ഇനി ഫോൺ ഒന്ന് മാറ്റിപ്പിടിക്കാം! ഇൻഫിനിക്സ് എക്സ്പാഡ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഇൻഫിനിക്സ് (Infinix) അതിൻ്റെ ആദ്യ ടാബ്‌ലെറ്റ് ആയ ഇൻഫിനിക്സ് എക്സ്പാഡ് (Infinix XPAD) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. താങ്ങാനാവുന്ന വിലയും മാന്യമായ സവിശേഷതകളുമായി ആണ് ടാബ്‌ലെറ്റ് വരുന്നത്. ഈ ഉപകരണം ഒരു മെറ്റൽ യൂണിബോഡി ഡിസൈനും ആൻഡ്രോയിഡ് 14 ഒഎസും ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ച് ഷിപ്പ് ചെയ്യുന്നു. ഏറ്റവും പുതിയ ഇൻഫിനിക്സ് എക്സ്പാഡ് ടാബ്‌ലെറ്റിൻ്റെ സവിശേഷതകൾ, വില നിർണ്ണയം, സെയിൽ വിശദാംശങ്ങൾ എന്നിവയെ കുറിച്ച് അറിയേണ്ടതെല്ലാം ഈ ലേഖനത്തിൽ ഉണ്ട്. ഇൻഫിനിക്സ് എക്സ്പാഡ് സ്പെസിഫിക്കേഷനുകളെ കുറിച്ച് ആദ്യം വിശദീകരിക്കാം.
ഫീച്ചറുകളുടെ കാര്യത്തിൽ, ഇൻഫിനിക്സ് എക്സ്പാഡ് ടാബ്‌ലെറ്റിന് 11 ഇഞ്ച് FHD+ ഡിസ്‌പ്ലേ ആണ് ഉള്ളത്. അത് 90Hz റിഫ്രഷ് റേറ്റും 440 nits പീക്ക് ബ്രൈറ്റ്നസ്സും സപ്പോർട്ട് ചെയ്യുന്നു. മീഡിയടെക് ഹീലിയോ G99 പ്രോസസറും 8 ജിബി LPDDR4X റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ആണ് ഇത് നൽകുന്നത്.

ഇത് ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ അധിക സ്റ്റോറേജ് വിപുലീകരണത്തെ സപ്പോർട്ട് ചെയ്യും. ഇമേജിംഗിനായി, നിങ്ങൾക്ക് 8 എംപി ബാക്ക് ക്യാമറയും 8 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ലഭിക്കും. ഇൻഫിനിക്സ് എക്സ്പാഡ് 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണ ഉള്ള 7000mAh ബാറ്ററി യൂണിറ്റും പായ്ക്ക് ചെയ്യുന്നു.
സോഫ്റ്റ്‌വെയർ രംഗത്ത്, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി ആണ് ഇൻഫിനിക്സ് ടാബ്‌ലെറ്റ് XOS പ്രവർത്തിക്കുന്നത്. ഡിടിഎസ് ഓഡിയോ ഉള്ള ക്വാഡ് സ്റ്റീരിയോ സ്പീക്കറുകൾ, 3.5mm ഹെഡ്‌ഫോൺ ജാക്ക്, ChatGPT ഉള്ള ഫോലാക്സ് വോയ്സ് അസിസ്റ്റൻ്റ് എന്നിവ ആണ് മറ്റ് സവിശേഷതകൾ. അവസാനമായി, ഇൻഫിനിക്സ് എക്സ്പാഡ്ന് 7.58mm കനവും 496 ഗ്രാം ഭാരവുമുണ്ട്.
ഇൻഫിനിക്സ് എക്സ്പാഡ് ഇന്ത്യയിലെ വിലയും വിൽപ്പനയും നോക്കാം. ഇന്ത്യയിലെ ഇൻഫിനിക്സ് എക്സ്പാഡ് വില 4 ജിബി / 128 ജിബി മോഡലിന് 10,999 രൂപയിൽ ആരംഭിക്കുന്നു, അതേ സമയം 8 ജിബി/ 256 ജിബി മോഡലിന് 13,999 രൂപ ആണ് വില.
ടൈറ്റൻ ഗോൾഡ്, സ്റ്റെല്ലർ ഗ്രേ, ഫ്രോസ്റ്റ് ബ്ലൂ കളർ ഓപ്ഷനുകളിൽ ഇത് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ ഇൻഫിനിക്സ് ടാബ്‌ലെറ്റ് സെപ്റ്റംബർ 26 മുതൽ ഫ്ലിപ്പ്കാർട്ട് വഴി വാങ്ങുന്നതിന് ലഭ്യമാണ്. ചില അധിക ബാങ്ക് ഓഫറുകളുണ്ട്. അത് പ്രാരംഭ വില 9,899 രൂപയായി കുറയ്ക്കും.
അതെ സമയം, ഇൻഫിനിക്സ് സീറോ 40 5ജി സ്മാർട്ട്‌ഫോൺ അടുത്ത ആഴ്ച ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രാൻഡ് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഏറ്റവും പുതിയ വിവരങ്ങൾ ലോഞ്ച് തീയതിയും വരാനിരിക്കുന്ന ഇൻഫിനിക്‌സ് സീറോ 40 5ജിയെ കുറിച്ചുള്ള കുറച്ച് വിശദാംശങ്ങളും വെളിപ്പെടുത്തി.
ഒരു പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇൻഫിനിക്‌സ് സീറോ 40 5G സെപ്റ്റംബർ 18ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം ഉച്ചക്ക് 12ന് പ്രഖ്യാപിക്കും. ലോഞ്ച് ചെയ്തതിന് ശേഷം, ഫ്ലിപ്പ്കാർട്ട് വഴി സ്മാർട്ട്ഫോൺ വാങ്ങാൻ ലഭ്യമാകും. ഫോട്ടോകളിൽ നിന്ന് ആവശ്യമില്ലാത്ത ഒബ്‌ജക്‌റ്റുകൾ നീക്കം ചെയ്യുന്നതിനുള്ള എഐ ഇറേസർ, ടെക്‌സ്‌റ്റുകളിൽ നിന്നോ ചിത്രങ്ങളിൽ നിന്നോ ഇഷ്‌ടാനുസൃത വാൾപേപ്പറുകൾ സൃഷ്‌ടിക്കാനുള്ള എഐ വാൾപേപ്പർ എന്നിങ്ങനെയുള്ള കുറച്ച് സവിശേഷതകൾ വരുമെന്ന് സ്ഥിരീകരിക്കുന്ന ഒരു ടീസർ കമ്പനി പങ്കിട്ടു.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications