മഷി വേണ്ട ഈ പ്രിന്ററിന്; സ്വപ്നമല്ല, യാഥാർഥ്യം!

By Shafik

  മഷിയില്ലാതെ പ്രവർത്തിക്കുന്ന പ്രിന്ററോ..? ഡീസലില്ലാതെ ഡീസൽ വണ്ടി ഓടുമോ എന്ന് ചോദിക്കുന്ന പോലെയാണ് മഷിയില്ലാത്ത പ്രിന്റർ എന്ന ആശയം എന്ന് തോന്നിയേക്കാം. പക്ഷെ സംഭവം വാസ്തവം തന്നെ. ഇങ്ങനെയൊരു ആശയം ഉടൻ പ്രാവർത്തികമാകാൻ പോകുകയാണ്. ടൊക്കാനോ എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് പ്രിന്റിങ് ടെക്‌നോളജിയിൽ ഏറെ വിപ്ലവങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ഇത്തരമൊരു പ്രിന്ററിന് പിന്നിൽ.

  മഷി വേണ്ട ഈ പ്രിന്ററിന്; സ്വപ്നമല്ല, യാഥാർഥ്യം!

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  മഷിയില്ലാത്ത പ്രിന്ററോ?

  ഇപ്പോഴും നമുക്ക് സംശയം വിട്ടുപോയിട്ടുണ്ടാവില്ല. കാരണം മഷിയില്ലാതെ എങ്ങനെ പേപ്പറുകളിൽ നിറങ്ങൾ വരും എന്നത് തന്നെ. നിലവിൽ കളറുകൾ ലഭ്യമല്ല, ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിന്റിങ് മാത്രമാണ് ഇതിൽ സാധ്യമാകുക. എന്നിരുന്നാലും എങ്ങനെ ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിന്റർ മഷിയില്ലാതെ പ്രവർത്തിക്കുന്നു എന്നു തോന്നും. ടെക്‌നോളജി നമ്മുടെയൊക്കെ കണക്കുകൂട്ടലുകൾക്കും അപ്പുറത്തായി സഞ്ചരിക്കുമ്പോൾ ഇതും ഇതിലപ്പുറവും നമ്മൾ കാണേണ്ടി വരും എന്നത് വാസ്തവം. എങ്ങനെയാണ് ഈ പ്രിന്റർ പ്രവർത്തിക്കുക എന്ന് നോക്കാം.

  പ്രിന്ററിന്റെ പ്രവർത്തനം

  പ്രത്യേകതരത്തിലുള്ള ഒരു ഇൻഫ്രാറെഡ് കിരണങ്ങൾ വഴിയാണ് ഈ പ്രിന്ററിൽ ഇത്തരത്തിൽ ഒരു പ്രിന്റിങ് സാധ്യമാവുന്നത്. പേപ്പറിന്റെ പ്രതലത്തിലൂടെ ഈ ഇൻഫ്രാറെഡ് കിരണങ്ങൾ കടന്നുപോകുമ്പോൾ അത് പേപ്പറിൽ ദൃശ്യങ്ങൾ പതിപ്പിക്കാൻ സഹായിക്കുന്നു. വേറെ കാറ്റ്റിഡ്ജോ മറ്റു പ്രത്യേക പേപ്പറുകളോ ഒന്നും തന്നെ വേണ്ട ഇത് പ്രവർത്തിപ്പിക്കാൻ എന്നതും അതിശയകരമായ കാര്യമാണ്.

  ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോസും വിഡിയോസും എങ്ങനെ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യാം

  കമ്പനിയെ കുറിച്ച് രണ്ടുവാക്ക്

  നെതർലാൻഡ്‌സിലെ ഡെൽഫ്ട് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ രണ്ടു യുവാക്കൾ ചേർന്ന് 2015ൽ ആണ് Tocano എന്ന ഈ കമ്പനി തുടങ്ങുന്നത്. തുടക്കത്തിന്റേതായ പരിമിതികളും പ്രശ്നങ്ങളുമെല്ലാം കമ്പനിക്ക് ഉണ്ടായിരുന്നെങ്കിലും അതെല്ലാം തരണം ചെയ്ത് രണ്ടുപേരും തങ്ങളുടെ ആശയവുമായി മുന്നോട്ട് നീങ്ങി. ഇപ്പോൾ ഈ സ്റ്റാർട്ടപ്പ് കമ്പനിയിൽ എട്ട് ജോലിക്കാരുണ്ട്. ഒപ്പം 1.2 മില്യൺ ഡോളറിന്റെ നിക്ഷേപവും.

  എന്ന് ലഭ്യമാകും?

  ഈ വർഷം അവസാനത്തോടെ തന്നെ തങ്ങളുടെ ഈ സംരംഭം വിപണിയിൽ എത്തിക്കാൻ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതിനായുള്ള ശ്രമങ്ങൾ കമ്പനിയുടെ ഭാഗത്തു നിന്നും വേഗതയിൽ നടന്നുകൊണ്ടിരിക്കുന്നു. ഈയൊരു പ്രിന്റർ ആഗോളവിപണിയിൽ തരംഗമായാൽ പ്രിന്ററുകളുടെ ലോകത്ത് ഒരു പുത്തൻ വിപ്ലവം തന്നെ സൃഷ്ടിക്കാൻ ഇത് കാരണവുമായേക്കും.

  നിങ്ങളുടെ പാസ്‌വേഡ് മോഷ്ടിക്കപ്പെട്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാം?

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Today I am talking about a printer that does not need ink, as this startup firm has developed zero ink printing tech.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more