വ്യത്യസ്തത നിറഞ്ഞ ജലം നിറച്ച ഇൻ‌മെർഗോ ഹെഡ്‌ഫോണിനെ പരിചയപ്പെടാം

|

കേള്‍വി ശക്തി കുറവുള്ളവർക്ക് വ്യക്തമായി ശ്രവണശേഷി നൽകുന്നതാണ് ഇൻ‌മെർഗോ ഹെഡ്‌സെറ്റ്. ഈ ഹെഡ്‌സെറ്റിൻറെ പ്രധാന പ്രത്യകതയെന്നത് ഇത് ശബ്ദം കടത്തിവിടുന്നത് ജലത്തിലൂടെയാണ് എന്നുള്ളതാണ്. നിലവിലുള്ള അസ്ഥി ചാലക സാങ്കേതിക വിദ്യയെ (ബോണ്‍ കണ്‍ഡക്ഷന്‍ സാങ്കേതികവിദ്യ) പരിഷ്‌കരിക്കുന്ന ഹെഡ്‌സെറ്റ് രൂപകല്‍പനയാണിത്. ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് ആര്‍ട്ടിലെ പ്രൊഡക്റ്റ് ഡിസൈന്‍ ബിരുദവിദ്യാര്‍ഥി റോകോ ജിയോവന്നോണിയാണ് ഈ ഹെഡ്‌സെറ്റ് വികസിപ്പിച്ചെടുത്തത്. ഒരു തരത്തിലുള്ള ദ്രവകമാണ് ഈ ഹെഡ്‌സെറ്റ് വഴി ശബ്ദം കടത്തിവിടുന്നത്. ചെവിയിലൂടെ കടന്ന് തലയോട്ടിയിലെ അസ്ഥികളിലൂടെ ശബ്ദത്തെ വൈബ്രേഷനുകളായി നേരിട്ട് ചെവിയിലെ കോക്ലിയയിലേക്ക് എത്തിക്കുന്നതാണ് ഈ ഹെഡ്‌സെറ്റ് ചെയ്യുന്നത്.

ബോണ്‍ കണ്‍ഡക്ഷന്‍ ഹെഡ്‍ഫോൺ

ബോണ്‍ കണ്‍ഡക്ഷന്‍ ഹെഡ്‍ഫോൺ

സോഫ്റ്റ് സിലിക്കണില്‍ നിര്‍മിച്ച ചർമം പോലെയിരിക്കുന്ന കവചത്തിനുള്ളിലായിരിക്കും ഇത്. ഈ കവചമാണ് മനുഷ്യന്റെ ചര്‍മത്തോട് ചേര്‍ന്നിരിക്കുക. മനുഷ്യന്റെ ചര്‍മവും ഈ കവചവും തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍ സ്പീക്കറില്‍ നിന്നുള്ള പ്രകമ്പനം നേരിട്ട് ശരീരത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. മനുഷ്യന്റെ ചര്‍മവും ഈ കവചവും തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍ സ്പീക്കറില്‍ നിന്നുള്ള പ്രകമ്പനം നേരിട്ട് ശരീരത്തിലേക്ക് കടക്കുകയും ചെയ്യുന്നു. എന്നാല്‍ സാധാരണ ഹെഡ്‌സെറ്റുകളെ പോലുള്ള ഗുണമേന്മയുള്ള ശബ്ദം നല്‍കുന്നതില്‍ ഈ ഹെഡ്‌സെറ്റുകള്‍ക്ക് ചില പരിമിതികളുമുണ്ട്.

ഇൻ‌മെർഗോ ഹെഡ്‌സെറ്റ്

ഇൻ‌മെർഗോ ഹെഡ്‌സെറ്റ്

'സമ്പന്നമായ ഒമ്‌നിഡയറക്ഷണല്‍ ശബ്ദം' എന്നാണ് ജിയോവന്നോണി ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ ഹെഡ്‌സെറ്റ് ഉപയോഗിച്ച് പാട്ട് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ആ പാട്ടിനകത്താണെന്ന് തോന്നി പോകുമെന്ന് ഈ ഹെഡ്‌സെറ്റ് പരീക്ഷിക്കുമ്പോഴെടുത്ത വീഡിയോയില്‍ പറയുന്നത്. കോക്ലിയര്‍ ഇംപ്ലാന്റുള്ള ബധിരനായ ഒരാള്‍ ഈ ഹെഡ്‌സെറ്റ് പരീക്ഷിച്ച് പറഞ്ഞത് ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ശ്രവണ അനുഭവങ്ങളിലൊന്നാണെന്നാണ്. പ്രവര്‍ത്തന സജ്ജമായ രണ്ട് പ്രോട്ടോടൈപ്പുകളാണ് ജിയോവന്നോണി നിര്‍മിച്ചത്.

 സോഫ്റ്റ് സിലിക്കൺ ഹെഡ്ഫോൺ

സോഫ്റ്റ് സിലിക്കൺ ഹെഡ്ഫോൺ

ഒന്ന് കാഴ്ചയില്‍ സാധാരണ ഹെഡ് സെറ്റുകള്‍ക്ക് സമാനമായ റ്റൂ യൂണിറ്റ് സെറ്റ് ഹെഡ്‌സെറ്റും. മറ്റൊന്ന് തലയ്ക്ക് ചുറ്റു നിന്നും ശബ്ദാനുഭവം നല്‍കുന്ന ഫൈവ് യൂണിറ്റ് ഹെല്‍മെറ്റുമാണ്. ഒരു അള്‍ട്രാ സോണിക് ജെല്‍ ആണ് ഈ ഹെഡ്‌സെറ്റില്‍ നിറച്ചിരിക്കുന്നത്. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ജിയോവന്നോണ് ഈ ദ്രാവകം തിരഞ്ഞെടുത്തത്. മികച്ച രീതിയില്‍ ബേസ് (Bass) തരംഗങ്ങള്‍ കടത്തിവിടീന്‍ ഇതിനാവും. ഈ ഉപകരണത്തിന്റെ പേറ്റന്റ് നടപടികള്‍ നടക്കുന്നതേയുള്ളൂ. ഭാവിയില്‍ കേള്‍വിക്കുറവുള്ളവര്‍ക്കായി ഉപയോഗിക്കുന്ന ഹൈഫൈ ഹെഡ്‌സെറ്റ് ആയും വിര്‍ച്വല്‍ റിയാലിറ്റിക്ക് വേണ്ടിയും മറ്റും ഇമെര്‍ജോ ഉപയോഗിക്കാനാവുമെന്നാണ് ജിയോവന്നോണിയുടെ പ്രതീക്ഷ. ഏകപക്ഷീയമായ കോക്ലിയർ ഇംപ്ലാന്റുള്ള ബധിരനായ മറ്റൊരു ടെസ്റ്റർ ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ശ്രവണ അനുഭവങ്ങളിലൊന്നാണ് വെളിപ്പെടുത്തി.

Best Mobiles in India

English summary
Unlike any other device on the market, it does so via waterproof speakers that are fully immersed in liquid and then sealed in a pliable membrane. This membrane sits against a person's skin, transmitting sound vibrations through touch.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X