എസിയെ എയര്‍ പ്യൂരിഫയറക്കാനുള്ള വിദ്യയുമായി ഐഐടി ഡല്‍ഹി സ്റ്റാര്‍ട്ട്അപ്പ്; ചെലവ് വെറും 399 രൂപ

|

എസിയെ എയര്‍ പ്യൂരിഫയറാക്കി വീടിനകത്തെ വായു ശുദ്ധീകരിക്കാന്‍ ഐഐടി ഡല്‍ഹി സ്റ്റാര്‍ട്ട്അപ്പ് ആയ നാസോഫില്‍റ്റേഴ്‌സ്. കമ്പനിയുടെ നാനോക്ലീന്‍ എസി ഫില്‍റ്ററുകള്‍ ഉപയോഗിച്ച് എസികളെ എയര്‍ പ്യൂരിഫയറുകളാക്കി മാറ്റാന്‍ കഴിയുമെന്ന് നാസോഫില്‍റ്റേഴ്‌സ്‌ അവകാശപ്പെടുന്നു.

ഇന്ത്യയില്‍ ലഭ്യമായ എല്ലാ എസികളിലും ഈ ഫില്‍റ്ററുകള്‍ ഉപയോഗിക്കാന്‍ കഴിയും. കാര്യക്ഷമതയുടെ കാര്യത്തില്‍ വിപണിയിലുള്ള ഏത് എയര്‍പ്യൂരിഫയറിനോടും കിടപിടിക്കുന്നതാണ് നാനോക്ലീന്‍ എസി ഫില്‍റ്ററുകള്‍.

എസിയെ എയര്‍ പ്യൂരിഫയറക്കാനുള്ള വിദ്യയുമായി ഐഐടി ഡല്‍ഹി സ്റ്റാര്‍ട്ട്അപ

പ്രധാന നഗരങ്ങളെല്ലാം വായുമലീനികരണ ഭീഷണി നേരിടുന്നതിനാല്‍ രാജ്യത്ത് എയര്‍ പ്യൂരിഫയറുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊടുംചൂട് എസിയും അനിവാര്യതയായി മാറ്റിയിരിക്കുന്നു. എന്നാല്‍ താങ്ങാനാവാത്ത വില കാരണം എസി വാങ്ങുന്നവര്‍ പോലും എയര്‍ പ്യൂരിഫയര്‍ വേണ്ടെന്ന് വയ്ക്കുകയാണ്. ഈ വിടവ് നികത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നാസോഫില്‍റ്റേഴ്‌സ് പറയുന്നു.

 നാനോക്ലീന്‍ എസി ഫില്‍റ്റര്‍ വില, പ്രവര്‍ത്തനം

നാനോക്ലീന്‍ എസി ഫില്‍റ്റര്‍ വില, പ്രവര്‍ത്തനം

നാനോക്ലീന്‍ എസി ഫില്‍റ്ററിന്റെ ഒരു പായ്ക്കറ്റിനുള്ളില്‍ രണ്ട് ഫില്‍റ്ററുകളുണ്ടാകും. ഇവ രണ്ടും ഒരു എസിയില്‍ ഉപയോഗിക്കണം. ഇതിന് വില 399 രൂപ മാത്രം. ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലും കമ്പനിയുടെ വെബ്‌സൈറ്റിലും ഫില്‍റ്റര്‍ ലഭ്യമാണ്. ആമസോണില്‍ കോമ്പോ ഓഫര്‍ വഴി മൂന്ന് പായ്ക്കറ്റ് 899 രൂപയ്ക്ക് സ്വന്തമാക്കാന്‍ അവസരമുണ്ട്. മെഡിക്കല്‍ സ്‌റ്റോറുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിലും ഇത് ലഭിക്കും.

പ്ലാസ്റ്റിക് മെഷ് എയര്‍ ഫില്‍റ്റര്‍

പ്ലാസ്റ്റിക് മെഷ് എയര്‍ ഫില്‍റ്റര്‍

എല്ലാ എസികളിലും പ്ലാസ്റ്റിക് മെഷ് എയര്‍ ഫില്‍റ്ററുണ്ട്. ഇരുവശവും ഒട്ടുന്ന ടേപ് ഉപയോഗിച്ച് ഇതില്‍ നാനോക്ലീന്‍ എസി ഫില്‍റ്റര്‍ ഘടിപ്പിക്കുക. ഫില്‍റ്ററുകള്‍ എസിയില്‍ നിന്നുള്ള വായുവിനെ ഒരുവിധത്തിലും തടസ്സപ്പെടുത്തുകയില്ല. ഫില്‍റ്ററിന്റെ പ്രവര്‍ത്തനത്തിന് വൈദ്യുതി ആവശ്യമില്ലാത്തതില്‍ വൈദ്യുതി ബില്‍ കൂടുമെന്ന ആശങ്കയും വേണ്ട.

എസി പ്രവര്‍ത്തനം
 

എസി പ്രവര്‍ത്തനം

എസി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഫില്‍റ്റര്‍ പിഎം 2.5 അടക്കമുള്ള സൂക്ഷ്മ മാലിന്യങ്ങളെ തടഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ വായും 90 ശതമാനം ശുദ്ധമാക്കും. സാധാരണ എയര്‍ പ്യൂരിഫയറുകള്‍ക്ക് ഇതിന് വേണ്ട സമയം 55 മിനിറ്റാണ്. 'കാര്യക്ഷമതയുടെ കാര്യത്തില്‍ എയര്‍പ്യൂരിഫയറുകളും നാനോക്ലീന്‍ എസി ഫില്‍റ്ററും തമ്മിലുള്ള വ്യത്യാസം നിസ്സാരമാണ്. എസികളില്‍ ഫില്‍റ്റര്‍ ഉപയോഗിക്കുന്നത് മൂലം പണവും വൈദ്യുതിയും ലാഭിക്കാനും കഴിയും.' നാസോഫില്‍റ്റേഴ്‌സ് സിആര്‍ഒ തുഷാര്‍ വ്യാസ് വ്യക്തമാക്കി.

ആമസോൺ

ആമസോൺ

നാനോക്ലീന്‍ എസി ഫില്‍റ്ററുകള്‍ കഴുകി ഉപയോഗിക്കാന്‍ കഴിയുകയില്ല. ഉപയോഗിക്കുന്നതിന് അനുസരിച്ച് ഫില്‍റ്ററിന്റെ നിറം കറുപ്പായി മാറും. ഉടന്‍ പഴയ ഫില്‍റ്റര്‍ മാറ്റി പുതിയത് വയ്ക്കുക. മൂന്ന് മാസത്തിലൊരിക്കല്‍ എയര്‍ പ്യൂരിഫയറുകളിലെ ഫില്‍റ്ററും മാറ്റേണ്ടിവരും.

ഐ.ഐ.ടി ഡൽഹി

ഐ.ഐ.ടി ഡൽഹി

നിലവില്‍ മുപ്പതിലധികം രാജ്യങ്ങളിലേക്ക് എയര്‍ ഫില്‍റ്ററുകള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് നാസോഫില്‍റ്റേഴ്‌സ് സിഒഒ ജതിന്‍ കെവ്‌ലാനി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ ഫില്‍റ്ററിന് ആവശ്യക്കാരേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാസോഫില്‍റ്റേഴ്‌സ് സിഇഒ പ്രതീക് ശര്‍മ്മ

നാസോഫില്‍റ്റേഴ്‌സ് സിഇഒ പ്രതീക് ശര്‍മ്മ

പ്രമുഖ എസി ബ്രാന്‍ഡുകള്‍ നാനോക്ലീന്‍ എസി ഫില്‍റ്ററോട് കൂടിയ എസികള്‍ വിപണിയിലെത്തിക്കാന്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യം നാസോഫില്‍റ്റേഴ്‌സ് സിഇഒ പ്രതീക് ശര്‍മ്മ സ്ഥിരീകരിച്ചു.

Best Mobiles in India

Read more about:
English summary
NEW DELHI: To tackle the high price of air purifiers and offer a more economical solution to counter indoor air pollution, Nasofilters -- an IIT Delhi startup -- has introduced Nanoclean AC filters that enable all ACs (windows and split) to purify air as well. The company claims that its Nanoclean filters can be used with any AC model that is available in India and work with almost similar efficiency as any air purifiers available in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X