Home
Gadgets

ഇൻഫിനിക്‌സ് 32 എക്‌സ് 1, ഇൻഫിനിക്‌സ് 43 എക്‌സ് 1 സ്മാർട്ട് ടിവികൾ ഇന്ത്യയിൽ അവതരിപ്പിച്ചു; വില, സവിശേഷതകൾ

കമ്പനിയുടെ ഇൻഫിനിക്‌സ് എക്‌സ് 1 സീരീസിന്റെ ഭാഗമായി ഇൻഫിനിക്‌സ് 32 എക്‌സ് 1, ഇൻഫിനിക്‌സ് 43 എക്‌സ് 1 സ്മാർട്ട് ടിവികൾ ഇന്ത്യയിൽ പുറത്തിറക്കി. രണ്ട് ടിവി മോഡലുകൾ ആൻഡ്രോയിഡിലാണ് പ്രവർത്തിക്കുന്നത്. ബെസെൽ-ലെസ്സ് സ്‌ക്രീനുകളുമായാണ് ഈ ഇൻഫിനിക്‌സ് സ്മാർട്ട് ടിവികൾ വരുന്നത്. രണ്ട് ടിവി മോഡലുകളും ടി‌യുവി റൈൻ‌ലാൻ‌ഡ് സർ‌ട്ടിഫിക്കറ്റ് ഉള്ളവയാണ്. കൂടാതെ ബ്ലൂ ലൈറ്റ് വേവ്ലെങ്ത്ത് സുരക്ഷിതമായ വ്യൂയിങ് എക്സ്‌പീരിയൻസ് വാഗ്ദാനം ചെയ്യുന്നു. ഇൻഫിനിക്‌സ് 32 എക്‌സ് 1, 43 എക്‌സ് 1 സവിശേഷതകൾ ഇപിക് 2.0 ഇമേജ് എഞ്ചിൻ, എച്ച്ഡിആർ 10 സപ്പോർട്ടുണ്ട്. 64-ബിറ്റ് ക്വാഡ് കോർ പ്രോസസറും 1 ജിബി റാമുമാണ് ഈ സ്മാർട്ട് ടിവികളുടെ കരുത്ത്.

ഇൻഫിനിക്‌സ് 32 എക്‌സ് 1, ഇൻഫിനിക്‌സ് 43 എക്‌സ് 1: ഇന്ത്യയിലെ വില, ലഭ്യത

ഇൻഫിനിക്‌സ് 32 എക്‌സ് 1, ഇൻഫിനിക്‌സ് 43 എക്‌സ് 1: ഇന്ത്യയിലെ വില, ലഭ്യത

ഇൻഫിനിക്‌സ് 32 എക്‌സ് 1 ന് 11,999 രൂപയും ഇൻഫിനിക്‌സ് 43 എക്‌സ് 1 ന് 19,999 രൂപയുമാണ് വില വരുന്നത്. രണ്ട് മോഡലുകളും ഡിസംബർ 18 തീയതി ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ഫ്ലിപ്കാർട്ട് (32 എക്സ് 1, 43 എക്സ് 1) വഴി വാങ്ങാൻ ലഭ്യമാണ്, നിലവിൽ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിൽ ‘കമിങ് സൂൺ' എന്ന് പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഇൻഫിനിക്‌സ് 32 എക്‌സ് 1, ഇൻഫിനിക്‌സ് 43 എക്‌സ്: 1 സവിശേഷതകൾ

ഇൻഫിനിക്‌സ് 32 എക്‌സ് 1, ഇൻഫിനിക്‌സ് 43 എക്‌സ്: 1 സവിശേഷതകൾ

പേരുകൾ സൂചിപ്പിക്കുന്നത് പോലെ, ഇൻഫിനിക്‌സ് 32 എക്‌സ് 1 ന് 32 ഇഞ്ച് ഡിസ്പ്ലേയും, ഇൻഫിനിക്‌സ് 43 എക്‌സ് 1 ന് 43 ഇഞ്ച് ഡിസ്പ്ലേയുമുണ്ട്. 32 എക്‌സ് 1 മോഡലിന് എച്ച്ഡി ഡിസ്പ്ലേയും 43 എക്സ് 1 വേരിയന്റിന് ഫുൾ എച്ച്ഡി ഡിസ്പ്ലേയുമുണ്ട്. എപ്പിക് 2.0 പിക്ചർ എഞ്ചിനും 60Hz റിഫ്രഷ് റേറ്റുമായി വരുന്ന രണ്ട് മോഡലുകൾക്കും ബെസെൽ-ലെസ്സ് സ്ക്രീനുകളുണ്ട്. എച്ച്ഡിആർ 10 നുള്ള സപ്പോർട്ടുമായി വരുന്ന ടിവികൾ 400 നിറ്റ് പീക്ക് ബറൈറ്നെസ്സ് വാഗ്ദാനം ചെയ്യുന്നു. രണ്ട് മോഡലുകളും സുരക്ഷിതമായ മികച്ച വ്യൂയിങ് എക്സ്‌പീരിയൻസിനായി ടി‌യുവി റൈൻ‌ലാൻ‌ഡ് സർ‌ട്ടിഫിക്കറ്റ് ലഭിച്ചവയാണ്. ഇൻഫിനിക്‌സ് 32 എക്‌സ് 1 ഡോൾബി ഓഡിയോയിൽ 20W ബോക്സ് സ്പീക്കറുകൾ വരുന്നു. വലിയ ഇൻഫിനിക്‌സ് 43 എക്‌സ് 1 24 ഡബ്ല്യു ബോക്സ് സ്പീക്കറുകളുമായി വരുന്നു.

മീഡിയടെക് ക്വാഡ് കോർ പ്രോസസർ

1 ജിബി റാമും 8 ജിബി സ്റ്റോറേജുമുള്ള മീഡിയടെക് ക്വാഡ് കോർ പ്രോസസറാണ് രണ്ട് മോഡലുകൾക്കും കരുത്ത് പകരുന്നത്. നിങ്ങൾക്ക് രണ്ട് എച്ച്ഡിഎംഐ പോർട്ടുകൾ, ഒരു യുഎസ്ബി പോർട്ട്, ബ്ലൂടൂത്ത് 5.0, വൈ-ഫൈ, ഇൻഫിനിക്സ് 32 എക്‌സ് 1ൽ ഒരു ഐആർ റിമോട്ട് എന്നിവ കണക്റ്റിവിറ്റിക്കായി ലഭിക്കും. ഇൻഫിനിക്സ് 43 എക്‌സ് 1ൽ നിങ്ങൾക്ക് മൂന്ന് എച്ച്ഡിഎംഐ പോർട്ടുകൾ, രണ്ട് യുഎസ്ബി പോർട്ടുകൾ, ബ്ലൂടൂത്ത് 5.0, വൈ-ഫൈ, ബ്ലൂടൂത്ത് റിമോട്ട് എന്നിവ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിലേക്കും നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, യുട്യൂബ് പോലുള്ള ആപ്ലിക്കേഷനുകളിലേക്കും അവ ആക്സസ് നൽകുന്നു. നിങ്ങൾക്ക് ഒരു ഇൻബിൽറ്റ് ക്രോംകാസ്റ്റും ഇതോടപ്പം ലഭിക്കും.

More from GizBot

Best Mobiles in India

English summary
On Android, the two TV models run and come with bezel-less displays. By monitoring the blue light wavelengths, both TV models are TUV Rheinland certified and claim to deliver a secure viewing experience.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X