ഹുവാവേ വാച്ച് ജിടി 2 പ്രോ ഇസിജി, ബാൻഡ് 6 പ്രോ വിയറബിളുകൾ അവതരിപ്പിച്ചു

|

ഹുവാവേ പി 50 സീരീസ് സ്മാർട്ട്ഫോണുകൾക്കൊപ്പം ഹുവാവേ വാച്ച് ജിടി 2 പ്രോ ഇസിജി, ബാൻഡ് 6 പ്രോ എന്നീ രണ്ട് പുതിയ വിയറബിളുകളും പ്രഖ്യാപിച്ചു. ഈ രണ്ട് യൂണിറ്റുകളും വാച്ച് ജിടി 2 പ്രോയുടെയും സ്മാർട്ട് ബാൻഡിൻറെയും അപ്ഗ്രേഡഡ് എഡിഷനുകളായി വരുന്നു. വാച്ച് ജിടി 2 പ്രോ ഇസിജിയുടെ പ്രധാന സവിശേഷതയായി ഇലക്ട്രോകാർഡിയോഗ്രാം മെഷർമെൻറ്, കൂടാതെ 100+ സ്പോർട്സ് മോഡുകൾ, 12 ദിവസത്തെ ബാറ്ററി ലൈഫ്, ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ (SpO2), സ്ലീപ്പ് ട്രാക്കിംഗ് തുടങ്ങിയ സവിശേഷതകൾ ഉണ്ട്. അതേസമയം, ബാൻഡ് 6 പ്രോ മറ്റൊരു പ്രധാന ഫീച്ചറായ 'ബോഡി ടെമ്പറേച്ചർ' സെൻസറുമായി വരുന്നു.

ഹുവാവേ വാച്ച് ജിടി 2 പ്രോ ഇസിജി, ഹുവാവേ ബാൻഡ് 6 പ്രോ: ഇന്ത്യയിലെ വിലയും, വിൽപ്പനയും

ഹുവാവേ വാച്ച് ജിടി 2 പ്രോ ഇസിജി, ഹുവാവേ ബാൻഡ് 6 പ്രോ: ഇന്ത്യയിലെ വിലയും, വിൽപ്പനയും

ഒരൊറ്റ ഒബ്‌സിഡിയൻ ബ്ലാക്ക് കളർ ഓപ്ഷനിൽ വിപണിയിൽ വരുന്ന പുതിയ ഹുവാവേ വാച്ച് ജിടി 2 പ്രോ ഇസിജിക്ക് സി‌എൻ‌വൈ 3,088 (ഏകദേശം 35,500 രൂപ) വില വരുന്നു. ഓഗസ്റ്റ് 12 ന് ഈ സ്മാർട്ട് വാച്ചിൻറെ വിൽപ്പന ആരംഭിക്കും. ഹുവാവേ ബാൻഡ് 6 പ്രോ ഫിറ്റ്നസ് ബാൻഡിന് വില സി‌എൻ‌വൈ 449 (ഏകദേശം 5,100 രൂപ) ആണ് നൽകിയിട്ടുള്ളത്. മാജിക് നൈറ്റ് ബ്ലാക്ക്, മൈക്ക ഗ്രേ കളർ ഓപ്ഷനുകളിൽ ഇത് വിപണിയിൽ വരുന്നു. ഈ ഫിറ്റ്നസ് ബാൻഡിൻറെ വിൽപ്പന ഓഗസ്റ്റ് 20 ന് ആരംഭിക്കും.

ഹുവാവേ വാച്ച് ജിടി 2 പ്രോ ഇസിജി, ഹുവാവേ ബാൻഡ് 6 പ്രോ: ഇന്ത്യയിലെ വിലയും, വിൽപ്പനയും
 

ഹുവാവേ വാച്ച് ജിടി 2 പ്രോ ഇസിജി സ്മാർട്ട് വാച്ചിന് 454 x 454 റെസല്യൂഷനും 326 പിപിഐ പിക്‌സൽ ഡെൻസിറ്റിയുമുള്ള 1.39 ഇഞ്ച് അമോലെഡ് റൗണ്ട് ടച്ച്‌സ്‌ക്രീൻ കളർ ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഇലക്ട്രോകാർഡിയോഗ്രാമിന് പുറമേ, ബ്ലഡ് ഓക്സിജൻ മോണിറ്ററിങ്, ഹാർട്ട്റേറ്റ് ട്രാക്കിംഗ്, സ്ലീപ്പ്, സ്ട്രെസ് മോണിറ്ററിംഗ് എന്നിവയും ഈ സ്മാർട്ട് വാച്ചിലുണ്ട്. വാച്ച് ജിടി 2 പ്രോ ഇസിജിയ്ക്ക് 4 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ കൈലിൻ എ 1 പ്രോസസർ കരുത്തേകുന്നു. സാധാരണ ഉപയോഗത്തിൽ 12 ദിവസം വരെയും കൂടുതലായി ഉപയോഗിക്കുമ്പോൾ ഏഴ് ദിവസം വരെയും ഈ സ്മാർട്ട് വാച്ചിൽ ചാർജ് നിൽക്കുന്നു. ഹുവാവേ വാച്ച് ജിടി 2 പ്രോയിൽ ഇസിജി, ജിപിഎസ്, എൻഎഫ്സി, ബ്ലൂടൂത്ത് v5.1 തുടങ്ങിയ കണക്റ്റിവിറ്റിക്കായി ഓപ്ഷനുകളുണ്ട്. 5 എടിഎം വാട്ടർ റെസിസ്റ്റൻസുള്ള ഈ സ്മാർട്ട് വാച്ചിന് 50 മീറ്റർ വരെ വെള്ളത്തിനടിയിൽ പ്രവർത്തിക്കാൻ കഴിയും.

ഹുവാവേ ബാൻഡ് 6 പ്രോ

ഹുവാവേ ബാൻഡ് 6 പ്രോ

1.47 ഇഞ്ച് അമോലെഡ് ടച്ച്സ്ക്രീൻ ഡിസ്പ്ലേയുള്ള ഹുവാവേ ബാൻഡ് 6 പ്രോ, സ്ലീപ്പ് ട്രാക്കിംഗ്, മെൻസ്ട്രുൾ ട്രാക്കിംഗ്, സ്പോ 2 മോണിറ്ററിംഗ് എന്നിവയെ സപ്പോർട്ട് ചെയ്യുന്നു. മിതമായ ഉപയോഗത്തിൽ 96 സ്‌പോർട്‌സ് മോഡുകളും 14 ദിവസം വരെ ബാറ്ററി ലൈഫും ബാൻഡ് 6 പ്രോ നൽകുന്നു. സ്മാർട്ട് നോട്ടിഫിക്കേഷൻ, ബ്ലൂടൂത്ത് വി 5 കണക്റ്റിവിറ്റി, 5 എടിഎം വാട്ടർ-റെസിസ്റ്റന്റ് എന്നിവയാണ് മറ്റ് സവിശേഷതകൾ. ഹുവാവേ വാച്ച് ജിടി 2 പ്രോ ഇസിജിയ്ക്ക് സി‌എൻ‌വൈ 3,088 (ഏകദേശം 35,541 രൂപ) വില വരുന്നു. ഇത് ഒരൊറ്റ ഒബ്‌സിഡിയൻ ബ്ലാക്ക് കളർ ഓപ്ഷനിലാണ് വരുന്നത്. ഹുവാവേ ബാൻഡ് 6 പ്രോയ്ക്ക് സി‌എൻ‌വൈ 449 (ഏകദേശം 5,200 രൂപ) വില നൽകിയിരിക്കുന്നു. ബാൻഡ് 6 പ്രോ മാജിക് നൈറ്റ് ബ്ലാക്ക്, മൈക്ക ഗ്രേ കളർ ഓപ്ഷനുകളിൽ വിപണിയിൽ ലഭ്യമാണ്. ആദ്യ വിൽപ്പന ഓഗസ്റ്റ് 20 ന് നടക്കുമ്പോൾ സ്മാർട്ട് വാച്ച് ജിടി 2 പ്രോ ഇസിജി ഓഗസ്റ്റ് 12 മുതൽ വിൽപ്പനയ്‌ക്കെത്തും.

ഹുവാവേ വാച്ച് ജിടി 2 പ്രോ ഇസിജി, ബാൻഡ് 6 പ്രോ വിയറബിളുകൾ അവതരിപ്പിച്ചു

ഇപ്പോൾ ഇത് ഇന്ത്യ അവതരിപ്പിക്കുമോ എന്നതിനെ കുറിച്ച് ഇതുവരെ ഒരു വ്യക്തതയുമില്ല. കൂടാതെ, ഈ ബ്രാൻഡ് ചൈനയ്ക്ക് പുറത്ത് വാച്ച് ജിടി 2 പ്രോ ഇസിജി പുറത്തിറക്കുമോ എന്നുള്ളത് കണ്ടറിയണം. ആപ്പിൾ, സാംസങ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള മുൻനിര വാച്ചുകളുമായി ഈ സ്മാർട്ട് വാച്ച് വിപണിയിൽ മത്സരിക്കുമെന്ന് മനസിലാക്കാവുന്നതാണ്. കൂടാതെ, ഈ സ്മാർട്ട് വാച്ചിൻറെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതിനുള്ള കാരണമായി പറയുന്നത് ഇലക്ട്രോകാർഡിയോഗ്രാം മെഷർമെൻറ് ഫീച്ചറാണ്.

Best Mobiles in India

English summary
The Watch GT 2 Pro and the Band 6 are both improved versions of the Watch GT 2 Pro and the Band 6. The EKG measurement feature on the Watch GT 2 Pro ECG is a standout feature, while the Band 6 Pro contains a body temperature sensor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X