ബ്ലൂടൂത്ത് കോളിംഗ് വരുന്ന ഇൻ‌ബേസ് അർബൻ‌ ലൈഫ് സ്മാർട്ട് വാച്ച് അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

സ്മാർട്ട്‌ഫോൺ ആക്‌സസറികളും വെയറബിളുകളും നിർമ്മിക്കുന്ന അറിയപ്പെടുന്ന ബ്രാൻഡായ ഇൻ‌ബേസ് അർബൻ ലൈഫ് എന്ന പേരിൽ ഒരു പുതിയ സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ പുതിയ സ്മാർട്ട് വാച്ച് താങ്ങാനാവുന്ന വിലയിൽ വിപണിയിൽ വരുന്നു. ഇത് സ്മാർട്ട് വാച്ച് പോർട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിനുള്ള ഒരു നീക്കമാണ്. ഈ സ്മാർട്ട് വാച്ച് വിവിധ സവിശേഷതകളോടെയാണ് വിപണിയിൽ വരുന്നത്. ബ്ലൂടൂത്ത് കോളിംഗാണ് ഈ പുതിയ ഇൻ‌ബേസ് സ്മാർട്ട് വാച്ചിൻറെ പ്രധാന സവിശേഷത. ഈ പുതിയ സ്മാർട്ട് വാച്ചിനെ കുറിച്ച് കൂടുതലറിയാൻ ഇവിടെ വായിക്കുക.

ഇൻ‌ബേസ് അർബൻ‌ ലൈഫ്: വിലയും, ലഭ്യതയും
 

ഇൻ‌ബേസ് അർബൻ‌ ലൈഫ്: വിലയും, ലഭ്യതയും

അർബൻ ലൈഫ് സ്മാർട്ട് വാച്ചിന് 4,999 രൂപയാണ് വിപണിയിൽ വില വരുന്നത്. ഇത് ഇപ്പോൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നിങ്ങൾക്ക് വാങ്ങാവുന്നതാണ്. ഒരു ലോഞ്ച് ഓഫറായി ഈ സ്മാർട്ട് വാച്ച് 1,000 രൂപ കിഴിവിൽ 3,999 രൂപയ്ക്ക് സ്വാന്തമാക്കാം. ഈ ഡിവൈസ് വാങ്ങുന്ന സമയത്ത് പ്രൊമോ കോഡ് ‘URBANLYF' നൽകി ഈ ഓഫ്ഫർ നിങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. 2021 മാർച്ച് 5 വരെ ഈ ഓഫർ സാധുവാണ്. അർബൻ ലൈഫ് മൂന്ന് വേരിയന്റുകളിൽ വിപണിയിൽ നിന്നും ലഭിക്കുന്നു. മിഡ്നൈറ്റ് ബ്ലാക്ക് ബാൻഡിനൊപ്പം ജെറ്റ് ബ്ലാക്ക് കേസ്, ഫ്രോസ്റ്റ് വൈറ്റ് ബാൻഡിനൊപ്പം സിൽവർ കേസ്, പിങ്ക് സാൽമൺ ബാൻഡിനൊപ്പം റോസ് ഗോൾഡ് കേസ് എന്നിങ്ങനെയാണ് വേരിയന്റുകൾ വരുന്നത്.

ഇൻ‌ബേസ് അർബൻ‌ ലൈഫ്: സവിശേഷതകൾ

ഇൻ‌ബേസ് അർബൻ‌ ലൈഫ്: സവിശേഷതകൾ

നിരവധി അടിസ്ഥാന സ്മാർട്ട് വാച്ച് സവിശേഷതകളുമായി ഇൻ‌ബേസ് അർബൻ ലൈഫ് വരുന്നു. ഹാർട്ട്റേറ്റ് സെൻസർ, സ്ലീപ്പ് ട്രാക്കർ, രക്തത്തിലെ ഓക്സിജന്റെ അളവ് അളക്കുന്നതിനുള്ള SpO2 സെൻസർ, ഇസിജി മോണിറ്റർ എന്നിവയ്ക്കുള്ള സപ്പോർട്ടുണ്ട്. ഇത് ഒരു വ്യക്തിയുടെ രക്തസമ്മർദ്ദ നില, കലോറികൾ എന്നിവ നിരീക്ഷിക്കുന്നു. ഇതിൻറെ പ്രാഥമിക പ്രത്യകത ബ്ലൂടൂത്ത് കോളിംഗ് ആണ്. സ്മാർട്ട്ഫോൺ പ്രത്യേകമായി എടുക്കേണ്ട ആവശ്യമില്ലാതെ തന്നെ കോളുകൾ ചെയ്യുവാൻ ഇൻ‌ബേസ് അർബൻ‌ ലൈഫ് നിങ്ങളെ അനുവദിക്കും.

ഇത് ബ്ലൂടൂത്ത് എഡിഷൻ 4.0 നെ സപ്പോർട്ട് ചെയ്യുന്നു. ഈ സ്മാർട്ട് വാച്ച് ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്‌ഫോണുകളുമായി പെയർ ചെയ്യ്ത് ഉപയോഗിക്കാവുന്നതാണ്. 1.75 ഇഞ്ച് ഫുൾ ടച്ച് എച്ച്ഡി ഡിസ്‌പ്ലേ ലഭിക്കുന്ന സ്മാർട്ട് വാച്ചിന് 15 ദിവസത്തെ സ്റ്റാൻഡ്‌ബൈ സമയമുണ്ട്. കോളിംഗ് സവിശേഷതയില്ലാതെ ഇത് 7 ദിവസം വരെയും ബ്ലൂടൂത്ത് കോളിംഗ് ഉപയോഗിച്ച് രണ്ട് ദിവസം വരെയും സമയം ലഭിക്കുമെന്ന് അവകാശപ്പെടുന്നു. അർബൻ സ്മാർട്ട് വാച്ച് IP67 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസാണ്.

ബ്ലൂടൂത്ത് കോളിംഗ് വരുന്ന ഇൻ‌ബേസ് അർബൻ‌ ലൈഫ് സ്മാർട്ട് വാച്ച്
 

കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ ശാരീരികക്ഷമത പ്രവർത്തനങ്ങൾ നീരിക്ഷിക്കുവാനും, സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനുകൾ, കോളുകൾ, സന്ദേശങ്ങൾ, കാലാവസ്ഥാ അറിയിപ്പുകൾ, ക്യാമറ അപ്ലിക്കേഷൻ, മ്യൂസിക് കൺട്രോൾ എന്നിവ ആക്‌സസ് ചെയ്യാനും കഴിയും. അത്തരം എല്ലാ പ്രവർത്തനങ്ങളും നിർവഹിക്കുന്നതിനായി ഇത് ഫണ്ടോ അപ്ലിക്കേഷനെ സപ്പോർട്ട് ചെയ്യുന്നുണ്ട്. മേൽപ്പറഞ്ഞ പ്രവർത്തനങ്ങളും വിലയും ഉപയോഗിച്ച് അർബൻ ലൈഫ് സ്മാർട്ട് വാച്ച് 5,000 രൂപയിൽ താഴെ വില വരുന്ന റിയൽ‌മി വാച്ച് എസ്, അമാസ്ഫിറ്റ് ബിപ്, അല്ലെങ്കിൽ ബിപ് യു എന്നിവയുമായി വിപണിയിൽ മത്സരിക്കുന്നു.

Most Read Articles
Best Mobiles in India

English summary
A new smartwatch, called Urban LYF, has been launched in India by Inbase, a renowned brand that produces mobile accessories and wearables. The new smartwatch falls within the affordable price range and is a move for the company to broaden its lineup of smartwatches.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X