

ഹ്യുവായ് വാച്ച് 2 പ്രോ ജെഡി.കോമില്‍ നിന്നും വാങ്ങാം. വില 2588 യുവാന്‍ ആണ് (ഏകദേശം 25,343 രൂപ) . ഹ്യുവായ് വാച്ച് 2 പ്രോ മറ്റു രാജ്യങ്ങളില്‍ എപ്പോള്‍ ലഭ്യമാക്കി തുടങ്ങുമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Best Mobiles in India

Read more about:
English summary
Huawei has announced a new smartwatch dubbed as Huawei Watch 2 Pro in China.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X